അറബിപ്പശമരം Gum arabic

 


5 മുതൽ 12 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ചെറിയ വൃക്ഷമാണ് അറബിപ്പശമരം .ഇതിനെ പശവേലം എന്ന പേരിലും അറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം സെനഗാലിയ സെനഗൽ (Senegalia senegal) . മുള്ളുകളുള്ള ഒരു ഇലപൊഴിക്കും വൃക്ഷമാണ് അറബിപ്പശമരം .ഇതിനെ  Gum acacia , Gum arabic tree , Sudan gum , Sudan gum arabic , Kher , Khor , Kumtha , Gum Senegal Tree തുടങ്ങിയ പേരുകളിൽ പൊതുവായി അറിയപ്പെടുന്നു . മരുഭൂമികളിലാണ് സാധാരണ വളരുന്നത് .ആഫ്രിക്ക ,ഇന്ത്യ ,പാകിസ്ഥാൻ ,ഒമാൻ ,അറേബ്യാ എന്നിവിടങ്ങളിൽ  ഈ വൃക്ഷം കാണപ്പെടുന്നു .

ഈ മരത്തിൽ ഒരുതരം പശ അടങ്ങിയിരിക്കുന്നു .അതിനാലാണ് അറബിപ്പശമരം എന്ന പേര് വരാൻ കാരണം .ഈ പശയ്ക്ക് ഔഷധഗുണങ്ങളുണ്ട് .ഇത് മരുന്നുകൾ ,ശീതള പാനീയങ്ങൾ , ച്യൂയിങ്ഗം എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .ഈ പശ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം സുഡാനാണ് .കൂടാതെ ഈ മരത്തിന്റെ വേരിനും , മരത്തിന്റെ തൊലിക്കും ഔഷധഗുണങ്ങളുണ്ട് .രക്തസ്രാവം, ബ്രോങ്കൈറ്റിസ്, ചുമ, ടൈഫോയ്ഡ്, പനി, വയറിളക്കം, അതിസാരം, ഗൊണോറിയ, കുഷ്ഠം , തിമിരം തുടങ്ങിയ രോഗങ്ങൾക്ക് ഈ മരത്തിന്റെ വേരും ,തൊലിയും ഔഷധങ്ങളായി ഉപയോഗിക്കുന്നു .

അറബിപ്പശമരം 
Botanical nameSenegalia senegal
SynonymsAcacia senegal, Acacia verek
FamilyMimosaceae (Touch-me-not family)
Common nameGum Arabic Tree, Gum Acacia, Gum Senegal Tree
Malayalam Arabipashamaram , Pashavelam
HindiKumttha, Kumatiyo,
SanskritShvetakhadira
Previous Post Next Post