ഭാരതം ജന്മദേശമായുള്ള തിപ്പലി ഒരു വള്ളിച്ചെടിയാണ് .കേരളം ,ആസ്സാം ,ബംഗാൾ എന്നിവിടങ്ങളിൽ തിപ്പലി വളരുന്നു . രോഗങ്ങൾ ഉന്മൂലനം ചെയ്ത് ശരീരശക്തി വീണ്ടെടുക്കാൻ കഴുവുള്ള ഒരു ഔഷധമായിട്ടാണ് ആയുർവേദത്തിൽ തിപ്പലിയെ വിവരിക്കുന്നത് .തിപ്പലി പലവിധമുണ്ട് . തിപ്പലി ,ചെറുതിപ്പലി ,വൻതിപ്പലി ,അത്തിത്തിപ്പലി ,നീർതിപ്പലി ,ഹസ്‌തിതിപ്പലി ,ഉണ്ടത്തിപ്പലി ,കാട്ടുതിപ്പലി , ഇതിൽ ശെരിയായ തിപ്പലി ഏതാണെന്ന് ഇന്നും ആയുർവേദാച്യന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്നു . ഇവയ്‌ക്കെല്ലാം തന്നെ ഔഷധഗുണങ്ങൾ ഒരുപോലെയാണങ്കിലും കാട്ടു തിപ്പലിക്കാണ് ഔഷധഗുണങ്ങൾ കൂടുതലെന്ന് പറയപ്പെടുന്നു . ഇവിടെ പറയുന്നത് ആനത്തിപ്പലി എന്ന തിപ്പലിയെ കുറിച്ചാണ് .
കുരുമുളകുചെടിയുടെ കുടുംബത്തിൽപ്പെട്ടതും കുരുമുളക് ചെടിപോലെ പടർന്നു വളരുന്നതുമായ ഒരു സസ്യമാണ് തിപ്പലി . എന്നാൽ കുരുമുളകുചെടിയുടെ അത്ര ഉയരത്തിൽ പടർന്നു വളരാറില്ല , എന്നാൽ തിപ്പലികളെ അപേക്ഷിച്ച് ആനത്തിപ്പലി കുരുമുളകുപോലെ ഉയരത്തിൽ വൃക്ഷങ്ങളിൽ പടന്നുവളരാറുണ്ട് . ഇതിൽ വർഷത്തിൽ എല്ലാ സമയത്തും ഒന്നും രണ്ടും കായ്കൾ കാണപ്പെടും .എന്നാൽ ഏറ്റവും കൂടുതൽ കായ്കൾ ഉണ്ടാകുന്നതും ഒന്നിച്ചു പഴുക്കുന്നതും ജൂലായ് ,ആഗസ്ത് മാസത്തോടുക്കൂടിയാണ് . ഇതിൽ കായ്കളുണ്ടായി രണ്ടുമാസത്തോളം വേണ്ടിവരും ഇതിന്റെ കായ്കൾ മൂക്കാൻ .രണ്ടുമാസത്തിനു ശേഷം കായ്കൾ പഴുക്കാൻ തുടങ്ങും .
