കൊടിത്തൂവ | വള്ളിചൊറിയണം | Tragia involucrata

 

കൊടിത്തൂവ,കൊടിത്തൂവ തോരന്‍,കടിത്തൂവ-,കൊടിത്തൂവ/ ചൊറിയണം കൊണ്ട് രുചികരമായ രണ്ടുതരം കറികൾ,പച്ചക്കൊടിത്തൂവ,കൊടുത്ത,കടിത്തുമ്പ,കൊടിത്തൂവയുടെ ഗുണങ്ങളും ഉപയോഗവും,കഞ്ഞിതൂവ,പത്തില,മുത്തശ്ശി വൈദ്യം,ചൊറിതനം,ചൊറിതണം,kodithoova,choriyanam,choriyanam thoran,choriyanam medicinal use in malayalam,choriyanam malayalam,choriyanam health benefits,kodithoova thoran,kodithoova malayalam,kodithoova use,kodithoova recipe,health tips malayalam,ottamooli malayalam,ചൊറിയണം,ചൊറിയണം തോരൻ,#ചൊറിയണം,#വള്ളി ചൊറിയണം,ചൊറിയണം recipe,ചൊറിതണം,ചൊറിയണം ഗുണങ്ങള്,ചൊറിതനം,ചെറിയണം ഗുണങ്ങൾ,ചൊറിയണം തൊട്ടാല്‍ ചൊറിയുന്നത് എന്തുകൊണ്ട്?,കൊടിത്തൂവ/ ചൊറിയണം കൊണ്ട് രുചികരമായ രണ്ടുതരം കറികൾ,വള്ളിച്ചൊറിയണം,അറിയാത്ത പിള്ളയ്ക്ക് അറിഞ്ഞാൽ ചൊറിയില്ല,ചൊറിയണം തൊട്ടാൽ ചൊറിയുന്നത് എന്തുകൊണ്ട്???99%failed|reaso behind itching|tell me why malayalam,choriyanam malayalam,koduthoova malayalam,choriyanam,koduthoova,thoova,kodithoova malayalam,tragia involucrata,tragia involucrata malayalam,tragia involucrata medicinal uses,involucrata,tragia involucrata smaal (சிறு காஞ்சொறியின் மருத்துவம் ),tragia,#tragiainvolucrata,mooligai arasan,chotra pata,cheera thoran,india,indian,natural,materia,indian stinging nettle,tokta gach,stinging nettle herb managing diabetes,medicinal plant database,vegetarian,travelling,indian stinging nettle dish,bichuti pata,poona kasarai,elikathu elai

കാട്ടുചെടിയായി വെളിമ്പ്രദേശങ്ങളിലും കുറ്റിക്കാടുകളിലും മറ്റും കാണപ്പെടുന്ന ഒരു സസ്യമാണ് കൊടിത്തൂവ അഥവാ വള്ളിചൊറിയണം.ചൊറിയണം എന്ന പേരിൽ സാധാരണ അറിയപ്പെടുന്ന ഈ സസ്യം ഉഷ്ണമേഖലകളിൽ കൂടുതലായി കണ്ടുവരുന്നു. 700 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ ധാരാളമായി  വളരുന്നു.



ഒരു നിത്യഹരിത ഔഷധിയാണ്‌ കൊടുത്തൂവ മിക്കവാറും മുഴുവൻ ഭാഗവും രോമിലമാണ്.തണ്ടുകൾ വളരെ കനം കുറഞ്ഞതാണ്.നീളത്തിൽ ചുറ്റിപ്പടരുന്ന ശാഖകളുണ്ട്. ഇലയിൽ വിഷസ്വഭാവമുള്ള രോമങ്ങളുണ്ട്.ഇതിന്റെ തണ്ടിലും ഇലയിലും മനുഷ്യശരീരത്തിൽ ഒട്ടിപ്പിടിക്കുന്ന ഒരിനം രോമമുണ്ട്.

