ഇലവംഗം (കറുവപ്പട്ട ) ഔഷധഗുണങ്ങൾ

കറുവപ്പട്ട,കറുവപ്പട്ട ഗുണങ്ങള്,കറുവാപ്പട്ടയുടെ ഔഷധഗുണങ്ങൾ,കറുവാപ്പട്ട,കറുവപ്പട്ട ഗുണങ്ങൾ,കറുകപ്പട്ട,കറുവപ്പട്ട സംസ്കരണവും ഔഷധ ഗുണങ്ങളും,കറുവപ്പട്ട ഇല,കറുവപ്പട്ട യുടെ ഗുണങ്ങൾ.#treanding,അതിശയിപ്പിക്കുന്ന ഗുണങ്ങളുമായി കറുവപ്പട്ട,കറുവപ്പട്ട വെള്ളം,കറുവാപ്പട്ട അമിതമായാൽ ഉള്ള ദോഷങ്ങൾ,കറുവാപ്പട്ട അപകടം,കറുവപ്പട്ട വെള്ളം കുടിച്ചാൽ,കറുകപ്പട്ട മരം,ഇലവംഗം,sugarinu കറുവാപ്പട്ട,കുടവയറിന് കറുവാപ്പട്ട,കറുവാപ്പട്ട side effects,ആരോഗ്യത്തിനും സൗന്ദര്യത്തിനും കറുവപ്പട്ട,health benefits of cinnamon,cinnamon health benefits,cinnamon benefits,benefits of cinnamon,cinnamon,cinnamon tea benefits,health benefits of cinnamon tea,cinnamon benefits for men,cinnamon water benefits,cinnamon powder benefits,benefits of cinnamon tea,health benefits of cinnamon powder,cinnamon tea,cinnamon oil benefits,cinnamon benefits for health,ceylon cinnamon health benefits,benefits of cinnamon and honey,the benefits of cinnamon


ഒരു ഇടത്തരം വൃക്ഷമാണ് ഇലവംഗം .മലയാളത്തിൽ ഇതിനെ കറുവപ്പട്ട ,ഇലവർങം, കറപ്പ, കറുവ എന്നീ പേരുകളിലും അറിയപ്പെടുന്നു . പ്രസിദ്ധമായ ഒരു സുഗന്ധദ്രവ്യമാണ് ഇലവംഗപ്പട്ട അഥവാ കറുവപ്പട്ട. ഈ മരത്തിന്റെ തൊലി കറികളിലെ മസാല കൂട്ടുകൾക്കും ആയുർവേദത്തിൽ ഔഷധമായും ഉപയോഗിക്കുന്നു .

Botanical name : Cinnamomum verum 
Family : Lauraceae (Laurel family)
Synonyms : Cinnamomum zeylanicum

ആവാസകേന്ദ്രം .

പശ്ചിമഘട്ടത്തിലെ ഹരിതവനങ്ങളിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് ഇലവംഗം , ഭാരതത്തിൽ  ദക്ഷിണേന്ത്യയിലാണ്  ഇലവംഗംകൂടുതലായും കാണപ്പെടുന്നത് .ഇന്ത്യ കൂടാതെ ശ്രീലങ്ക ,സുമാത്ര ,ജമൈക്ക ,ബ്രസീൽ ,മ്യാന്മാർ എന്നിവിടങ്ങളിലും ഇലവംഗം കാണപ്പെടുന്നു . ഇതിന്റെ ജന്മദേശം ശ്രീലങ്കയാണ് . ലോകത്തിൽ ഏറ്റവും കൂടുതൽ ഇലവംഗം കാണപ്പെടുന്നതും കൃഷിചെയ്യുന്നതും ശ്രീലങ്കയാണ്‌ .ലോകത്തിൽ ലഭ്യമാകുന്ന ഇലവംഗപ്പട്ടയുടെ 75 ശതമാനവും ഉത്പാദിപ്പിക്കുന്നത് ശ്രീലങ്കയാണ്‌ . കേരളത്തിൽ പട്ടിക്കാട് , പാണത്തൂർ , ചൂളത്തെരുവ് ,കരിമ്പം ,കാസർകോട് ,കരുവാരകുണ്ട്,കണ്ണോത്ത് , മ്ലാപ്പാറ ,ഒലിപ്പാറ ,തേക്കടി എന്നിവിടങ്ങളിലെ വനങ്ങളിൽ ഇലവംഗം കാണപ്പെടുന്നു . കൂടാതെ കേരളത്തിലെ മിക്കവീടുകളിലും നട്ടുവളർത്തുന്നുണ്ട് .


