കരിമ്പ് ഔഷധഗുണങ്ങൾ

aribou anak buah buggy,tamil sirippu,sugar,karumpu charu masion,karumbu,sugarcane,sugar cane,karumbu chaaru,sugarcane juice,sugar cane juice,tamil awareness,sugar production,tamil maruthuvam,organisasi buggy,sugarcane machine,sugarcane business,sugarcane benefits,sugarcane extractor,karumbu charu kudithal,raw sugarcane benefits,sugar cane in new guinea,saccharum officinarum,sugar cane juice benefits,karumbu chaaru nanmaigal,കരിമ്പ്,കരിമ്പ് കൃഷി,കരിമ്പ് ജ്യൂസ്,കരിമ്പ് മെഷീന്‍,കരിമ്പ് ജ്യൂസ്‌,കരിമ്പ് റെസിപ്പി,മലയാളം കരിമ്പ് ജ്യൂസ്,കരിമ്പ് ജ്യൂസ് മെഷീന്‍,കരിമ്പ് നടുന്നത് എങ്ങനെ,ahadu spxl കരിമ്പ് ജ്യൂസ്,ലാഭം കൊയ്യാൻ കരിമ്പ് കൃഷി,കരിമ്പ് ജ്യൂസ് മെഷീന്‍ വില,കരിമ്പ് കൃഷി ചെയ്യുന്ന വിധം,കരിമ്പ് വീഞ്ഞ് വെറും 7 ദിവസംകൊണ്ടു,റോഡ്സൈഡിൽ കിട്ടുന്ന കരിമ്പ് ജ്യൂസ്,ഇനി വീട്ടിൽ തന്നെ കരിമ്പ് ജ്യൂസ്ഉണ്ടാക്കാം,സമ്പാദ്യം

ഇന്ത്യയിൽ വ്യവസായികമായി കൃഷിചെയ്യുന്ന ഒരു വിളയാണ് കരിമ്പ് ,കരിമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ് ശർക്കരയും ,പഞ്ചസാരയും .കൂടാതെ വേനൽക്കാലത്ത് ദാഹശമനത്തിനായും കരിമ്പിൻ നീര് ഉപയോഗിക്കുന്നു .

  • Botanical name - Saccharum officinarum
  • Family - Poaceae (Grass family)
  • Common name - Sugarcane
  • Malayalam - Karibpu
  • Tamil - Karumbu ,Pundaram
  • Telugu - Cheruku
  • Kannada - Petta patti kabbu
  • Marathi - Sherdi
  • Sanskrit - kshu, Pundrakah
  • Bengali - Unkh,Iksu, Khak
  • Hindi - Eekh, Ganna, Ikha
വിതരണം .

ഇന്ത്യയിൽ ഉത്തർപ്രദേശ് ,തമിഴ്‌നാട് ,പഞ്ചാബ് ,മഹാരാഷ്ട്ര ,ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ കരിമ്പ് ധാരാളമായി കൃഷി ചെയ്യുന്നു .ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ഉത്തർപ്രദേശിലാണ് .കേരളത്തിലും ചെറിയ രീതിയിൽ കരിമ്പ് കൃഷി ചെയ്യുന്നു .ലോകത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ് .രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ് .

സസ്യവിവരണം .

ഏകദേശം 3 മുതൽ 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന പുൽ വർഗ്ഗത്തിൽപ്പെട്ട ഒരു ഏകവാർഷിക സസ്യമാണ് കരിമ്പ് ,ഇതിന്റെ തണ്ടിൽ മുട്ടുകൾ കാണപ്പെടുന്നു .എല്ലാ മുട്ടുകളിലും വേര് കാണപ്പെടുന്നു .കരിമ്പിൻ തണ്ടുകളുടെ പുറം ഭാഗം ,വയലറ്റ് ,ചുവപ്പ് ,ചുവപ്പുകലർന്ന തവിട്ട് നിറം ,കടും പച്ച തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു .

