നീലയമരിയുടെ ഔഷധഗുണങ്ങൾ | Neelayamari

നീലയമരി,നീലയമരി എണ്ണ,നീലയമരി ചെടി,നീലയമരി എണ്ണ കാച്ചുന്ന വിധം,നീലയമരി ഓയിൽ,നീലയമരി ഹെയർ ഡൈ,നീലഅമരി,നീലാമരി,നര മാറ്റാൻ നീലയമരി,നീലയമരി എണ്ണ - മുടി വളര്ച്ചയ്ക്കും അകാല നരയ്ക്കും,നീലയമരി ചെടി jasmin's world,നീലയമരി ഉപയോഗിക്കുന്ന വിധം,നീലയമരി ചെടി കുറിച്ച് അറിയേണ്ടതെല്ലാം,നീല അമരി,നീലാമരി കൊണ്ട് മുടി കറുപ്പിക്കുന്ന വിധം,നീല അമരിചെടി,നീല അമേരി,നീലാംബരി,നീല അമരിചെടി തിരിച്ചറിയാൻ,നീലയമരി ഹെയർ ഓയിൽ | neelayamari hair oil for hair coloring and hair growth,neelayamari,neelayamari for hair growth,neelayamari hair oil,naracha mudi karuppikkan neelayamari,neelayamari and henna hair dye malayalam,neelamari hair dye malayalam,neelayamari hair dye for white hair to black permanently,neelayamari oil for grey hair,akaalanarakk neelayamari oil,neelayamari enna kachunna vidham,neelayamari oil for fast hair growth,neelamari plant in malayalam,neelayamari oil,neelayamari enna,neelayamari plant,neelamari,neelaamari,indigofera tinctoria,indigofera,persicaria tinctoria,indigofera tinctoria in tamil,indigofera tinctoria medicine,indigofera tinctoria tamil name,tinctoria,indigo fera tinctoria,tinctoria indigo,indigo tinctori,indigofera #shorts,indigofera blue,indigofera pakan kelinci,indigofera suffruticosa,indigofera sokotrana,pakan ternak indigofera,tinctori color,indigofera pakan kambing,indigofera heterantha plant,indigofera pakan berkualitas,indigo extraction,indigo plant,indigo,indigo dye,false indigo plant,how indigo plants look,how to care for indigo plant,japanese indigo,indigo plants,false indigo,care indigo plant,of an indigo plant,indigo leaves,indigo powder,indigo plantation,plant dye,indigo plant in hindi,indigo plant in telugu,indigo plants and seeds,indigo vat,plant,indigo bush,true indigo,indigo blue,indigo plants at chowberia,how to dye with indigo plants,neeli chettu,neeli aaku,neeli plant,neeli aaku chettu,neeli chettu telugu,neeli mokka,avuri neeli plant,neeli chettu uses,neeli chettu seeds,neeli mandu chettu,neeli chettu in telugu,neeli medicinal plant,neeli natural indigo plant,neeli chettu uses in telugu,neeliaaku,avuri neeli (indigo) natural hair dye,vaasu naan pakka commercial,vaasu naan pakka commercial new kannada hd trailer,nela usiri aaku,kallalona neeve full video song,neli chettu,அவுரி,நீலி அவுரி,நீலி அவுரி இலை,#நீலி அவுரி கற்ப்பம்,நீலி மூலிகை,அவுரி இலை பொடி பயன்கள்,அவரி நீலி#,/அவுரி,அவுரி மூலிகை,நீலி,அவுரி பொடி,மருத்துவகுணம் நிறைந்த அவுரி,அவுரி இலைகள்,அவுரி இலை பொடி,நீலி இலை#,அவுரிச் செடி,பயன் அவுரி செடி#,அவுரி இலை எங்கு கிடைக்கும்,அவுரி இலை மருத்துவ குணங்கள்,மருத்துவ பயன் நீலி#,அவுரி vs கொள்ளுக்காய் வேளை பயன்கள்,அவுரிஅலை,அவுரி செடிய இப்படித்தான் கண்டுபிடிக்கனும்,அவுரிஇலை,அவுரியின் வைத்தியம்


പയറുവർഗ്ഗത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് നീലയമരി . കേശസംരക്ഷണത്തിനായി ഉപയോഗിക്കുന്ന നീലഭൃംഗാദി എണ്ണയിലെ  പ്രധാനപ്പെട്ട ഘടകം നീലയമരിയാണ് . കൂടാതെ നീലം ഉൽപ്പാദിപ്പിക്കുന്നതിന് വേണ്ടി ഈ സസ്യം വ്യാപകമായി കൃഷി ചെയ്യുന്നു . രാസപദാർത്ഥങ്ങൾ ഒന്നും തന്നെയില്ലാതെ മുടി കറുപ്പിക്കാൻ ഉപയോഗിക്കുന്ന ഹെയർഡൈ ആണ് നീലയമരിപ്പൊടി . ഇതിന്റെ ഇല ഉണങ്ങിപ്പൊടിച്ചാണ് നീലയമരിപ്പൊടി തയാറാക്കുന്നത് . വെള്ള ,നീല എന്നിങ്ങനെ രണ്ടു തരത്തിൽ അമരി കാണപ്പെടുന്നു .ഇതിൽ നീലയ്ക്കാണ് കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളത്.

