പാമ്പ് കടിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ / പാമ്പ്കടിക്ക് ചികിത്സയുള്ള കേരളത്തിലെ ആശുപത്രികൾ

പാമ്പ് എന്ന പേര് പറയുമ്പോൾ തന്നെ പലർക്കും ഭയമാണ്. കാരണം പാമ്പ് എന്ന് പറയുമ്പോൾ  പല സർപ്പ കഥകളും. പ്രേത സിനിമകളിലെ രംഗങ്ങളും  പലരുടെയും മനസ്സിൽ തെളിയും. പാമ്പുകളെപ്പറ്റി ഒരുപാട് കെട്ടുകഥകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പാമ്പ് കടിച്ചാൽ കടിക്കുന്ന പാമ്പിനെ തിരിച്ചു കടിച്ചാൽ വിഷം ഏൽക്കില്ല എന്ന് പഴമക്കാർ പറയും ഇതിൽ യാതൊരു വാസ്തവവും ഇല്ലാത്ത കാര്യമാണ്. അതുപോലെ തന്നെ പാമ്പുകളുടെ തലയിൽ നാഗമാണിക്യം ഉണ്ടെന്നുള്ള കഥകൾ അതുപോലെതന്നെ സന്ധ്യക്ക് ചൂളമടിച്ചാൽ വീട്ടിൽ പാമ്പ് കേറി വരും എന്നുള്ള കഥകൾ. സത്യത്തിൽ പാമ്പിന് ചെവി ഇല്ല എന്നുള്ളതാണ് സത്യം. നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങുമെന്നുള്ള  കഥകൾ. എട്ടടി മൂർഖൻ കടിച്ചാൽ എട്ടടി നടക്കുന്നതിന് മുമ്പായി മരിക്കുമെന്നുള്ള  കഥകൾ സത്യത്തിൽ എട്ടടി മൂർഖൻ എന്ന ഒരു പാമ്പ് ഇല്ലെന്നുള്ളതാണ് സത്യം. ഇതെല്ലാം വെറും അന്ധവിശ്വാസങ്ങൾ മാത്രമാണ്. അതുപോലെതന്നെ വെളുത്തുള്ളി നീര് തളിച്ചാൽ ആ ഭാഗത്ത് പാമ്പു വരില്ല എന്ന വിശ്വാസം ഇന്നും ജനങ്ങളുടെ ഇടയിൽ ഉണ്ട്. അതും വെറും അന്ധവിശ്വാസമാണെന്ന് പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവ സുരേഷ് പറയുന്നു. കാരണം പാമ്പിനെ ഗന്ധം തിരിച്ചറിയാനുള്ള കഴിവില്ലന്നാണ്  അദ്ദേഹം പറയുന്നത് പാമ്പുകൾ അതിന്റെ നാക്ക് കൊണ്ടാണ് ഇരയെയും ശത്രുവിനെയും  ഇണയെയും മറ്റു വസ്തുക്കളെയും തിരിച്ചറിയുന്നത്. വെളുത്തുള്ളിയുടെ സ്ഥാനത്ത് ഡീസൽ, മണ്ണെണ്ണ,പെട്രോൾ തുടങ്ങിയവ ഒഴിച്ചാൽ പാമ്പ് ഒഴിഞ്ഞു പോകുമെന്ന് അദ്ദേഹം പറയുന്നു ഇവ അവയുടെ ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുന്ന കൊണ്ടാണ് അവർ
ഒഴിഞ്ഞുപോകുന്നത്. പാമ്പിനെ നോവിച്ചു വിട്ടാൽ പാമ്പ് പിന്നീട് വന്നു നമ്മളെ കടിക്കും എന്നൊരു വിശ്വാസവും കൂടിയുണ്ട് അതും വെറും അന്ധവിശ്വാസമാണ്. എന്നാൽ പഴമക്കാർ പറയുന്ന ഒരു കാര്യം സത്യമാണ് ചാറ്റൽമഴ കഴിഞ്ഞാൽ സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങുന്നത് സൂക്ഷിക്കണം ഇഴജന്തുക്കൾ കാണും എന്നുള്ളത്. വേനൽക്കാലത്ത് പുതുമഴ പെയ്യുമ്പോൾ സന്ധ്യ കഴിഞ്ഞ് ചെറുപ്രാണികളും ചെറുജീവികളും വെളിയിൽലിറങ്ങും ഇവയെ ഇരതേടാൻ പാമ്പുകൾ ഇറങ്ങാറുണ്ട്. ഏകദേശം ഒരു വർഷം അമ്പതിനായിരത്തോളം പേരാണ് ഇന്ത്യയിൽ  പാമ്പുകടിയേറ്റ് മരിക്കുന്നത് എന്നാണ് കണക്ക്.