രൂപവിവരണം .

ഏകദേശം 17 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഇലവംഗം.ഈ മരത്തിൽ അനേകം ശാഖകൾ കാണപ്പെടുന്നു .ഇതിന്റെ പുറംതൊലി ചാര നിറത്തിലും അകം തൊലി ഇളം ചുവപ്പുനിറത്തിലും കാണപ്പെടുന്നു . ഇലകൾക്ക് 5 -18 സെ.മി നീളവും 3 -10 സെ.മി വീതിയും കാണും .ഇലകളിൽ മൂന്ന് മുഖ്യ സിരകൾ കാണാം ,ഇതിന്റെ തളിരിലയ്ക്ക് തവിട്ടുനിറമാണ് .ഇലകളിൽ ധാരാളം എണ്ണ ഗ്രന്ഥികളുണ്ട് .കയ്യിൽ തിരുമ്മിയാൽ നല്ല സുഗന്ധമുണ്ടാകും . ഇതേ കുടുംബത്തിൽപ്പെട്ട മറ്റൊരു ഔഷധവൃക്ഷമാണ് വയന(Cinnamomum malabatrum) ഇതിനെ എടന എന്ന പേരിലും അറിയപ്പെടുന്നു . നാട്ടിൻപുറങ്ങളിൽ ഇതിന്റെ ഇലയിൽ പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട് .ഇതിനെ കുമ്പിളപ്പം ,തെരളിയപ്പം, വയനയപ്പം എന്നീ പേരുകളിൽ അറിയപ്പെടും .ഈ വൃക്ഷത്തെയും പലപ്പോഴും കറുകപ്പട്ടയായി തെറ്റിദ്ധരിക്കാറുണ്ട് .

പൂക്കാലം .

ഡിസംബർ -ജനുവരി മാസങ്ങളിലാണ് ഇലവംഗം പൂക്കുന്നത് .പൂങ്കുല ശിഖിരങ്ങളോടു കൂടിയതാണ് .പൂക്കൾ ചെറുതും വെളുപ്പുകലർന്ന മഞ്ഞ നിറത്തിലുമാണ് . സെപ്റ്റംബർ -ഡിസംബർ മാസങ്ങളിൽ ഇതിന്റെ കായ വിളയും .  കായകൾക്ക് അണ്ഡാകൃതിയാണ് .പഴുക്കുമ്പോൾ ഇരുണ്ട നീലനിറമാകും .ഇത് ഗ്രാമ്പുവിൽ മായം ചേർക്കാനുപയോഗിക്കുന്നു .


ഇലവംഗത്തിന്റെ ഉപയോഗം .

ആയിരക്കണക്കിന് വർഷങ്ങളായി ഔഷധഗുണങ്ങൾക്ക് പേരുകേട്ട ഒരു സുഗന്ധവ്യഞ്ജനമാണ്  ഇലവംഗം .ഇതിനെ അറബിക്കച്ചവടക്കാരാണ് ചൈനയിൽ നിന്നും കൊണ്ടുവന്നതും മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയതെന്നും പറയപ്പെടുന്നു .ചൈനക്കാരാണ് സുഗന്ധദ്രവ്യമായും ഔഷധമായും ആദ്യം കറുവപ്പട്ട ഉപയോഗിച്ചുതുടങ്ങിയത് . ശതാബ്ദങ്ങളോളം അറബികളാണ് ഇതിന്റെ വ്യാപാരം നടത്തിയിരുന്നത് . "കിർഫ"എന്ന അറബിവാക്കിൽ നിന്നാണത്രെ കറുവ എന്ന പേരുണ്ടായത് . "കിർഫ" എന്നാൽ ശ്രേഷ്ടമായ തൊലി എന്നാണ് അർഥം . പ്രാചീന ഈജിപ്തിലെ സുന്ദരികൾ ഇലവംഗം പുകച്ച് ശരീര സൗരഭ്യം വർദ്ധിപ്പിക്കാനായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു .


ഇലവംഗത്തിന്റെ തടിക്ക്  ഈടും ബലവും തീരെ കുറവാണ് .അതിനാൽ തടികൊണ്ട് യാതൊരു പ്രയോജനവുമില്ല . ഇതിന്റെ തൈ നട്ട് 3-4 വർഷമാകുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു .ഇതിന്റെ ശിഖിരങ്ങൾ മുറിച്ച് തൊലി ചെത്തിയെടുക്കുന്നതാണ് കറുവപ്പട്ട അഥവാ കറുകപ്പട്ട . ഇത് നമ്മുടെ കറികളുടെ മസാലക്കൂട്ടുകളിൽ ഉപയോഗിക്കുന്നു .തൊലിക്കു പുറമെ ഇതിന്റെ ഇലയും ഉപയോഗിക്കുന്നു . 

ഈ മരത്തിന്റെ ചുവട്ടിൽ നിന്നും അല്‌പം ഉയരത്തിൽ വച്ച് മുറിച്ചാണ്  ഇതിന്റെ പട്ട ശേഖരിക്കുന്നത് .അവിടെ നിന്നും പുതിയ ശാഖകൾ ഉണ്ടായി അവ പാകമാകുമ്പോൾ മുകളിൽ പറഞ്ഞതുപോലെ വീണ്ടും മുറിക്കുന്നു . ഇതിന്റെ പുറത്തെ കരിന്തൊലി  ചെത്തിക്കളഞ്ഞതിനു ശേഷമാണ് പ്രത്യേക രീതിയിൽ പട്ട  ചുരുളുകളാക്കി ചെത്തി  ഉണക്കിയെടുക്കുന്നതാണ് കറുവപ്പട്ട .

 അകത്തെ തൊലിക്കാണ്  ഗുണവും മണവും കൂടുതൽ . ഇതിന്റെ ഇലയ്ക്കും പട്ടയ്ക്കും സുഗന്ധം നൽകുന്നത് അതിലടങ്ങിയിരിക്കുന്ന തൈലമാണ് . ഇതിന്റെ തൊലിയിൽനിന്നും,ഇലയിൽ നിന്നും  ബാഷ്പശീലമുള്ള ഒരു തൈലം വേർതിരിച്ചെടുക്കുന്നുണ്ട്. ഇവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു , കൂടാതെ  ഇലയിൽ നിന്നും എടുക്കുന്ന തൈലം ഫ്ളേവറിങ്ങ് എജന്റായും പ്രിസർവേറ്റീവ്  ആയും ഉപയോഗിക്കുന്നു . പട്ടയിൽ 30 % തൈലമടങ്ങിയിട്ടുണ്ട് . ഇവ ഔഷധങ്ങൾക്ക് പുറമെ സോപ്പ് ,മെഴുകുതിരി മുതലായവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു . 105 സെ.മി നീളത്തിൽ പട്ടകൾ  ഒന്നിനകത്ത് ഒന്നായിവച്ച് കുഴൽ പോലെയുള്ള  കറുവപ്പട്ടയാണ് ലോക വിപണിയിലെ മികച്ച കറുവപ്പട്ട.


രാസഘടകങ്ങൾ .

ഇവയുടെ തൈലത്തിൽ 75 % വരെ സിന്നമാൽഡിഹൈഡ് എന്ന രാസപദാർത്ഥം അടങ്ങിയിരിക്കുന്നു .കൂടാതെ യൂജിനോൾ ,പൈനിൻ ,സൈമിൻ ,ബെൻസാൽഡിഹൈഡ് , കാരിയോഫില്ലിൻ , കുമിനാൽഡിഹൈയിഡ്  എന്നിവയും അടങ്ങിയിരിക്കുന്നു . 

ഇലവംഗം വിവിധ ഭാഷകളിലെ പേരുകൾ .

Common name : Cinnamon , True Cinnamon - Malayalam : Elavangam, Ilavargam , Karuva - Tamil :  Ilavankam, Karuva - Telugu : Dalchina-chekka, Dalcini, Iavanga-patta - Kannada :  Dalchini,  Kan kutlu, Iavangachakke, Iavangapatte - Hindi : Dalchini - Maithili : Dalchini - Bengali : Daruchini - Gujarati : Dalchini - Sanskrit :  Darusita, Varangam .

