അലക്കുചേര്‌ (തേങ്കൊട്ട ) ഔഷധഗുണങ്ങൾ

 അലക്കുചേര്‌ തേങ്കൊട്ട ഔഷധഗുണങ്ങൾ

semecarpus anacardium,semecarpus anacardium benefits,semecarpus anacardium poisoning,semecarpus anacardium in hindi,semecarpus anacardium easy ayurveda,anacardium,semecarpus anacardium tree,semecarpus anacardium hindi name,semecarpus anacardium fetal dose,most power seeds semecarpus anacardium,भल्लातक (semecarpus anacardium),treatment of semecarpus anacardium poisoning,semecarpus,semecarpus telugu,semicarpus_anacardium,#anacardiaceae,semecarpol

വനങ്ങളിലും പർവ്വതങ്ങളിലും സാധാരണ കണ്ടുവരുന്ന ഒരു വൃക്ഷമാണ്  അലക്കുചേര്‌  .മലയാളത്തിൽ തേങ്കൊട്ട,തെങ്ങുകോട്ട  എന്നീ  പേരിലും അറിയപ്പെടുന്നു .

Botanical name : Semecarpus anacardium

Family : Anacardiaceae (Cashew family)

Synonyms : Anacardium orientale

ആവാസകേന്ദ്രം .

സമുദ്രനിരപ്പിൽ നിന്നും 800 മീറ്റർ ഉയരമുള്ള എല്ലാ പ്രദേശങ്ങളിലും അലക്കുചേര്‌ കാണപ്പെടുന്നു .ദക്ഷിണേന്ത്യയിലെ എല്ലാ ഇലകൊഴിയും വനങ്ങളിലും അലക്കുചേര്‌ കാണപ്പെടുന്നു .കേരളത്തിൽ കുറുവ ദ്വീപ് ,ആനപ്പാടി , അട്ടപ്പാടി ,മുക്കാളി ,ധോണി, പീച്ചി ,പത്തനംതിട്ട എന്നിവിടങ്ങളിലെ വനങ്ങളിൽ അലക്കുചേര്‌  കാണപ്പെടുന്നു .

രൂപവിവരണം .

15മീറ്റർ  ഉയരത്തിൽ വരെ വളരുന്ന ഇടത്തരം വൃക്ഷം.അപാണ്ഡാകൃതിയുള്ള വലിയ ഇലകളാണ് ഇവയുടേത് . 17 -50 സെ.മി നീളവും 5 -25 സെ.മി വീതിയും ഉണ്ടാകും .ഇലകൾ ശാഖകളുടെ അഗ്രഭാഗത്ത് കൂട്ടമായി കാണപ്പെടുന്നു .ഇവയുടെ പൂക്കൾ വളരെ ചെറുതും പച്ചകലർന്ന മഞ്ഞ നിറത്തോടു കൂടിയതുമാണ് .ആൺ -പെൺ പുഷ്പങ്ങൾ വെവ്വേറെ വൃക്ഷങ്ങളിലാണ് കാണപ്പെടുക . ഇവയുടെ അണ്ഡാകൃതിയിലുള്ള കായകൾക്ക് നല്ല തിളക്കവും മിനുസവുമുണ്ട് . ഇവ വിളയുമ്പോൾ കറുത്ത നിറത്തിലാകുകയും ചെയ്യും .ഇവയുടെ കായകളുടെ ഉള്ളിൽ ബദാം പരിപ്പിനെപ്പോലെ രുചിയുള്ള പരിപ്പുണ്ട് .

