കരിഞ്ജീരകം | കരിംജീരകം | കരിഞ്ചീരകം ഔഷധഗുണങ്ങൾ | Caraway | Black Cumin

 

കരിഞ്ജീരകം,കരിഞ്ചീരകം,കരിഞ്ജീരകം ഉപയോഗം,കരിഞ്ജീരകം ഗുണങ്ങള്,കരിഞ്ജീരകം മുടിക്ക്,കരിഞ്ജീരകം മുടി വളരാന്,പ്രമേഹം മാറാൻ കരിഞ്ജീരകം,കരിഞ്ജീരകം പാർശ്വഫലങ്ങൾ,കരിഞ്ചീരകം തേന്,കരിഞ്ജീരകം സർവ്വ രോഗ സംഹാരി,കരിഞ്ചീരകം ഫലങ്ങൾ,കരിഞ്ചീരകം ഉപയോഗം,കരിഞ്ചീരകം ഗുണങ്ങൾ,കരിംജീരകം എണ്ണ,കരിഞ്ചീരകം ഗുണങ്ങള്,കരിഞ്ചീരകം മുടിക്ക്,കരിംജീരകം ഗുണങ്ങൾ,ആരോഗ്യത്തിന് കരിഞ്ചീരകം,ചാടിയ വയറും വണ്ണവും കുറയ്ക്കാൻ കരിഞ്ജീരകം,കരിഞ്ചീരകം ഉപയോഗിക്കേണ്ടത്,കരിഞ്ചീരകം എങ്ങനെ ഉപയോഗിക്കാം,കരിംജീരകം,കരിംജീരകം എണ്ണ,കരിംജീരകം സ്പ്രേ,കരിംജീരകം ഗുണങ്ങൾ,കരിംജീരകം hair oil,കരിംജീരകം hair pack,കരിംജീരകം ഉപയോഗങ്ങൾ,കരിംജീരകം നീലയമരി എണ്ണ,മുടി വളർത്താൻ കരിംജീരകം,കരിംജീരകം മുടി വളർച്ചക്ക്,നീലയമരി ഹെയർ ഓയിൽ l കരിംജീരകം,കരിംജീരകവും കാൻസറും,കരിംജീരകം എങ്ങനെ ഉപയോഗിക്കാം,കരിംജീരകം എണ്ണ ഉണ്ടാകുന്ന വിധം,മുടിയുടെ വളർച്ചയ്ക്ക് കരിംജീരകം,കരുംജീരകം കാച്ചിയ എണ്ണ,കരിംജീരക എണ്ണ വീട്ടിൽ ഉണ്ടാക്കാം,കരിം ജീരകം,ചാടിയ വയറും വണ്ണവും കുറയ്ക്കാൻ കരിഞ്ജീരകം,കരിഞ്ചീരകം,കരിഞ്ചീരകം ഗുണങ്ങൾ,# കരിഞ്ചീരകം,കരിഞ്ചീരകം എണ്ണ,കരിഞ്ചീരകം ഉപയോഗിക്കൂ.. രോഗത്തെ അകറ്റൂ,കരിഞ്ചീരകം ഫലങ്ങൾ,കരിഞ്ചീരകം ഗുണവും ദോഷവും,ശുദ്ധമായ കരിഞ്ചീരകം എണ്ണ,കരിഞ്ചീരകം എണ്ണയുടെ ഗുണം,കരിഞ്ചീരകം ഉപയോഗിക്കേണ്ടത്,കരിഞ്ചീരകം ഉപയോഗിക്കൂ രോഗത്തെ അകറ്റൂ,കരിഞ്ചീരകം ദിവസേന കഴിച്ചാൽ ഉളള ഗുണങ്ങൾ,കരിഞ്ചീരകം കൊണ്ടു കൂടിയ പൈല്‍സും ശമിയ്ക്കും,കരിഞ്ചീരകം പ്രമേഹ രോഗത്തിന് എങ്ങനെ ഉപയോഗിക്കാം,കരിഞ്ചീരകം ഉപയോഗിച്ച് എങ്ങനെ ഷുഗർ നിയന്ത്രിക്കാം

