അരളി ഔഷധഗുണങ്ങൾ

 


മനോഹരമായ പുഷ്പ്പങ്ങൾക് വേണ്ടി വീടുകളിൽ നട്ടുവളർത്താറുള്ള ഒരു ചെടിയാണ് അരളി . ഇതിനെ കരവീരം ,കണവീരം എന്നീ പേരുകളിലും അറിയപ്പെടുന്നു .ഇന്ത്യയിൽ എവിടെയും ഏത് കാലാവസ്ഥയിലും വളരാനുള്ള കഴിവ് അരളിക്കുണ്ട് . 6 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയുടെ തൊലിക്ക് ചാര നിറമാണ് . മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. മഞ്ഞ അരുളിയുടെ ഇലകൾ ചുവന്ന അരുളിയുടെ ഇലകളെക്കാൾ വീതി കുറഞ്ഞതും തിളക്കമുള്ള പച്ച നിറമുള്ളവയാണ് . മഞ്ഞ അരളിയുടെ പൂവ് മറ്റ് നിറത്തിലുള്ള അരളിയുടെ പൂക്കളേക്കാൾ നീളം കൂടിയതും  വലുതുമായിരിക്കും .

അരളിച്ചെടി വീടുകളിൽ  അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിയുടെ പൂക്കൾ  പൂജയ്ക്കും ഉപയോഗിക്കുന്നു.അരളിച്ചെടിയുടെ എല്ലാ ഭാഗങ്ങളിലും വിഷാംശം ഉള്ളതും ,ദുർഗന്ധമുള്ളതുമാണ്‌ .ഇലയിലും തണ്ടിലും വളരെയധികം വിഷാംശം അടങ്ങിയിരിക്കുന്നു . ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഇത് കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.

വിഷമുള്ളതാണങ്കിലും  ഔഷധമായി  ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒന്നും  വിവരിക്കുന്നില്ല.വളർത്തു മൃഗങ്ങൾക്കൊന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത്.ഈ ചെടിയുടെ ഇലകളും , കായകളും കഴിച്ച് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

ചുവന്ന അരളി Sweet -Scented Oleander .

 3 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് ചുവന്ന അരളി . പൂന്തോട്ടങ്ങളിൽ ധാരാളമായി നട്ടുവളർത്തുന്ന ഈ ഇനം കാഴ്ച്ചയിൽ വളരെ മനോഹരമാണ് . നല്ല സുഗന്ധമുള്ള പൂക്കൾ ഈ ചെടിയുടെ സവിശേഷതയാണ് . ഇതിന്റെ വേര് ,ഇല ,പട്ട ,പൂവ് ,കായ എന്നി ഭാഗങ്ങളിൽ വിഷാംശം അടങ്ങിയിരിക്കുന്നു .ചില ആൾക്കാർക്ക് ഇതിന്റെ പൂവ് മണത്താൽ ഓക്കാനം ഉണ്ടാകാറുണ്ട് . അരളിയിൽ അടങ്ങിയിരിക്കുന്ന വിഷഘടകങ്ങൾ നിരിയോഡോറിൻ, നിരിയോഡോറീൻ, കരാബിൻ എന്നിവയാണ് . വേര് പട്ട ,വിത്ത് എന്നീ ഭാഗങ്ങളിൽ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു .

നിരിയോഡോറിൻ,കരാബിൻ എന്നിവ ഹൃദയത്തെ ബാധിക്കുന്ന ശക്തമായ വിഷങ്ങളാണ് . അരളിവിഷം ഉള്ളിൽ ചെന്നാൽ നാഡീതളർച്ച ,ചർദ്ദി ,വയറിളക്കം തുടങ്ങിയവയും തുടർന്ന് ഹൃദയ ശ്വാസോച്ഛാസ പ്രവർത്തനങ്ങൾ നിലയ്ക്കുകയും മരണം സംഭവിക്കുകയും ചെയ്യും .അരളിയുടെ വേര് ഏകദേശം 17 ഗ്രാം ഉള്ളിൽ കഴിച്ചാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും .ഇതിന്റെ വേര് പന്നി ,കുറുക്കൻ മുതലായ മൃഗങ്ങളെ കൊല്ലാൻ കൃഷിക്കാർ ഉപയോഗിച്ചിരുന്നു .

