പ്ലാവ് | ചക്ക | Artocarpus heterophyllus

ചക്ക,ചക്ക വിഭവങ്ങൾ,ചക്ക കറി,ചക്ക പഴം,ചക്ക കുരു,ചക്ക കൃഷി,ചക്ക അവിയൽ |,ചക്ക വരട്ടി,ചക്ക ഗുണങ്ങൾ,ചക്ക കുരു കറി,ചക്ക storing,ചക്ക ഷെയ്ക്ക്,ചക്ക വറുത്തത്,ചക്ക എരിശ്ശേരി,ചക്ക കുരു ജ്യൂസ്,ചക്ക നിസ്സാരനല്ല,ചക്ക സൂക്ഷിക്കാം,ചക്ക ആരോഗ്യ ഗുണങ്ങൾ,നാടൻ ചക്ക എരിശ്ശേരി,എങ്ങെനെ ചക്ക സൂക്ഷിക്കണം,ഇനി സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം,#chakka erissery #ചക്ക എരിശ്ശേരി,ചക്കയുടെ ഗുണങ്ങൾ,പ്ലാവ് കായ്ക്കാൻ,മാവു പെട്ടന്ന് പൂക്കാൻ,പ്ലാവ് കൃഷി,chakka,chakka recipes,chakka ada,nadan chakka,chakka appam,chakka piritha,chakka ilayada,chakka puzhukku,chakka ilayappam,chaka pirith,chakka kuzhachathu,veenas chakka puzhukku,curryworld chakka puzhukku,chakkayappam,chakkappazham2,chakkappuzhukku recipes,buddha,chantings,how to make,how to make jackfruit puzhukku,uppummulakum2,dakshina videos,puzhukku recipes,dakshina recipes,what is jackfruit,jackfruit for breakfast,flowers tv,പ്ലാവ്,പ്ലാവ് കൃഷി,പ്ലാവ് ബഡിങ്,പ്ലാവ് കായ്ക്കാൻ,പ്ലാവ് നടുന്ന രീതി,പ്ലാവ് ജയൻ,പ്ലാവ് വിവരണം,സിദ്ധു പ്ലാവ്,കർണാടക പ്ലാവ്,കുഞ്ഞൻ പ്ലാവ്,കുള്ളന്‍ പ്ലാവ്,പ്ലാവ് കുറിപ്പ്,പ്ലാവ് മരം കുറിപ്പ്,വരിക്ക പ്ലാവിൻ തൈ തിരിച്ചറിയുവാൻ,മാവ്,നല്ല ഇനം പ്ലാവുകൾ,കേരളത്തിലെ പ്ലാവുകൾ,പ്ലാവിനെ കുറിച്ച് കുറിപ്പ്,മാവു,കുള്ളന്‍ മാവ്,മാവ് നിറയെ മാങ്ങ,മാവ് ഗ്രാഫ്റ്റിംഗ്,മാവു കൃഷി,പ്രൂണിങ്,ആപ്പിള്‍,സപ്പോട്ട,മാവിന്‍ തൈ,മാവു പൂക്കാൻ,ആപ്പിള്‍ ഫാം,ചക്ക കുറിപ്പ്

 

ശാസ്ത്രനാമം
Artocarpus heterophyllus
സസ്യകുടുംബം
Moraceae
മറ്റു ഭാഷകളിലെ പേരുകൾ

English
Jackfruit, Jackfruit tree
Sanskrit नसम् Panasam • Kuki: Lamphong
Hindi कटहल Katahal, कठल Kathal
Tamil பலா Palaa
Telugu పనస Panas
Kannada  ಹಲಸು Halasu, ಹಲಸಿನ ಹಣ್ಣು Halasina hannu
Bengali কাঁঠাল Kathal
Marathi फणस Phanas
Nepali कटहर

 

