മൂടില്ലാത്താളി ഔഷധഗുണങ്ങളും ഉപയോഗവും

മൂടില്ലാത്താളി,വേരില്ലാ താളി,മരത്താളി,അമരവല്ലി,ആകാശവല്ലി,സീതാർമുടി,മോതിരവള്ളി,മുത്തശ്ശി വൈദ്യം,moodillathali,moodillathali malayalam,akashavalli,verillathaali


ആകാശവള്ളി അഥവാ മൂടില്ലാത്താളി ഒരു വള്ളിച്ചെടിയാണ് . ഇതിനെ ആകാശവല്ലി .അമരവല്ലി , സീതാർമുടി, വേരില്ലാത്താളി,  മോതിരവള്ളി, സ്വർണ്ണലത , എരുമക്കൊട്ടൻ തുടങ്ങിയ പേരുകളിലും കേരളത്തിന്റെ വിവിധ  ഭാഗങ്ങളിൽ അറിയപ്പെടും . Giant dodder , Ulan ulan എന്നീ പേരുകളിൽ ഇംഗ്ലീഷിൽ അറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം Cuscuta reflexa എന്നാണ് .

ആകാശവള്ളിയുടെ വിവിധഭാഷകളിലുള്ള പേരുകൾ .

Common name : Giant Dodder . Giant dodder , Ulan ulan . Malayalam : Akashavalli,Moodillathali,Moodillavalli ,Amaravalli  . Tamil :Erumai kottal, Akachavalli . Hindi : Amrvel . Telugu : Puragonelu,Indra jala . Kannaa : Nedamudavalli,Nelamuda valli . Gujarathi : Amaravel . Marati : Aakashvel,Amaravel, Neermooli . Sanskrit : Akasavalli . Amaravalli . Botanical name : Cuscuta reflexa . Family : Convolvulaceae (Morning glory family) . 

ആകാശവള്ളി എവിടെ കാണപ്പെടുന്നു .

ഇന്ത്യയിലുടനീളം ആകാശവള്ളി കാണപ്പെടുന്നു . പ്രത്യേകിച്ച് തീരപ്രദേശങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത് . 

ആകാശവള്ളിയുടെ  പ്രത്യേകതകൾ . 

ചരടുപോലെ വളരുന്ന ഒരു വള്ളിച്ചെടിയാണ് ആകാശവള്ളി . ഇതിന് ഇലകളില്ല  .മറ്റ് മരങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്ന ഒരു സസ്യമാണ് .  ഇതിന്റെ വേര് മറ്റ് വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ച് അവയ്ക്കു വേണ്ട ആഹാരം ആ വൃക്ഷങ്ങളിൽനിന്നും സംഭരിക്കുന്നു . ഈ സസ്യത്തിന്റെ തണ്ടുകൾ വളരെ ദുർബലമാണ് . ഇതിന്റെ തണ്ടുകൾക്ക് പച്ചകലർന്ന മഞ്ഞനിറമാണ് . തണ്ടുകൾ ഉരുണ്ടതും നേർത്തതും നല്ല നീളമുള്ളവയാണ്  .ഇതിന്റെ പുഷ്പ്പങ്ങൾ വളരെ ചെറുതാണ് . വെള്ളനിറത്തിലോ , മഞ്ഞനിറത്തിലോ ഇവയുടെ പുഷ്പ്പങ്ങൾ കാണപ്പെടുന്നു . ഇവയുടെ പുഷ്പ്പങ്ങൾക്ക് നല്ല സുഗന്ധമുള്ളവയാണ് .  ഇവയുടെ കായകൾ വെളുത്ത നിറത്തിൽ കടലയുടെ ആകൃതിയിൽ കാണപ്പെടുന്നു .

പ്രത്യുല്‍പാദനം. 

ആകാശവള്ളിയുടെ തണ്ടുവഴിയാണ് പ്രത്യുല്‍പാദനം. ഒരു ചെറിയ കഷണം തണ്ട് ഏത് സസ്യത്തിൽ കൊണ്ടുവച്ചാലും അവിടെ പടർന്ന് പന്തലിച്ച് വളരും . കാലക്രെമേണ ആ സസ്യത്തെ തന്നെ നശിപ്പിക്കും . 

ഈ സസ്യവുമായി ബന്ധപ്പെട്ട് ഒരു  ഐതിഹ്യ കഥയുണ്ട് .

സീത ഭൂമി പിളർന്ന് എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറയുമ്പോൾ . ശ്രീരാമൻ സീതയെ പിടിക്കാൻ ശ്രമിച്ചപ്പോൾ തലമുടിയിലാണ് പിടുത്തം കിട്ടിയതെന്നും . സീതയുടെ കുറച്ചു മുടി പറിഞ്ഞ് ശ്രീരാമന്റെ കയ്യിലിരുന്നന്നും . ഈ പറിഞ്ഞുപോന്ന മുടി അടുത്തുനിന്ന മരത്തിന്റെ മുകളിൽ ശ്രീരാമൻ ഇട്ടുവെന്നും . ഈ മുടി മരത്തിന്റെ മുകളിൽ ചുറ്റിപ്പടർന്ന്  വളർന്നെതാണ്   മൂടില്ലാത്താളിയെന്നും . അതിനാലാണ് ഈ സസ്യത്തിന് സീതാർമുടി എന്ന് പേര് വരാൻ കാരണമെന്നും പറയപ്പെടുന്നു  .


ആകാശവള്ളിയിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ ഏതൊക്കെയാണ് . 

