അകില്‍ അഥവാ ഊദ് മരം | Aquilaria malaccensis

  


 സമുദ്രനിരപ്പിൽനിന്നും 750 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലും കളിമണ്ണും മണലും ചേർന്ന മണ്ണിലാണ് അകിൽ  അഥവാ ഊദ്.  നന്നായി വളരുന്നത് .ഇന്ത്യയിലെ വടക്കുകിഴക്കൻ പ്രദേശങ്ങളായ അസ്സാം ,ബംഗാൾ എന്നിവടങ്ങളിലാണ്‌ അകിൽ മരം കണ്ടുവരുന്നത് .നമ്മുടെ നാട്ടിൽ വളരുന്നതും വിപണിയിൽ വാങ്ങാൻ കിട്ടുന്നതുമായ മറ്റൊരു ഇനം അകിലാണ് Dysoxylum Malabaricum ഇത് വെള്ള അകിൽ എന്ന പേരിൽ അറിയപ്പെടുന്നു .ഇത് വളരെ വലിയ മരമായി തീരുന്നതാണ് പ്രായം അനുസരിച്ച് തടിയിൽ കാതൽ രൂപപ്പെടും .കാതലായ   തടി മുറിക്കുമ്പോൾ തേനിന്റെയും ചന്ദനത്തിന്റെയും മണമുണ്ടാകും  ഇതിന്റെ തടിയും എണ്ണയുമാണ് ഔഷധയോഗ്യമായിട്ടുള്ളത്  

അകിൽ പലതരമുണ്ട് അതിൽ ഏറ്റവും ഗുണമുള്ളത് കറുത്ത അകിലിനാണ് കറുത്ത അകിൽ മരത്തിന്റെ ഒരു കഷണം തടി വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ അത് വെള്ളത്തിൽ താണുപോകും 20 തരം അകിലുണ്ട് എല്ലാത്തരം അകിലിന്റെയും തൈലം സുഗന്ധദ്രവ്വ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു ഈ തൈലത്തിൽ നിന്നാണ് അത്തർ നിർമ്മിക്കുന്നത് 

Botanical name Aquilaria malaccensis
Synonyms Aquilaria moluccensis
 Aquilaria secundaria
 Aquilaria agallochum
Family Thymelaeaceae (Daphne family)
Common name Agar Wood
Malayan aloes-wood
Malayan eaglewood 
Sanskrit अगरुः,अगरु Agaru, अगुरुः, अगुरु Aguru
Hindi अगर (agar)
Tamil  காழ்வை (kazhvai)
Malayalam
അകിൽ (Akil)
Kannada ಅಗಿಲ್, ಅಗಿಲು Agil
 ಕಾರಗಿಲ್, ಕಾರಗಿಲು Kaaragil
 ಅಗರು Agaru, ಅಗುರು Aguru
Manipuri ꯑꯥꯒꯔ Aagar
Mizo Thing-rai
 രസാദി ഗുണങ്ങൾ
 രസം കയ്പ്, എരുവ്
ഗുണം ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം ഉഷ്ണം
വിപാകം കടു
ഔഷധയോഗ്യ ഭാഗം തടി, എണ്ണ

20 മീറ്റർ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണ് അകിൽ ഇതിന്റെ തടി മൃദുവും കട്ടികുറഞ്ഞതുമാണ് ഇതിന്റെ തടിക്ക്  പറയത്തക്ക മണമില്ലാത്തതുമാണ് .എന്നാൽ വളർച്ചയെത്തിയ അകിൽ മരത്തിൽ ഒരുതരം ഫംഗസ് പടർന്നുപിടിച്ച് ഇരുപതോ നുപ്പതോ വർഷങ്ങൾ കൊണ്ട് ഇതിന്റെ തടിക്ക് കട്ടികൂടുകയും മണമുള്ളതായി തീരുകയും ചെയ്യുന്നു .ഇങ്ങനെ രോഗബാധിതമായ അകിലാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത് .ഈ അകിൽ കത്തിച്ചാൽ ദീപത്തിന്പ പ്രത്യേക നിറവും പുകയ്ക്ക് നല്ല മണവും ഉണ്ടാകും ഇതിന് കാരണം തടിയിൽ അടങ്ങിയിരിക്കുന്ന തൈലത്തിന്റേതാണ് ഇതിന്റെ പുക അണുനാശകമാണ് .ശസ്‌ത്രക്രിയക്ക് ശേഷം വ്രണങ്ങളിൽ അഖിലിന്റെ പുക ഏൽപ്പിക്കുന്നത് വേദന ശമിക്കുന്നതിനും അണുനാശത്തിനും വളരെ നല്ലതാണ് 