ഇതിന്റെ വിത്തിന്റെ പുറമേയുള്ള എണ്ണമയമുള്ള ദ്രാവകം  ഇന്ത്യയിലെ അലക്കുകാർ തുണിയിൽ അടയാളമിടാനായി ഉപയോഗിച്ചിരുന്നു.ഇതാണ്‌ അലക്കുചേർ എന്ന പേർ ഇതിന്  വരാൻ കാരണം . ഓരോ വീട്ടിൽ നിന്നും കൊണ്ടുപോകുന്ന തുണി മാറിപോകാതിരിക്കാനായി ഓരോ വീട്ടിലെ തുണികൾക്കും പലതരത്തിലുള്ള അടയാളങ്ങൾ അവർ തുണിയിൽ പതിപ്പിച്ചിരുന്നു. ഇതിന്റെ പ്രത്യേകത ഒരു തവണ അടയാളപ്പെടുത്തിയാൽ പിന്നെ എത്ര തവണ തുണി കഴുകിയാലും ഈ അടയാളം പോകില്ല എന്നതാണ് .

കശുവണ്ടിയുടെ കുടുംബത്തിൽ പെട്ടതാണ് ഈ വൃക്ഷം .ചില സമയങ്ങളിൽ ഈ മരത്തിന്റെ തൊലി പൊട്ടി കറുത്ത നിറത്തിലുള്ള ദ്രാവകം പുറത്തുവരാറുണ്ട്.ആദ്യമായി പുറത്തുവരുമ്പോൾ തവിട്ടു നിറത്തിൽ എണ്ണപോലെയാണ് .അന്തരീക്ഷവായു ഏൽക്കുമ്പോൾ കശുവണ്ടിത്തോടിലെ കറപോലെ കറുത്ത നിറത്തിലാകും .ഈ സമയം ഈ മരത്തിന്റെ അടുത്തുകൂടിപോയാൽ ശരീരത്തിൽ പൊള്ളലും ചൊറിച്ചിലും ഉണ്ടാകും .ചേരിൻ പക എന്ന് പറയപ്പെടും .തൊട്ടാൽ ചൊറിഞ്ഞു തടിച്ച് വ്രണമുണ്ടാക്കുന്നത് എന്ന അർഥത്തിൽ അലക്കുചേരിന്  ആരുഷ്കരം എന്ന് സംസ്‌കൃതത്തിൽ പേരുണ്ട് .

അലക്കുചേര്‌  വിവിധ ഭാഷകളിലുള്ള പേരുകൾ .

Common name-Marking Nut , Dhobi nut tree , Oriental cashew nut , varnish tree , Marany nut , Marsh nut , Indian marking nut tree , Malacca bean

Malayalam-Alakkucheru , Cherkuru ,Temprakku , Thenkotta , Perkuru , Sambiri , Cheru , Cherumaram

Hindi-Bhilawan , Billa

Tamil- Cen-kottai , Compalam, Kalakam , Kavaka

Telugu- Bhallatamu, Jidimamidichettu

Kannada- Geru, Gerannina mara

Marathi- Bhallataka, Bhillava, Bibba 

Bengali- Bhallata, Bhallataka

Gujarati- Bhilamo, Bhilamu

Sanskrit-Ahvala, Arshastah, Arudhkh, Bhallatakah, Vahnih, Vishasya

രാസഘടകങ്ങൾ .

ചേർക്കുരുവിന്റെ പരുപ്പിൽ മധുരമുള്ള ഒരിനം എണ്ണ അടങ്ങിയിരിക്കുന്നു .ചേറിന്റെ കറയിൽ ടാർ പോലെയുള്ള ഒരു എണ്ണ അടങ്ങിയിരിക്കുന്നു .കൂടാതെ 10 % കാർഡോൾ എന്നറിയപ്പെടുന്ന ആൽക്കഹോളും അടങ്ങിയിട്ടുണ്ട് .

ചേരിൻ വിഷം .