ഇതിന്റെ ഇലകൾ നീളം കൂടിയതും ,പരുപരുത്തതും ,അറ്റം കൂർത്തതുമാണ് .ഇതിന്റെ പുഷ്പങ്ങൾക്ക് വെള്ളനിറമാണ് .ഇതിൽ വിത്തുകൾ വളരെ അപൂർവ്വമായേ ഉണ്ടാകാറുള്ളൂ .തണ്ടുകൾ മുറിച്ചു നട്ടാണ് പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്നത് . 10 മാസത്തെ വളർച്ചകൊണ്ട് കരിമ്പ് വിളവെടുപ്പിന് പാകമാകുന്നു .വെള്ളവും ,മഴയും കിട്ടുന്ന എല്ലാ പ്രദേശങ്ങളിലും കരിമ്പ് നന്നായി വളരും .

ഉത്പന്നങ്ങൾ .

ശർക്കര .
കരിമ്പിൻ നീര് കുറുക്കിയാണ് ശർക്കര നിർമ്മിക്കുന്നത് . ഇത് കട്ടിയായി കിട്ടാൻ കുമ്മായം ചേർക്കാറുണ്ട് .ഇത് പലയിടത്തും ഉണ്ടശർക്കരയായി  ഉപയോഗിക്കുന്നു .

പഞ്ചസാര .
കരിമ്പിൻ നീര് വറ്റിച്ച് വിവിധ പ്രക്രിയയിലൂടെ ക്രിസ്റ്റൽ രൂപത്തിലാക്കുന്നു .ഇരുണ്ട നിറമുള്ള ഈ ക്രിസ്റ്റലുകൾക്ക് നിറം കിട്ടാൻ വിവിധ വസ്തുക്കൾ ചേർത്ത് സംസ്കരിച്ചെടുക്കുന്നതാണ് പഞ്ചസാര .

കൽക്കണ്ടം .
പഞ്ചസാര ലായനി ക്രിസ്റ്റലൈസ് ചെയ്‌താണ്‌ കൽക്കണ്ടം ഉണ്ടാക്കുന്നത് .ഇതിനെ സംസ്‌കൃതത്തിൽ ഖണ്ടശർക്കര എന്ന് പറയുന്നു .ഇതിന് നിരവധി ഔഷധഗുണങ്ങളുണ്ട് .മിക്ക ആയുർവേദ മരുന്നുകളിലും കൽക്കണ്ടം ഒരു ചേരുവയാണ് .

മൊളാസസ്.
കരിമ്പിൻ നീര് കുറുക്കി സിറപ്പ് രൂപത്തിലെടുക്കുന്നതാണ് മൊളാസസ്.ഇത് വിവിധതരം പലഹാരങ്ങളിൽ ചേർക്കാൻ ഉപയോഗിക്കുന്നു .കൂടാതെ ഇത് പുളിപ്പിച്ച് മദ്യ നിർമ്മാണത്തിനും  ഉപയോഗിക്കുന്നു .മൊളാസസ് പുളിപ്പിച്ച് വാറ്റിയെടുക്കുന്ന മദ്യമാണ് റം (Rum )

രാസഘടകങ്ങൾ .
കരിമ്പിൽ പഞ്ചസാര ലിഗ്നിൻ, പെന്റോസാൻസ്, കാൽസ്യം ഓക്സലേറ്റ് സുക്രോസ്, സെല്ലുലോസ്, സ്റ്റർച്ച് എന്നിവ അടങ്ങിയിരിക്കുന്നു. കരിമ്പിലെ മൊളാസസ്സിൽ അടങ്ങിയിട്ടുള്ള അമ്ലഘടകത്തിൽ അക്കോണിറ്റിക്, സിട്രിക്, സക്സിനിക്, മെസക്കോണിക്, മാലിക്, നൈട്രോജനിക യൗഗികങ്ങൾ, ക്ലോറോഫിൻ, സൈറ്റോസിൻ, ആൻഥോസയാനിൻ, ഒരു ആന്റി
ട്യൂമർ പദാർത്ഥം എന്നിവ അടങ്ങിയിരിക്കുന്നു .

ഔഷധഗുണങ്ങൾ .
കരിമ്പിന് നിരവധി ഔഷധഗുണങ്ങളുണ്ട് . തണ്ടാണ് ഔഷധയോഗ്യമായ ഭാഗം .രക്തപിത്തം ,മഞ്ഞപ്പിത്തം ,വിളർച്ച ,ക്ഷയരോഗം ,മൂക്കിൽകൂടിയുള്ള രക്തസ്രാവം ,മൂത്രതടസ്സം തുടങ്ങിയവയ്ക്ക് കരിമ്പിൻ നീര് ഔഷധമായി ഉപയോഗിക്കുന്നു .കരിമ്പിൻ നീര് അധികം കഴിച്ചാൽ വാതം വർദ്ധിക്കും .ഇതിന് ശീതവീര്യമുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .

കരിമ്പിൻ നീര് ശരീരം തടിപ്പിക്കുകയും മൂത്രവും ,കഫവും വർധിപ്പിക്കുകയും മലത്തിന് അയവ് വരുത്തുകയും ചെയ്യും .വാതവും പിത്തവുമുള്ളവർ ആഹാരത്തിന് മുമ്പും .കഫമുള്ളവർ ആഹാരത്തിന് ശേഷവും കരിമ്പിൻ നീര് കഴിക്കണം .

കരിമ്പിരുമ്പാടി കഷായം,നാളികേരാസവം, പ്രസൂതികാമൃത രസായനം,ബലാജീരകാദി  കഷായം,വസന്ത കുസുമാകര രസം,പരുഷകാദി ലേഹം ,ചന്ദനാദി തൈലം തുടങ്ങിയ ഔഷധങ്ങളിൽ കരിമ്പ് ഒരു ചേരുവയാണ് .

കരിമ്പിരുമ്പാദി  കഷായം.
മഞ്ഞപിത്തം ,മറ്റ് കരൾ രോഗങ്ങൾ ,വിളർച്ച തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദമരുന്നാണ് കരിമ്പിരുമ്പാദി കഷായം.

നാളികേരാസവം.
ശീഘ്രസ്‌ഖലനം ,ഉദ്ധാരണക്കുറവ് തുടങ്ങിയ ലൈംഗീകപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് നാളികേരാസവം.കൂടാതെ സ്ത്രീ-പുരുഷ ഭേദമന്യേ ചർമ്മകാന്തി വർധിപ്പിക്കാനും നാളികേരാസവം ഉപയോഗിച്ചുവരുന്നു .

പ്രസൂതികാമൃത രസായനം.
പ്രസവാനന്തര ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് പ്രസൂതികാമൃത രസായനം.പ്രസവശേഷമുള്ള ശരീരക്ഷീണമകറ്റാനും ശരീര സൗന്ദര്യം വീണ്ടെടുക്കുന്നതിനും ഇത് ഉപയോഗിക്കുന്നു .

ബലാജീരകാദി കഷായം.
ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയ ശ്വാസകോശ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധമാണ്  ബലാജീരകാദി കഷായം.

വസന്ത കുസുമാകര രസം.
പ്രമേഹം ,കരൾ രോഗങ്ങൾ ,വൃക്ക സംബന്ധമായ രോഗങ്ങൾ ,ഓർമ്മക്കുറവ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ്  വസന്ത കുസുമാകര രസം.

പരുഷകാദി ലേഹം.
ഗ്യാസ്ട്രൈറ്റിസ് (Gastritis) അഥവാ ആമാശയ വീക്കത്തിന് ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് പരുഷകാദി ലേഹം.

ചന്ദനാദി തൈലം.
ശരീരത്തിനും മനസിനും കുളിർമ്മ നൽകുന്ന ഒരു തൈലമാണ്  ചന്ദനാദി തൈലം.ശരീരത്തിലും തലയിലും ഒരുപോലെ തേച്ചുകുളിക്കാവുന്ന ഒരു എണ്ണകൂടിയാണിത് .കൂടാതെ ഇത് നസ്യം ചെയ്യാനും ഉപയോഗിക്കുന്നു .ശരീരം പുകച്ചിൽ ,തലകറക്കം ,തലവേദന ,ഉറക്കക്കുറവ് ,മൂക്കിലൂടെയുള്ള രക്തശ്രാവം,അമിത ആർത്തവം ,നേത്രരോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ചന്ദനാദി തൈലം ഉപയോഗിക്കുന്നു .

രസാദിഗുണങ്ങൾ .
രസം -മധുരം 
ഗുണം -ഗുരു ,സ്നിഗ്ദ്ധം 
വീര്യം -ശീതം 
വിപാകം -കടു  

ഔഷധയോഗ്യഭാഗം -തണ്ട് ,വേര് .

