ആഫ്രിക്കൻ വയലെറ്റ്സ് നടീൽ രീതിയും പരിചരണവും

 

ആഫ്രിക്കൻ വയലെറ്റ്സ് നടീൽ രീതിയും പരിചരണവും


ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് ആഫ്രിക്കൻ വയലറ്റ് ഇതിന്റെ ജന്മദേശം ആഫ്രിക്കയാണ് ആഫ്രിക്കയിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത് അതുകൊണ്ടുതന്നെയാണ് ആഫ്രിക്കൻ വയലറ്റ് എന്ന് അറിയപ്പെടുന്നത്  ഇൻഡോറായിട്ടും ഔട്ട്ഡോറായിട്ടും വളർത്തൻ പറ്റിയ ഒരു ചെടികൂടിയാണ് ഇത് വർഷത്തിൽ പലതവണ പൂക്കുന്ന ഒരു ചെടികൂടിയാണ് . രോമാവൃതമായ ഇലകളും മനോഹരമായ പൂക്കളുമാണ് ആഫ്രിക്കൻ വയലറ്റിന്. ഇതിന്റെ വിത്തുകൾ ഉപയോഗിച്ചും ഇലയുടെ തണ്ട് മുറിച്ചുനട്ടും ഇതിന്റെ ചുവട്ടിൽ നിന്നും വളരുന്ന തൈകൽ പറിച്ചുനട്ടും വംശവർദ്ദനവ് നടത്താവുന്ന ഒരു ചെടിയാണ് ആഫ്രിക്കൻ വയലറ്റ് 
നല്ലരീതിയിൽ പരിചരിച്ചാൽ വീടിനുള്ളിൽ തഴച്ചുവളരുന്ന ഒരു ചെടിയാണ് ആഫ്രിക്കൻ വയലറ്റ് ഇതിന്റെ ചീഞ്ഞ ഇലകളും പൂക്കളും നീക്കം ചെയ്യാൻ  പ്രത്യേകം ശ്രദ്ധിക്കണം എങ്കിൽ മാത്രമേ  നല്ല ആരോഗ്യമുള്ള ചെടികളെ നിലനിർത്താൻ കഴിയുകയുള്ളൂ നല്ല തെളിച്ചമുള്ളതും  ഈർപ്പമുള്ളതുമായ അവസ്ഥയിൽ ഈ ചെടി തഴച്ചുവളരും വെളിച്ചം വേണമെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ഈ ചെടികൾക്ക് അവിശ്യമില്ല നേരിട്ടുള്ള സൂര്യപ്രകാശം കൊണ്ടാൽ ഈ ചെടി വാടി കരിഞ്ഞുപോകും  ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇതിന്റെ നനയുടെ കാര്യമാണ് കൂടുതൽ നാനഞ്ഞാൽ ഈ ചെടി അഴുകിപ്പോകും അതുകൊണ്ടുതന്നെ വേളമൊഴിക്കുമ്പോൾ ഇലയിൽ വീഴാതെ മണ്ണിൽവേണം വേളമൊഴിക്കാൻ അതുപോലെതന്നെ ഒഴിക്കുന്ന വെള്ളം ചട്ടിയിൽ കെട്ടിക്കിടക്കാതെ സൂക്ഷിക്കണം ദിവസവും വേളമൊഴിക്കേണ്ട അവിശ്യമില്ല ചട്ടിയിൽ ഈർപ്പം ഇല്ലങ്കിൽ മാത്രം നനച്ചാൽ മതിയാകും മണ്ണ് ,മണല് ,ചാണകപ്പൊടി ,ചകരിച്ചോറ് എന്നിവ യോചിപ്പിച്ച് വേണം ചെടികൾ നടാൻ 
 
Previous Post Next Post