പൊന്നങ്കണ്ണി , പൊന്നാംകണ്ണി | Ponnangani

 

പൊന്നാങ്കണ്ണി ചീര ഗുണങ്ങള്,പൊന്നാങ്കണ്ണി ചീര വിത്ത്,Ponnanganni keerai,പൊന്നാങ്കണ്ണി ചീര ഫോട്ടോ,ചീര ഇനങ്ങള്,പൊന്നാംകണ്ണി ചീര,പൊന്നാങ്കണ്ണി,പൊന്നങ്കണ്ണി ചീര കറി,പൊന്നാങ്കണ്ണി ഇല,പൊന്നാങ്കണ്ണി കീര,പൊന്നാങ്കണ്ണി കൃഷി,പൊന്നാങ്കണ്ണി തിമിരത്തിന്,പൊന്നാങ്കണ്ണിച്ചിര,പൊന്നങ്ങാണി ചീര,കണ്ണിൻ്റെ കാഴ്ച ശക്തി കൂട്ടാൻ,കഴിക്കാം,വർദ്ധിപ്പിക്കാം,കാഴ്ച ശക്തി വർധിപ്പിക്കാൻ,പൊന്നാംകണ്ണി,പൊന്നാങ്കണ്ണി,പൊന്നാംകണ്ണി ചീര,പൊന്നാങ്കണ്ണി കീര,പൊന്നാങ്കണ്ണി കൃഷി,കണ്ണിനു പൊന്നായ പൊന്നാംകണ്ണി ചീര,പൊന്നാങ്കണ്ണി തിമിരത്തിന്,പൊന്നാംകണ്ണിചീര,പൊന്നാങ്കണ്ണിച്ചിര,പൊന്നങ്ങാണി ചീര,കണ്ണിന് സംരക്ഷണം,മരുന്ന്,കഴിക്കാം,നാട്ടുവൈദ്യം,കുടലിന് സംരക്ഷണം,ചീര കീട നിയന്ത്രണം,എങ്ങനെ കൃഷി ചെയ്യാം,ponnamkanni cheera,ponnan kanni,ponnamgannicheera,ponnanganni keerai,ponnanganni keerai poriyal,ponnangani,ponnanganni keerai kootu,ponnanganni,ponangani,ponnanganni keerai recipe in tamil,ponnanganni keerai recipe,ponnanganni sambar,ponnanganni keerai poriyal in tamil,ponnanganni keerai seivathu eppadi,red ponnanganni keerai poriyal in tamil,ponnanganni keerai sambar,ponnanganni keerai recipes,how to cook ponnanganni keerai,red ponnanganni keerai poriyal,ponnangani soup,ponnangani sothi
Ponnangani , Meenangani 

കേരളത്തിൽ നനവുള്ള പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് പൊന്നാംകണ്ണി ചീര.  ഇതിനെ  ,പൊന്നങ്ങാണി , പൊന്നങ്കണ്ണി , പൊന്നാംകണ്ണി, പൊന്നാംങ്കണി,പൊന്നാങ്കണ്ണി ചീര തുടങ്ങിയ പല പേരുകളിലും നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു .കൂടാതെ പൊന്നാം കണ്ണിക്ക് മീൻചപ്പ്, മീനാങ്കണ്ണി എന്നും പേരുകളുണ്ട് .പൊന്നാങ്കണ്ണി ചീര എന്ന് വിളിപ്പേരുണ്ടങ്കിലും ചീരയുമായി ഈ സസ്യത്തിന് യാധൊരു ബന്ധവുമില്ല .ഈ സസ്യത്തിൽ സ്വർണ്ണത്തിന്റെ അംശം അടങ്ങിയിട്ടുണ്ട്    .അതിനാൽ തന്നെയാണ് ഇതിന് പൊന്നാംകണ്ണി എന്ന് പേര് ലഭിക്കാൻ കാരണം . ഇത് പതിവായി കഴിച്ചാൽ കാഴ്ചശക്തി വർധിക്കും അതിനാൽ തന്നെ ഇത് കണ്ണിനു പൊന്നാണ് എന്ന അർത്ഥത്തിലും ഈ സസ്യത്തിന് പൊന്നാംകണ്ണി എന്ന് പേര് വരാൻ കാരണമെന്നും  പറയുന്നു .സൂര്യപ്രകാശം കൂടുതൽ കിട്ടുന്ന സ്ഥലങ്ങളിൽ വളരുന്ന ചെടിക്ക് ഇലയ്ക്കും തണ്ടിനും ചെറിയ ചുവപ്പുനിറത്തിൽ കാണപ്പെടുന്നു ,സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളിൽ വളരുന്ന ചെടിയുടെ ഇലയും തണ്ടും പച്ചനിറമായിരിക്കും . 