മലയാളിക്ക് സുപരിചിതമായ ഒരു വ്യക്ഷമാണിത് പ്ലാവ് .ഇന്ത്യയിൽ  6000 വർഷം മുൻപു മുതൽക്കേ പ്ലാവ് വളർത്തിയിരുന്നതായി പുരാതന രേഖകളിൽ  പറയുന്നു. ഏറ്റവും വലിയ കായ്‌  ഫലം തരുന്ന  മരമാണ് പ്ലാവ് .ഇലപൊഴിയും കാടുകളിലാണ് പ്ലാവ് വളരുന്നത്.എന്നാൽ ഇത് ഒരു നിത്യഹരിത വൃക്ഷമാണ്. കാടുകളിലും നാടുകളിലും പ്ലാവ് സാധാരണയായി വളരുന്നു .വളരെ കുറഞ്ഞൊരു ശതമാനം മാത്രമാണ് കാട്ടിൽ വളരുന്നത്. ഇന്ത്യ കൂടാതെ ശ്രീലങ്ക, മ്യാൻമാർ, പാക്കിസ്ഥാൻ, ബ്രസീൽ എന്നിവിടങ്ങളിലും പ്ലാവ് വളരുന്നുണ്ട്. 

നമ്മുടെ നാട്ടിൽ രണ്ടു തരം പ്ലാവുകളുണ്ട്. വരിക്കയും കൂഴയും. ഇവ കാഴ്ചയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എങ്കിലും വരിക്കപ്ലാവിന് പൊതുവെ ചെറിയ ഇലകളായിരിക്കും .വരിക്ക  ചക്ക പഴമായാൽ മധുരവും രുചിയും മണവും കൂടുതലായിരിക്കും. ചുളയ്ക്ക് കട്ടിയും ഉറപ്പും  കൂടുതലായിരിക്കും.എന്നാൽ വലിപ്പം കൂടുതൽ കൂഴചക്കയ്ക്കാണ് .മൃദുവായ ചുളയുള്ള ഇവയിൽ ധാരാളം ചാറുണ്ടായിരിക്കും.ഏറ്റവും കൂടുതൽ കാണുന്നത് കൂഴച്ചക്കയാണ്.


കറയുള്ളൊരു മരമാണ് പ്ലാവ്. ഇതിന്റെ എല്ലാ ഭാഗങ്ങളിലും ഒട്ടുന്ന സ്വഭാവമുള്ള വെളുത്ത കറകാണാവുന്നതാണ്.ഇതിന് അരക്ക് എന്ന് പേരു പറയാറുണ്ട് ,കടുത്ത ചൂടും അതിശൈത്യവും പ്ലാവിന് ദോഷകരമാണ്.അതിനാൽ തന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഈ മരം വളരെ കുറവാണ്.കേരളത്തിലാണ് പ്ലാവുകൾ സമൃദ്ധമായി വളരുന്നത് .പക്ഷെ പട്ടണങ്ങളിൽ നിന്ന് ഇപ്പോൾ പ്ലാവ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.പണ്ടുകാലത്ത് ഏറെ പ്ലാവുകളുണ്ടായിരുന്ന നാട്ടിൻപുറങ്ങളിലും ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു .

സാധാരണയായി പ്ലാവ് ആറോ ഏഴോ വയസ്സുള്ളപ്പോൾ പൂത്തു തുടങ്ങും. ഡിസംബർ-ജനുവരിയിലാണ് പൂക്കാലം ആരംഭിക്കുന്നത്.തായ്ത്തടിയിലും മൂത്ത ശിഖരങ്ങളിലുമാണ് പൂങ്കുല ഉണ്ടാകുന്നത് .ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം ഉണ്ടാകുന്നു . പെൺ പൂങ്കുല വളർന്നാണ് ചക്കയായി മാറുന്നത്.അപൂര്‍വം ചില പ്ളാവുകളില്‍ മണ്ണിനടിയിലേക്കുപോയ വേരുകളിലും ചക്ക പിടിക്കാറുണ്ട്.വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന ഒരു പഴഞ്ചോല്ലുണ്ട് .ഫലകഞ്ചുകം മുള്ളുകളോട് കൂടിയതായിരിക്കും.കായ്ക്ക് പച്ചയോ പച്ചകലർന്ന മഞ്ഞയോ നിറം.ഒരു പൂങ്കുലയിലെ എല്ലാ പൂക്കളും ചേർന്ന് ഒരൊറ്റ ഫലമായിത്തീരുന്നതിനാൽ ചക്ക ഒരു സംയുക്ത ഫലമാണ്.

