കണ്ണിനുചുറ്റുമുള്ള കറുപ്പ് | Kanthadangalile Karuppu Maaran

 

ഒട്ടുമിക്കവരിലും കാണപ്പെടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ് കണ്ണിനുചുറ്റുമുള്ള കറുത്ത പാട് അഥവാ ഡാർക്ക് സർക്കിളുകൾ .ഉറക്കമില്ലായ്മ ,മാനസിക സമ്മർദ്ദം , മൊബൈൽ ഫോൺ , കമ്പ്യുട്ടർ , ടീവി ,എന്നിവയുടെ കൂടുതൽ ഉപയോഗം എല്ലാം തന്നെ കണ്ണിനുചുറ്റും   കറുപ്പ് വരാൻ കാരണമാകുന്നു . കൺതടങ്ങളിലെ കറുത്ത പാട് മാറ്റാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം .


1, നമ്മുടെ പറമ്പുകളിൽ ധാരാളമായി കാണുന്ന വളരെ മനോഹരമായ പൂക്കളോടു കൂടിയ ഒരു ചെറു ഔഷധസസ്യമാണ് തുമ്പ .തുമ്പയുടെ ഇല ചതച്ച് നീരെടുത്ത് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറിക്കിട്ടും 

2, കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഒരു പൂച്ചെടിയായി നട്ടുവളർത്തുന്ന ഒരു കുറ്റിച്ചെടിയാണ് നന്ത്യാർവട്ടം . നന്ത്യാർവട്ടത്തിന്റെ പൂവ് അരച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുത്ത പാടുകൾ മാറിക്കിട്ടും ,

3, ഒട്ടുമിക്ക വീടുകളിലും നട്ടുവളർത്തുന്ന ഒരു അലങ്കാരസസ്യമാണ് തെച്ചി അഥവാ തെറ്റി .തെറ്റിയുടെ ഇല അരച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുത്ത പാടുകൾ മാറിക്കിട്ടും , 

4,പനനീരിൽ കളിമണ്ണ് കുഴച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുത്ത പാടുകൾ മാറിക്കിട്ടും ,

5,ചന്ദനം അരച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുത്ത പാടുകൾ മാറിക്കിട്ടും ,

6, നമ്മുടെ പറമ്പിലും ,വഴിയോരങ്ങളിലും ധാരാളമായി കാണപ്പെടുന്നതും തറയിലൂടെ മുള്ളുകളോടുകൂടി പടർന്നു വളരുന്നതുമായ  ഒരു ലഘുസസ്യമാണ്  തൊട്ടാവാടി . തൊട്ടാവാടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണ കാച്ചി കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും .

7, കേരളത്തിലെ തൊടികളിലും ,കാടുകളിലും ധാരാളമായി കണ്ടുവരുന്ന പയറുവർഗ്ഗത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് നീലയമരി. ഒട്ടുമിക്ക വീടുകളിലും ഈ സസ്യത്തെ നട്ടുവളർത്തുന്നുണ്ട് .കേശസംരക്ഷണത്തിനായി ഉപയോഗിക്കുന്ന നീലഭൃംഗാദി എണ്ണയിലെ  പ്രധാനപ്പെട്ട ഘടകം നീലയമരിയാണ്. കൂടാതെ ആയുർവേദത്തിൽ നിരവധി രോഗങ്ങൾക്കും  നീലയമരി ഔഷധമായി ഉപയോഗിക്കുന്നു .  നീലയമരിയുടെ ഇല , വേര് ,തൊലി എന്നിവ അരച്ച് പാൽപ്പാടയിൽ ചാലിച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും.

8, വയമ്പ് , പാച്ചോറ്റിത്തൊലി എന്നിവ അരച്ച്  പനനീരിൽ ചാലിച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും. (മലയോരപ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധ വൃക്ഷമാണ് പാച്ചോറ്റി .ഇതിന്റെ ഫലത്തിനും ,തൊലിക്കും ഔഷധഗുണങ്ങളുണ്ട് . ഇതിന്റെ തൊലിയാണ് കൂടുതലും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് )

9, കസ്തൂരിമഞ്ഞൾ  അരച്ച്   പാൽപ്പാടയിൽ ചാലിച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും.