വിഷസ്വഭാവമുള്ള രോമങ്ങൾ ശരീരഭാഗങ്ങളിൽ സ്പർശിക്കാനിടയായാൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാകും.കൂടാതെ  ചൊറിഞ്ഞു തടിച്ച് ചുവന്ന നിറത്തിൽ ഉയർന്ന തിണർപ്പുകൾ ഉണ്ടാകുന്നു. ഇതുമൂലം നീറ്റലും വേദനയും  അനുഭവപ്പെടുന്നു. ഇത് മൃഗങ്ങളിലും ക്ഷോഭത്തെയുണ്ടാക്കുന്നതാണ്. ഈ  കുടുംബത്തിൽപ്പെടുന്ന മറ്റു സസ്യങ്ങളെ അപേക്ഷിച്ച് ഈ ചെടിക്ക് വിഷ സ്വഭാവം വളരെ കുറവാണ് .കൊടിത്തൂവ കൊണ്ടുണ്ടാകുന്ന ചൊറിച്ചിലിനും നീറ്റലിനും  പ്രത്യേക ചികിത്സകൾ ഒന്നും  കൂടാതെ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ മാറുന്നതാണ്.

Botanical name Tragia involucrata

Family Euphorbiaceae
Common name Bristly Climbing Nettle
രസാദിഗുണങ്ങൾ
രസം കടു, തിക്തം
മധുരം, കഷായം
ഗുണം ലഘു, സ്നിഗ്ധം
വീര്യം ശീതം
വിപാകം കടു
ഔഷധയോഗ്യ ഭാഗം വേര്, സമൂലം


 ഔഷധഗുണങ്ങൾ 

ചൊറിച്ചിൽ ഉണ്ടാകുമെങ്കിലും ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കൊടിത്തൂവ .ദുരാലഭാരിഷ്ടത്തിൽ പ്രധാന ചേരുവ കൊടിത്തൂവയാണ്. രക്താർശ്ശസ് ,മലബന്ധം ,അഗ്നിമാന്ദ്യം, ഞരമ്പ് സംബന്ധമായ രോഗങ്ങൾ , എന്നിവയ്ക്കാണ്  ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .




 

 ചില ഔഷധപ്രയോഗങ്ങൾ


കൊടിത്തൂവയുടെ വേര് കഷായം വച്ച് കഴിച്ചാൽ  അർശസ്, മൂത്രതടസ്സം,ശൂല, വയറുകടി,ശ്വാസകോശരോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ശമിക്കും .

കൊടിത്തൂവയുടെ ഇലയും , അരിയും ചേർത്ത് വറുത്തു പൊടിച്ച് . പനം കൽകണ്ടമോ, കരുപ്പട്ടിയൊ  ചേർത്ത്  ഒന്നോ രണ്ടോ ആഴ്ച പതിവായി കഴിച്ചാൽ  എത്ര  പഴകിയ ചുമയും ശമിക്കും .

കൊടിത്തൂവയുടെ കായ് അരച്ച് തലയിൽ പതിവായി പുരട്ടിയാൽ  കഷണ്ടിയിൽ മുടി കിളിർക്കുമെന്നു പറയപ്പെടുന്നു.

കൊടിത്തൂവ സമൂലവും . ചെറു തിപ്പലിയും  സമമായി എടുത്ത് പൊടിച്ച് തേനിൽ ചേർത് കഴിച്ചാൽ . ചുമയും മറ്റു ശ്വാസകോശ രോഗങ്ങളും ശമിക്കും.

 കൊടിത്തൂവയുടെ വേര് അരച്ച് തുളസ്സിയില നീരിൽ ചേർത്ത് പുറമെ പുരട്ടിയാൽ . ചൊറിച്ചിലോടു കൂടിയ ത്വക് രോഗങ്ങൾ ശമിക്കും .

കൊടിത്തൂവയും, പച്ചമഞ്ഞളും ചേർത്ത്  ഇടിച്ചു പിഴിഞ്ഞ  നീരിൽ  തൈരും ചേർത് മുഖത്ത് പുരട്ടിയാൽ  മുഖക്കുരു ശമിക്കും.

കൊടിത്തൂവയുടെ ഇല  നല്ലെണ്ണയിൽ വാട്ടി . കുരുമുളകും ,കച്ചോലവും കൂട്ടി തിളപ്പിച്ച് തണുത്തതിനുശേഷം   . നിറുകയിൽ വച്ചാൽ തലവേദന പെട്ടന്ന് മാറിക്കിട്ടും .




Previous Post Next Post