ഇന്ത്യയിൽ കശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കാണപ്പെടുന്നതും  ധാരാളമായി കൃഷി ചെയ്യപ്പെടുന്നതുമായ  ഒരു കുറ്റിച്ചെടിയാണ് കരിഞ്ജീരകം .കൂടാതെ യൂറോപ്പ് ,വടക്കൻ ഏഷ്യ എന്നിവടങ്ങളിലും കരിഞ്ജീരകം കൃഷിചെയ്യപ്പെടുന്നു .ജീരക കുലത്തിൽ പെടുന്ന ഒരു ദ്വിവർഷ ഔഷധിയാണ് കരിഞ്ജീരകം .ഇതിൻറെ വിത്ത് കറുത്തതും നല്ല സുഗന്ധമുള്ളതും വളരെയധികം ഔഷധഗുണങ്ങൾ ഉള്ളതുമാണ്  കാരം ബൾബോകാസ്റ്റാനം (Carum bulbocastanum) .എന്നാൽ ഇത് വളരെ ദുർലഭമായതിനാൽ Carum carvi ,Nigella sativa  എന്നീ രണ്ടു സസ്യങ്ങളുടെയും വിത്തുകൾ കരിഞ്ജീരകമായി ഉപയോഗിച്ചു വരുന്നു . ഈ രണ്ടു സസ്യങ്ങൾക്കും കരിഞ്ജീരകത്തിന്റെ ഏതാണ്ട് സമാന ഗുണങ്ങളാണ് ഉള്ളത്.കേരളത്തിൽ കരിഞ്ജീരകമായി ഉപയ്യോഗിക്കുന്നത്  Nigella sativa എന്ന സസ്യത്തിന്റെ വിത്താണ് .ഇതിന് കരിഞ്ജീരകത്തിന്റെ  ആകൃതിയോ സുഗന്ധമോ ഇല്ല .Botanical name Carum bulbocastanum
Family Apiaceae (Umbelliferae)

ഏകദേശം 75 സെ,മി ഉയരത്തിൽ വളരുന്ന ഒരു ദ്വിവർഷ ഔഷധി .ഇന്ത്യയിൽ കാശ്‍മീരിൽ മാത്രം സാധാരണ കാണപ്പെടുകയും കൃഷിയും  ചെയ്യപ്പെടുന്നു .ഇതിന്റെ തണ്ടിന്റെ അടി ഭാഗം കനം കൂടിയതും ,മുകളിലേക്ക് പോകുന്തോറും കനം കുറഞ്ഞും കാണപ്പെടുന്നു .തണ്ടിന്റെ അഗ്രത്തായി പൂങ്കുലകൾ കാണപ്പെടുന്നു .ഒരു കുലയിൽ 10 മുതൽ;15 പുഷ്പ്പങ്ങൾ വരെ കാണും .ഓരോ പൂവിലും ഓരോ വിത്ത് കാണും .ഈ വിത്ത് കറുത്തതും ജീരകത്തിന്റെ ആകൃതിയിലും നല്ല സുഗന്ധമുള്ളതുമാണ് .ഇതാണ് യഥാർഥ കരിഞ്ജീരകം 
Botanical name Nigella sativa
Family Ranunculaceae

30 മുതൽ 60 സെമി ഉയരത്തിൽ വളരുന്ന ഒരു ഔഷധി .പഞ്ചാബ് ,ബീഹാർ എന്നിവിടങ്ങളിൽ ഒരു കള സസ്യമായി വളരുന്നു .ഇപ്പോൾ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു .ഇതിന്റെ പൂക്കൾ ഇളം നീല നിറമുള്ളതും ഒറ്റയായും കാണപ്പെടുന്നു .ഇതിന്റെ വിത്തുകൾ ചെറുതും പരന്നതുമാണ് .ഇതിന് കരിഞ്ജീരകത്തിന്റെ  ആകൃതിയോ മണമോ ഇല്ല .എങ്കിലും ഏതാണ്ട് കരിംജീരകത്തിന്റെ സമാന ഗുണങ്ങളുണ്ട് കേരളത്തിൽ കരിഞ്ജീരകമായി ഉപയോഗിക്കുന്നത് ഈ സസ്യത്തിന്റെ വിത്താണ് Botanical name Carum carvi
Family Apiaceae (Umbelliferae)

 

