അടപതിയൻ ഔഷധഗുണങ്ങൾ

അടപതിയൻ,medicinal plants അടപതിയൻ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും| അടപതിയൻ ഔഷധ ഗുണങ്ങൾ|,medicinal uses of adapathiyan plant in malayalam| അടപതിയൻ ചെടിയുടെ ഔഷധഗുണങ്ങൾ|,അടതാപ്പ്,അടതാപ്പ് കറി,പരുത്തി ചെടി,അടതാപ്പ് കൃഷി,അടത്താപ്പ് കൃഷി,അടതാപ്പ് കിഴങ്ങ്,കലോട്രോപിസ് ജിഗാന്റിയ,medicinal uses of adackamaniyan plant in malayalam| അടയ്ക്കാമണിയൻ ചെടിയുടെ ഔഷധഗുണങ്ങൾ|,medicinal plants അടയ്ക്കാമണിയൻ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും| അടയ്ക്കാമണിയൻ ഔഷധ ഗുണങ്ങൾ|,adapathiyan,herbs,adapathiyan,adamothiyan,health benefits of adapathiyan,adathap,adathapp,adathapu,adathap plant,adathappu,adakodiyan,adathapp krishi,adathappu krishi,appooppanthadi,badarinath,odiyan pacha,adathappu farming,adathappu krishi engine ?,mudiyan pacha,padakizhangu,santhi vatham,paratha,idiyan chakka thoran,appuppanthadi chedi,thirichariyam,adathappu farming malayalam,fati adiya ko kaise thik karen,padalakizhangu,adathappu cultivation,നാഗവല്ലി,nagavalli


ആകർഷകമായ പൂക്കളും പശയോട് കൂടിയ തണ്ടുകളുമുള്ള ഒരു വള്ളിച്ചെടിയാണ് അടപതിയൻ. നാഗവല്ലി ,അടകൊടിയൻ തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു .നല്ല ചൂടും മഴയുമുള്ള സ്ഥലങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .നല്ല നീർവാഴ്ച്ചയുള്ള മണ്ണിൽ ഈ സസ്യം നന്നായി വളരും. ഇതിന്റെ ഇലയുടെ മുകൾഭാഗം മിനുസ്സമുള്ളതും ഇലയുടെ അടിഭാഗം രോമവൃതവുമാണ് .ഔഷധ സസ്യങ്ങളുടെ കൂട്ടത്തിൽ വളരെ പ്രസിദ്ധി ആർജിച്ച ഒന്നാണ് അടപതിയൻ .നമുക്ക് ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും  ഒരു പരിഹാരമാർഗമാണ് അടപതിയൻ. ഇതിന്റെ വേരാണ് ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നത് . ഇതിന്റെ വേരിൽ പ്രോട്ടീൻ ,പഞ്ചസാര ,നാര് തുടങ്ങിയവ അടങ്ങിയിരിക്കുന്നു .ബാലാരിഷ്ടം,ധന്വന്തര  തൈലം ,അണുതൈലം ,ജീവന്ത്യാദിഘൄതം ,മാനസമിത്രപടകം  തുണ്ടങ്ങിയ അനേകം മരുന്നുകളുടെ നിർമ്മാണത്തിന്  അടപതിയൻ ഉപയോഗിക്കുന്നു കേരളം ,ഗുജറാത്ത് ,മഹാരാഷ്ട്ര എന്നിവടങ്ങൾ ഈ സസ്യം കണ്ടുവരുന്നു .

 • Botanical name : Cynanchum annularium.
 • Family: Apocynaceae (Oleander family).
 • Common name: Ringed Swallow-Wort, Holostemma Creepe.
 • Hindi: Arkapushpi, Chirvel.
 • Malayalam:  Atakothiyan, Adapathiyan,Adavathiyan.
 • Marathi: Chirvel, Shidodi.
 • Kannada:  Arane Beelu, Jeevahaale, Jeevanthi.
 • Tamil: Palaikkirai, Cheevanthi ,Chitakathi,Keeripalai, Oosipalai.
 • Gujarati: Arkapushpi.
 • Telugu: Bandi-Gurivinda, Dudi Paala Thige,  Paala Gurugu,  Paala Jilledu, Pala Gurji, Peyyi Baddu.
 • Kannada: Hiriyahin


ഔഷധഗുണങ്ങൾ 

വേരിന് ശരീരത്തെ പുഷ്ടിപ്പെടുത്താനും തണുപ്പിക്കാനുമുള്ള കഴിവുണ്ട് ,വാത പിത്തങ്ങൾ ശമിപ്പിക്കുന്നു ,ചുമ ,വയറുവേദന ,കർണ്ണരോഗങ്ങൾ ,നേത്രരോഗങ്ങൾ ,പ്രമേഹം ,ഗൊണോറിയ ,മലബന്ധം എന്നിവ ശമിപ്പിക്കുന്നു .

ഔഷധപ്രയോഗങ്ങൾ 

1,ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വേദം ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും. 

2, ഇതിന്റെ വേര് പാലിൽ പുഴുങ്ങി ഉണങ്ങി പൊടിച്ച് 6 ഗ്രാം വീതം പാലിൽ കലക്കി ദിവസവും രാത്രിയിൽ കഴിച്ചാൽ ലൈംഗീക ശക്തി വർധിക്കുകയും ശരീരം പുഷ്ടിപ്പെടുകയും ചെയ്യും കൂടാതെ മൂത്രത്തിൽ കല്ല് മാറുന്നതിനും,ചുമ ,വയറുവേദന ,കർണ്ണരോഗങ്ങൾ ,നേത്രരോഗങ്ങൾ ,പ്രമേഹം ,ഗൊണോറിയ ,മലബന്ധം തുടങ്ങിയ ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് .

3, അടപതിയൻ കിഴങ്ങും ,താക്കോലവും പാലിൽ വേവിച്ചു അരച്ച് തേനും നെയ്യും ചേർത്ത് കഴിച്ചാൽ  ലൈംഗീകതാല്പര്യം വർദ്ധിക്കും.

4, അടപതിയന്റെ  ഇല 100 ഗ്രാം അരിഞ്ഞു നെയ്യ് ചേർത്ത് തോരൻ വച്ച് കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും .

5, അടപതിയൻ കിഴങ്ങിന്റെ നീരും മുലപ്പാലും ചേർത്ത് ദിവസം പലപ്രാവശ്യം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. 

 6, അടപതിയന്‍ കിഴങ്ങ്, മുത്തങ്ങക്കിഴങ്ങ്,നറുനീണ്ടിക്കിഴങ്ങ് ,ഇരട്ടി മധുരം, വയമ്പ് എന്നിവ അരച്ച് ഇതിന്റെ മൂന്നിരട്ടി ശംഖുപുഷ്പ്പത്തിന്റെ നീരും പാലും ചേർത്ത് നെയ്യിൽ കാച്ചി കഴിച്ചാൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കുകയും വിക്ക്‌ മാറിക്കിട്ടുകയും ചെയ്യും.

Previous Post Next Post