ജടാമാഞ്ചി ഔഷധഗുണങ്ങളും ഉപയോഗവും

 

ജടാമാഞ്ചി,ജഡാമാഞ്ചി,മാഞ്ചി,#jadamanjihairoil,#jadamanjibenefitsmalayalam,#jadamanjifacepack,#jadamanjiplant,#padmasutra,#draparnapadmam,#ayurvedaskinwhiteningtips,#besthairoilforhairgrowth,#mudivalaratipsmalayalam,#thickhairhomeremedymalayalam,#hairoilmalayalam,#hairgrowthtips,#velukkantipsinmalayalam,#skinwhiteningtips,#velukkantipsmalayalam,#bestayurvedahairoil,#niramvekkan,#triplehairgrowth,#velukkanayurvedam,nardostachys jatamansi,jatamansi,nardostachys jatamansi medicinal uses,nardostachys jatamansi malayalam name,nardostachys jatamansi common name,jatamansi botanical name family

ഹിമാലയത്തിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ജടാമാഞ്ചി .  മലയാളത്തിൽ ഇതിനെ മാഞ്ചി, ജഡാമാഞ്ചി എന്ന പേരിലുംഅറിയപ്പെടുന്നു  . ഇംഗ്ലീഷിൽ ഇതിനെ Spikenard, Indian Nard, Nardin, Muskroot തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം Nardostachys jatamansi  എന്നാണ് .

ജടാമാഞ്ചി വിവിധ ഭാഷകളിലെ പേരുകൾ ,

Common name : Spikenard , Indian Nard , Nardin , Muskroot . Malayalam : Jatamanchi .Manchi  . Hindi : Jatamansi, Balchhar . Tamil : Jatamasi , Chakkaravarttini . Telugu :Jatamaanshi . Kannada : Ganigalamusthe , Jatamaansi  . Sanskrit : Bhutajata . Botanical name : Nardostachys jatamansi . Synonyms :  Nardostachys grandiflora, Nardostachys chinensis . Family: Caprifoliaceae (Honeysuckle family)

ജടാമാഞ്ചി  എവിടെ വളരുന്നു .

ഹിമാലയത്തിലാണ് ജടാമാഞ്ചി കണ്ടുവരുന്നത് . കൂടാതെ കാശ്മീർ ,നേപ്പാൾ ,സിക്കിം ,ഭൂട്ടാൻ എന്നിവിടങ്ങളിലും ജടാമാഞ്ചി ധാരാളമായി കണ്ടുവരുന്നു .

ജടാമാഞ്ചി എന്ന സസ്യത്തിന്റെ രൂപവിവരണം .

ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണ് ജടാമാഞ്ചി . ഇവയുടെ കിഴങ്ങിന് നല്ല സുഗന്ധമുള്ളതാണ് . കിഴങ്ങിന് നല്ല നീളമുള്ളതും കട്ടിയുള്ളതും കറപ്പുനിറവുമാണ് .ഇവയുടെ ഇലകൾക്ക് നല്ല നീളമുണ്ട്‌ .ജടാമാഞ്ചിയുടെ പൂക്കൾ വെള്ള നിറത്തിലോ ചുവപ്പു നിറത്തിലോ കാണപ്പെടുന്നു .ഇവയിലുണ്ടാകുന്ന ചെറിയ കായകൾ സൂഷ്മ രോമങ്ങളാൽ ആവൃതമാണ് . പുരാതന കാലം മുതലേ സുഗന്ധദ്രവ്യത്തിനും , മരുന്നിനും , മതപരമായ ചടങ്ങുകൾക്കും ജടാമാഞ്ചി ഉപയോഗിക്കുന്നു .

ജടാമാഞ്ചിയിൽ എന്തൊക്കെ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു .

ജടാമാഞ്ചിയുടെ വേരിൽ ഒരു ബാഷ്പശീലതൈലം അടങ്ങിയിരിക്കുന്നു . ഇവ വായുവിൽ അതിവേഗം പ്രസരിക്കുന്നതാണ് . കൂടാതെ സുഗന്ധമുള്ള ഒരു അമ്ലദ്രവ്യം , കർപ്പൂരത്തിന് തുല്യമായ ഒരു വസ്തു .ജടാമാംസോൺ എന്ന കർമതാരിഘടകം എന്നിവയും അടങ്ങിയിട്ടുണ്ട് .

