അടയ്ക്കാപൈൻ | Adakka Pine

 

അടയ്ക്കാപൈൻ,അടയ്ക്കാപ്പൈൻ,ചെറുപൈൻ,മുള്ളൻചക്ക,മുള്ളഞ്ചക്ക,ലക്ഷ്മണപ്പഴം,പയിനിപ്പശ,vatica chinensis,south-indian vatica,health tips,medicine,botany,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,social,cultural,life lessons,motivations,travel,events,vastu,mysteries,religion,

20 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് അടയ്ക്കാപൈൻ .ഇതിനെ കാട്ടുജാതി ,പതിരിപ്പൂവ് , ചിത്തിരപ്പൂവ് ,പശുപതി   തുടങ്ങിയ  പേരിലും കേരളത്തിൽ അറിയപ്പെടും .തെക്കേയിന്ത്യയിലും , ശ്രീലങ്കയിലും ഈ മരം ധാരാളമായി കാണപ്പെടുന്നു . ഈ മരത്തിന്റെ ചുവട്ടിൽ ചിലപ്പോൾ താങ്ങുവേരുകൾ കാണപ്പെടാറുണ്ട് .ഈ മരത്തിന്റെ തൊലിക്ക് തവിട്ടുനിറമാണ് . ഇതിന്റെ തൊലികൾ പൊളിഞ്ഞുപോകുന്ന സ്വഭാവമുണ്ട് . ഈ മരത്തിൽ മുറിവുണ്ടാക്കിയാൽ ചുവന്ന നിറത്തിലുള്ള കറ ഊറിവരും . അതിനാൽ തന്നെ ഈ മരത്തിന്നെ ചോരപ്പാലി എന്ന പേരിലും അറിയപ്പെടുന്നുണ്ട് .അധികം വരൾച്ച ഈ മരത്തിന് സഹിക്കാൻ കഴിയില്ല .വർഷം മുഴുവൻ ഈ മരം പൂക്കാറുണ്ട് .എങ്കിലും ഡിസംബർ കഴിയുന്നതോടെ നല്ല പൂക്കാലം ആരംഭിക്കുന്നു . ഇത് രണ്ടുമാസത്തോളം തുടരാറുണ്ട് . 

ജൂൺ ,ജൂലൈ മാസങ്ങളിലാണ് ഇതിന്റെ കായ്കൾ മൂക്കുന്നത് .അണ്ഡാകൃതിയിലുള്ള  ക്യാപ്സൂളുകളാണ് ഫലം .ഇതിൽ ഒറ്റ വിത്തുമാത്രമേ കാണുകയുള്ളു .വിത്തിനെ പൊതിഞ്ഞ് മഞ്ഞ  നിറത്തിൽ ജാതിപത്രി കാണും . ഇതിന്റെ വിത്തിന് അടയ്ക്കയോളം വലിപ്പമുണ്ട് . അതുകൊണ്ടുതന്നെയാണ് ഈ മരത്തിന് അടയ്ക്കാപൈൻ എന്ന പേര് വരാൻ കാരണം . ഇതിന്റെ തടിക്ക് ഈടും ബലവും കുറവാണ് . ചുവപ്പുകലർന്ന ചാരനിറത്തിലാണ് ഇതിന്റെ തടിയുടെ കാതൽ . ബലക്കുറവ് കാരണം  വീട്ടുപകരണങ്ങൾ ഒന്നുംതന്നെ നിർമ്മിക്കാൻ കൊള്ളില്ല. ഇതിന്റെ വിത്തിന് ഔഷധഗുണങ്ങളുണ്ട് . വിത്തിനെ പൊതിഞ്ഞ മഞ്ഞ   നിറത്തിൽ കാണുന്ന  ജാതിപത്രിയാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . ഈ ജാതിപത്രി ഇഞ്ചിയുമായി ചേർത്തുകഴിച്ചാൽ വയറിളക്കം ,ബ്രോങ്കൈറ്റിസ് ,ചുമ  എന്നിവ ശമിക്കും .

രാസഘടകങ്ങൾ 

ഇതിന്റെ വിത്തിൽ എണ്ണ അടങ്ങിയിട്ടുണ്ട് , ഇതിൽ പൽമിറ്റിക് സ്റ്റീയറിക് ,ഒലിക് എന്നീ ആസിഡുകൾ അടങ്ങിയിരിക്കുന്നു .


  • Botanical name : Myristica beddomei
  • Family : Myristicaceae (Nutmeg family)
  • Common name : Bitter Nutmeg , Wild Nutmeg
  • Sanskrit: Jatiphala ,
  • Malayalam:  Adakka Pine
  • Tamil : katujathika, Kakkai Moonji
  • Kannada: kaadu jaapatre
  • Telugu: Adavijaajikaaya
  • Marati: Serani, Jaya Phal




Previous Post Next Post