ഔഷധഗുണങ്ങൾ .

കറുവപ്പട്ട ദഹനശക്തിയെ വർദ്ധിപ്പിക്കും ,രുചിയുണ്ടാക്കും ,ചുമ, കഫം  ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കും ,സ്വരം നന്നാക്കും ,പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും . പല്ലുവേദന ഇല്ലാതാക്കുന്നു . വായ്‌നാറ്റം ഇല്ലാതാക്കുന്നു .ദഹനശക്തി വർദ്ധിപ്പിക്കുന്നു , വയറുപെരുക്കം ,ഉരുണ്ടുകയറ്റം എന്നിവ ശമിപ്പിക്കുന്നു .അണുനാശക ശക്തിയുണ്ട് ,ഉത്തേജക ശക്തിയുണ്ട് .വാതം കഫ രോഗങ്ങളെ ശമിപ്പിക്കും ,ചൊറി , ഹൃദ്രോഗം ,കുഷ്ഠം,വിഷം ,കൃമി ,പീനസം ,ഇക്കിൾ ,അർശസ് എന്നിവയെ ശമിപ്പിക്കും.  

ഔഷധയോഗ്യഭാഗങ്ങൾ - ഇല ,തൊലി ,തൈലം .

രസാദിഗുണങ്ങൾരസം : മധുരം - ഗുണം : സ്നിഗ്ദ്ധം , ഗുരു , പിശ്ചിലം - വീര്യം : ശീതം - വിപാകം : മധുരം 


ചില ഔഷധപ്രയോഗങ്ങൾ .


പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് .

കറുവപ്പട്ടയുടെ 10 മില്ലി തൈലം 100 മില്ലി എള്ളണ്ണയില്‍ കലർത്തി ബന്ധപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് ലിംഗത്തിൽ പുരട്ടിയാൽ നല്ല ഉദ്ധാരണമുണ്ടാകും .കൂടാതെ ശീഘ്രസ്‌ഖലനം ഉണ്ടാവുകയുമില്ല .

പല്ലിന്റെ ബലം വർദ്ധിപ്പിക്കാൻ .

ഒരു ചെറിയ കഷണം കറുവപ്പട്ട ദിവസവും വായിലിട്ട് 10 മിനിറ്റ് ചവച്ച് നീരിറക്കിയാൽ പല്ലുകളുടെ ബലം വർദ്ധിക്കും .മാത്രമല്ല വായ്‌നാറ്റം മാറിക്കിട്ടുകയും ചെയ്യും . ഈ കാരണത്താൽ പല ആയുർവേദ ടൂത്ത്‌ പേസ്റ്റുകളിലും കറുവപ്പട്ട  ഒരു പ്രധാന ചേരുവയാണ് .

വിഷജന്തുക്കൾ കടിച്ചാൽ .

തേൾ പോലെയുള്ള വിഷജന്തുക്കൾ കടിച്ചാൽ കടിയേറ്റ ഭാഗത്ത് കറുവപ്പട്ടയുടെ തൈലം പുരട്ടിയാൽ വിഷം ശമിക്കുകയും അതുമൂലമുണ്ടായ നീരും വേദനയും മാറുകയും ചെയ്യും .

പല്ലുവേദന മാറാൻ .

കറുവപ്പട്ടയുടെ തൈലം പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്ത് വച്ച് കടിച്ചുപിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും .

വ്രണങ്ങൾ പെട്ടന്ന് കരിയാൻ .

വ്രണങ്ങളിൽ കറുവപ്പട്ടയുടെ തൈലം പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .

അതിസാരം ,ആമാതിസാരം .

കറുവപ്പട്ട, ഗ്രാമ്പു ,ചുക്ക് ,ജാതിക്ക ഇവ തുല്യ അളവിൽ പൊടിച്ചു ഒരു ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി ദിവസം മൂന്നുനേരം കഴിച്ചാൽ അതിസാരം ,ആമാതിസാരം എന്നിവ ശമിക്കും 

പല്ലുകളുടെ ആരോഗ്യത്തിന് .