30 മുതൽ 60 സെമി ഉയരത്തിൽ വളരുന്ന ഒരു ഏകവർഷ ഔഷധി .ഹിമാലയ പ്രദേശങ്ങളിൽ സാധാരണയായി വളരുന്നു .കാശ്‌മീർ ,ഗഡ്വാൾ എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു .ഇതിന്റെ തണ്ടുകൾ വളരെ കനം കുറഞ്ഞതും അകന്ന് അകന്നും കാണപ്പെടുന്നു .ഇതിന്റെ പുഷ്പങ്ങൾ വളരെ ചെറുതും മഞ്ഞ നിറവുമാണ് .ഇതിന്റെ വിത്തുകൾ കറുത്തതും ,അല്പം നേർത്തതും വളഞ്ഞതും ജീരകത്തിനോട് സാദൃശ്യമുള്ളതും സുഗന്ധമുള്ളതുമാണ് ഇന്ത്യയിൽ കൂടുതലും കരിഞ്ജീരകമായി ഉപയോഗിക്കുന്നത് ഈ സസ്യത്തിന്റെ വിത്താണ് .ഇതിനും ഏതാണ്ട് കരിഞ്ജീരകത്തിന്റെ സമാന ഗുണങ്ങളാണ് ഉള്ളത് 


 

ഔഷധഗുണങ്ങൾ 

ചർമ്മരോഗങ്ങൾ ,ഉറക്കമില്ലായ്മ ,ഛദ്ദി ,ഗർഭാശയരോഗങ്ങൾ ,പിത്തം ,രക്തപിത്തം ,നേത്രരോഗങ്ങൾ ,വാതം ,വീക്കം ,കൃമി എന്നിവയെല്ലാം ശമിപ്പിക്കുന്നതിന് കരിംജീരകം ഒരു ഉത്തമ ഔഷധമായി ഉപയോഗിച്ചു വരുന്നു .ജീരകാദ്യാരിഷ്ടം, പഞ്ചജീരകഗുഡം, കച്ചൂരാദിചൂർണം, നാരായണചൂർണം എന്നിവയിൽ കരിഞ്ജീരകം ഒരു ചേരുവയാണ്

ചില ഔഷധപ്രയോഗങ്ങൾ 

1 കരിഞ്ജീരകം ചതച്ച് എണ്ണകാച്ചി തലയിൽ പതിവായി തേയ്ക്കുന്നതും മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ നല്ലതാണ്
കരിഞ്ജീരകം കഷായം വച്ച് കഴിച്ചാൽ ഗർഭാശയ രോഗങ്ങൾ ശമിക്കും 

 
2 കരിഞ്ജീരകം അരച്ച് എണ്ണ കാച്ചി പുരട്ടിയാൽ വിഷം ശമിക്കും 


കരിഞ്ജീരകം പൊടിച്ച്  എള്ളെണ്ണയിൽ ചാലിച്ച് കഴിച്ചാൽ വിരശല്ല്യം മാറിക്കിട്ടും

 4 കരിഞ്ജീരകം, മഞ്ഞൾ, ഗുൽഗുലു,കാർകോകിലരി എന്നിവ ഒരേ അളവിലെടുത്ത് എണ്ണ കാച്ചി ഉപയോഗിച്ചാൽ ചൊറി, ചിരങ്ങ് തുടങ്ങിയ ചർമ്മരോഗങ്ങൾ മാറിക്കിട്ടുന്നതാണ്.

 
5 ദിവസേന രാവിലെ ആഹാരത്തിനൊപ്പം ഏതെങ്കിലും പാനീയത്തോടൊപ്പം  കരിഞ്ജീരകം തൈലം ചേർത്തു കഴിക്കുന്നതും അതിനോടൊപ്പം  ഒരല്ലി വെളുത്തുള്ളി ചവച്ച് ഇറക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

6 കരിഞ്ജീരകം ചതച്ച് എണ്ണകാച്ചി   ചെറിയ ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും

 
7 ഒരു കപ്പ് കട്ടൻചായയിൽ രണ്ടു മില്ലി കരിഞ്ജീരകം തൈലം ചേർത്ത് ദിവസവും രണ്ടു നേരം കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും

8 ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസിൽ 2 മില്ലി കരിഞ്ജീരകം  തൈലം ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രിയിൽ ഭക്ഷണത്തിനു ശേഷവും ദിവസം രണ്ടു നേരം കഴിക്കുന്നത് കണ്ണിൽ നിന്ന് എപ്പോഴും വെള്ളം വരിക ,കണ്ണ് ചുവക്കുക, കണ്ണിലെ തിമിരം, തുടങ്ങിയ  കണ്ണിലുണ്ടാകുന്ന പല അസുഖങ്ങൾക്കും ശമനമുണ്ടാകും 