നിരവധി പോഷകങ്ങളിൽ സമൃദ്ധമായ ചക്കച്ചുള പച്ചയ്ക്കും പഴമായിട്ടും ഉപയോഗിക്കാവുന്നതാണ്. ചുളയിൽ പ്രോട്ടീൻ, കാൽസിയം, കൊഴുപ്പ്,കാർബോഹൈഡ്രേറ്റുകൾ, ഫോസ്ഫറസ്, ജലം, ഇരുമ്പ് എന്നിവയും . വിറ്റാമിൻ A . C . എന്നിവയും അടങ്ങിയിട്ടുണ്ട്.ചക്കയ്ക്കുള്ളിലെ ചകിണിയും ഇലയുമൊക്കെ കന്നുകാലികൾക്ക് പ്രിയപ്പെട്ടവയാണ്. ചക്കക്കുരുവും പോഷക പ്രധാനമാണ്. ഇതിലും ചുളയിലുള്ള എല്ലാ പദാർഥങ്ങളും അടങ്ങിയിരിക്കുന്നു.

 പച്ചച്ചക്ക അരിഞ്ഞ് വെയിലത്തുണക്കി സൂക്ഷിക്കാവുന്നതാണ് . വറുത്ത് ഉപ്പേരിയാക്കി ഉപയോഗിക്കാം. ചക്കക്കുരു തോരനും മെഴുക്കുപുരട്ടിയും വയ്ക്കാം  . ഉണക്കിപ്പൊടിച്ച് ഗോതമ്പുമാവിനും മൈദയ്ക്കുമൊപ്പം ഉപയോഗിക്കാം .ചക്കപ്പഴം വരട്ടി സൂക്ഷിക്കാം .കൂടാതെ ജാം, സ്ക്വാഷ് എന്നിവയുണ്ടാക്കി കേടുകൂടാതെ സൂക്ഷിക്കാം . ചക്കപ്പഴം കൊണ്ട് നല്ല ഹൽവയും ,ഐസ്ക്രീമും ഉണ്ടാക്കാം .


രാത്രിയില്‍ ഉറങ്ങാത്ത വൃക്ഷം കൂടിയാണ് പ്ലാവ്.ഏറ്റവും ശ്രേഷ്ഠമായ തടികളിൽ ഒന്നാണ് പ്ലാവിന്റെ തടി.ഹിന്ദുക്കൾ ഹോമത്തിനും മറ്റും പ്ലാവിന്റെ വിറക് ഉപയോഗിക്കുന്നു .നക്ഷത്ര വൃക്ഷങ്ങളിൽ പെട്ട ഒരു മരമാണ് പ്ലാവ് ഉത്രാടം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷമാണ് .മനോഹരമായ മഞ്ഞ നിറവും ഉറപ്പും ബലവും ഈടും പ്ലാവിൻ തടിയുടെ സവിശേഷതയാണ്.ഇതിന്റെ കാതൽ ചിതൽ എടുക്കുകയില്ല .അതുകൊണ്ടു തന്നെ കേരളത്തിൽ മുന്തിയ തരം ഫർണിച്ചറിന് ഇത് ഉപയോഗിക്കുന്നു .കൂടാതെ വിഗ്രഹങ്ങള്‍, പീഠങ്ങള്‍, സംഗീതോപകരണങ്ങള്‍ ഇവയും പ്ലാവിന്റെ വേരില്‍ പണിയാറുണ്ട് .വിപണിയിൽ വിലക്കൂടുതലുള്ള ഒരു തടിയാണ് പ്ലാവിന്റേത്.