അരളിവിഷം മൂലമുണ്ടാകുന്ന വിഷവികാരങ്ങൾക്ക് ആധുനിക വൈദ്യ ശാസ്ത്രപ്രകാരം മോർഫിൻ ,ഈഥർ തുടങ്ങിയ കുത്തിവെയ്പ്പുകൾ എടുക്കുന്നു . അരളിവിഷത്തിന് ആയുർവേദത്തിൽ കടുക്കയാണ് പ്രതിവിധിയായി ഉപയോഗിക്കുന്നത് .കൂടാതെ എരുമപ്പാൽ തൈരും ,പഞ്ചസാരയും ചേർത്ത് ഇടവിട്ട് കഴിക്കുക . എരുമപ്പാലിൽ വെള്ളെരുക്കിന്റെ വേരിൻമേൽ തൊലി അരച്ച് കലക്കി പഞ്ചസാര ചേർത്ത് ഇടവിട്ട് കഴിക്കുക. പഞ്ഞിപ്പരത്തിയുടെ പൂവ് പച്ചവെള്ളത്തിൽ ഞെരുടി പിഴിഞ്ഞ് പഞ്ചസാര  ചേർത്ത് ഇടവിട്ട് കഴിക്കുക. പശുവിൻ പാൽ പഞ്ചസാര ചേർത്ത് ധാരാളമായി കഴിക്കുക .

മഞ്ഞ അരളി Yellow Oleander .

നിത്യഹരിത കുറ്റിച്ചെടിയായ മഞ്ഞ അരുളി ഒരു ചെറിയ മരമായും വളർന്നു കാണാറുണ്ട് . ഇതിന്റെ വേര് ,ഇല ,പട്ട ,പൂവ് ,കായ എന്നി ഭാഗങ്ങളിൽ വിഷാംശം അടങ്ങിയിരിക്കുന്നു.മഞ്ഞ അരളിയുടെ ഏറ്റവും കൂടുതൽ വിഷം അടങ്ങിയിരിക്കുന്നത് കായിലാണ്  .കായുടെ പരിപ്പിൽ തെവെറ്റിൻ, തെവെറെസിൻ എന്നീ ഗ്ലൂക്കോസൈഡുകൾ ഉണ്ട്. ഇതിന് ഡിജിറ്റാലിനോട് സാദൃശ്യമുണ്ട്. ഫൈറ്റോസ്റ്റിറോലിൻ, അഹൗയിൻ, കോകിൽഫിൻ,തെവൈറ്റിൻ എന്നീ ക്രിസ്റ്റലീയ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

അരളിയുടെ കായ ചവച്ചാൽ ചുട്ടുനീറ്റലും നാക്കും തൊണ്ടയും ഉണങ്ങുന്നതായും അനുഭവപ്പെടുന്നു. ഇത് ഉള്ളിൽ ചെല്ലുന്നതോടെ ഛർദി, വയറിളക്കം, വയറുവേദന, തളർച്ച എന്നീ ലക്ഷണങ്ങൾ ആദ്യം ഉണ്ടാകുന്നു. തുടർന്ന് പേശികളുടെ ശക്തി നഷ്ടപ്പെടുന്നു; കണ്ണിലെകൃഷ്ണമണി വികസിക്കുന്നു; ബോധക്കേടുണ്ടാകുന്നു. നാഡിമിടിപ്പ് സാവധാനത്തിലും ക്രമം തെറ്റുകയും ചെയ്യുന്നു . ഹൃദയപ്രവർത്തനം മന്ദഗതിയിലാവുകയും രക്തസഞ്ചാരം കുറയുകയും ചെയ്യുന്നു. അവസാനം ഹൃദയസ്തംഭനം ഉണ്ടായി മരണം സംഭവിക്കും.