ചില ഔഷധപ്രയോഗങ്ങൾ .

മൂക്കിലൂടെയുള്ള രക്തസ്രാവത്തിന് .
കരിമ്പിൻ നീരും മുന്തിരി നീരും തുല്ല്യ അളവിൽ കലർത്തി നസ്യം ചെയ്താൽ മൂക്കിലൂടെയുള്ള രക്തസ്രാവം മാറിക്കിട്ടും .

രക്തപിത്തം ,മഞ്ഞപ്പിത്തം , മൂത്രതടസ്സം,മലബന്ധം .
രക്തപിത്തം ,മഞ്ഞപ്പിത്തം , മൂത്രതടസ്സം ,മലബന്ധം എന്നിവയ്ക്ക് ധാരാളം കരിമ്പിൻ നീര് കഴിച്ചാൽ മതിയാകും.

വിളർച്ച മാറാൻ .
കരിമ്പിൻ നീരും ,നെല്ലിക്ക നീരും ഒരേ അളവിൽ കുറച്ചുനാൾ കഴിച്ചാൽ വിളർച്ച മാറിക്കിട്ടും .

ക്ഷയരോഗത്തിന് .
കരിമ്പിൻ നീരും ,അമുക്കുരവും കൂടി പശുവിൻ നെയ്യിൽ വിധിപ്രകാരം കാച്ചി കഴിച്ചാൽ ക്ഷയരോഗം ശമിക്കും .

ഓക്കാനം ,ഛർദ്ദി മുതലായവയ്ക്ക് ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കഴിച്ചാൽ മതിയാകും .

കരിമ്പിൻ ജ്യുസ്  ദിവസവും കഴിക്കുന്നത് പുരുഷന്മാരിലെ ശുക്ലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും , അമ്മമാരിൽ മുലപ്പാൽ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

വിരശല്ല്യത്തിന് കരിമ്പിൻ വേര് കഷായം വച്ച് 50 മില്ലി വീതം മൂന്നോ ,നാലോ ദിവസം കഴിച്ചാൽ മതിയാകും .

ശരീരത്തിലുണ്ടാകുന്ന പുകച്ചിൽ ഇല്ലാതാക്കാൻ കരിമ്പിൻ ജ്യൂസ് കഴിച്ചാൽ മതിയാകും .

കരിമ്പിൻ ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ .
കരിമ്പിൻ ജ്യുസ് പതിവായി കഴിക്കുന്നത്  നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും .ചിലതരം കാൻസറുകളെ ചെറുക്കാൻ  കരിമ്പിൻ ജ്യുസിന് കഴിവുണ്ടന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു .സ്തനാർബുദം ,പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയെ ചെറുക്കാൻ കരിമ്പിൻ ജ്യൂസിന് കഴിയുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു .കരിമ്പിൽ അടങ്ങിയിരിക്കുന്ന ഫ്ളേവനോയി‍ഡുകൾ ആണ് ഇതിന് സഹായിക്കുന്നത് .

ചർമ്മസൗന്ദര്യം നിലനിർത്താനും കരിമ്പിൻ ജ്യുസ് പതിവായി കഴിക്കുന്നത്  നല്ലതാണ് . ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ , ആന്റി ഓക്‌സിഡന്റുകൾ , ഫിനോളിക് ആസിഡ് എന്നിവ ചർമ്മത്തെ നല്ല ഈർപ്പമുള്ളതാക്കാനും മൃദുവുള്ളതാക്കാനും നല്ല തിളക്കമുള്ളതാക്കാനും സഹായിക്കുന്നു . ഇതിലടങ്ങിയിരിക്കുന്ന ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ മുഖക്കുരു ,താരൻ എന്നിവയെ ഇല്ലാതാക്കാനും സഹായിക്കുന്നു .കൂടാതെ വിറ്റാമിൻ B 12, ഇരുമ്പ് എന്നിവ ഉൾപ്പടെ മുടിക്ക് ആവിശ്യമായ പോഷകഘടകങ്ങൾ ഇതിലടങ്ങിയിരിക്കുന്നു .ഇത് മുടിവളർച്ചയെ സഹായിക്കുന്നു .
Previous Post Next Post