 നമ്മുടെ നാട്ടിൽ വിഷമുള്ള പാമ്പുകളും വിഷമില്ലാത്ത പാമ്പുകളുമുണ്ട്. നമ്മുടെ നാട്ടിൽ 101 ഇനം പാമ്പുകൾ ആണ് ഉള്ളത്  ഇതിൽ വിഷമുള്ള പാമ്പുകൾ10 എണ്ണമാണ് മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നിവയാണ് ഇവയുടെ കടിയേറ്റ് ആണ്  കൂടുതലും മരണം നടക്കുന്നത് 
ബാക്കിയുള്ളവ കടൽ പാമ്പുകൾ ആണ്.


 ഒരുപക്ഷേ  പാമ്പുകടിയേറ്റാൽ എന്താണ് നമ്മൾ ശരിയായി ചെയ്യേണ്ടത്

$ads={1}

 ആദ്യമായി ചെയ്യേണ്ടത് അവരെ ഭയപ്പെടുത്താതിരിക്കുക. കുഴപ്പമൊന്നുമില്ല പേടിക്കാനൊന്നുമില്ല എന്ന് പറഞ്ഞു അവരെ ആശ്വസിപ്പിക്കുക . കാരണം പേടിച്ചു കഴിഞ്ഞാൽ ഹൃദയമിടിപ്പ് കൂടുകയും ബ്ലഡ് സർക്കുലേഷൻ കൂടുന്നത് വഴി ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും വിഷം പെട്ടെന്ന് കലരാൻ കാരണമാകും . കഴിവതും കടിയേറ്റ ആളെ നിരപ്പായ സ്ഥലത്ത് ഇരുത്തുക. കടിയേറ്റ ഭാഗം ഒരുപാട് ചലിപ്പിക്കാതെ  നോക്കണം. കടിയേറ്റ ഭാഗം ഒരുപാട് മുകളിലേക്ക് പൊക്കി വെക്കരുത് നമ്മുടെ ഹൃദയത്തിന്റെ ലെവൽ നിന്നും കടിയേറ്റ ഭാഗം എപ്പോഴും താഴെയായിരിക്കണം. പാമ്പുകടിയേറ്റതിന്റെ മുകൾഭാഗത്ത് തുണി കെട്ടേണ്ട ആവശ്യമില്ല. തുണി കെട്ടി വയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന ഒന്നാണ്. തുണി വെച്ച് കെട്ടുന്ന ഭാഗത്ത്‌ രക്തയോട്ടം കുറയാനും അതുവഴി ആ ഭാഗം തന്നെ നഷ്ടപ്പെടാനും കാരണമാകും. കടിച്ച ഭാഗം നല്ലതുപോലെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ശേഷം കടിയേറ്റ ആളെ എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കുക. ഒരാളെ പാമ്പുകടിച്ചാൽ കടിച്ച പാമ്പിനെ തിരഞ്ഞു പോകേണ്ട ആവശ്യമില്ല. കടിച്ച പാമ്പിനെ തല്ലി കൊന്ന് ആശുപത്രിയിൽ കൊണ്ടു പോകേണ്ട കാര്യമില്ല കാരണം ഈ നാല് പാമ്പ് കടിച്ചാലും ഇതിനുള്ള പ്രതിവിധിയായി മറുമരുന്ന് ചെയ്യുന്നത്  ഒറ്റ മരുന്നാണ്. പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനുകളെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. ഈ നാല് പാമ്പുകളുടെയും വിഷം  അതായത് അണലി, മൂർഖൻ, ശങ്കുവരയൻ ( വെള്ളിക്കെട്ടൻ ) ചുരുട്ട മണ്ഡലി കുതിരയിൽ കുത്തിവെച്ച് കുതിരയുടെ ശരീരത്തിൽ ഈ വിഷത്തിന് എതിരെയുള്ള ആന്റി ബോഡികൾ കുതിരയുടെ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്താണ്   മറുമരുന്ന് ( ആന്റി സ്നേക്ക് വെനം) നിർമ്മിക്കുന്നത് അതുകൊണ്ടുതന്നെ കടിച്ച പാമ്പിനെ തിരഞ്ഞ് നടന്ന് സമയം കളയാതെ കടിയേറ്റ് ആളിനെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനാണ്  നോക്കേണ്ടത്.