ഇത് പഴുക്കാൻ തുടങ്ങുന്ന സമയത്തുതന്നെ വിളവെടുക്കണം . നല്ലതുപോലെ പഴുത്തുകഴിഞ്ഞ പഴുത്ത പപ്പായപോലെ ഉടഞ്ഞുപോകും. പിന്നീട് ഇത് ഉണങ്ങിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും . പഴുത്തുകഴിയുമ്പോൾ ഇതിന്റെ കായ്കൾക്ക് ഓറഞ്ചിന്റെ നിറമാണ് .ഇതിന്റെ ഉള്ളിൽ കടുകിന്റെ വലിപ്പമുള്ള വിത്തുകളുണ്ട് . ഈ വിത്തുകൾ നമ്മൾ വായിലിട്ടു കടിച്ചാൽ നല്ല എരിവുണ്ടായിരിക്കും . ആനത്തിപ്പലിയുടെ കായ്കൾക്ക് രണ്ട് ഇഞ്ചോളം നീളമുണ്ടാകും .എന്നാൽ മറ്റുള്ള തിപ്പലികൾക്ക് കായ്കൾ മൂക്കുമ്പോൾ ഇതുപോലെ ഓറഞ്ചുനിറവും ഉണ്ടാകാറില്ല .കായ്കൾ മൂത്തോ എന്ന് നമ്മൾ മനസിലാക്കി വിളവെടുക്കണം . കേരളത്തിൽ സാധാരണ നാടൻ തിപ്പലിയും കാട്ടുതിപ്പലിയുമാണ് ഔഷധങ്ങൾക്ക് കൂടുതലായും ഉപയോഗിക്കുന്നത് . എന്നാൽ കേരളത്തിലെ കാടുകളിൽ ഇപ്പോൾ തിപ്പലി വളരെക്കുറവാണ് ,ഇതിന്റെ ലഭ്യതകുറവുകാരണം എല്ലാ തരത്തിലുള്ള തിപ്പലിയും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു .
ഔഷധഗുണങ്ങൾ
തിപ്പലിയുടെ കായും ,വേരും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .എല്ലാ തിപ്പലിയുടെയും രസാദിഗുണങ്ങളും ഔഷധഗുണങ്ങളും ഒരുപോലെയാണ് .ചുക്ക് ,തിപ്പലി ,കുരുമുളക് എന്നിവ ഒന്നിച്ചു ചേരുന്നതാണ് ആയുർവേദത്തിൽ ത്രികടു എന്ന് അറിയപ്പെടുന്നത് . പനി, ജലദോഷം എന്നിവയ്ക്കുപുറമേ ശ്വാസകോശരോഗങ്ങള്‍, ഉദരപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇത് ഉപയോഗിക്കുന്നു . കൂടാതെ ചുമ ,മൂലക്കുരു , വിളർച്ച ,വയുറുവേദന ,ജീർണ്ണജ്വരം ,അഗ്നിമാന്ദ്യം ,ജലദോഷം ,ഒച്ചയടപ്പ് ,കുട്ടികൾക്കുണ്ടാകുന്ന പനിയും , വയറിളക്കവും , മൂത്രത്തിൽ കല്ല് ,ശരീരത്തിൽ ഉണ്ടാകുന്ന നീര് ,ഛർദി ,വയറിളക്കം തുടങ്ങിയവയ്‌ക്കെല്ലാം തിപ്പലി ഔഷധമായി ഉപയോഗിക്കുന്നു .
രാസഘടകങ്ങൾ
രസാദിഗുണങ്ങൾ
- രസം : കടു
- ഗുണം : ലഘു ,സ്നിഗ്ധം, തീഷ്‌ണം
- വീര്യം : അനുഷ്‌ണശീതം
- വിപാകം : കടു
- Botanical name : Piper longum
- Family : Piperaceae (Pepper family)
- Common name : Long Pepper, Indian long pepper
- Hindi : Pipli , Peepal
- Malayalam : Tippali , Pippali
- Tamil : Pippal,Thippali , Sirumoolam
- Telugu : Pippall
- Kannada : Hippali, Tippali
- Marathi : Pimpli
- Gujarati : Pipari
- Sanskrit : Pippali, Magadhi
ചില ഔഷധപ്രയോഗങ്ങൾ
ജലദോഷം,ചുമ എന്നിവ മാറാൻ
ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ
വയറുവേദന മാറാൻ
വിളർച്ച , അർശസ് , ജീർണ്ണജ്വരം ,അഗ്നിമാന്ദ്യം എന്നിവയ്ക്ക്
ന്യൂമോണിയ
ചുക്ക് ,തിപ്പലി ,കുരുമുളക് എന്നിവ തുല്ല്യ അളവിൽ കഷായം വച്ച് (ത്രികടു കഷായം ) കഴിച്ചാൽ ന്യൂമോണിയ ,പനി ,ചുമ ,എന്നിവ മാറും .