ചേരിൻ കറ ശരീരത്തിൽ വീണാൽ  പൊള്ളലുണ്ടായി പഴുത്ത് വ്രണമാകും .ഗുഹ്യഭാഗങ്ങളിൽ പറ്റിയാൽ മലമൂത്ര വിസർജനം ചെയ്യുമ്പോൾ വേദന അനുഭവപ്പെടുകയും .മൂത്രം ചുവന്ന നിറത്തിലോ രക്തം കലർന്ന് പോകുകയും ചെയ്യും .ചേർക്കുരുവിന്റെ കറ ഉള്ളിൽ കഴിച്ചാൽ ആമാശയത്തിലും അന്നനാളത്തിലും വീക്കവും പൊള്ളലുമുണ്ടാകും .കൂടാതെ ശ്വാസം മുട്ട് ഹൃദയമിടിപ്പ് കൂടുക ,വെപ്രാളം ,മയക്കം ,ശരീരത്തിൽ കരിവാളിപ്പ്‌ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും . 6 ഗ്രാമിൽ കൂടുതൽ ഉള്ളിൽ കഴിച്ചാൽ മരണം സംഭവിക്കും .

ചേരിൻ വിഷം ശമിക്കാൻ .

പുറമെ ഉണ്ടാകുന്ന ചേരിൻ വിഷത്തിന് താന്നിക്കാത്തോടൊ ,താന്നി മരത്തിന്റെ തൊലിയോ അരച്ച് പുരട്ടിയാൽ മതിയാകും. അല്ലങ്കിൽ ഇവയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാലും മതിയാകും . എള്ള് അരച്ച് പുരട്ടിയാലും ചേരിൻ വിഷം ശമിക്കും . ചേരിൻ വിഷം ഏറ്റാൽ പാൽ ധാരാളമായി കുടിക്കണം . ചേരിൻവിഷം ഉള്ളിൽ കഴിച്ചാൽ താന്നിക്കാത്തോട് കഷായം വച്ച് കഴിച്ചാൽ വിഷം ശമിക്കും .അല്ലങ്കിൽ എള്ള് കഷായം വച്ച് വിഴാലരിപ്പൊടി മേമ്പടി ചേർത്ത് കഴിക്കണം.

കന്നുകാലികൾ ചേരിന്റെ ഇല ഭക്ഷിക്കാറുണ്ട് . തിന്നുകഴിഞ്ഞാൽ മണിക്കൂറുകൾക്കകം വിഷലക്ഷണം കാണിച്ചുതുടങ്ങും .വിറയൽ, ആടിയുള്ള നടത്തം .അയവെട്ടാതിരിക്കൽ ,വായിൽനിന്ന് ഉമിനീര് ഒലിക്കൽ തുടങ്ങിയവ ആദ്യ ലക്ഷണങ്ങളാണ് .താമസിയാതെ വിറയൽ ശക്തി പ്രവിച്ച് വീഴുകയും ചെയ്യുന്നു .പിന്നീട് എഴുനേൽക്കാൻ കഴിയാതെ ദിവസങ്ങളോളം കിടന്ന് ചത്തുപോകുകയും ചെയ്യുന്നു .വിഷലക്ഷണം കണ്ടയുടനെ ചികിൽസിച്ചാൽ കന്നുകാലികളെ രക്ഷപ്പെടുത്താം .ഇതിനും താന്നിക്കാത്തോട് കഷായം വച്ച് ഉള്ളിൽ കൊടുക്കുക എന്നതാണ് ചികിത്സ .

അലക്കുചേറിന്റെ ഔഷധഗുണങ്ങൾ .

അതി പ്രാചീനകാലം മുതൽക്കേ മരുന്നായി ഉപയോഗിക്കപ്പെടുന്ന ഒരു മരമാണ്‌ അലക്കുചേര്‌. ഇതിന്റെ കുരു (ചേർക്കുരു ) ആമവാതം ,അർശ്ശസ് ,കുഷ്ടം എന്നീ രോഗങ്ങൾക്ക് ഒരു ഉത്തമ ഔഷധമാണ് .കൂടാതെ ചേർക്കുരുവിന് അർബുദരോഗം ശമിപ്പിക്കാനുള്ള കഴിവുണ്ടന്ന് ചില ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് .