10,രക്തചന്ദനം അരച്ച് പാലിൽ ചാലിച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും.

11,പച്ചമഞ്ഞൾ അരച്ച് വേപ്പെണ്ണയിൽ ചാലിച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും.

12,അരിപ്പൊടിയിൽ തക്കാളിയുടെ നീരും , സമം മധുരനാരങ്ങ നീരും ചേർത്ത് ചാലിച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും. (നാരകവംശത്തിൽ പെടുന്നതും എന്നാൽ നാരങ്ങായേക്കാൾ വലുതും പാതി പുളിയും പാതി മധുരമുള്ളതുമായ  ഒരിനം നരകപ്പഴമാണ്‌  മധുരനാരങ്ങ. ഓറഞ്ചിന്റെയും ,കമ്പിളി നാരകത്തിന്റെയും സങ്കരയിനമാണ് മധുരനാരങ്ങ . പണ്ടുള്ളവർ ഇതിനെ ഓറഞ്ചുനാരങ്ങ എന്ന് വിളിച്ചിരുന്നു .

13,വെള്ളരിക്കയുടെ നീര് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും. 

14,ത്രിഫല അരച്ച് മോരിൽ ചാലിച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും. (ആയുർവേദത്തിലെ പ്രധാനമായ ഒരു ഔഷധക്കൂട്ടാണ്‌ ത്രിഫല . കടുക്ക ,താന്നിക്ക ,നെല്ലിക്ക എന്നീ മൂന്ന് ഫലങ്ങൾ ഒത്തുചേരുന്നതാണ് ത്രിഫല എന്ന് അറിയപ്പെടുന്നത് . ഇവ തുല്ല്യ അളവിൽ ഉണക്കി പൊടിച്ചെടുക്കുന്നതാണ്  ത്രിഫല ചൂർണ്ണം എന്നറിയപ്പെടുന്നത് )

15,നേത്രപ്പഴവും ,പാലും ചേർത്ത് കുഴമ്പുപരുവത്തിൽ അരച്ച് കണ്ണിനുചുറ്റും പതിവായി പുരട്ടിയാൽ കൺതടങ്ങളിലെ കറുപ്പ് മാറും.

കണ്ണിനു താഴെയുള്ള കറുപ്പ് മാറാന്,മൂക്കിന് ചുറ്റുമുള്ള കറുപ്പ് മാറാന്,ചുണ്ടിനു ചുറ്റും ഉള്ള കറുപ്പ് മാറാന്,കണ്ണിനു ചുറ്റും കറുപ്പ് കാരണം,കുഴിഞ്ഞ കണ്ണുകള് മാറാന്,കണ്തടങ്ങളിലെ കറുപ്പ്,കണ്ണിന്റെ ക്ഷീണം മാറാന്.കണ്ണിനുചുറ്റുമുള്ള കറുപ്പ്,കണ്ണിനുചുറ്റുമുള്ള കറുപ്പ് നിറം,കണ്ണിന്റെ കറുപ്പ് മാറാൻ,കണ്ണിന് ചുറ്റും കറുപ്പ് മാറാൻ പ്രകൃതിദത്ത മരുന്ന്,കണ്ണിന് അടിയിലുള്ള കറുപ്പ് മാറ്റാം,കണ്ണിനു താഴെയുള്ള കറുപ്പ്,കണ്ണിനുചുറ്റുമുള്ള ഇരുണ്ട നിറം,കണ്ണിന് ചുറ്റുമുളള കറുത്ത നിറം മാറ്റാൻ,കണ്ണിനു താഴെയുള്ള കറുപ്പ് കുറയ്ക്കാം,കണ്ണിനടിയിലെ കറുപ്പ് എങ്ങനെ മാറ്റാം,കണ്ണിലെ കറുപ്പ്,beauty tips malayalam കറുപ്പ് നിറം മാറാന്,kanthadathile karupp maran,kanninadiyile karuppu maaran,kannile karupp maran,kanninu thazhe karuppu maran,yoniyil karuppu maran,kanthadangalile karivalippu,kanninte chuttum ulla karuppu maran,kanninu chuttum ulla karuppu maran,kanninadiyile karupp maraan,kannile karupp kurayan,kanninadiyile karuppu mattam,karuppu

Previous Post Next Post