മഞ്ഞ അരളിയുടെ വിഷശക്തി ഏകദേശം 50% പചനവ്യൂഹത്തിൽ വച്ച് നഷ്ടമാകും. വിഷപ്രവൃത്തി 24 മുതൽ 48 മണിക്കൂർ വരെ നിലനിൽക്കും. വിഷം ഉള്ളിൽ ചെന്നാലുടൻ തന്നെ ആമാശയക്ഷാളനം ചെയ്യണം. സോഡിയം മോളാർലാറ്റ്, അട്രോപ്പിൻ, അഡ്രിനാലിൻ ഇവ സിരവഴി കുത്തിവയ്ക്കുന്നത് ആധുനിക ചികിത്സയാണ്. എരുമപ്പാല് തൈരും പഞ്ചസാരയും ചേർത്ത് കൊടുക്കുക. തുടങ്ങി ചുവന്ന അരളി വിഷബാധയിൽ പറഞ്ഞ പ്രതിവിധികൾ ഇവിടെയും ചെയ്യേണ്ടതാണ്.

 അരളി  ശുദ്ധി ചെയ്യേണ്ട വിധം


പശുവിൻ പാലിൽ ഡോളായന്ത്രവിധിപ്രകാരം പാകം ചെയ്താൽ അരളി ശുദ്ധമാകും 

 

അരളികരവീരം , കണവീരം
Botanical nameNerium oleander
SynonymsNerium indicum, Nerium odorum
 Family Apocynaceae (Oleander family)
Common name Oleander
HindiKaner
Tamil Arali.Aruli, Alari
Telugu Jemneretha , Kanakachettu ,Thuriparatta
PunjabiGunera
Kannada  Vakana Lingue , Kanagilu
Marati Swetha Kanera
Malayalam Arali ,Kanavrrram, Karaveeram
SanskritKaraveera. Aswagna ,Nakharahwom
രസാദിഗുണങ്ങൾ
രസംകടു, തിക്തം, കഷായം
ഗുണംലഘു, രൂക്ഷം, തീക്ഷ്ണം
വീര്യംഉഷ്ണം
വിപാകംകടു
ഔഷധയോഗ്യ ഭാഗംവേരിന്മേൽ തൊലി, ഇല, തണ്ട്


ഔഷധഗുണങ്ങൾ.

ഇതിന്റെ  വേര്‌, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്  സങ്കോച വികാസങ്ങളുടെ  ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേരിൻമേൽത്തോലിക്ക്  ശ്വാസകോശത്തിന്റെ സങ്കോച വികാസശേഷി വർദ്ധിപ്പിക്കുന്നതിനും ശ്വാസകോശത്തിൽ അടിഞ്ഞുകൂടി കിടക്കുന്ന കഫത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ട് .

ഔഷധപ്രയോഗങ്ങൾ 

ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങൾക്കും അരളിയുടെ തണ്ടും ,വേരും ചേർത്ത് കാച്ചുന്ന എണ്ണ ഉപയോഗിക്കാം .കരവീരാദി തൈലം അരളി ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് .വേരിൻമേൽത്തൊലിയിൽ നിന്നെടുക്കുന്ന എണ്ണ കുഷ്ടരോഗത്തിന് വളരെ ഫലപ്രദമാണ് .ഇതിന്റെ വേരിൻമേൽത്തൊലി ഉണക്കിപ്പൊടിച്ച് കഴിച്ചാൽ കഫക്കെട്ട് മാറും .ചുവന്ന അരളിയുടെ കായിൽ നിന്നെടുക്കുന്ന എണ്ണ വയറിളക്കുന്നതിനും ,ഛർദിപ്പിക്കുന്നതിനും കൊടുക്കാറുണ്ട് .