 പാമ്പുകടിയേറ്റാൽ ഏത് ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് അറിഞ്ഞിരിക്കുക

 തിരുവനന്തപുരം ജില്ല
1 തിരുവനന്തപുരം മെഡിക്കൽ കോളേജ് 
2 തിരുവനന്തപുരം ജനറൽ ആശുപത്രി
3 ശ്രീ അവിട്ടം തിരുനാൾ ഹോസ്പിറ്റൽ ( SAT)
4 നെയ്യാറ്റിൻകര ജനറൽ ആശുപത്രി
5 കരകോണം CSI മെഡിക്കൽ കോളേജ്
6 ഗോകുലം മെഡിക്കൽ കോളേജ് വെഞ്ഞാറമൂട്

 കൊല്ലം ജില്ല
1 കൊല്ലം ജില്ല ആശുപത്രി
2 താലൂക്ക് ആശുപത്രി കൊട്ടാരക്കര
3 താലൂക്ക് ആശുപത്രി പുനലൂർ
4 താലൂക്ക് ആശുപത്രി കരുനാഗപ്പള്ളി
5 താലൂക്ക് ആശുപത്രി ശാസ്താംകോട്ട
6 പാരിപ്പള്ളി മെഡിക്കൽ കോളേജ്
7 ഐഡിയൽ ഹോസ്പിറ്റൽ കരുനാഗപ്പള്ളി
8 ട്രാവൻകൂർ മെഡിസിറ്റി കൊല്ലം
9 ഉപാസന ഹോസ്പിറ്റൽ കൊല്ലം
10 സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റൽ അഞ്ചൽ
11 ജില്ലാ ആശുപത്രി കൊല്ലം
12 കൊട്ടിയം ഹോളിക്രോസ് ആശുപത്രി

 പത്തനംതിട്ട ജില്ല
1 പത്തനംതിട്ട ജനറൽ ആശുപത്രി
2 അടൂർ ജനറൽ ആശുപത്രി
3 തിരുവല്ല ജനറൽ ആശുപത്രി
4 കോഴഞ്ചേരി ജില്ലാ ആശുപത്രി
5 റാന്നി താലൂക്ക് ആശുപത്രി
6 മല്ലപ്പള്ളി താലൂക്ക് ആശുപത്രി
7 അടൂർ ഹോളിക്രോസ് ആശുപത്രി
8 പുഷ്പഗിരി മെഡിക്കൽ കോളേജ്
9 തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ

 ആലപ്പുഴ ജില്ല
1 മെഡിക്കൽ കോളേജ് ആലപ്പുഴ
2 മാവേലിക്കര ജില്ലാ ആശുപത്രി
3 ചേർത്തല താലൂക്ക് ആശുപത്രി
4 KCM ആശുപത്രി നൂറനാട്
5 ചെങ്ങന്നൂർ താലൂക്ക് ആശുപത്രി

$ads={2}

 കോട്ടയം ജില്ല
1 മെഡിക്കൽ കോളേജ് കോട്ടയം
2 കോട്ടയം ജനറൽ ആശുപത്രി
3 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് കോട്ടയം
4 കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
5 എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രം
6 താലൂക്കാശുപത്രി വൈക്കം
7 തെള്ളകം കരിത്താസ് ആശുപത്രി
8 ഭാരത് ഹോസ്പിറ്റൽ പുത്തനങ്ങാട്

 ഇടുക്കി ജില്ല
 1പെരുവന്താനം പ്രാഥമിക ആരോഗ്യകേന്ദ്രം 
2 ജില്ലാ ആശുപത്രി പൈനാവ്
3 താലൂക്ക് ആശുപത്രി അടിമാലി
4 താലൂക്ക് ആശുപത്രി തൊടുപുഴ
5 താലൂക്കാശുപത്രി പീരുമേട്
6 താലൂക്ക് ആശുപത്രി നെടുംകണ്ടം

