തൊട്ടാവാടി | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ

 

തൊട്ടാവാടി,#തൊട്ടാവാടി,കർക്കിടക കഞ്ഞി -തൊട്ടാവാടി കഞ്ഞി,തൊട്ടാവാടി ആരോഗ്യത്തിന് സഹായിക്കുന്നു,ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള തൊട്ടാവാടി,തൊട്ടാവാടിയുടെ ആരോഗ്യ ഗുണങ്ങള്‍,കർക്കിടകം സ്പെഷ്യൽ-തൊട്ടാവാടി കഞ്ഞി,രക്തവാടി,നാട്ടുവൈദ്യം,health benefits of touch me not plant,health tips malayalam,malayalam health tips,arogyam malayalam,cholesterol malayalam,health malayalam,home remedy,green tea malayalam,health tips in malayalam,beauty tips,health tips,തൊട്ടാവാടി thottavadi തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ അറിയൂ,തൊട്ടാവാടിയുടെ ഔഷധ ഗുണങ്ങൾ,തൊട്ടാവാടിയുടെ ഓഷധ ഗുണങ്ങള്‍,തൊട്ടാവാടിയുടെ ആരോഗ്യ ഗുണങ്ങള്‍,മഷിത്തണ്ടിൻെറ ഔഷധഗുണങ്ങൾ,വെള്ളത്തണ്ടിൻെറ ഔഷധഗുണങ്ങൾ,# തൊട്ടാവാടിയുടെ പ്രത്യേകതകൾ in malayalam,തൊട്ടാവാടി ഔഷധ ഗുണങ്ങൾ,തൊട്ടാവാടി,ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള തൊട്ടാവാടി,തൊട്ടാൽ വാടി,തൊട്ടാവാടി ഉപയോഗം,തൊട്ടാവാടി കൊണ്ടൊരു ഒറ്റമൂലി,ഔഷധങ്ങൾ,തോട്ട വാടി,തൊട്ടാവാടി ആരോഗ്യത്തിന് സഹായിക്കുന്നു,ഔഷധ സസ്യങ്ങൾ,ഔഷധസസ്യങ്ങൾ,thottavadi,#thottavadi,thottavadi plant,thottaavadi,thottavaadi,thottavadi uses,thottavadi (film),thottavadi thoran,thottavadi /mimosa pudica /ayurvedha uses,#thottavado,how to use thottavadi,thottaavadi poovu,thottavadi thottavadi,thottavadi herbal plant,thottavaadi love song,thottavaadi malayalam,medicinal uses of thottavadi,health benefits of thottavadi,thottavadi benefit malayalam,thottalvady plant,ayurvedic benefit of thottavadi,mimosa pudica,mimosa pudica plant,mimosa,pudica,mimosa pudica seed,growing mimosa pudica,mimosa pudica benefits,mimosa pudica treatment,mimosa pudica sensitive plant,mimosa pudica (organism classification),mimosa plant,mimosa pudica care,mimosa pudica touch,mimosa pudica seeds,mimosa pudica videos,mimosa pudica flower,plantare mimosa pudica,how to grow mimosa pudica,how to care mimosa pudica,cura della mimosa pudica,mimosa pudica ingrijire,touch me not plant,touch me not,touch me not plant video,touch me not plant movement,touch me not plants,how to grow touch me not plant,touch me not plant benefits,touch me not plant care,touch me not plant in hindi,touch me not plant seed,mimosa touch me not,sensitive plant,why touch me not plant closes,touch me not plant uses,touch me not plant seeds,how the leaves of touch me not plant close,shy plant,plant,mimosa plant,why touch me not plant

