അക്രോട്ട് , വാൾനട്ട് ഔഷധഗുണങ്ങൾ

 

അക്രോട്ട്,medicinal plants അക്രോട്ട് (വാൽനട്ട്) and their uses,medicinal plants studying and their uses അക്രോട്ട് (വാൽനട്ട്),വാൾനട്ട്,ദിവസവും കുട്ടികൾക്ക് 4 വാൽനട്സ്,നാട്ടുവൈദ്യം,medicinal plant അക്രോട്ട് (വാൽനട്ട്) and their uses in malayalam | ഔഷധ സസ്യങ്ങളും ഗുണങ്ങളും|,വാൽനട്സ് കഴിക്കുന്നതിന്റെ ഗുണങ്ങൾ,വാൽനട്സ് ഉപയോഗരീതി,juglans regia,walnut,indian walnut,belgaum walnut,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media.വാൾനട്ട്,#വാൾനട്ട്,വാൾനട്ട് ലഡു,വാൾനട്ട് ഗുണങ്ങൾ,വാൾനട്സ്,വാൾനട്ട് എന്താണ് ?,വാൾനട്ട് ഗുണങ്ങൾ എന്തെല്ലാം ?,ദിവസവും വാൾനട്ട് ഉപയോഗിച്ചാൽ,#walnut #വാൽനട്ട് #shorts,ദിവസവും കുട്ടികൾക്ക് 4 വാൽനട്സ്,വാൽനട്സ് ഉപയോഗരീതി,ദിവസവും വാൾനട്സ് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ,വാൽനട്സ് കഴിക്കുന്നതിന്റെ ഗുണങ്ങൾ,അക്രോട്ട്,#ആക്രോട്ട്,വാൾ നട്ട്സ് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ,വാള്‍നട്‌സ് ദിവസവും,നാട്ടുവൈദ്യം,walnut,akrot,malayalam,health benefits,arogya gunangal,walnuts,walnut,benefits of walnuts,walnuts health benefits,walnut benefits,health benefits of walnuts,walnuts benefits,benefits of eating walnuts,walnut health benefits,benefits of walnuts daily,vitamins in walnuts,walnut henkie,are walnuts good for you,walnuts every day,walnuts nutrition,walnut roleplay,walnut minecraft,eating walnuts,walnuts for skin,walnuts for brain,walnut nutrition,benefits of walnuts for the brain,juglans regia,juglans regia q,juglans regia uses,juglans regia leaf,juglans regia benefits,juglans,juglans regia common name,juglans regia pre workout,juglans regia medicinal uses,juglans regia homeopathy uses,juglans regia extract benefits,juglans regia (feat. anna anderluh),juglans regia homoeopathic medicine in hindi,juglans trees,juglans cinerea,juglans nigra,juglans walnut,juglans bonsai,juglands,juglonas,juglansregia,transilvania,plants

20 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് അക്രോട്ട് / വാൾനട്ട് ഇതിന്റെ തൊലിക്കും ,ഇലയ്ക്കും സുഗന്ധമുണ്ട് . തൊലിയിൽ നെടുകെ ആഴത്തിലുള്ള വിള്ളലുകൾ കാണാം .ഇതിന്റെ കായ്‌കൾ പൊട്ടിച്ചു നോക്കിയാൽ മനുഷ്യന്റെ തലച്ചോറ് പോലെ ആഴത്തിൽ വിള്ളലുകളുള്ള പരിപ്പുണ്ട് . ഈ പരുപ്പാണ് വാൾനട്ട് എന്ന പേരിൽ കടകളിൽ നിന്നും വാങ്ങുന്നത് . ഇതിന്റെ വിത്ത് മുഖേനയാണ് വംശവർധന . ഇതിന്റെ  ഇല ,കായ്‌ ,തൊലി ,പരിപ്പ് ,എണ്ണ എന്നിവ ആയുർവേദത്തിൽ ഔഷധങ്ങളായി ഉപയോഗിക്കുന്നു  . ഇതിന്റെ പരിപ്പിൽ നിന്നും കിട്ടുന്ന എണ്ണ ചായങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു .ഇന്ത്യയിൽ കശ്മീർ മുതൽ മണിപ്പൂർ വരെയുള്ള ഹിമാലയ സാനുക്കളിൽ അക്രോട്ട് വളരുന്നു .ആക്രോട്ട്ന്റെ സ്വദേശം ഇറാൻ ആണ്.

