സ്ത്രീകളുടെ മുഖത്തെ രോമവളർച്ച | Mukhathe Roma Valarcha

മുഖത്തെ രോമ വളർച്ച,മുഖത്തെ അമിത രോമവളർച്ച മലയാളം,അമിത രോമവളർച്ച തടയാൻ,അമിത രോമവളർച്ച,മുഖത്തെ രോമം കളയാൻ,മുഖത്തെ രോമങ്ങള് കളയാന്,സ്ത്രീകളിലെ താടി,സ്ത്രീകളിലെ മീശയും താടിയും കളയാം,അനാവശ്യ രോമം കളയാൻ,സ്വകാര്യ ഭാഗങ്ങളിലെ രോമം കളയാൻ,അമിതമായ രോമ വളർച്ച,അനാവശ്യ രോമ വളർച്ച,രോമം കളയുന്ന ക്രീം,യോനി രോമം കളയാന്,ഗുഹ്യ രോമം കളയാന്,രോമം വരാതിരിക്കാന്,mukhathey romam kalayan,roma valarcha thadayan,mukathe roma valarcha thadayan,amitha roma valarcha thadayan,roma valarcha thadayam malayalam,mukhathe roma valarcha illathavan,mukathe roma valarcha,mukhathe romam maran malayalam,roma valarcha,amithamaya roma valarcha,mukathey romam kalayan,roma valarcha maran,pcos roma valarcha,romam varathirikkan,romam kalyan


ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ് മുഖത്തെ അമിത രോമവളർച്ച  . സ്ത്രീകളെ മാനസികമായി വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നുകൂടിയാണിത് .എല്ലാ സ്ത്രീകളുടെയും മുഖത്ത് രോമമുണ്ട്‌ . എന്നാൽ അത് വളരെ നേർത്തതായിരിക്കും . അതുകൊണ്ടുതന്നെ അത് ശ്രദ്ധിക്കപ്പെടുന്നുമില്ല . എന്നാൽ ചില സ്ത്രീകളിൽ മാത്രം കട്ടികൂടിയ കൂടുതൽ രോമങ്ങൾ വളരുന്നു . ത്രീകളിൽ അമിതമായി രോമം വളരുന്നതിന് പല കാരണങ്ങളുണ്ട് . അതിൽ പ്രധാനപ്പെട്ട ഒന്നാണ് അവരിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം . 

പാരമ്പര്യമായി ചില സ്ത്രീകളിൽ കട്ടിയുള്ള മീശരോമങ്ങൾ കാണാറുണ്ട് .കൂടാതെ  ഭക്ഷണരീതിയും അണ്ഡാശയരോഗങ്ങളൊക്കെയെയാണ് സ്ത്രീകളിലെ അമിത രോമവളർച്ചയ്‌ക്കു കാരണം .രോമം കളയാൻ ഷേവ് ചെയ്യുകയോ ,വാക്സിംഗ് പോലുള്ളവ തിരഞ്ഞെടുക്കുകയോ ചെയ്യരുത് .ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും പഴയപടിയാകും . ലേസർ ചകിത്സ ഇതിന് പരിഹാരമാണെങ്കിലും അതിന് വലിയ സാമ്പത്തിക ചിലവുള്ളതാണ് , എന്നാൽ വലിയ ചിലവുകളൊന്നുമില്ലാതെ അമിത രോമവളർച്ച തടയാൻ ചില പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടാം .

1 , പച്ചപപ്പായയും , പച്ചമഞ്ഞളും ചേർത്തരച്ച് മുഖത്തുപുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ അമിത രോമവളർച്ച തടയാൻ സാധിക്കും .

2 , ചെറുപയർ പൊടിയും ,പാലും ,ചെറുനാരങ്ങാനീരും  കൂട്ടിക്കലർത്തി മുഖത്തുപുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ അമിത രോമവളർച്ച തടയാൻ സാധിക്കും .

3 , കടലമാവും , മഞ്ഞൾപ്പൊടിയും വെള്ളത്തിൽ ചാലിച്ച്‌ മുഖത്തുപുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ അമിത രോമവളർച്ച തടയാൻ സാധിക്കും .

4 , ശുദ്ധിയാക്കിയ ചേർക്കുരു , ചവർക്കാരം , ശംഖിൻ പൊടി , കർപ്പൂരം , മനയോല , അരിതാലം ഇവ എല്ലാംകൂടി ചേർത്തു കാച്ചിയ എണ്ണ തേച്ചാൽ മുഖത്തിലെയും ,ശരീരത്തേയും അനാവശ്യരോമങ്ങൾ കൊഴിഞ്ഞുപോകും .

5 , കുളിർമാവിന്റെ തളിരില അരച്ച് രോമമുള്ള ഭാഗങ്ങളിൽ പതിവായി പുരട്ടിയാൽ ശരീരത്തിലെ അനാവിശ്യരോമങ്ങൾ കൊഴിഞ്ഞുപോകും. (കുളമാവ്, ഊറാവ്, കൂർമ്മ എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടും )

6 , മഞ്ഞൾ മാത്രം അരച്ച് മുഖത്ത് കട്ടിക്കുപുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ രോമവളർച്ച തടയും .

7 , മഞ്ഞളിന്റെ തളിരില ഉണക്കി നന്നായി പൊടിച്ച് ഉരുക്കുവെളിച്ചെണ്ണയിൽ ചാലിച്ച് രാത്രിയിൽ കിടക്കാൻ നേരം മുഖത്തുപുരട്ടുക . രാവിലെ കഴുകിക്കളയാം . പതിവായി ആവർത്തിച്ചാൽ മുഖത്തെ അനാവശ്യരോമങ്ങൾ കൊഴിഞ്ഞുപോകും .

8 , കസ്തൂരിമഞ്ഞളും , പാൽപ്പാടയും  ചേർത്ത് മുഖത്തുപുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയുക . പതിവായി ചെയ്താൽ മുഖത്തെ അനാവശ്യ  രോമവളർച്ച തടയാൻ സാധിക്കും .


Previous Post Next Post