കറുവപ്പട്ട,കടുക്കത്തോട് ,ഗ്രാമ്പു ,മുത്തങ്ങ ,കുരുമുളക് ,ചുക്ക് ,കരിങ്കാലിപ്പൊടി ,പാക്ക് ,കർപ്പൂരം ഇവ തുല്യ അളവിൽ പൊടിച്ചു ഇതുകൊണ്ടു പല്ലു തേയ്ച്ചാൽ പല്ലിനു ഒരിക്കലും ഒരു രോഗങ്ങളും ഉണ്ടാകുകയില്ല .

ദഹനശക്തി  ,അരുചി ,വയറുപെരുക്കം .

കറുവപ്പട്ട,ഏലത്തരി ,ചുക്ക് എന്നിവ തുല്യ അളവിൽ പൊടിച്ച് ഒരു ഗ്രാം വീതം ആഹാരത്തിനു മുൻപ് കഴിച്ചാൽ ദഹനശക്തി വർദ്ധിക്കും ,അരുചി ,വയറുപെരുക്കം എന്നിവയും മാറിക്കിട്ടും.

ദഹനക്കേട്, വയറിളക്കം, ജലദോഷം.

അഞ്ചോ ആറോ  തുള്ളി കറുവപ്പട്ട തൈലം  അല്പം തേനില്‍ ചേർത്ത്  ദിവസം മൂന്ന് തവണ കഴിച്ചാല്‍ ദഹനക്കേട്, വയറിളക്കം, ജലദോഷം എന്നിവ  മാറിക്കിട്ടും.

ജലദോഷം ,പനി  തൊണ്ടയടപ്പ് .

നന്നായി പൊടിച്ച ഒരു നുള്ളു കറുവപ്പട്ട  ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത്  ഒരു നുള്ള് കുരുമുളകു പൊടിയും സ്വല്പം തേനും ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷം ,പനി  തൊണ്ടയടപ്പ്,എന്നിവയെല്ലാം ഇല്ലാതാകും .

വായുകോപം ,മാനസിക സംഘര്‍ഷം , മൂത്രതടസ്സം .

ഒരു നുള്ളൂ  കറുവപ്പട്ട പൊടിച്ചത് അല്പം തേനില്‍ ചാലിച്ചു പതിവായി കഴിച്ചാല്‍ വായുകോപം ശമിക്കും. കൂടാതെ  മൂത്രതടസ്സമില്ലാതാകുകയും, മാനസിക സംഘര്‍ഷം ഇല്ലാതാക്കുകയും  ചെയ്യും.

ദന്തക്ഷയം,മോണരോഗം.

ദന്തക്ഷയം ഇല്ലാതാക്കാനും . മോണരോഗം ഇല്ലാതാക്കാനും . പല്ലിനു നല്ല തിളക്കം കിട്ടുവാനും ഒരു കഷണം കറുവപ്പട്ട എടുത്തു ചവച്ചാല്‍ മതി .

ശരീരഭാരം കുറയ്ക്കാൻ .

ഒരു ഗ്രാം കറുകപ്പട്ട പൊടിച്ചത് ഒരു ടീസ്പൂൺ തേനിൽ ചാലിച്ച് ദിവസം ഒരുനേരം വീതം പതിവായി കഴിച്ചാൽ ശരീരഭാരം കുറയും .

ചർമ്മത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ .

കറുവപ്പട്ട പൊടിച്ച് തേനിൽ ചാലിച്ച് പുറമെ പുരട്ടിയാൽ അലർജികൊണ്ടും മറ്റുകാരണങ്ങൾ കൊണ്ടും തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിൽ മാറിക്കിട്ടും .

അമിതവണ്ണം കുറയ്ക്കാൻ .

ഒരു നുള്ള് കറുകപ്പട്ട പൊടിച്ചത് ഒരു ടീസ്പൂൺ തേൻ എന്നിവ ഒരു ഗ്ലാസ്‌ ഇളം ചൂടുവെള്ളത്തിൽ ചേർത്ത് അതിരാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ അമിതവണ്ണം കുറയും . കഴിച്ചതിന് ശേഷം അരമണിക്കൂർ വരെ കാപ്പിയോ ,ചായയോ കുടിക്കരുത് . Buy Elavangam Live Plant 
Previous Post Next Post