മലയാളികളെ അപേക്ഷിച്ച് തമിഴന്മാരാണ് ഇലക്കറിയായി ഈ സസ്യം കൂടുതലും ഉപയോഗിക്കുന്നത് . തമിഴ്നാട് ,കർണ്ണാടക ,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഈ സസ്യം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു .കേരളത്തിൽ പണ്ടുകാലങ്ങളിൽ ഈ സസ്യം ഇലക്കറിയായി ധാരാളം ഉപയോഗിച്ചിരുന്നു . ഇപ്പോഴത്തെ പുതിയ തലമുറ ഈ സസ്യം വളരെ കുറച്ചുമാത്രമേ ഉപയോഗിക്കുന്നുള്ളൂ .തൊടിയിലും പറമ്പിലും ധാരാളമായി കാണപ്പെടുന്ന ഈ ചെടി മൂപ്പെത്തിയാൽ വെളുത്ത പൂക്കളുണ്ടാകും . ഇതിൻറെ ഇലയും , തണ്ടും തോരനും ,കറികളുമുണ്ടാക്കാൻ ഉപയോഗിക്കാം . മൂപ്പെത്താത്ത ഇലകളും തണ്ടുകളുമാണ് കറികൾക്കും ,തോരനും ഉപയോഗിക്കേണ്ടത് .

ധാരാളം ഔഷധഗുണങ്ങൾ ഉള്ളൊരു സസ്യമാണ് ഇത് . നമ്മുടെ കണ്ണിന് ആവിശ്യമായ എല്ലാ പോഷകഗുണങ്ങളും ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട് .ഇത് പതിവായി തോരൻ വച്ചോ ,കറിവച്ചോ ഉപയോഗിച്ചാൽ കണ്ണിന്റെ കാഴ്ച്ചശക്തി വർദ്ധിക്കും . ഏകദേശം രണ്ടു മാസങ്ങൾകൊണ്ട് ഫലം കണ്ടുതുടങ്ങും .കൂടാതെ നിശാന്ധത ,മാലക്കണ്ണ്  തുടങ്ങിയ എല്ലാവിധ നേത്രരോഗങ്ങൾക്കും വളരെ നല്ലതാണ് . ബുദ്ധിശക്തി ,ഓർമ്മശക്തി ,രക്തശുദ്ധി ,മുലപ്പാൽവർദ്ധന ,മുടിവളർച്ച ,ദഹനസംബന്ധമായ പ്രശ്നങ്ങൾ ,ശരീരബലം ,ഉറക്കക്കുറവ് , ശരീരം പുകച്ചിൽ ,വിഷം , കുടൽപ്പുണ്ണ് ,വായ്പ്പുണ്ണ്  എന്നിവയ്‌ക്കെല്ലാം പൊന്നാങ്കണ്ണി ചീര കഴിക്കുന്നത് വളരെ  നല്ലതാണ് .

  • Botanical name - Alternanthera sessilis
  • Family - Amaranthaceae (Amaranth family)
  • Common name: Stalkless Joyweed, Sessile Joyweed, Dwarf copperleaf
  • Hindi - Garundi, Guroo
  • Malayalam - Ponnangani , Meenangani 
  • Tamil - Ponnanganikkeerai
  • Telugu - Ponnagantikura
  • Kannada- Honagonne
  • Oriya- Madaranga


ചില ഔഷധപ്രയോഗങ്ങൾ 

നേത്രരോഗങ്ങൾ 

പൊന്നങ്ങാണിയുടെ ഇല ചതച്ച് വെള്ളത്തിലിട്ട് കുറച്ചുസമയത്തിനു ശേഷം ഈ വെള്ളം അരിച്ച് കണ്ണ് കഴുകുന്നത് കണ്ണിൽ ചൊറിച്ചിൽ , കണ്ണിൽ പീളകെട്ടുക , ചെങ്കണ്ണ് മുതലായ എല്ലാ നേത്രരോഗങ്ങൾക്കും വളരെ നല്ലതാണ് .

ശരീരം പുകച്ചിൽ 

അരിമാവിനൊപ്പം പൊന്നങ്ങാണി സമൂലം അരച്ച് ശർക്കരയും ചേർത്ത് പലഹാരങ്ങൾ ഉണ്ടാക്കി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റൽ മാറിക്കിട്ടും .

ഉറക്കക്കുറവ് 

പൊന്നങ്ങാണി സമൂലം അരച്ച് തലയിൽ പൊത്തി അരമണിക്കൂറിന് ശേഷം കുളിച്ചാൽ ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടും .

മുറിവ് 

പൊന്നങ്ങാണി സമൂലം അരച്ച് എണ്ണകാച്ചി പുരട്ടിയാൽ മുറിവ് ,വ്രണങ്ങൾ എന്നിവ പെട്ടന്ന് സുഖപ്പെടും .

കുട്ടികൾക്കുണ്ടാകുന്ന പനി 

പൊന്നങ്ങാണി,മല്ലി ,കുഴിമുത്തങ്ങാ എന്നിവ കഷായം വച്ച് കുട്ടികൾക്കു കൊടുത്താൽ കുട്ടികളുടെ പനി ശമിക്കും .

മൂത്രതടസ്സം 

പൊന്നങ്ങാണിയും , കാവിമണ്ണും കൂട്ടിയരച്ച് നാഭിക്ക് കീഴെ പുരട്ടിയാൽ മൂത്ര തടസ്സം മാറിക്കിട്ടും .
Previous Post Next Post