ശിംശപാവൃക്ഷം | Shimshipavrisham | Amherstia nobilis

ശിംശപാമരം,ശിംശിപ,amherstia nobilis,pride of burma,ramayanam,ravanan,simsapa tree,shimsapa tree,hanuman,simsipa,ramayanam malayalam,ramayana parayanam malayalam,adhyathma ramayanam,ramayanam kavalam sreekumar,adhyathma ramayanam yuddha kandam,adhyatma ramayanam bala kandam,adhyatma ramayanam sundara kandam,adhyatma ramayanam ayodhya kandam,sree rama devotional songs malayalam,sree rama songs,sree rama songs malayalam,mizzimaplushdtv,amherstia nobilis,travel,shorts,dhanya,mizzima,bauhinia,#mizzimatv,mizzima+hd,orchid tree,lady amherst,amherstieae,mizzima_live,pride of burma,detarioideae,tree of heaven,youtube shorts,dhanya chandran,amherstia plant,bunga ratu malam,amherstia flower,mizzimadailynews,mizzimaheadlinenews,myanmar_news_mizzima,lady amherst's pheasant,whathappeninginmyanmar,myanmar,news,breakingnews,dailynews,burma,burmese

 

Botanical name Amherstia nobilis
Family Caesalpiniaceae (Gulmohar family)
Common name Pride of Burma
Orchid tree
Tree of heaven
Hindi
सीमसपा (Simsapa)
 Bengali উর্বশী (Urbashi)
Telugu శిమ్శిపా వృక్షం (Shimshripa vriksham)
Malayalam ശിംശപാവൃക്ഷം(Shimshipavrisham)

 

ഇന്ത്യ ,ശ്രീലങ്ക ,മലയ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു  അലങ്കാര വൃക്ഷമാണ് ശിംശപാവൃക്ഷം.പൂക്കളുടെ റാണി എന്നറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ജന്മദേശം ബർമ്മയാണ്   .ബർമയിലെ ഒരു ബുദ്ധ ക്ഷേത്ര ഉദ്യാനത്തിൽ നിന്നുമാണ് ഈ വൃക്ഷത്തെ ഗവേഷകർ ആദ്യമായി കണ്ടെത്തുന്നത് .

 ഭാരതീയ പുരാണങ്ങളിൽ ഒട്ടനവധി പുണ്ണ്യ വൃക്ഷങ്ങളെ പരാമെർശിക്കപ്പെടുന്നുണ്ട് .ഇതിൽ  ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശിംശപാവൃക്ഷം. രാവണനാൽ അപഹരിക്കപ്പെട്ട  സീതാദേവിയെ  അശോകവനികയിലുള്ള ശിംശപാവൃക്ഷത്തിന്റെ ചുവട്ടിലാണ് പാർപ്പിച്ചിരുന്നത് എന്ന് രാമായണത്തിൽ പരാമർശിക്കുന്നു .ബുദ്ധമതക്കാർക്കും ഇതൊരു പുണ്ണ്യ വൃക്ഷമാണ് .പുരാതന ബുദ്ധ ഗ്രന്ഥങ്ങളിലും ശിംശപാവൃക്ഷത്തെ പരാമർശിക്കുന്നുണ്ട് .


പൂക്കളുടെ മനോഹാരിതയാണ് മറ്റു മരങ്ങളിൽ നിന്നും ഈ വൃക്ഷത്തെ വ്യത്യസ്തമാക്കുന്നത് . ചുവപ്പ് ,മഞ്ഞ ,വെള്ള തുടങ്ങിയ നിറങ്ങളുടെ സങ്കരമായി കാണുന്ന ദളങ്ങളടങ്ങിയ പൂങ്കുലകൾ കാണാൻ വളരെ മനോഹരമാണ് . മാർച്ച് ,ഏപ്രിൽ മാസങ്ങളിലാണ് ഈ വൃക്ഷം പൂക്കുന്നത്. അധികം ഉയരം വയ്ക്കാത്ത ഒരു ഇടത്തരം വൃക്ഷമാണിത് . ഏകദേശം 12 മീറ്ററോളം ഉയരത്തിൽ മാത്രമാണ് ഈ വൃക്ഷം വളരുന്നത് . ധാരാളം ശാഖകളുമായി പടർന്നു വളരുന്ന ഈ വൃക്ഷത്തിന്റെ പുറം തൊലിക്ക് ഇരുണ്ട തവിട്ടു നിറമാണ് . നിത്യഹരിതമായ ഈ വൃക്ഷം കാടുകളിൽ വളരെ അപൂർവ്വമായേ കാണപ്പെടുന്നൊള്ളു . 


 നല്ല നീർവാർച്ച ഉള്ള മണ്ണിലാണ് ഈ മരം നന്നായി വളരുന്നത് .കേരളത്തിലെ കാലാവസ്ഥയിലും ഈ മരം നന്നായി വളരുമെങ്കിലും വളരെ അപൂർവ്വമായേ കാണപ്പെടുന്നൊള്ളു .തൈകളുടെ ലഭ്യതക്കുറവാണ് കാരണം .ഈ വൃക്ഷം പ്രധാനമായും ഉപയോഗിക്കുന്നത് അലങ്കാര വൃക്ഷമായിട്ടാണ് .ഇതിന്റെ തടിക്ക് ഈടും ബലവും വളരെ കുറവാണ് .ഒരു അലങ്കാര വൃക്ഷം എന്നതിലുപരി ഈ മരം കൊണ്ട് മറ്റു പ്രയോജനങ്ങൾ ഒന്നും തന്നെയില്ല .

 



Previous Post Next Post