 


 

ഒന്നര മീറ്ററർ ഉയരത്തിൽ വളരുന്ന ഔഷധച്ചെടിയാണ് നീലയമരി . ഇലകൾ ചെറുതും നീലകലർന്ന പച്ചനിറവുമാണ് . നീലയമരിയുടെ രൂപസാദൃശ്യമുള്ള വേറെ സസ്യങ്ങളുമുണ്ട് . നീലയമരിയുടെ ഒരു തണ്ടിൽ 9 ഇലകൾ കാണും. അടുത്ത തണ്ടിൽ 11 ഇലകൾ കാണും. ഇങ്ങനെ ഇടവിട്ട് ആണ് ഇതിന്റെ തണ്ടുകൾ  . തിരിച്ചറിയാനുള്ള എളുപ്പ മാർഗ്ഗവും ഇതിന്റെ ഇലകൾ നോക്കുന്നതാണ് .   പൂക്കൾ ചെറുതും ചുവപ്പോ മഞ്ഞ കലർന്ന തവിട്ടു നിറമോ ആയിരിക്കും .സമൂലം ഔഷധമായി ഉപയോഗിക്കുന്ന ഈ സസ്യം നീലിഭൃംഗാദി എണ്ണ,നീലിദളാദി ഘൃതം, നീലി തുളസ്യാദി തൈലം, ചെമ്പരുത്യാദികേര തൈലം,  അസനേലാദി തൈലം എന്നിവയിലെ ഒരു ചേരുവയാണ്.

നീലയമരി
Botanical nameIndigofera tinctoria
SynonymsIndigofera indica Lam., Indigofera sumatrana
FamilyFabaceae (Pea family)
Common nameTrue Indigo ,Diard Indgo , Indigo Plant
MalayalamAmari ,Avari , Neelayamari
HindiNeel , Neelkaper , Neelika
Tamil Avari , Neelamavari , Amuri
TeluguAviri, Neelichettu
KannadaAnjoora, Neeli
BengaliNeel , Neelagachi
Gujarati Gali ,Neel
MarathiNeeli , Guli
SanskritGandhapushpa, Maharasa, Nilaka, Nilini, Rangapushpi
രസാദിഗുണങ്ങൾ
രസംതിക്തം
ഗുണംരൂക്ഷം, ലഘു
വീര്യംഉഷ്ണം
വിപാകംകടു 

രാസഘടകങ്ങൾ 

നീലയമരിയിൽ  ഇൻഡിഗോട്ടിൻ എന്ന വസ്തു 50 ശതമാനത്തോളം അടങ്ങിയിട്ടുണ്ട് .നീലയമരി സമൂലം ചതച്ച് വെള്ളത്തിൽ തിളപ്പിക്കുമ്പോൾ അടിയിൽ അടിഞ്ഞു കൂടുന്ന വസ്തു ഉണക്കിയതിൽ  സൾഫ്യൂറിക്കമ്ലം  ചേർക്കുമ്പോൾ സൾഫ്യൂറിക്കമ്ലത്തിൽ  ലയിച്ചു കിട്ടുന്ന വസ്തുവാണ് ഇൻഡിഗോട്ടിൻ.

 


 

ഔഷധഗുണങ്ങൾ  

 ആമവാതംസന്ധിവാതം,വാതരക്തം, ഉദരരോഗങ്ങൾ,മഞ്ഞപിത്തം,തലയ്ക്ക് ഭാരം ,ഓർമ്മക്കുറവ് എന്നിവയുടെ ചികിത്സയ്‌ക്കും ,മുടിയഴക് വർദ്ധിപ്പിക്കുന്നതിനും  നീലയമരി ഉപയോഗിക്കുന്നു .

ചില ഔഷധപ്രയോഗങ്ങൾ 

വിഷശമനത്തിന് 

 വിഷജന്തുക്കൾ കടിച്ച മുറിവിൽ നീലയമരി സമൂലം  അരച്ച് പുരട്ടുകയും കുറച്ചു ഇലയുടെ  നീര് ഉള്ളിൽ കഴിക്കുകയും ചെയ്താൽ വിഷജന്തുക്കൾ കടിച്ചതുമൂലമുണ്ടാകുന്ന വിഷം ശമിക്കും .

ചെവിയിൽ പഴുപ്പ് 

നീലയമരിയുടെ ഇലയുടെ നീര് ചെവിയിൽ ഒഴിച്ചാൽ ചെവിയിൽനിന്ന് പഴുപ്പ് വരുന്നത് മാറിക്കിട്ടും. 

