ഇരുമ്പറപ്പൻ



12 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഇരുമ്പറപ്പൻ .കേരളത്തിൽ ഇതിനെ മലന്തകര,നല്ലമന്ദാരം, തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

  • Botanical name : Psydrax dicoccos 
  • Family : Rubiaceae (Coffee family)
  • Synonyms : Canthium dicoccum , Plectronia dicocca , Vangueria dicocca
  • Common name : Ceylon Boxwood
  • Malayalam : Nanjul, Karimchulungu,I rumbarappan, Nallamantharam , Malanthakara 
  • Tamil : Nanjul , Nallamandharam
  • Telugu : Nalla balasu, Balasu naikinna
  • Kannada : Hanage,  Hetteranike, Hanagigaare
ആവാസമേഖല .

ഇതിന്റെ ജന്മദേശം ഇന്തോ മലേഷ്യ ,ചൈന എന്നിവടങ്ങളിലാണെന്ന് കരുതപ്പെടുന്നു .പശ്ചിമഘട്ടത്തിൽ 1900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഈ വൃക്ഷം കാണപ്പെടുന്നു .ശ്രീലങ്കയിലും ആൻഡമാൻ നിക്കോബാർ മുതലായ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലും  ഈ വൃക്ഷം സ്വാഭാവികമായി കാണപ്പെടുന്നു .കേരളത്തിൽ ആലപ്പുഴ ,പാലക്കാട് ,പത്തനംതിട്ട ,കണ്ണൂർ ,ഇടുക്കി ,തിരുവനന്തപുരം ,തൃശൂർ ,വയനാട് എന്നീ ജില്ലകളിൽ ഇരുമ്പറപ്പൻ കാണപ്പെടുന്നു .


രൂപവിവരണം .

12 മീറ്റർ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഇരുമ്പറപ്പൻ.ഇവയുടെ മരപ്പട്ടയ്ക്ക് ചാര നിറമാണ് .തടി മൂക്കുമ്പോൾ പട്ടയിൽ വിള്ളലുണ്ടാകുകയും അടർന്ന്  വീഴുകയും ചെയ്യും .ഇവയുടെ ഇലകളുടെ മുകൾ വശം ഇരുണ്ട പച്ചനിറത്തിലും അടിവശം ഇളം പച്ചനിറത്തിലും കാണപ്പെടുന്നു .ഇലയുടെ മുകള്വശത്തിന് നല്ല തിളക്കമുണ്ട് .

ഇവയുടെ പൂക്കൾ വളരെ ചെറുതും പച്ചകലർന്ന വെള്ള നിറത്തിലും കാണപ്പെടുന്നു . പൂക്കൾക്ക് നല്ല സുഗന്ധമുണ്ടാകും .ഇവയിലുണ്ടാകുന്ന ഫലങ്ങൾ ആദ്യം പച്ചനിറത്തിലും മൂക്കുമ്പോൾ ഇരുണ്ട പർപ്പിൾ നിറത്തിലും കാണപ്പെടുന്നു .ഇവയുടെ ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ് .കുരങ്ങന്മാരുടെയും പക്ഷികളുടെയും ഇഷ്ട ഭക്ഷണമാണ് ഇവയുടെ ഫലങ്ങൾ .

ഉപയോഗം .

ഗൃഹനിർമ്മാണത്തിനും ,വിറകിനും ഇതിന്റെ തടി ഉപയോഗിക്കുന്നു .കൂടാതെ ഈ വൃക്ഷത്തിന് ഔഷധഗുണങ്ങളുണ്ട് .ദഹനക്കേടിന് മരപ്പട്ടയുടെ കഷായം ഔഷധമായി ഉപയോഗിക്കുന്നു .വൃണങ്ങൾക്ക് ഇതിന്റെ ഇലകൾ തീയിൽ ചൂടാക്കി വ്രണങ്ങളുടെ മുകളിൽ വച്ചുകെട്ടുന്നു .

Previous Post Next Post