അകാലനരയ്ക്കും മുടി തഴച്ചു വളരുവാനും അഴകിനും കറുപ്പിനും എണ്ണ കാച്ചുന്നവിധം | നീലീഭൃംഗാദി എണ്ണ


 ഇന്നത്തെ കാലത്ത് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് തലമുടിയുടെ പ്രശ്നങ്ങൾ. തലമുടിയുടെ ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒരു തൈലമാണ് നീലിഭൃംഗാദി തൈലം  ആയുർവേദത്തിൽ തന്നെ വളരെ ശ്രേഷ്ഠമായ ഒരു ഔഷധമാണ് നീലഭൃംഗാതി തൈലം. മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അകാലനരയ്ക്കും കഷണ്ടിക്കും മുടിയുടെ അറ്റം പിളരുന്നതിനും മുടിക്ക് നല്ല നിറവും തിളക്കവും കിട്ടുന്നതിനും  മികച്ച ഒരു ഹെയർ ഓയിലാണ്  നീലഭൃംഗാതി തൈലം. എണ്ണയുടെ പ്രധാന ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

 1.  നീലയമരി -360 gm
 2.   കയ്യോന്നി -360 gm
 3.  ഉഴിഞ്ഞ- 360 gm
 4.  നെല്ലിക്ക കുരു മാറ്റിയത്- 360 gm
 5. വെള്ളം - 3.840 ലിറ്റർ 
 6.  ഇരട്ടിമധുരം - 40 gm
 7.  കുന്നിക്കുരു വേര് - 40 gm
 8.  അഞ്ജനക്കല്ല്  - 40 gm
 9.  തേങ്ങാപ്പാൽ - 960 ml
 10.  പശുവിൻപാൽ - 960 ml
 11.  എരുമപ്പാൽ - 960 ml
 12. ആട്ടിൻപാൽ - 960 ml
 13.  വെളിച്ചെണ്ണ  or എണ്ണ - 960 gm

 നീലയമരിയുടെ ഇലയാണ് എണ്ണ കാച്ചാൻ ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും മുടിക്കു നിറം നൽകാനും. തലയിൽ ഉണ്ടാകുന്ന ചൊറിച്ചിലും താരനുമെല്ലാം മാറുന്നതിന്  ഏറ്റവും സഹായിക്കുന്ന ഒന്നാണ് നീലയമരി.കയ്യോന്നി സമൂലമാണ് ഉപയോഗിക്കേണ്ടത്  മുടിയുടെ എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് കയ്യോന്നി. താരൻ മാറ്റാനും  മുടികൊഴിച്ചിൽ മാറ്റാനും നല്ലൊരു മരുന്നാണ് ഉഴിഞ്ഞ ഉഴിഞ്ഞയും സമൂലം എണ്ണ കാച്ചാൻ ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക കുരുകളഞ്ഞ ശേഷം ഇടിച്ചുപിഴിഞ്ഞ നീരാണ് എടുക്കേണ്ടത് നെല്ലിക്കയിൽ വൈറ്റമിൻ സി, വൈറ്റമിൻ ഇ, അയൺ, കാൽസ്യം ഇവയെല്ലാംതന്നെ നെല്ലിക്കയിൽ ധാരാളമടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും നെല്ലിക്ക വളരെ നല്ലതാണ്.  കുന്നിക്കുരുവിന്റെ വേരാണ് എണ്ണ കാച്ചാൻ ഉപയോഗിക്കുന്നത്.കുന്നികുരുവിനെ പരിപ്പും എണ്ണകാച്ചൽ ഉപയോഗിക്കുന്നുണ്ട്. മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വേരിന് ബലം നൽകാനും അഞ്ജനകല്ലിന് കഴിയും.ഇവ വെളിച്ചെണ്ണയിൽ കാച്ചി എടുക്കുന്നതിന് നീലഭൃംഗാദി കേരതൈലം എന്നും എണ്ണയിൽ കാച്ചി എടുക്കുന്നതിന് നീലഭൃംഗാദി തൈലമെന്നും പറയും

$ads={2}

 ഉപയോഗിക്കേണ്ട രീതി
 എന്ന തലയോട്ടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം അഞ്ചു മിനിറ്റ് നല്ലതുപോലെ മസാജ് ചെയ്യണം. അരമണിക്കൂറിനുശേഷം കുളിക്കുന്നതാണ്. കുളിക്കുമ്പോൾ തലയിൽ ഷാംപൂ ഉപയോഗിക്കുന്നതിനുപകരം താളിയോ പയറുപൊടിയോ ഉപയോഗിച്ച് മുടി കഴുകുക. ഈ എണ്ണ രാത്രിയിലും ഉപയോഗിക്കാം കിടക്കുന്നതിനു മുമ്പ് തേച്ചതിനുശേഷം രാവിലെ കഴുകിക്കളയാം. അലർജി ജലദോഷം തൊണ്ടവേദന എന്ന പ്രശ്നങ്ങളുള്ളവർ പകല് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.

 നീലഭൃംഗാദി എണ്ണ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

 മുകളിൽ പറഞ്ഞ ഒന്നു മുതൽ നാലു വരെയുള്ള സാധനങ്ങൾ  തിളപ്പിച്ച വെള്ളത്തിൽ  മൂന്നുപ്രാവശ്യം ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക ശേഷം ഇരട്ടിമധുരം, കുന്നിക്കുരു വേര്, അഞ്ജനക്കല്ല് എന്നിവ അരച്ച് കലക്കി  എണ്ണ ചേർത്ത് കാച്ചി ചളി പരുവമാകുമ്പോൾ ആട്ടിൻപാലും, പശുവിൻപാലും, എരുമപാലും, തേങ്ങാപ്പാലും ചേർത്തു കാച്ചി അരക്ക് പരുവമാകുമ്പോൾ വാങ്ങിയതിനുശേഷം അരിച്ചെടുക്കാം 

Neelibringadi enna, Ashtangahridayam, Mudikozhichil maran, Mudi valaran oil, Mudivalaran, How to make neelibringadi hairoil malayalam, Neelibhringadi oil neelibhringadi oil uses in malayalam, Neelibrungadi benefits, Hair oil for hair growth malayalam, Neelibrungadi velichenna, Home made hair oil, Neelibhringadi hair oil, Neelibringadi enna uses malayalam, Neelibhringadi keram, Haircare malayalam, Neelibringadi hairoil at home, How to make homemade herbal hair oil for hair growth, Neelibhringadi oil malayalam,Neelibhringadi kera thailam,Mudi thick avan,മുടിവളരാൻ,Neelibhringadi oil benefits,Hair oil malayalam,Mudi ulloode valaran,Enna thechu kuli,Hair growth tips,Mudi kozhichil thadayan,Mudi nara maran,Mudi karukkan,Mudi valaran oil malayalam,Mudi valara tips in malayalam,Neelibhringadi oil review malayalam,Hairfall and hair growth,Enna kachiyathu for hair,നീലീഭൃംഗാദി എണ്ണ,മുടി തഴച്ചു വളരാൻ,അഷ്ടാംഗഹൃദയം,മുടി തഴച്ചു വളരാനും,ധാതു ക്ഷയം,നീലഭൃംഗാദി,നീലഭൃംഗാദി വെളിച്ചെണ്ണ,മുടിതഴച് വളരാൻ കറ്റാർവാഴ എണ്ണ കാച്ചുന്നവിധം,മുടി കൊഴിച്ചൽ,മുടി സൗന്ദര്യം


Previous Post Next Post