പുല്ലാഞ്ഞി ,പുല്ലാനി ,വരവള്ളി | Getonia floribunda | pullanji

 

കഫരോഗങ്ങൾ ,രക്തപിത്തം ,ചുട്ടു നീറ്റൽ ഹൃദ്രോഗം ,വിസർപ്പം , മലമ്പനി വയറുകടി ,വ്രണങ്ങൾ കൃമി ,മുറിവ് വിഷം,പുല്ലാഞ്ഞി,പുല്ലാഞ്ഞി പൂവ്,പുല്ലാന്നി,പുല്ലാനി,കാട്ടു പുല്ലാനി,പുല്ലാനി pullani,#പുല്ലാനിക്കാവു,മരുന്ന് കഞ്ഞി,ജടപ്പു,pullanji,pullanji poov,pullanji flower,pullanji plant,medicinal uses of pullanji,uses of pullanji,uses of pullanji explained in malayalam,pullanji malayalam,what is pullanji,details about the plant pullanji,pullanji more detsils,വരവള്ളി,കട്ടപ്പൂ

കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് പുല്ലാഞ്ഞി .ഇതിന്റെ ശാഖകൾ വള്ളിപോലെ മറ്റു മരങ്ങളിൽ പടർന്നു വളരുന്നു .നീണ്ട വള്ളിപോലെ അനേകം ശിഖിരങ്ങളോടു കൂടിയ ഈ സസ്യത്തിന് ഒരു പ്രത്യേക സുഗന്ധമുണ്ട് .

 ഇതിന്റെ തണ്ടുകൾ വളരെ ദുർബലമായതും ഇലകൾ രോമാവൃതവുമാണ് .ഇതിന്റെ പൂക്കൾക്ക് പച്ച കലർന്ന വെള്ളനിറമോ ,മഞ്ഞ കലർന്ന വെള്ളനിറമോ ആണ് .ഇതിൽ രോമാവൃതമായ ഫലങ്ങൾ ഉണ്ടാകുന്നു .ശാഖോപശാഖകളായി വളരുന്ന ഈ സസ്യത്തെ പുല്ലാഞ്ഞി ,പുല്ലാനി ,വരവള്ളി തുടങ്ങിയ പേരുകളിലും നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു .


ഈ സസ്യത്തിന്റെ തണ്ടുകളിൽ ധാരാളം ജലം സംഭരിച്ചു വച്ചിരിക്കുന്നു .നല്ലൊരു ദാഹശമനിയാണ് ഈ സസ്യത്തിന്റെ തണ്ടിലെ വെള്ളം .പണ്ടുള്ളവർ കാട്ടിൽ വിറകിനും മറ്റും പോകുമ്പോൾ ദാഹമകറ്റാൻ ഈ സസ്യത്തിന്റെ തണ്ടിലെ വെള്ളമാണ് കുടിച്ചിരുന്നു (പുല്ലാഞ്ഞി വെള്ളം ).

ഒരു മീറ്റർ നീളത്തിൽ ഈ സസ്യത്തിന്റെ തണ്ടുകൾ രണ്ടറ്റവും പെട്ടന്നുതന്നെ മുറിച്ചാൽ ധാരാളം  വെള്ളം ഊറിവരും . മുറിക്കുന്നത് താമസം വന്നാൽ വെള്ളം കുറയു .ഇതിന്റെ കമ്പുകൾ കൊണ്ട് ചില സ്ഥലങ്ങളിൽ കൊട്ടപോലെയുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്നുണ്ട് .


 

ആദിവാസി ഒറ്റമൂലികകളിൽ വളരെ പ്രാധാന്യമുള്ളൊരു സസ്യമാണ് പുല്ലാഞ്ഞി .ഇതിന്റെ ഇലയ്ക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട് .ഇതിന്റെ ഇലയിൽ കാലിക്കോപ്റ്റെറിൻ, ടാനിൻ, നൈട്രേറ്റ്,അസെറ്റിക് അമ്ലം  ,സൾഫേറ്റുകൾ, ബാഷ്പശീലതൈലം, ക്ലോറൈഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു .


വളരെ അധികം ഔഷധഗുണങ്ങളുള്ള ഈ സസ്യം കഫരോഗങ്ങൾ ,രക്തപിത്തം ,ചുട്ടു നീറ്റൽ ഹൃദ്രോഗം ,വിസർപ്പം , മലമ്പനി ,വയറുകടി ,വ്രണങ്ങൾ ,കൃമി ,മുറിവ് വിഷം ,തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ്  .

Botanical name Getonia floribunda
Synonyms Calycopteris floribunda
Calycopteris nutans
Combretum sericeum
 Family Combretaceae (Rangoon creeper family)
Common name Paper Flower Climber
Hindi कोकोरे Kokoray
Sanskrit श्वेतधातकी shvetadhataki
 सुसवी susavi
Tamil புல்லாந்தி வல்லி pullanti valli
Telugu మురుగుడుతీగె murugudutige
Kannada ಹಂಜರಿಕೆಕುಚ್ಚು Hanjarige kucchu
ಹಂಜಾರಿಕೆ Hanjaarike
ಮರಸದ marasada
ಮರಸದ ಬಳ್ಳಿ Marasada balli
Bengali  গেছো লতা Gaichho lata
Marathi झाल jhaal
Ukshi उक्शी
Malayalam പുല്ലാനി pullani
പുല്ലാഞ്ഞി pullanji
വരവള്ളി Vravalli
Konkani उस्की uski
Oriya dhonoti
 Mizo Lei-hruisen
രസാദി ഗുണങ്ങൾ
രസം കഷായം, മധുരം, തിക്തം
ഗുണം
സ്നിഗ്ദ്ധം
വീര്യം
ഉഷ്ണം
വിപാകം മധുരം
ഔഷധയോഗ്യ ഭാഗം ഇല 

ചില ഔഷധപ്രയോഗങ്ങൾ 

പുല്ലാഞ്ഞിയുടെ ഇല അരച്ച് വെണ്ണയിൽ ചാലിച്ച് കഴിച്ചാൽ വയറുകടി മാറും .

ഇതിന്റെ ഇല അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും.

ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കഴിച്ചാൽ കൃമിശല്ല്യം ഇല്ലാതാകും .

പുല്ലാഞ്ഞിയുടെ ഇല കഷായം വച്ചോ ഇടിച്ചു പിഴിഞ്ഞ നീരോ കഴിച്ചാൽ മലമ്പനി ശമിക്കും .

പുല്ലാഞ്ഞിയുടെ തണ്ടിലെ വെള്ളം കവിൾ കൊണ്ടാൽ വായ്പുണ്ണ് ശമിക്കും .

പുല്ലാഞ്ഞിയിൽ വളരുന്ന ഇത്തിൾ (ഇത്തികണ്ണി) അരച്ച് പാലിൽ കലക്കി കഴിച്ചാൽ  ഒന്നുരാടൻ പനി (ഒന്നിട വിട്ട് ഉണ്ടാകുന്ന പനി ) മാറും .



 


Previous Post Next Post