കുറ്റിച്ചെടിയായും വള്ളിച്ചെടിയായും വളരുന്ന ഒരു ഔഷധസസ്യമാണ് സാമുദ്രപ്പച്ച.കടൽനിരപ്പിൽ നിന്നും 500 മീറ്റർ വരെഉയരത്തിലുള്ള ചതുപ്പു പ്രദശങ്ങളിലും നദീതീരങ്ങളിലും ഈ സസ്യം കണ്ടുവരുന്നു .ഒത്തിരി ഉയരത്തിൽ പടർന്നു കയറാനുള്ള കഴിവ് ഈ ചെടികൾക്കുണ്ട് .ഹൃദയാകൃതിയിലുള്ള ഇലകളാണിവയ്ക്ക് .ഇതിന്റെ പർപ്പിൾ നിറത്തിലുള്ള പൂക്കൾ കാണുവാൻ നല്ല ഭംഗിയുള്ളതാണ് .ആയുർവേദത്തിൽ പല ഔഷധങ്ങളിലും ഇവ ഉപയോഗിക്കുന്നുണ്ട് .ഇതിന്റെ ഇലയും വേരുമാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് .വാർദ്ധക്യത്തെ അകറ്റി ചെറുപ്പമാകാൻ സഹായിക്കുന്ന ഒരു ചെടിയാണ് സാമുദ്രപ്പച്ച.ജന്മദേശം ഇന്ത്യയാണ് . ഹവായി, ആഫ്രിക്ക, കരീബിയൻ തുടങ്ങിയ രാജ്യങ്ങളിലും ഇതു കണ്ടുവരുന്നു.
കുടുംബം : Convolvulaceae
ശാസ്ത്രനാമം : Argyreia nervosa
മറ്റുഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Elephant creeper
സംസ്‌കൃതം : വൃദ്ധദാരക,വൃദ്ധദാരു,വൃഷ്യഗന്ധ
ഹിന്ദി : സമുദ്രകപാത് ,സമുദ്രഷോക
തമിഴ് : സമത്തിരപച്ചൈയ്
തെലുങ്ക് : ചന്ദ്രപാദ
ബംഗാളി : ബിജ്തർക്ക
ചില ഔഷധപ്രയോഗങ്ങൾ
സാമുദ്രപ്പച്ചയുടെ വേര് ഉണക്കിപ്പൊടിച്ച് ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ വറ്റിച്ചെടുക്കുക ഇങ്ങനെ 7 ദിവസം വറ്റിച്ചു 7ഏഴാം ദിവസം ഉണക്കിപ്പൊടിച്ചു 6 ഗ്രാം വീതം നെയ്യിൽ ചേർത്ത് പതിവായി കഴിക്കുകയാണെങ്കിൽ വാർദ്ധക്യത്തെ മാറ്റി നിർത്താം
സാമുദ്രപ്പച്ച സമൂലം ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ഗോമൂത്രത്തിൽചേർത്ത് രാവിലെയും വൈകിട്ടും കഴിക്കുന്നത് മന്ത് രോഗത്തിന് വളരെ നല്ലതാണ്
സാമുദ്രപ്പച്ച സമൂലം ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം എള്ളണ്ണയിൽ ചേർത്ത് ദിവസം രണ്ടുനേരം കഴിച്ചാൽ വാതം ശമിക്കും
സാമുദ്രപ്പച്ച സമൂലം ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ഗോമൂത്രത്തിൽ ചേർത്ത് ദിവസം രണ്ടുനേരം കഴിച്ചാൽ ആമവാതം ശമിക്കും