ജടാമാഞ്ചി ഏതൊക്കെ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .

നീര് ,വേദന ,വ്രണം ,രക്തസമ്മർദ്ദം ,സന്നിപാതജ്വരം, വിഷാദം ,തലവേദന , ഞരമ്പ് സംബന്ധമായ രോഗങ്ങൾ  എന്നിവയ്ക്ക് ജടാമാഞ്ചി ഔഷധമായി ഉപയോഗിക്കുന്നു . ജടാമാഞ്ചി ശരീരത്തിന് കുളിർമ്മയുണ്ടാക്കുന്നു . സ്ത്രീകളിൽ ആർത്തവത്തിന് ശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്കും മാനസിക വിഭ്രാന്തിക്കും ജടാമാഞ്ചി വളരെ ഫലപ്രദമാണ് . ജടമയാദിലേപം , ജഡാമാംസ്യക്ക , പിത്തഹരഗജ കഷായം എന്നീ ആയുർവേദ ഔഷധങ്ങളിൽ ജടാമാഞ്ചി ഒരു ചേരുവയാണ് .

ജടാമാഞ്ചിയുടെ ഏതൊക്കെ ഭാഗങ്ങളാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .

ജടാമാഞ്ചിയുടെ കിഴങ്ങും , വേരുമാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് .

ജടാമാഞ്ചിയുടെ ചില ഔഷധപ്രയോഗങ്ങൾ .

ശരീരത്തിലുണ്ടാകുന്ന നീരിനും വേദനയ്ക്കും .

ജടാമാഞ്ചിയുടെ വേര് അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .

വ്രണങ്ങൾ പെട്ടന്ന് ഉണങ്ങാൻ .

ജടാമാഞ്ചിയുടെ വേര് അരച്ച്  വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും .

രക്തസമ്മർദം കുറയ്ക്കാൻ .

ജടാമാഞ്ചിയുടെ കിഴങ്ങും , മുരിങ്ങയുടെ ഇലയും എന്നിവ സമം 25 ഗ്രാം എടുത്ത് 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ച് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം തുടർച്ചയായി കഴിച്ചാൽ രക്തസമ്മർദ്ദം മാറിക്കിട്ടും .

അപസ്മാരം .

അര സ്പൂൺ ജടാമാഞ്ചിപ്പൊടി  തേനിൽ ചാലിച്ച് ഭകഷണത്തിന് ശേഷം ദിവസം രണ്ടുനേരം കഴിച്ചാൽ അപസ്മാരം ശമിക്കും .

ഉറക്കക്കുറവ് .

അര സ്പൂൺ ജടാമാഞ്ചിപ്പൊടി  തേനിൽ ചാലിച്ച്  രാത്രിയിൽ കിടക്കാൻ നേരം കഴിക്കുക .


മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ .

ജടാമാഞ്ചി തൈലവും  ,വെളിച്ചണ്ണയും തുല്ല്യ അളവിൽ കലർത്തി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ മാറിക്കിട്ടും .

മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ .

ഒരു സ്പൂൺ ജടാമാഞ്ചിപ്പൊടിയും , കുറച്ച് മഞ്ഞൾപ്പൊടിയും ,റോസ് വാട്ടറും ചേർത്ത് കുഴമ്പു പരുവത്തിലാക്കി മുഖത്ത് പുരട്ടി 10 മിനിട്ടിന് ശേഷം കഴുകിക്കളയാം . ഇങ്ങനെ ആഴ്ചയിൽ 3 ദിവസം ചെയ്താൽ മുഖത്തിന്റെ നിറം വർദ്ധിക്കും .


ചർമ്മത്തിലെ ചുളിവുകൾ മാറാൻ .

ജടാമാഞ്ചി തൈലവും ,വെളിച്ചണ്ണയും തുല്ല്യ അളവിൽ കലർത്തി ശരീരത്തിൽ പുരട്ടി 15 മിനിട്ടിന് ശേഷം കുളിക്കുക .പതിവായി ആവർത്തിച്ചാൽ പ്രായം ഏറുന്നത് മൂലമുള്ള ചർമ്മത്തിലെ ചുളിവുകൾ മാറിക്കിട്ടും . കൂടാതെ വരണ്ട ചർമ്മം ഇല്ലാതാക്കാനും ഇത് വളരെ നല്ലതാണ് . 





Previous Post Next Post