.ഇതിന്റെ തൈലത്തിന് ചൊറി ,കുഷ്ടം ,ദുഷ്ട്ടവ്രണം ,വിഷം ,വാതരക്തം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട് . ഈ തൈലം പൊങ്കാരത്തിൽ  ചലിച്ചു പുരട്ടുന്നത് അരിമ്പാറ ,ആണി ,ചൊറി ,എക്സിമ എന്നീ രോഗങ്ങൾക്ക് വളരെ ഫലപ്രദമാണ്

സന്ധിവേദന ,സന്ധിവാതം ,ആമവാതം  എന്നീ  രോഗങ്ങൾക്ക്  അകിലെണ്ണ വളരെ നല്ലതാണ് അകിലെണ്ണ പുരട്ടുന്നതുകൊണ്ട്  നീരും വേദനയും പെട്ടെന്നുമാറാൻ സഹായിക്കും 

തകരവേര് അകിലെണ്ണയിൽ അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന മാറാൻ വളരെ നല്ല മരുന്നാണ് 

അകിൽ പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നത് ഇക്കിൾ ശമിക്കുന്നതിന് വളരെ നല്ലതാണ് 

അകിലെണ്ണ  രണ്ടോ മൂന്നോതുള്ളി  മുറക്കാനോടൊപ്പം ചവയ്ക്കുന്നത് ശ്വാസകോശ രോഗശമനത്തിന് വളരെ നല്ലതാണ്

ഊദ് മരങ്ങൾ,ആയിരത്തിലധികം ഊദ് മരങ്ങൾ,പൊന്നിനേക്കാള്‍ വിലയുള്ള ഊദ്,നല്ല ഊദ് തിരിച്ചറിയാം,മരം ഒരു വരം,1 കിലോ ഊദിന് 12 ലക്ഷം രൂപ,വടക്കേടത്ത് മാത്യു,agarwood plantation kerala,livestories,why agarwood is so expensive,agarwood farming,agarwood price,how to grow agarwood tree,agarwood tree growing time,agarwood tree malayalam,agarwood trees in kerala,agarwood tree seeds,biggest agarwood farm in kerala,mathew,vadakkedathu mathew,ooth maram,agarwood plants,അകിൽ,1 കിലോ ഊദിന് 12 ലക്ഷം രൂപ,ഊദ് അഥവ അകിൽ എന്ന വൃക്ഷo,പൊന്നിനേക്കാള്‍ വിലയുള്ള ഊദ്,നല്ല ഊദ് തിരിച്ചറിയാം,ആയിരത്തിലധികം ഊദ് മരങ്ങൾ,ഔഷധ സസ്യങ്ങളും ചികിത്സയും,താളിയോലയും രോഗ ചികിത്സയും,medicinal uses of akil plant in malayalam| അകിൽച്ചെടിയുടെ ഔഷധഗുണങ്ങൾ|,medicinal plants eagle wood (agil) | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും| അകിൽ ഔഷധ ഗുണങ്ങൾ|,ഊദ്,അഗർ,eagle wood,agarwood,aquilaria agallocha,aquilaria malaccensis,അത്തർ,health tips,medicine,botany,naturalPrevious Post Next Post