കേരളത്തിൽ സർവ്വസാധാരണമായി പറമ്പുകളിലും റോഡരികിലും കാണപ്പെടുന്ന  ഒരു ലഘുസസ്യമാണ് തൊട്ടാവാടി .തൊട്ടാൽ ഉടൻ വാടിപോകുന്ന സസ്യമാണ് .അതുകൊണ്ടു തന്നെയാണ് തൊട്ടാവാടി എന്ന പേര് ഈ സസ്യത്തിന്  വരാൻ കാരണം .തറയിൽ പടർന്നു വളരുന്ന ഈ ഔഷധച്ചെടിയുടെ തണ്ടുകൾ മുഴുവൻ മൂർച്ചയേറിയ മുള്ളുകൾ ഉള്ളതാണ് .ഇതിന്റെ തണ്ടിന് പിങ്ക് നിറമാണ് .ഇതിന്റെ പൂക്കൾ ഗോളാകൃതിയിൽ കാണപ്പെടുന്നു .തൊട്ടാവാടി രണ്ടു തരത്തിൽ കാണപ്പെടുന്നു .മഞ്ഞ പൂക്കൾ ഉണ്ടാവുന്നവയും തവിട്ടുനിറത്തിലുള്ള പൂക്കളുണ്ടാവുന്നവയും .ഔഷധഗുണം രണ്ടിനും ഒരുപോലെയാണ് .തൊട്ടാവാടിയുടെ വേരിൽ ടാനിൻ അടങ്ങിയിട്ടുണ്ട് .വിത്തിൽ ഗാലക്ടോസ് ,മാന്നോസ് എന്നീ രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു .തൊട്ടാവാടി സമൂലം ഔഷധത്തിനായി ഉപയോഗിക്കുന്നു 


കുടുംബം : Mimosaceae

ശാസ്ത്രനാമം : Mimosa pudica

മറ്റു ഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ് : Tuch me not plant

സംസ്‌കൃതം : ലജ്ജാലുഃ രക്തപാദി ,സ്പർശ 

ഹിന്ദി : ലജ്ജാലു,ലജ്വന്തി 

തമിഴ് : തൊട്ടാൽവാടി 

തെലുങ്ക് : മുനുഗുനുഡമരമു 

ബംഗാളി : ലജ്ജാബതി 


രസാദിഗുണങ്ങൾ 

രസം : കഷായം, തിക്തം

ഗുണം : ലഘു, രൂക്ഷം     

വീര്യം : ശീതം    

വിപാകം : കടു

ഔഷധഗുണങ്ങൾ 

ആസ്മക്കും, പ്രമേഹത്തിനും, മൂത്രാശയക്കല്ലിനും, ചർമരോഗങ്ങൾക്കും.ഉത്തമം രക്തശുദ്ധി ഉണ്ടാക്കും 


ചില ഔഷധപ്രയോഗങ്ങൾ

 തൊട്ടാവാടിയുടെ ഇല വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ നീര്  അഞ്ചു മില്ലി ഒരൗൺസ് കരിക്കിൻവെള്ളത്തിൽ കലർത്തി ദിവസം ഒരു നേരം വീതം രണ്ട് ദിവസം കഴിച്ചാൽ ആസ്മ ശമിക്കും.

 തൊട്ടാവാടി സമൂലം 50ഗ്രാം 40 ഗ്രാം ജീരകവും ചേർത്ത് നന്നായി അരച്ച് ഉണക്കലരിയും ചേർത്ത് കഞ്ഞി വെച്ച് ഈ മരുന്ന് കഞ്ഞി രണ്ടുമാസം തുടർച്ചയായി കഴിച്ചാൽ ആത്മ മാറുന്നതാണ് 

 തൊട്ടാവാടിയുടെ തളിരില അരച്ച് അര ടീസ്പൂൺ 7 ജീരകം കൂടി അരച്ചുചേർത്ത് രാവിലെയും വൈകിട്ടും ഭക്ഷണത്തിനു മുമ്പ് 15 ദിവസം തുടർച്ചയായി കഴിച്ച് കുട്ടികൾക്കുണ്ടാകുന്ന ശ്വാസംമുട്ടലിന് ശമനമുണ്ടാകും

 250 ഗ്രാം തൊട്ടാവാടി വേര് 24 ഔൺസ് വെള്ളത്തിൽ കഷായംവെച്ച് വറ്റിച്ച് 3 ഔൺസ് ആക്കി ഓരോ ഔൺസ് വീതം ദിവസവും മൂന്നു നേരം കുറച്ചുനാൾ തുടർച്ചയായി കഴിച്ചാൽ മൂത്രാശയക്കല്ല് മാറും ഒരുപിടി തൊട്ടാവാടി സമൂലം എടുത്ത് വെള്ളം ചേർക്കാതെ ഇടിച്ചുപിഴിഞ്ഞ് ഒരു ടീസ്പൂൺ നീര് സൂക്ഷിച്ചു വെച്ച് പിറ്റേദിവസം അതിരാവിലെ സ്വല്പം തേനും 120 മില്ലി വെള്ളവും ചേർത്ത് ഒരു മാസക്കാലം തുടർച്ചയായി കഴിച്ചാൽ പ്രമേഹം നിയന്ത്രണവിധേയമാകും
 
