ദർഭപ്പുല്ല് ഉപയോഗവും ഔഷധഗുണങ്ങളും

eragrostis cynosuroides medicinal uses malayalam,eragrostis cynosuroides uses malayalam,eragrostis cynosuroides benefits in malayalam,eragrostis cynosuroides common name ,eragrostis cynosuroides name in malayalam,ദർഭ,ദർഭപ്പുല്ല്,desmostachya bipinnata,halfa grass,salt reed-grass,dharbai grass,big cordgrass,imperata cylindrica,saccharum spontaneum,poaceae,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,cultural,life lessons,travel,events,vastu,mysteries,religion


ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന പുൽവർഗ്ഗത്തിൽ പെട്ട ഒരു സസ്യമാണ് ദർഭ അഥവാ ദർഭപ്പുല്ല് .മലയാളത്തിൽ ആറ്റുദർഭ എന്ന പേരിലും അറിയപ്പെടുന്നു . ഇംഗ്ലീഷിൽ ഇതിനെ Kusha, Sacrificial Grass എന്ന പേരുകളിലും അറിയപ്പെടുന്നു ,ഇതിന്റെ ശാസ്ത്രീയനാമം Desmostachya bipinnata എന്നാണ് .

ദർഭപ്പുല്ലിന്റെ വിവിധ ഭാഷകളിലുള്ള പേരുകൾ .

Common name-Daabh ,Sacrificial Grass, Dhubgrass, Kusha Grass . Malayalam-Darbha,Darbhappullu,Attudharbha . Hindi-Dabh, Davoli, Durva, Dabhena . Tamil-Dharbhaipul , Taruppai, Acamantakam . Sanskrit-Barhi, Darbha, Darbhah, Durbha . Telugu-Aswalayana, Dabha, Darbha . Knnada-Dharbe, Kusha , Darbha . Bengali-Kush . Gujarati-Dabhado . Marathi-Darbha , Daabh . Botanical name-Desmostachya bipinnata . Synonyms-Poa cynosuriodes , Eragrostis cynosuroides , Uniola bipinnata . Family-Poaceae (Grass family)

ദർഭപ്പുല്ല് എവിടെ കാണപ്പെടുന്നു .

ഇന്ത്യയിലുടനീളം ദർഭപ്പുല്ല്  കാണപ്പെടുന്നു .നദീതീരങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് . അതിനാലാണ് ആറ്റുദർഭ എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .നാട്ടിൻപുറങ്ങളിൽ വയലുകളിലും വയൽവരമ്പുകളിലും ദർഭപ്പുല്ല് കാണപ്പെടുന്നു .

ദർഭപ്പുല്ലിന്റെ പ്രത്യേകതൾ .

ഇടതൂർന്ന് വളരുന്ന ഒരു സസ്യമാണ് ദർഭ . ഇതിന്റെ ഇലകൾക്ക് ദീർഘാകാരമാണ് . ഇലകൾക്ക് ഇളം പച്ചനിറമാണ് . ഇലകളുടെ വശങ്ങളിൽ നല്ല മൂർച്ചയുള്ളതാണ് . ഇവയുടെ ഇടയിലൂടെ നടന്നാൽ ശരീരം മുറിയാനുള്ള സാധ്യത വളരെ കൂടുതലാണ് . ഇലകളിൽ രോമങ്ങൾ കാണപ്പെടുന്നു .ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട് ഈ സസ്യം . എല്ലാ കാലവും ഇവയിൽ പൂക്കളും കായ്കളും ഉണ്ടാകും . മറ്റ് രണ്ട് സസ്യങ്ങളും ദർഭയായി ഉപയോഗിക്കുന്നുണ്ട് . അവയുടെ ശാസ്ത്രീയനാമം Imperata Cylindrica , Saccharum Spontaneum എന്നിങ്ങനെയാണ് .ഇവയുടെ ഗുണങ്ങളും ഏതാണ്ട് ദർഭപ്പുല്ലിന്റെ സമാനമാണ് .

ദർഭപ്പുല്ലിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ് . 