ചുവന്ന അരളിയുടെ ഇലകൾ ഒരു ചെറിയ മൺചട്ടിയിൽ ഇട്ട് മറ്റൊരു മൺചട്ടികൊണ്ടു അടച്ച് ചട്ടികൾ തമ്മിലുള്ള വിടവ് മണ്ണ് കുഴച്ച് അടച്ചതിന് ശേഷം . ഒരു മണിക്കൂർ തീയിൽ ചൂടാക്കുക. അതിന് ശേഷം ചട്ടി പുറത്തെടുത്ത് അതിനകത്ത് കരിഞ്ഞിരിക്കുന്ന അരളിയില എടുത്ത് പൊടിച്ച് . അതെ അളവിൽ ചുക്ക് ,കുരുമുളക് ,തിപ്പലി എന്നിവ പൊടിച്ച് ചേർത്ത്  4 ഡെസി ഗ്രാം വീതം തേനിൽ ചേർത്ത്  ദിവസം മൂന്ന് നേരം വീതം 7 ദിവസം കഴിച്ചാൽ എത്ര പഴകിയ ചുമയും മാറും .

ചുവന്ന അരളിയുടെ ഇലയും ,തൊലിയും അരച്ച് പുരട്ടിയാൽ എത്ര പഴകിയ വ്രണങ്ങളും കരിയും .

അരളി ചെടി,ആസ്ത്മ ചെടി,ഔഷധം,മുത്തങ്ങ,home remedies ഔഷധസസ്യങ്ങൾ ഔഷധം ഔഷധ സസ്യ ഔഷദ സസ്യങ്ങൽ,നിലം തെങ്ങ്,ആയുർവേദം,thevetia peruvianamed medicinal uses,அரளி மருத்துவம்,குவளைகட்ட செடி,மஞ்சள் அரளி வைத்தியம்,வெள்ளை அரளி,விஷத்தன்மையுள்ள அரளிச்செடி,nerium indicom medicine,nerium odorum,nerium oleander.,aconitum heterophyllum,ativisha,atis,atees,atividayam,atis vasa,herbs,rawherbs,herbal powder,herbal,#herb,#shrub,#tree,#climber,#plants,അരളി,അരളി ചെടി,അരളി verupidipikkaam,അരളി പൂക്കൾ,മഞ്ഞ അരളി ചെടി,അരളി ചെടി കേയറിങ്,അരളി ചെടി കെയറിങ്,അരളി ചെടി പൂർണിങ്,അരളി ചെടി സംരക്ഷണം,അരളി ചെടി റീ പോർട്ടിങ്,അരളികൾ പൂക്കുന്ന...,arali chedi malayalam അരളി ചെടി,അരളി ചെടി പെട്ടന്ന് വേര് പിടിക്കാൻ,അരളിപൂവ്,അരളി ചെടി നടുന്ന വിധം oleander plant toxic,#അരളി #oleander#gardening in malayalam,അരളി ഇത്തരക്കാരൻ അയിരുന്നൊ#trending #shorts,അരളി ചെടി പൂവിടാൻ എന്ത് വളം ആണ് ഉപയോഗിക്കുന്നത്,# അരളിച്ചെടി,#അ #അരളിചെടി,arali,arali poo,arali flower,arali chedi,arali chedi valarpu,arali (film),arali poo malai,arali seeds,vellai arali,arali sedi uses,arali mottu poo,white arali sedi,arali beauty tips,#arali,arali sedi payankal,arali sedi benefits,red arali,daralir,arali sedi beauty tips,pink arali,arali kaai,luck arali,vellai arali poo in home,arali azhuku kurippukal,white arali,manja arali,arali plant,arali flower cultivation,yellow arali


Previous Post Next Post