 എറണാകുളം ജില്ല
1 പറവൂർ താലൂക്ക് ആശുപത്രി
2 കൊച്ചി മെഡിക്കൽ കോളേജ്
3 വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ
4 എറണാകുളം ജനറൽ ആശുപത്രി
5 ലേക്ഷോർ ഹോസ്പിറ്റൽ എറണാകുളം
6 മെഡിക്കൽ മിഷൻ ആശുപത്രി കോലഞ്ചേരി
7 അമൃത മെഡിക്കൽ കോളേജ് എറണാകുളം
8 കോതമംഗലം മാർ ബസേലിയോസ് ആശുപത്രി
9 ആസ്റ്റർ മെഡിസിറ്റി എറണാകുളം
10 മൂവാറ്റുപുഴ ചാരിസ് ഹോസ്പിറ്റൽ
11 മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എറണാകുളം
12 ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി

 തൃശ്ശൂർ ജില്ല
1 തൃശ്ശൂർ മെഡിക്കൽ കോളേജ്
2 കുന്നംകുളം താലൂക്ക് ആശുപത്രി
3 ജൂബിലി മെഡിക്കൽ മെഷീൻ തൃശ്ശൂർ
4 പുതുക്കാട് താലൂക്ക് ആശുപത്രി
5 ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി
6 ചാലക്കുടി താലൂക്ക് ആശുപത്രി
7 കുന്നംകുളം മലങ്കര ആശുപത്രി
8 കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി
9 എലൈറ്റ് ഹോസ്പിറ്റൽ കൂർക്കഞ്ചേരി
10 ജില്ലാ ആശുപത്രി വടക്കാഞ്ചേരി
11 അമല മെഡിക്കൽ കോളേജ് തൃശ്ശൂർ
12 ജനറൽ ആശുപത്രി തൃശ്ശൂർ

 പാലക്കാട് ജില്ല
1 താലൂക്ക് ആശുപത്രി ഒറ്റപ്പാലം
2 ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ
3 സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പാലക്കാട്
4 പാലന ആശുപത്രി  പാലക്കാട്
5 പ്രാഥമിക ആരോഗ്യ കേന്ദ്രം പുരൂർ
6 വള്ളുവനാട് ഹോസ്പിറ്റൽ ഒറ്റപ്പാലം
7 സേവന ഹോസ്പിറ്റൽ പട്ടാമ്പി
8 പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വാണിയംകുളം
9 ജില്ലാ ആശുപത്രി പാലക്കാട്

 മലപ്പുറം ജില്ല
1 മഞ്ചേരി മെഡിക്കൽ കോളേജ്
2 കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ
3 ജില്ലാ ആശുപത്രി പെരിന്തൽമണ്ണ
4 കിംസ് അൽ ഷിഫ ഹോസ്പിറ്റൽ പെരിന്തൽമണ്ണ
5 ഇഎംഎസ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ
6 അൽഷിഫ ഹോസ്പിറ്റൽ പെരിന്തൽമണ്ണ
7 മിഷൻ ഹോസ്പിറ്റൽ കോടക്കൽ
8 മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ
9 ജില്ലാ ആശുപത്രി തിരൂർ

 വയനാട് ജില്ല
1 ജില്ലാ ആശുപത്രി മാനന്തവാടി
2 ജില്ലാ ആശുപത്രി ബത്തേരി
3 ഡി എം വിംസ് ഹോസ്പിറ്റൽ മേപ്പാടി
4 താലൂക്ക് ഹോസ്പിറ്റൽ വൈത്തിരി

 കോഴിക്കോട് ജില്ല
1 മെഡിക്കൽ കോളേജ് കോഴിക്കോട്
2 താലൂക്ക് ആശുപത്രി കൊയിലാണ്ടി
3 ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്
4ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേര്‍നല്‍ & ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട്
5 ആശ ഹോസ്പിറ്റൽ വടകര
6 ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അരയിടത്തുപാലം
7 ജനറൽ ആശുപത്രി കോഴിക്കോട്
8 ജില്ലാ ആശുപത്രി വടകര

 കണ്ണൂർ ജില്ല.
1 പരിയാരം മെഡിക്കൽ കോളേജ്
2 ജില്ലാ ആശുപത്രി കണ്ണൂർ
3 സഹകരണ ആശുപത്രി തലശ്ശേരി
4 ജനറൽ ആശുപത്രി തലശ്ശേരി

 കാസർഗോഡ് ജില്ല
1 ജനറൽ ആശുപത്രി കാസർഗോഡ്
2 ഹരിദാസ് ക്ലിനിക് നീലേശ്വരം
3 ജില്ലാ ആശുപത്രി കനങ്ങാട് 



Previous Post Next Post