സൗന്ദര്യസംരക്ഷണത്തിൽ ചുണ്ടുകളുടെ സ്ഥാനം വളരെ വലുതാണ് , പ്രത്യേകിച്ച് സ്ത്രീകളുടെ . സ്ത്രീശരീരത്തിലെ ഏറ്റവും ആകർഷണീയതയുള്ള ഭാഗങ്ങളിലൊന്നായിട്ടാണ് ചുണ്ടിനെ പുരുഷന്മാർ കാണുന്നത് . അതുകൊണ്ടുതന്നെ രക്തപ്രസാദമുള്ള ചുണ്ടുകൾ സ്ത്രീ സൗന്ദര്യത്തിന്റെ ലക്ഷണം തന്നെയാണ് .
എന്നാൽ പലരുടെയും ചുണ്ടുകൾക്ക് വേണ്ടത്ര നിറം കാണില്ല . വിളറിയ നിറത്തോടുകൂടിയതും വരണ്ടതുമായിരിക്കും . പുരുഷന്മാരിൽ പുകവലി മൂലം ചുണ്ടുകൾക്ക് കറുത്ത നിറമാകാൻ കാരണമാകുന്നു . സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് ചുണ്ടുകളുടെ കറുത്തനിറം . ഇതിന് ലിപ്സ്റ്റിക്കുകൾ ഒരു പരിഹാരമാണെങ്കിലും ഇതിൽ രാസവസ്തുക്കൾ ധാരാളമടങ്ങിയിട്ടുണ്ട് .
ഇത് ആഹാരത്തിലൂടെയോ ,വെള്ളത്തിലൂടെയോ എങ്ങനെയെങ്കിലും ശരീരത്തിൽ എത്തപ്പെടാം . ഇത് ശരീരത്തിന് വളരെ ദോഷം ചെയ്യുകയും ചെയ്യും . എന്നാൽ യാതൊരുവിധ ദോഷഫലങ്ങളുമില്ലാതെ ചുണ്ടുകളുടെ നിറം വർധിപ്പിക്കാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരിചയപ്പെടാം .
1, കിടക്കാൻ നേരം ഗ്ലിസറിനും, ചെറുനാരങ്ങാനീരും തുല്ല്യ അളവിൽ കലർത്തി ചുണ്ടുകളിൽ പുരട്ടുക . രാവിലെ കഴുകിക്കളയാം . പതിവായി ഇങ്ങനെ ചെയ്താൽ ഒരാഴ്ചകൊണ്ട് ഫലം ലഭിക്കും .(പുകവലിയുള്ള പുരുഷന്മാർ പുകവലി നിർത്താതെ എന്തൊക്കെ മരുന്ന് ചെയ്തിട്ടും കാര്യമില്ല )
2, നെല്ലിക്കയുടെ നീര് പതിവായി ചുണ്ടുകളിൽ പുരട്ടുകയും രണ്ടോ ,മൂന്നോ നെല്ലിക്ക ദിവസം കഴിക്കുകയും ചെയ്താൽ ഉറപ്പായും കറുത്ത ചുണ്ടുകൾ ചുവക്കും .
3, പതിവായി ഒരു ആപ്പിൾ കടിച്ചുതിന്നാൽ ചുണ്ടുകളുടെ നിറം വർദ്ധിക്കും .
4, ദിവസവും രാവിലെ വെറുംവയട്ടിൽ 5 മില്ലി ചെറുനാരങ്ങാനീര് കഴിച്ചാൽ ചുണ്ടിന് നല്ല ചുവപ്പുനിറം കിട്ടും .
5, ചന്ദനം (വെള്ളചന്ദനം അരച്ച് ) കിടക്കാൻ നേരം ചുണ്ടുകളിൽ പുരട്ടി രാവിലെ കഴുകിക്കളയുക .കുറച്ചുനാൾ പതിവായി ചെയ്താൽ കറുത്ത ചുണ്ടുകൾ ചുവക്കും .
6, ചുവന്നുള്ളി നീര് , തേൻ ,ഗ്ലിസറിൻ എന്നിവ തുല്ല്യ അളവിൽ കലർത്തി കിടക്കാൻ നേരം ചുണ്ടുകളിൽ പുരട്ടുക . രാവിലെ കഴുകിക്കളയാം . പതിവായി ചെയ്താൽ കറുത്ത ചുണ്ടുകൾ ചുവക്കും .