9 അല്പം  കരിഞ്ജീരകം  തൈലം ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുകയും . ഒരു സ്പൂൺ കരിംജീരക തൈലം തേനിൽ ചേർത്ത് രണ്ടുനേരം കഴിക്കുകയും ചെയ്താൽ  വാതസംബന്ധമായ രോഗങ്ങൾ ശമിക്കും

10 കരിഞ്ജീരകം ,അയമോദകം ,കായം  എന്നിവ പൊടിച്ച് ഭക്ഷണത്തിനൊപ്പം കഴിച്ചാൽ അൾസർ ശമിക്കും

11 കരിഞ്ജീരകം വറുത്തുപൊടിച്ച്  തേനുമായി ചേർത്ത് കിടക്കുന്നതിനു മുൻപ് കഴിച്ചാൽ ഉറക്കക്കുറവ് മാറിക്കിട്ടും

12  കരിഞ്ജീരകം ,ജീരകം ,വെളുത്ത കടുക് ,എള്ള് എന്നിവ തുല്ല്യ അളവിൽ എടുത്ത് പശുവിൻ പാൽ ചേർത്തരച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരു പരിപൂർണ്ണമായും മാറും


13 കരിഞ്ജീരകം നല്ലവണ്ണം പൊടിച്ച് ശർക്കരയുമായി കുഴച്ച് ചേർത്ത് കഴിക്കുകയാണെങ്കിൽ ഛർദ്ദി മാറി കിട്ടുന്നതാണ് 

 


14 ഒരു ടീ സ്പൂൺ കരിഞ്ജീരകം തൈലം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലർത്തി ദിവസവും ഒരു നേരം കഴിക്കുന്നതും കരിഞ്ജീരകം തൈലം ചേർത്ത് ആവി പിടിക്കുന്നതും തൈലം നെഞ്ചിൽ തടവുന്നതും ആസ്മ സംബന്ധമായ രോഗങ്ങൾക്ക് ശമനം കിട്ടും

15  ഒരു ടീസ്പൂൺ കരിഞ്ജീരകത്തിന്റെ പൊടി തേനിൽ ചേർത്ത് രാവിലെ പതിവായി കഴിച്ചാല്  അലർജി, തുമ്മൽ എന്നിവ ശമിക്കും 

 
16 ഒരു ഗ്ലാസ് പാലിൽ 2 മില്ലി കരിഞ്ജീരകം തൈലം ചേർത്ത് രാവിലെ വെറും വൈറ്റിലും രാത്രിയിൽ ഭക്ഷണത്തിനു ശേഷവും ദിവസം രണ്ടു നേരം വീതം കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും

17 Nigella sativa എന്ന ഇനത്തിന്റെ വിത്ത് എണ്ണയിൽ അരച്ച് പുറമേപുരട്ടിയാൽ ചർമരോഗങ്ങൾ ശമിക്കും

18 Nigella sativa എന്ന ഇനത്തിന്റെ2-3 ഗ്രാം വിത്ത് പൊടിച്ച് മോരിൽകലക്കി കുടിച്ചാൽ ഇക്കിൾ ശമിക്കും

 
19 Nigella sativa എന്ന ഇനത്തിന്റെ രണ്ടു ഗ്രാം വിത്ത് പൊടിച്ച് ദിവസംമൂന്നു നേരം വീതം കഴിച്ചാൽ ആമാതിസാരം, അഗ്നിമാന്ദ്യം, വായ്നാറ്റം  എന്നിവ മാറിക്കിട്ടുന്നതാണ്


20 Carum carvil എന്ന ഇനത്തിന്റെ വിത്ത്, കായം, ശുദ്ധിചെയ്ത കൊടുവേലി ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്ത് 250 മി.ലി. വെള്ളത്തിൽ കഷായംവച്ച് 50 മി.ലി. ആക്കി വറ്റിച്ച് 15 മി.ലി. വീതം രാവിലെയും വൈകിട്ടും കുടിച്ചാൽ അഗ്നിമാന്ദ്യം, അരുചി, ഉദരകൃമി, എന്നിവ  ശമിക്കും.ഇത് ഗർഭാശയശുദ്ധിക്കും സ്തന്യവർധനയ്ക്കും നല്ലതാണ്
വളരെ പുതിയ വളരെ പഴയ