കാട്ടുപടവലവത്തിന്റെ ഔഷധഗുണങ്ങൾ | Trichosanthes cucumerina

 

കാട്ടുപടവലം,കാട്ടു പടവലം,പടവലം,കാട്ടു കയ്പ,കയ്പൻ പടവലം,നാട്ടുവൈദ്യം,പടോല,agriculture,bitterguard,wild bitterguard,vegetable,costly vegitable,farmer,kerala farmer,farmer in kerala,kerala vegetables,കല പോവാൻ,ഭംഗി കൂടാൻ,pointed gourd,plant,flower,climber,fruit,trichosanthes dioica,cucurbitaceae,cucurbitaceae family,gourd,biology,botany,taxonomy,science,dhanya chandran_phytology

നമ്മുടെ നാട്ടിൽ പറമ്പുകളിലും കാടുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് കാട്ടുപടവലം .വളരെ ഉയരത്തിൽ പടർന്നു വളരുന ഈ സസ്യത്തിന്റെ തണ്ടുകൾ വളരെ മൃദുവാണ് . ഇവയുടെ പുഷ്പ്പങ്ങൾ വളരെ ചെറുതും വെള്ള നിറമുള്ളതുമാണ് .ഇതിന്റെ കായ്കൾക്ക് കോവയ്ക്കായോടെ ഏറെ സാദൃശ്യമുണ്ട് .


 രണ്ടു തരത്തിലുള്ള പടവലം കാണപ്പെടുന്നു .കാട്ടുപടവലം നാട്ടുപടവലം എന്നിങ്ങനെ .വെള്ളരിയുടെ കുടുംബത്തിൽ പെട്ടതാണ് കാട്ടുപടവലവും ,നാട്ടുപടവലവും  (നമ്മൾ കൃഷി ചെയ്യുന്ന പടവലം).ഇവയ്ക്ക് കയ്പ്പ് ഉണ്ടാകില്ല .എന്നാൽ കാട്ടുപടവലത്തിന് നല്ല  കയ്പ്പുണ്ടാകും .അതുകൊണ്ടുതന്നെ കയ്പൻ പടവലം , കാട്ടു കയ്പ തുടങ്ങിയ പേരുകളിലും നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു .കേരളം കൂടാതെ ബംഗാൾ ,ഗുജറാത്ത് എന്നിവടങ്ങളിലെ കാടുകളിലും ഈ സസ്യം ധാരാളമായി വളരുന്നു .

 കാട്ടുപടവലത്തിന്റെ ഇലയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു .ഇവയുടെ കായ്കളിൽ  പ്രോട്ടീൻ, കാർബോഹൈഡേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു .വേരിൽ ഒരു ലഘുതൈലവും കയ്പ്പുള്ള വസ്തുവും ടാനിനും അടങ്ങിയിരിക്കുന്നു . കൂടാതെ .ഹെൻട്രിയാകൊൺടേൻ,സാപോനിൻ, , ഫൈറ്റോസ്റ്റിറോൾ എന്നിവയും അടങ്ങിയിരിക്കുന്നു .


 ആയുർവേദത്തിൽ രക്തപിത്ത വികാരങ്ങളും ചർമ്മരോഗങ്ങളും ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കാട്ടുപടവലം .കൂടാതെ പനി വ്രണം ,വിഷം ,രക്തശുദ്ധി,മലബന്ധം  ,തലവേദന ,കഫശല്ല്യം ,വിരശല്ല്യം ,മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്കും ഒരു ഉത്തമ പ്രതിവിധിയാണ് ഈ സസ്യം .പടോലാദികഷായം, പടോലാദിഘൃതം, പടോലദാർവാദികഷായം തുടങ്ങിയ മരുന്നുകളിൽ കാട്ടു പടവലം ഒരു പ്രധാന ചേരുവയാണ് .