ഒരു ഔഷധസസ്യമാണ് ദർഭപ്പുല്ല് .അതിലുപരി ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കും , മരണാന്തര കർമ്മങ്ങൾക്കും ദർഭപ്പുല്ല് വളരെ അത്യന്താപേക്ഷിതമാണ്. ഔഷധങ്ങൾക്കായി ദർഭപ്പുല്ലിന്റെ വേരാണ് ഉപയോഗിക്കുന്നത് . പൂജകൾക്കും , മരണാന്തര കർമ്മങ്ങൾക്കും ദർഭപ്പുല്ലിന്റെ ഇലയാണ് ഉപയോഗിക്കുന്നത് .

ദർഭപ്പുല്ലിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ ഏതൊക്കെയാണ് .

ദർഭപ്പുല്ലിന്റെ വേരിൽ സിലിൻഡ്രിൻ - mp-269° , അരുൺഡോയിൻ-mp-242° , ഫെർനിനോൾ ,ഐസൊ  ആർബോറിനോൾ എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു .

ദർഭപ്പുല്ല് ഏതെല്ലാം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .

മൂത്രതടസ്സം , മൂത്രത്തിൽ കല്ല് ,നീര് ,വ്രണങ്ങൾ ,രക്തശ്രാവം ,ദഹനക്കേട് , മുലപ്പാൽ വർദ്ധന തുടങ്ങിയവയ്ക്ക് ദർഭപ്പുല്ല് ഔഷധമായി ഉപയോഗിക്കുന്നു ,വരുണാദി കഷായം , വലിയ ചന്ദനാദിതൈലം , സുകുമാരഘൃതം തുടങ്ങിയ ആയുർവേദ മരുന്നുകളിൽ ദർഭവേര് ഒരു ചേരുവയാണ് .

ദർഭപ്പുല്ലിന്റെ ഏത് ഭാഗമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .

ദർഭപ്പുല്ലിന്റെ വേരാണ് ഔഷധങ്ങൾക്കായി  ഉപയോഗിക്കുന്നത് .

ദർഭപ്പുല്ലിന്റെ ഔഷധപ്രയോഗങ്ങൾ .

വ്രണങ്ങൾക്ക് .

ദർഭപ്പുല്ലിന്റെ വേര് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ വ്രണം കഴുകിയാൽ വ്രണം പെട്ടന്ന് സുഖപ്പെടും .

അമിത ആർത്തവം .

ദർഭപ്പുല്ലിന്റെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം അരിക്കാടിയിൽ കലക്കി ദിവസം മൂന്നു നേരം വീതം 3 ദിവസം തുടർച്ചയായി കഴിച്ചാൽ സ്ത്രീകളിൽ ഉണ്ടാകുന്ന അമിതമായ രക്തസ്രാവം നിൽക്കും . ഇങ്ങനെ അധിക രക്തശ്രാവമുള്ള അർശസ്സ് രോഗികൾ കഴിച്ചാൽ രക്തശ്രാവം നിലയ്ക്കുന്നതാണ് .

ദഹനക്കേടിന് .

ദർഭപ്പുല്ലിന്റെ വേര് ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .

മുലപ്പാൽ വർദ്ധിക്കാൻ .

ദർഭപ്പുല്ലിന്റെ വേര് ചതച്ചിട്ട് കഞ്ഞി വച്ച് കുടിച്ചാൽ പ്രസവാനന്തരം സ്ത്രീകളുടെ മുലപ്പാൽ വർദ്ധിക്കും .

മൂത്രതടസ്സം. 

ദർഭപ്പുല്ലിന്റെ വേര് ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും .

 ശരീരത്തിലുണ്ടാകുന്ന നീര് , മൂത്രത്തിൽ കല്ല് തുടങ്ങിയവയ്ക്ക് ദർഭപ്പുല്ലിന്റെ വേര് മറ്റ് ഔഷധങ്ങൾക്കൊപ്പം ഉപയോഗിക്കുന്നു .

രസാദിഗുണങ്ങൾ'.

രസം : കഷായം , മധുരം . ഗുണം  : ലഘു ,സ്നിഗ്ധം . വീര്യം : ശീതം . വിപാകം : മധുരംPrevious Post Next Post