ഔഷധഗുണങ്ങൾ 

ചർമ്മരോഗങ്ങൾ,വയറുകടി ,വാതരോഗങ്ങൾ ,നീർക്കെട്ട് എന്നിവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് അക്രോട്ട്  .കൂടാതെ ഇതിന്റെ പരിപ്പ് ശരീരപുഷ്ടി ഉണ്ടാക്കുകയും ശരീരത്തെ തടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു .ഹൃദ്രോഗം , പൈത്തിക വികാരങ്ങൾ എന്നിവ ശമിപ്പിക്കുന്നു ,ഇതിന് ലൈംഗീക ശക്തി വർധിപ്പിക്കാനുള്ള കഴിവുണ്ട് ,പച്ചിലയിൽ നിന്നെടുക്കുന്ന അർക്കത്തിന് അണുനാശന ശക്തിയുണ്ട്. 

Botanical name : Juglans regia . Synonyms : Juglans kamaonia, Juglans orientis, Juglans fallax . Family : Juglandaceae (Walnut family) . Common name : Walnut, Common walnut, Persian walnut . Malayalam : Akrot . Hindi : Akhrot . Tamil : Akarottu . Telugu : Akarottu . Kannada : Akrodu .Sanskrit : Akhoda

രസാദിഗുണങ്ങൾ:

രസം : മധുരം . ഗുണം : സ്നിഗ്ധം, ഗുരു . വീര്യംഉഷ്ണം . വിപാകം : മധുരം

ഔഷധപ്രയോഗങ്ങൾ :

1 ലൈംഗീകശേഷി :

ഇതിന് ലൈംഗീകശേഷി വർധിപ്പിക്കാനുള്ള കഴിവ് ഉള്ളതുകൊണ്ട് തന്നെ ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് 10 ഗ്രാം വാൾനട്ട് അരച്ച് പാലിൽ കലക്കി കുടിക്കുന്നത് കൂടുതൽ കരുത്തതും ഉന്മേഷവും കിട്ടാൻ സഹായിക്കും. 

2 ചർമ്മരോഗങ്ങൾ :

അക്രോട്ടിന്റെ ഇലയും ,തൊലിയും അരച്ച് പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .

വയറുകടി :

അക്രോട്ട് പാലിൽ അരച്ച് കഴിക്കുന്നത് വയറുകടി മാറാൻ നല്ല മരുന്നാണ് .

4 നീർക്കെട്ട് :

10 മില്ലി അക്രൊട്ടെണ്ണ 200 മില്ലി ഗോമൂത്രത്തിൽ ചേർത്ത് ദിവസവും രാവിലെ കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന എല്ലാവിധ നീർക്കെട്ടുകളും പൂർണ്ണമായും മാറും 

5 ഹൃദ്രോഗങ്ങൾ :

വാള്‍നട്ട് ദിവസേന കഴിച്ചാൽ  ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സന്ധിവാതം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കാനാകും.

6 കാൻസർ :

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത് കൊണ്ട്  കാന്‍സറിനെ  പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

7 ഓർമ്മശക്തി :

ഡിപ്രഷന്‍ ഇല്ലാതാക്കാനും  ഓര്‍മ്മശക്തി കൂട്ടാനും വാള്‍നട്ട് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് അടുത്തിടെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

രോഗപ്രതിരോധശേഷി :

വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും ധാരാളം  അടങ്ങിയിട്ടുണ്ട്  ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

9 ചർമ്മസൗന്ദര്യം :

വൈറ്റമിൻ ബി 5, വൈറ്റമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള  വാൾനട്ട് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുകയും  . മിനുസ്സമുള്ളതാക്കുകയും  മൃദുവായതും ഉള്ളതുമായ ചർമ്മം ലഭിക്കാൻ വാൾനട്ട് കഴിക്കുന്നത് വളരെ നല്ലതാണ് .

കറുപ്പ് കഴിച്ചുണ്ടാകുന്ന വിഷം  മറ്റ് ശാരീരിക ആശ്വസ്ഥതകളും മാറുന്നതിന്  അക്രോട്ട് കഴിച്ചാൽ മതിയാകും .

ഗോമൂത്രത്തിൽ അക്രോട്ട് എണ്ണ ചേർത്ത് ദിവസവും കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന നീർക്കെട്ട് മാറും.

Previous Post Next Post