Botanical name Trichosanthes cucumerina
Family Cucurbitaceae (Pumpkin family)
Common name Parval, Pointed Gourd
Hindi परवल Parval
രസാദി ഗുണങ്ങൾ
 രസം തിക്തം
ഗുണം ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
 വിപാകം കടു
ഔഷധയോഗ്യ ഭാഗം വേര്, തണ്ട്, ഇല, പൂവ്, കായ്

ചില ഔഷധ പ്രയോഗങ്ങൾ 

കാട്ടു പടവലം വേരോടെ മൊത്തമായും കഷായം വച്ച് ദിവസം 2 നേരം വീതം  കഴിച്ചാൽ ചർമ്മരോഗങ്ങൾ ,കുഷ്ടം ,രക്തപിത്തം എന്നിവ ശമിക്കും ,മലബന്ധം മാറുന്നതിനും  ഇത് വളരെ നല്ല മരുന്നാണ് .

കാട്ടു പടവലം,കടുരോഹിണി ,പാടക്കിഴങ്ങ് ,അമൃത് ,ചന്ദനം ,പെരുങ്കുരുമ്പ എന്നിവ തുല്ല്യ അളവിൽ എടുത്ത് കഷായം വച്ച് കഴിച്ചാൽ രക്തദൂഷ്യം മാറിക്കിട്ടും . കൂടാതെ എല്ലാവിധ ചർമ്മരോഗങ്ങളും  ശമിക്കും .

കാട്ടു പടവലത്തിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ എത്ര പഴകിയ വ്രണവും പെട്ടന്ന് കരിയും .കൂടാതെ നീരും ,വേദനയ്ക്കും ,ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,പരു തുടങ്ങിയവ മാറുന്നതിനും ഇല അരച്ച് പുരട്ടുന്നത് വളരെ ഫലപ്രദമാണ് .


കാട്ടു പടവലത്തിന്റെ വേര് അരച്ച് നെറ്റിയിൽ കട്ടിക്ക് പുരട്ടിയാൽ തലവേദന ,കൊടിഞ്ഞി  എന്നിവ മാറും .

കാട്ടു പടവലത്തിന്റെ വേര് അരച്ച്‌ പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നിറവ്യത്യാസം മാറിക്കിട്ടും .

കാട്ടു പടവലത്തിന്റെ വള്ളി കഷായം വച്ച് കഴിച്ചാൽ ശ്വാസകോശത്തിൽ  കെട്ടികിടക്കുന്ന കഫം ഇളകിപ്പോകും .

കാട്ടു പടവലത്തിന്റെ കായ കുരുമുളകും , ഉപ്പും ചേർത്ത് എണ്ണയിൽ വറുത്ത് കഴിച്ചാൽ മുതിർന്നവരിലേയും കുട്ടികളിലെയും കൃമിശല്ല്യം ഇല്ലാതാകും .

കാട്ടുപടവലം  സമൂലം കരിക്കിൻ വെള്ളത്തിൽ  ഒരു രാത്രി ഇട്ടു  വച്ചിരുന്ന് രാവിലെ ഇത് മിക്സിയിൽ അടിച്ച് അരിച്ചെടിത്തു  തേൻ ചേർത് കുടിച്ചാൽ ആർതവവേദന മാറും . ആർതവത്തിന്  രണ്ടു മൂന്നു ദിവസം മുൻപായി കഴിക്കണം .ഇങ്ങനെ  രണ്ടു മൂന്നു മാസം ആവർത്തിക്കണം .

കാട്ടുപടവലവും, ഉഴിഞ്ഞയും  അരച്ചു ദോശമാവിൽ ചേർത് ദോശ ഉണ്ടാക്കി പതിവായി കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും .

കാട്ടുപടവലത്തിന്റെ കായും ,പാടക്കിഴങ്ങും ഇരുമ്പുതൊടാതെ ഇടിച്ചു പിഴിഞ്ഞ നീര് നസ്യം ചെയ്താൽ മഞ്ഞപ്പിത്തം ശമിക്കും .

Previous Post Next Post