 തൊട്ടാവാടി ഇല അരച്ച് പശുവിൻ നെയ്യിൽ കലർത്തി വേദനയും നീരും ഉള്ള ഭാഗത്ത് പുരട്ടിയാൽ നീരും വേദനയും പെട്ടെന്ന് സുഖം പ്രാപിക്കും

 തൊട്ടാവാടി സമൂലം എടുത്ത് പൂവ് നീക്കം ചെയ്തശേഷം കഴുകി വൃത്തിയാക്കി ചതച്ച് കിഴികെട്ടി ഉണ്ടാക്കുന്ന കഞ്ഞി പതിവായി കഴിച്ചാൽ മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

 തൊട്ടാവാടി ഇലയും വേരും ചതച്ചെടുക്കുന്ന നീര് പുരട്ടിയാലും മൂലക്കുരു ശമിക്കും
 
തൊട്ടാവാടിയുടെ  ഇലയും വേരും ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും
 
തൊട്ടാവാടിയുടെ  ഇല അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും 
 
തൊട്ടാവാടി സമൂലം  അരച്ച് കാൽവെള്ളയിൽ പുരട്ടി അര മണിക്കൂറിനു ശേഷം ബന്ധപ്പെട്ടാൽ ശീഘ്രസ്കലനം ഉണ്ടാകുകയില്ല

 തൊട്ടാവാടി സമൂലം എടുത്ത് വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ്  എടുക്കുന്ന നീരിന്റെ ¼ എണ്ണയും ചേർത്ത് തൊട്ടാവാടി തന്നെ കൽക്കമായി അരച്ചുചേർത്ത് എണ്ണകാച്ചി പുരട്ടിയാൽ ചൊറി, തേമൽ, കരപ്പൻ, ചൊറിച്ചിൽ, തുടങ്ങിയ രോഗങ്ങൾ മാറാൻ വളരെ ഫലപ്രദമാണ്
 
തൊട്ടാവാടി കഷായം വെച്ചതിൽ തൊട്ടാവാടി അരച്ച് ചേർത്ത് എണ്ണ കാച്ചി 3 മാസം തുടർച്ചായി പുറമെ പുരട്ടിയാൽ സോറിയാസിസ് ശമിക്കും

 തൊട്ടാവാടി ഇല അരച്ച് മുറിവിൽ പുരട്ടിയാൽ മുറിവും വ്രണങ്ങളും വേഗം സുഖപ്പെടും

 തൊട്ടാവാടി ഇലയും കല്ലുപ്പും കൂടി വെള്ളം തൊടാതെ അരച്ച് ചൂടാക്കി പുരട്ടുന്നത് രക്തവാദം മൂലമുള്ള വേദനയ്ക്കും നീര് മാറാനും വളരെ ഫലപ്രദമാണ്
 
മാറിടത്തിന് വലിപ്പം കുറഞ്ഞ സ്ത്രീകൾ തൊട്ടാവാടി ,അമുക്കുരം ,ഞാവൽ  പൂവ് ,കർക്കിടകശൄംഗി ,വയൽച്ചുള്ളി എന്നിവ തുല്യ അളവിൽ അരച്ച് എരുമനെയ്യിൽ കാച്ചി ചളി പരുവമാകുമ്പോൾ എരുമനെയ്യുടെ അളവിൽ എരുമപ്പാലും ചേർത്ത് കാച്ചി ഒരു സ്പൂൺ വീതം പതിവായി കഴിച്ചാൽ മാറിടത്തിന് വലിപ്പം കൂടും

 തൊട്ടാവാടി സമൂലം അരിക്കാടിയിൽ അരച്ച് പുരട്ടുന്നത് ഉളുക്ക് മൂലമുള്ള വേദനയും നീരും ശമിക്കും
 
 തൊട്ടാവാടിയുടെ വേരും ഇലയും  നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം ഒരു ഗ്ലാസ് പാലിൽ കലക്കി അല്പം തേനും ചേർത്ത് കഴിച്ചാൽ മൂത്രാശയ രോഗങ്ങൾക്ക് വളരെ ഫലപ്രദമാണ്
 
തൊട്ടാവാടി അരച്ച് പശുവിന്റെ അകിടിൽ പുരട്ടിയാൽ അകിടുവീക്കം മാറും  
 
തൊട്ടാവാടിയുടെ നീര് കുട്ടികൾക്ക് കൊടുത്താൽ അവർക്കുണ്ടാകുന്ന മലബന്ധം മാറും 


വളരെ പുതിയ വളരെ പഴയ