സന്ധിവാതം ,ആമവാതം ,അർബുദം ,അർശസ്സ് ,കുഷ്ടം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു ,ശരീരത്തിലുണ്ടാകുന്ന നീരും വേദനയും ഇല്ലാതാക്കുന്നു ,ദുർമേദസ്സ് കുറയ്ക്കുന്നു . നരസിംഹാരസായനം ,ഗുഗ്ഗുലുതിക്തകഘൃതം ,നിതംബാമൃതാസവം ,അമൃതഭല്ലാതകം,വരണാദികഷായം എന്നിവയിൽ ചേർക്കുരു ഒരു ചേരുവയാണ്

ഇതിന്റെ കുരുവാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് .ചേർക്കുരു ശുദ്ധി ചെയ്തു മാത്രമെ ഔഷധങ്ങൾക്കായി ഉപയോഗിക്കു. ശുദ്ധിചെയ്യാതെ ഉപയോഗിച്ചാൽ ശരീരം മുഴുവൻ നീരുവന്ന് തൊലി മൊത്തം പൊള്ളിയിളകി പോകുകയും ശരീരം ഭീകര രൂപത്തിലാകുകയും ചെയ്യും.എന്നാൽ ശുദ്ധമായ ചേർക്കുരു അണ്ടിപ്പരിപ്പ് പോലെ കഴിക്കാവുന്നതാണ് .

ചേർക്കുരു ശുദ്ധിചെയ്യേണ്ട വിധം .

ചേർക്കുരു മുഖം ചെത്തി ചാണകവെള്ളത്തിൽ മൂന്ന് ദിവസം ഇട്ടുവച്ച ശേഷം നാലാം ദിവസം എടുത്ത് വെള്ളത്തിൽ കഴുകി വൃത്തിയാക്കി വീണ്ടും കരിക്കിൻവെള്ളത്തിൽ നല്ലതുപോലെ കഴുകിയെടുത്താൽ ചേർക്കുരു ശുദ്ധിയാകും. ഇഷ്ടിക പൊടിച്ച് ചേർക്കുരു അതിൽ കൂട്ടി തിരുമ്മി കഴുകിയെടുത്താലും  ചേർക്കുരുശുദ്ധിയാകും .

രസടിഗുണങ്ങൾ .

രസം-കടു, മധുരം, കഷായം

ഗുണം-തീക്ഷ്ണം, സ്നിഗ്ധം, ലഘു

വീര്യം-ഉഷ്ണം

വിപാകം-മധുരം

ചില ഔഷധപ്രയോഗങ്ങൾ .

ചേർക്കുരുവിന്റെ കഷായം പാല് ചേർത്ത് കഴിച്ചാൽ നാഡിവീക്കം, രക്തവാതം എന്നിവ ശമിക്കും .

വിത്തിൽ നിന്നും എടുക്കുന്ന തൈലം 10 തുള്ളി ഉള്ളിൽ കഴിച്ചാൽ കൊക്കപ്പുഴു നശിക്കും .കൂടാതെ അർശസ് ശമിക്കുകയും ചെയ്യും .

മൂന്നോ ,നാലോ ചേർക്കുരു ചതച്ച് 8 ഔൺസ് പാലിൽ വേവിച്ച് കുറച്ച് നെയ്യും,പഞ്ചസാരയും ചേർത്ത് ഒരു മാസം പതിവായി കഴിച്ചാൽ ശരീരശക്തി ,ലൈംഗീകശക്തി എന്നിവ വർദ്ധിക്കും .കൂടാതെ ആമവാതം ,രക്തവാതം ,കുഷ്ടം ,മറ്റ് ചർമ്മരോഗങ്ങൾ , അർശസ് എന്നിവയ്ക്കും വളരെ നന്ന് .

ചേർക്കുരു ,കടുക്കാത്തോട് ,കരിംജീരകം ,എന്നിവ സമം എടുത്ത് ശർക്കരയും ചേർത്ത് പൊടിച്ച് 2 ഗ്രാം തൂക്കത്തിലുള്ള ഗുളികകളാക്കി 2 ഗുളികകൾ വീതം ദിവസേന കഴിച്ചാൽ രക്താർബുദം ശമിക്കും .










Previous Post Next Post