കാക്കത്തുടലി | മുളകുതാന്നി | kakkattutali | Toddalia asiatica

 

medicinal plants|studying herbal plants around us|ayurvedic plants name and details in malayalam,ayurvedic plants,rare ayurveda medicinal plants|secret's behind medicinal plants,medicinal plants used in ayurveda #herbs #ayurveda,medicinal trees,ayurvedic plants and trees their uses in malayalam,medicinal plants and their uses,medicinal plants and their uses in malayalam,top medicinal plants and their uses,ayurvedic plants and trees their uses in malayalam ,ഔഷധസസ്യങ്ങൾ,പ്രധാനപ്പെട്ട ഔഷധസസ്യങ്ങൾ,home remedies ഔഷധസസ്യങ്ങൾ ഔഷധം ഔഷധ സസ്യ ഔഷദ സസ്യങ്ങൽ,ഔഷധ സസ്യങ്ങൾ,ഔഷധ സസ്യങ്ങ,ഔഷധ സസ്യങ്ങൾ ഗുണങ്ങൾ,ഔഷധ സസ്യങ്ങൾ ഏതെല്ലാം,ഔഷധ സസ്യങ്ങളുടെ പേര്,ഔഷധ സസ്യങ്ങളുടെ ഉപയോഗം,ആയുർവേദസസ്യങ്ങൾ,ഔഷധ സസ്യങ്ങളുടെ പേര് ഉപയോഗം,ഔഷധ സസ്യങ്ങളുടെ പേരും ഉപയോഗവും,ഔഷധസസ്യം തുളസി കുറിപ്പ്,ഔഷധ സസ്യം ശാസ്ത്രിയ നാമം,ഗുണങ്ങൾ,നൂറിൽപരം ഔഷധ സസ്യങ്ങളുടെ പേരും ചിത്രങ്ങളും അവയുടെ,അപരനാമങ്ങൾ,ജീവശാസ്ത്ര പഠനങ്ങൾ,മുരിങ്ങ,ഔഷധ ചെടികൾ,കീഴാര്നെല്ലി ഗുണങ്ങൾ

ഇന്ത്യയിലുടനീളം കാണപ്പെടുന്നതും പടർന്നു വളരുന്ന ഒരു വലിയകുറ്റിച്ചെടിയോ, ചെറിയ മരമായോ വളരുന്ന ഒരു സസ്യമാണ് കാക്കത്തുടലി അഥവാ മുളകുതാന്നി .ഫോറസ്റ്റ് പെപ്പർ, വൈൽഡ് ഓറഞ്ച് ടീ എന്നീ പേരുകളിൽ ഇഗ്ലീഷിൽ അറിയപ്പെടും .ഈ സസ്യത്തിൽ നിറയെ മുള്ളുകൾ കാണപ്പെടുന്നു .സസ്യത്തിന്റെ പുറംതൊലിയ്ക്ക് തവിട്ടുനിറമാണ്. ഇതിലെ ഇലകൾ നല്ല പച്ച നിറത്തിലുള്ളതാണ്.  ഇതിന് തുകൽ പോലെ കട്ടിയും നല്ല മിനുസവുമുണ്ട് . ശിഖരാഗ്രത്തിലോ, പ്രതകത്തിലോ, പൂക്കൾ ഉണ്ടാകുന്നു. ഇതിന് പച്ചകലർന്ന മഞ്ഞ നിറമാണ് .ഇതിലെ ഫലങ്ങൾ കുരുമുളകുപോലെ ഉരുണ്ടതാണ്. ഇവ പഴുക്കുമ്പോൾ  മഞ്ഞനിറമാണ്. ഓരോഫലത്തിലും ധാരാളം വിത്തുകൾ കാണപ്പെടുന്നു. ഇവ വഴുവഴുപ്പുള്ള ഒരുപദാർത്ഥം കൊണ്ട് പൊതിഞ്ഞിരിക്കും. 


മലേറിയ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധമായി ഈ സസ്യത്തെ കണക്കാക്കുന്നു ,ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലങ്കിലും പലതരം രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട് .ഈ സസ്യത്തിന്റെ കായ ,മരത്തൊലി ,വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 

Botanical name Toddalia asiatica
Synonyms Toddalia nitida
Toddalia aculeata
Cranzia asiatica
Family Rutaceae (Lemon family)
Common name Orange Climber
forest pepper
wild orange tree
Hindi जंगली कालीमिर्च jangali kalimirch
Malayalam കാക്കത്തുടലി kakkattutali
Tamil காட்டுமிளகு kattu-milaku
 கிச்சிலிக்கரணை kiccili-k-karanai
 மிளகுகரணை milaku-karanai
 முளகரணை mulakaranai 
Sanskrit दहन dahana
काञ्चनः kancanah
तीक्ष्णक्षः tiksnaksah
Telugu కొండకసింద kondakasinda
మిరపకాండ్ర mirapa-kandra
 Kannada ದೊಡ್ಡ ಕಾಡು ಮೆಣಸು Dodda kadu menasu
ಇಳಿಶಿಂಗಿ Ilishingi
 Marathi दहन dahan,
जंगली काळी मिरची jungli kali mirchi
रान मिरवेल ran mirvel
 Nepali  मैन्-काँड़ा main kanra
രസാദി ഗുണങ്ങൾ
രസം
തിക്തം, കഷായം, മധുരം
ഗുണം ലഘു, സ്നിഗ്ദം
വീര്യം ഉഷ്ണം
വിപാകം
കടു

രാസഘടകങ്ങൾ 

ഇതിന്റെ വേരിൽ ബാഷ്പശീലതൈലം ,തിക്തപദാർത്ഥം ,സിട്രിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .ഇലയിൽ കർപ്പൂരതൈലത്തിന് സമാനമായ ഒരു ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട് .ഈ തൈലത്തിൽ സിട്രോനിലോൺ ,ലയ്‌ന്യൂൾ  എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു 


ഔഷധഗുണങ്ങൾ 

ജ്വരഹരമാണ് ,അണുനാശക ശക്തിയുണ്ട് ,ദഹനശക്തി വർദ്ധിപ്പിക്കും .കൂടാതെ മലേറിയ ,വാതവേദന നീര് തുടങ്ങിയവയ്ക്കും ഒരു ഉത്തമ പ്രതിവിധിയാണ് 

ചില ഔഷധപ്രയോഗങ്ങൾ 

ഇതിന്റെ തൊലി ചതച്ച് കഷായമുണ്ടാക്കി കഴിച്ചാൽ മലേറിയ ശമിക്കും 

ഇതിന്റെ കായ ,വേര് എന്നിവ അരച്ച് കടുകെണ്ണയിൽ ചാലിച്ച് പുറമെ പുരട്ടിയാൽ വാതവേദനയും ,നീരും മാറും
Previous Post Next Post