ഇരുമ്പകം

ഇരുമ്പകം,തമ്പകം,കമ്പകം,നായ്ക്കമ്പകം,നായ്ത്തമ്പകം,ഉരുപ്പു,തമ്പകമരത്തിന്റെ പ്രേത്യേകതൽ,എയ്യകം,മരുന്ന്,നായുരിപ്പ്,അമ്മ വൈദ്യം,നടുവേലിപ്പൊങ്ങ്,നെടുവാലിപ്പൊങ്ങ്,carpentry woods,premeham,doors and windows,teak door details in malayalam,woodden doors,wooden door design,size wood details in malayalamr,timber wood,door wood,കൊങ്,പൊങ്,carpentry videos,carpentry related trees,hopea tree specialities,irontree,kampakam,hopea parviflora


പശ്ചിമഘട്ടത്തിലെ നനവാർന്ന മണ്ണിൽ വളരുന്ന ഒരു വൻ മരമാണ് ഇരുമ്പകം .കേരളത്തിൽ ഇതിനെ കമ്പകം, നായത്തമ്പകം,തമ്പകം  ,ഇലപൊങ്ങ് ,പൊങ്ങ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

  • Botanical name : Hopea wightiana
  • Family : Dipterocarpaceae (Sal family)
  • Synonyms : Artocarpus ponga, Hopea ponga 
  • Common name : Ponga
  • Malayalam : Irumbakam,Kambakam, Karimpongu, Ilapongu, Naithambagam, Puzhupongu,Pongu
  • Tamil: konku
  • Marathi: Kavshi
  • Kannada :  Haiga, Kalbovu
ആവാസമേഖല .

കേരളത്തിലെ 400 -900 ഉയരമുള്ള നിത്യഹരിത വനങ്ങളിലും, നനവാർന്ന മണ്ണിലും ,നദീതീരങ്ങളിലും ഇരുമ്പകം സ്വാഭാവികമായി കാണപ്പെടുന്നു .വംശനാശ സാധ്യതയുള്ള ഒരു വൃക്ഷം കൂടിയാണിത് .

ഇവയ്ക്ക് നല്ല ഈർപ്പവും തണലും ആവിശ്യമാണ് .കനത്ത ചൂടും ,വരൾച്ചയും  ഈ മരത്തിന് താങ്ങാൻ കഴിയില്ല .കേരളം ,തമിഴ്‌നാട് , ഗോവ എന്നീ സംസ്ഥാനങ്ങളിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇരുമ്പകം കാണപ്പെടുന്നു .

രൂപവിവരണം .

മരങ്ങളിലെ ഇരുമ്പൻ എന്നറിയപ്പെടുന്ന വൃക്ഷമാണ് ഇരുമ്പകം അഥവാ കമ്പകം .മരങ്ങളിലെ ഉരുക്ക് എന്ന് ആശാരിമാർ ഇതിനെ വിശേഷിപ്പിക്കാറുണ്ട് .30 -35 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് ,8 മീറ്റർ ചുറ്റളവിൽ ചില മരങ്ങൾക്ക് വണ്ണം വയ്ക്കാറുണ്ട് .

ധാരാളം ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഇരുമ്പകം.5 -6 വർഷത്തിൽ ഒരിക്കൽ മാത്രമേ ഈ വൃക്ഷം പൂക്കാറൊള്ളു .ഇവയുടെ പൂക്കൾക്ക് നല്ല സുഗന്ധമുണ്ട് .മാർച്ച് -ഏപ്രിൽ മാസങ്ങളിലാണ് ഈ വൃക്ഷം പൂക്കുന്നത് .

ഇരുമ്പകത്തിന്റെ ഉപയോഗങ്ങൾ .

തേക്കിനേക്കാൾ ഈടും ഉറപ്പുമുള്ള മരമാണ് ഇരുമ്പകം.ഈ കാരണം കൊണ്ടുതന്നെ ചിതലോ മറ്റ് കീടങ്ങളോ ഈ മരത്തെ ആക്രമിക്കുകയില്ല .

ഒരു കാലഘട്ടത്തിൽ ഇതിന്റെ തടി പാലങ്ങളുടെ നിർമ്മാണത്തിനും  ,റെയിൽവേ പാലങ്ങളുടെ നിർമ്മാണത്തിനും , ഡാമുകളുടെ നിർമ്മാണത്തിനും ,വാഹങ്ങളുടെ ബോഡി നിർമ്മാണത്തിനും ഇതിന്റെ തടി ഉപയോഗിച്ചിരുന്നു   .

 എല്ലാത്തരത്തിലുള്ള ഫർണീച്ചർ ഉപകരണങ്ങളും ഇരുമ്പകത്തിന്റെ തടി ഉപയോഗിച്ച് നിർമ്മിക്കാവുന്നതാണ് . 350 വർഷം വരെ ഇവ വെള്ളത്തിൽ കേടുകൂടാതെ കിടക്കുമെന്ന് പറയപ്പെടുന്നു .ഇതിന്റെ തടിയുടെ കടുപ്പം കാരണം തടി അറുക്കുവാനും പണിയാനും വളരെ ബുദ്ധിമുട്ടാണ് .

ചരിത്രത്തിലും കമ്പക മരത്തിന് ഒരു സ്ഥാനമുണ്ട് . 1876 ൽ ബ്രിട്ടിഷുകാർ കല്ലടയാറിന് കുറുകെ പണിത വളരെ ചരിത്രപ്രസിദ്ധമായ പുനലൂർ തൂക്കുപാലം പണിതത് ഇരുമ്പകത്തിന്റെ തടി ഉപയോഗിച്ചാണ് . 

കേരളത്തിലെ ആന പരിശീലന കേന്ദ്രങ്ങളായ പത്തനംതിട്ട ജില്ലയിലെ കോന്നി,എറണാകുളം ജില്ലയിലെ കോടനാട്, വയനാട് ജില്ലയിലെ മുത്തങ്ങ എന്നിവടങ്ങളിലെ ആനക്കൂടുകൾ പണിതിരിക്കുന്നത് കമ്പകത്തിന്റെ തടികൊണ്ടാണ് .

Previous Post Next Post