ഇതിൽ Laurotetanine എന്ന വിഷഗുണമുള്ള ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട് . ഇത് അധിക അളവിൽ ഉള്ളിൽ പോയാൽ നാഡീരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് . കൂടാതെ Dulcitol എന്ന പദാർത്ഥവും ഇതിൽ അടങ്ങിയിരിക്കുന്നു .

രസാദിഗുണങ്ങൾരസം : കഷായം, തിക്തം, മധുരം . ഗുണം : പിശ്ചിലം . വീര്യം : ശീതം . വിപാകം : കടു

ആകാശവള്ളി ഏതെല്ലാം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .

നേത്രരോഗങ്ങൾ , ദഹനക്കുറവ്  , ഗൊണോറിയ , കേശസംരക്ഷണം , ചർമ്മരോഗങ്ങൾ , നീര്  , തുടങ്ങിയവയ്ക്ക് ആകാശവള്ളി ഔഷധമായി ഉപയോഗിക്കുന്നു .

ഔഷധയോഗ്യഭാഗം - വള്ളി .


ആകാശവള്ളിയുടെ ഔഷധപ്രയോഗങ്ങൾ .

ചെങ്കണ്ണ് രോഗം : മൂടില്ലാത്താളിയുടെ  നീര്  ദിവസം പലപ്രാവശ്യം കണ്ണിൽ ഒഴിച്ചാൽ ചെങ്കണ്ണ് രോഗം ശമിക്കും .

ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലിന് : മൂടില്ലാത്താളിയുടെ തണ്ട് അരച്ച് ശരീരത്തിൽ  പുരട്ടിയാൽ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മാറിക്കിട്ടും .

കണ്ണിലെ ചൊറിച്ചിലിന് : മൂടില്ലാത്താളിയുടെ തണ്ട് അരച്ച് വെള്ളത്തിൽ കലക്കിയതിന് ശേഷം  നല്ലതുപോലെ അരിച്ചെടുത്ത് ആ വെള്ളം കൊണ്ട് കണ്ണ് കഴുകിയാൽ കണ്ണിലെ ചൊറിച്ചിലും ,പുകച്ചിലും ,നീർവാർച്ചയും ,കണ്ണിലെ ചുവപ്പും മാറിക്കിട്ടും  .

ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ : മൂടില്ലാത്താളിയുടെ തണ്ട് അരച്ച് നീരുള്ളള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് ശമിക്കും .

തലയിലെ താരനും മുടികൊഴിച്ചിലും മാറാൻ : കുളിക്കുന്നതിന് 10 മിനിറ്റ് മുമ്പായി മൂടില്ലാത്താളിയുടെ തണ്ട് അരച്ചു തലയിൽ പുരട്ടി കുളിച്ചാൽ തലയിലെ താരനും ,താരൻ മൂലമുണ്ടാകുന്ന മുടികൊഴിച്ചിലും മാറിക്കിട്ടും .

കുട്ടികളുടെ ശരീരം വട്ടത്തിൽ ചൊറിഞ്ഞു തടിക്കുന്നതിന് : ആകാശവള്ളിയുടെ തണ്ട് അരച്ച് പുറമെ പുരട്ടിയാൽ കുട്ടികളുടെ ശരീരത്തിൽ ചൊറിച്ചിലോട് കൂടി വട്ടത്തിൽ തടിച്ചു പൊങ്ങുന്നത് മാറിക്കിട്ടും .

ഗൊണോറിയാ രോഗത്തിൽ ഉണ്ടാകുന്ന മൂത്ര തടസ്സത്തിനും മൂത്രം പോകുമ്പോൾ ഉള്ള വേദനയ്ക്കും മൂടില്ലാത്താളി അരച്ച് 10 ഗ്രാം മോരിൽ കലക്കി കഴിക്കുന്നത് നല്ലതാണ്.

ഫംഗസ്ബാധ കൊണ്ടുള്ള മുടികൊഴിച്ചിലിന് : ആകാശവള്ളിയുടെ തണ്ട് അരച്ച് എണ്ണകാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ ഫംഗസ്ബാധ കൊണ്ടുള്ള മുടികൊഴിച്ചിൽ മാറിക്കിട്ടും .

ദഹനക്കേടിന് : ആകാശവള്ളിയുടെ തണ്ട് 10 ഗ്രാം അരച്ച് മോരിൽ കലക്കി കുടിച്ചാൽ ദഹനക്കേട് , വിശപ്പില്ലായ്മ തുടങ്ങിയവ മാറിക്കിട്ടും . പനി വന്നതിനു ശേഷമുള്ള വിശപ്പില്ലായ്മയ്ക്കും   ഇങ്ങനെ കഴിക്കാം .

കഷണ്ടിയിൽ മുടി കിളിർക്കാൻ : ആകാശവള്ളിയുടെ തണ്ട്  അരച്ച് എണ്ണ കാച്ചി തലയിൽ പതിവായി തേച്ചാൽ കഷണ്ടിയിൽ മുടി കിളിർക്കുമെന്ന് ചില വൈദ്യന്മാർ പറയുന്നു .

മൂത്രതടസ്സം : ആകാശവള്ളിയുടെ തണ്ട് 10 ഗ്രാം അരച്ച് മോരിൽ കലക്കി കുടിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും .

വട്ടത്തിൽ മുടി കൊഴിയുന്നതിന്‌ : ആകാശവള്ളിയുടെ തണ്ട് അരച്ച് എണ്ണകാച്ചി ഉപയോഗിച്ചാൽ വട്ടത്തിൽ മുടികൊഴിയുന്നത് മാറിക്കിട്ടും .

Previous Post Next Post