പ്ലാവിന്റെ വേരിലെ തൊലി, വിത്ത്, ഇല എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. പ്രമേഹം, ത്വക് രോഗങ്ങള്‍, പനി, വ്രണം, പരുക്കള്‍ എന്നിവയ്ക്ക്  ഔഷധമായി പ്ലാവിന്റെ  ഇലകള്‍ ഉപയോഗിക്കുന്നു .കഫ-പിത്തരോഗങ്ങളെ ശമിപ്പിക്കാനും മുണ്ടിനീരിനെ നിയന്ത്രിക്കാനും  ഇതിനു കഴിയും. ക്ഷുദ്ര ജീവികളുടെ കടിയേറ്റുണ്ടാകുന്ന വിഷത്തെ ശമിപ്പിക്കാനും ഇതിന് കഴിവുണ്ട് .ആസ്ത്മയുടെ ചികിത്സക്കാണ് പ്ലാവിന്റെ  വേരുകള്‍ കൂടുതലും ഉപയോഗിക്കുന്നത് .

പഴുത്ത പ്ളാവിലകൊണ്ട് കഞ്ഞി കുടിച്ചാൽ  വായിലെയും ഉദരത്തിലെയും അള്‍സര്‍ ഇല്ലാതാക്കും . അതുപോലെ പ്ളാവില  പൊതിഞ്ഞു  പാകപ്പെടുത്തുന്ന പലഹാരങ്ങള്‍ കഴിക്കുന്നതും വളരെ നല്ലതാണ് .ആടിന് ഇഷ്ടമായ തീറ്റയാണ്.പ്ലാവില പതിവായി പ്ളാവില കഴിക്കുന്ന ആടിന്റെ പാല്‍ കുടിക്കുന്നത്  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രതിരോധശേഷി വർദ്ധിക്കും . പ്ലാവിന്റെ ഉണങ്ങിയ  ഇല കത്തിച്ച  ചാരം വെളിച്ചെണ്ണയില്‍ ചാലിച്ച് പുരുട്ടിയാൽ  മുറിവുണങ്ങും.

 ചക്കച്ചുള കഷായം വച്ചതിനു ശേഷം അടപതിയന്‍ കിഴങ്ങും അമുക്കുരവും, പാല്‍മുതക്കിന്‍ കിഴങ്ങും ചേര്‍ത്ത് നെയ്യ് കാച്ചി കഴിച്ചാൽ  മെലിഞ്ഞവർ തടിക്കും. ചക്കയുടെ പുറംതൊലി അരിഞ്ഞു  ഉണക്കിപ്പൊടിച്ച് അഞ്ചുഗ്രാം വീതം തേന്‍ ചേര്‍ത്ത് പതിവായി കഴിച്ചാൽ  കരളിന്റെ ആരോഗ്യം മെച്ചപ്പെടും . വിളയാത്ത ചക്ക കഴിക്കുന്നത്  ശരീരശക്തി വര്‍ധിപ്പിക്കും.ചുട്ടുനീറ്റൽ  അകറ്റാനും വളരെ നല്ലതാണ്.

പഴുത്ത പ്ലാവില ചതച്ചു കാൽ മുട്ടിൽ   വച്ചു കെട്ടിയാൽ  കാൽമുട്ടിലെ  നീരും വേദനയും മാറും .പഴുത്ത പ്ലാവില ചതച്ചു പിഴിഞ്ഞ നീരിൽ തിപ്പലിയും, കൽകണ്ടവും ചേർത്ത്  കഴിച്ചാൽ ഉള്ളിൽ കെട്ടിക്കിടക്കുന്ന കഫം ഇളകിപോകും .പ്ലാവില ഉണങ്ങിക്കഴിഞ്ഞാല്‍ ഒന്നാംതരം കമ്പോസ്റ്റുമാണ്. മണ്ണില്‍ കിടന്നുണങ്ങിയതോ ചീഞ്ഞളിഞ്ഞതോ ആയ പ്ളാവില കുഴിയില്‍ ഇട്ടശേഷം പച്ചക്കറികൾ നട്ടാൽ നല്ല വിളവു തരും.

Previous Post Next Post