മഞ്ഞപ്പിത്തം മാറാൻ 

നീലയമരി ഇലയുടെ നീര് തേനും ചേർത്ത്  ദിവസവും കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും.

മുഖത്തെ കറുത്ത പാടിന് 

നീലയമരി സമൂലവും , രക്തചന്ദനവും ചേർത്ത് അരച്ച് മുഖത്ത് പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .

മുടിയുടെ ആരോഗ്യത്തിന് 

 നീലയമരിയുടെ ഇല  ഇട്ട് കാച്ചിയ എണ്ണ തലയിൽ പതിവായി തേച്ചാൽ അകാല നര മാറുകയും,തലയിലെ താരൻ ഇല്ലാതാകുകയും , മുടി സമൃദ്ധമായി വളരുകയും, മുടിക്ക് നല്ല കറുപ്പ് നിറം കിട്ടുകയും  ചെയ്യും .

വയറുവേദനയ്ക്ക് 

നീലയമരിയുടെ വേര് കഷായം ഉണ്ടാക്കി കഴിച്ചാൽ വയറുവേദന ശമിക്കും .

വ്രണങ്ങൾ പെട്ടന്ന് കരിയാൻ 

ഉണങ്ങാത്ത വ്രണങ്ങൾ പെട്ടന്ന് കരിയാൻ  നീലയമരി ഇട്ട് കാച്ചിയ എണ്ണ പുരട്ടിയാൽ മതിയാകും.

മൂത്രതടസ്സം മാറാൻ 

നീലയമരി സമൂലം അരച്ച് ചൂടാക്കി ചെറുചൂടോടെ നാഭിക്ക് കീഴെ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും.

ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ 

 നീലയമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാൽ വൃക്കരോഗം മൂലം ശരീരത്തിലുണ്ടാകുന്ന നീര് മാറിക്കിട്ടും.

അപസ്മാരത്തിന് 

 രണ്ട് ഔൺസ് നീലയമരി നീര് തുല്യം പാലും ചേർത്തു രാവിലെ വെറും വയറ്റിൽ കഴിച്ചാൽ  അപസ്മാരം ശമിക്കും.

ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസം മാറാൻ 

 നീലഅമരിയുടെ  ഇലയും, മൺചട്ടിയും ചേർത്ത് അരച്ച് മുഖത്ത് പുരട്ടിയാൽ മുഖത്തുണ്ടാകുന്ന നിറവ്യത്യാസങ്ങൾ മാറിക്കിട്ടും.

ചുമ ,ആസ്മ എന്നിവ ശമിക്കാൻ 

ചുമ ,ആസ്മ എന്നീ രോഗങ്ങൾക്ക് നീലയമരി നീര് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്.

മൂത്രത്തിലെ കല്ലും , മൂത്രത്തിലെ പഴുപ്പും 

നീല അമരിയുടെ വേര് കഷായം വച്ച് കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂത്രത്തിലെ കല്ലും മൂത്രത്തിലെ പഴുപ്പും മാറും .

ചൊറിയും , ചിരങ്ങും മാറാൻ 

 നീലയമരി ഇല അരച്ച് പുരട്ടിയാൽ ചൊറിയും ചിരങ്ങും മാറും.

കുടലിറക്കം മാറാൻ 

നീലയമരിയുടെ വേര് കഷായം വച്ചതിൽ നീലയമരിയുടെ വേര് അരച്ച്  കൽക്കമാക്കി  ചേർത്ത് എണ്ണ കാച്ചി കഴിച്ചാൽ കുടലിറക്കം ശമിക്കും .

 



നീലയമരി ഡൈ എങ്ങനെ തയ്യാറാക്കാം

 ഒരു ഇരുമ്പ് പാത്രത്തിൽ നാല് ടീസ്പൂൺ മൈലാഞ്ചി പൊടിയും ,ഒരു ടീസ്പൂൺ നെല്ലിക്കാപ്പൊടിയും,  അരമുറി നാരങ്ങയുടെ നീരും തിളപ്പിച്ച തേയില വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് തലമുടി  ചെറുതായി നനച്ചശേഷം ഈ പേസ്റ്റ് തലയിൽ പുരട്ടണം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരു മണിക്കൂറിനുശേഷം തലയിൽ അതെ  നനവോടെ 5 സ്പൂൺ നീലയമരി പൊടി ഇളം ചൂടുവെള്ളത്തിൽ നന്നായി മിക്സ് ചെയ്തു തലയിൽ പുരട്ടണം .ഒരു മണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം ഇങ്ങനെ രണ്ടുദിവസം തുടർച്ചയായി ചെയ്യണം . ഇങ്ങനെ ചെയ്യുമ്പോൾ തലയിൽ എണ്ണമയം ഇല്ലാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കണം. 


Previous Post Next Post