ശരീരത്തിലെ ഉണങ്ങാത്ത വ്രണത്തിനും മാറാത്ത പാടിനും ഒരു ഉത്തമ ഔഷധം

നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന ഒരു വൃക്ഷമാണ് തേക്ക്. തേക്ക് എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓർമ്മ വരുന്നത് വീട്ടുപകരണങ്ങളാണ്. എന്നാൽ തേക്ക് വീട്ടുപകരണങ്ങൾ നിർമ്മിക്കാൻ മാത്രമല്ല. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്ന് കൂടിയാണ് . പണ്ട് കാലങ്ങളിൽ കർക്കിടക മാസത്തിൽ തേക്കില അട ഉണ്ടാക്കി കഴിക്കുമായിരുന്നു. അതുപോലെതന്നെ. കുട്ടികൾക്കുണ്ടാകുന്ന ചൊറി, ചെരങ്ങ്, ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയ്ക്ക് അമ്മമാർ തേക്കില എണ്ണ തയ്യാറാക്കി ഉപയോഗിക്കുമായിരുന്നു.ഇന്നത്തെ കാലത്ത് കുട്ടികൾക്ക് പൊതുവായും ചൊറി ചിരങ്ങ് വളരെ കുറവാണ്. കാരണം അവർക്ക് മണ്ണുമായി സമ്പർക്കം കുറവാണ്. പണ്ട് കാലത്ത് ഇതുപോലെ ആധുനിക കളിപ്പാട്ടങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികൾ കളിച്ചിരുന്നത് മണ്ണപ്പം ചുട്ടും. കഞ്ഞിയും കറിയും വെച്ചും, ഞൊണ്ടി കളിയും. തൊട്ടാ തൊടിയിൽ  കളിയും, സാറ്റ്കളി തുടങ്ങിയവയൊക്കെ ആയിരുന്നു . അതുകൊണ്ടുതന്നെ ഓടിയും ചാടിയും വീണും കുട്ടികൾക്ക് സ്വഭാവികമായും. എന്നും  മുറിവുകൾ,ചൊറി, ചിരങ്ങ് എന്നിവ സാധാരണമായിരുന്നു  തേക്കില എണ്ണ ഉപയോഗിക്കുമ്പോൾ മൂന്നു നാല് ദിവസങ്ങൾ കൊണ്ടുതന്നെ മുറിവുകളും വ്രണങ്ങളും ഭേദമാകുമായിരുന്നു, അതുപോലെതന്നെ മുറിവുകൾ മൂലമുണ്ടാകുന്ന പാടുകളും. അല്ലാതെയുള്ള ശരീരത്തിലെ പാടുകളും മാറാൻ തേക്കില എണ്ണ വളരെ നല്ലതാണ് തേക്കില എണ്ണ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം

 എണ്ണ തയ്യാറാക്കാൻ വേണ്ടി തേക്കിന്റെ തളിരിലയാണ് വേണ്ടത് (കിളിന്ന് ) ഇത് നമ്മൾ കയ്യിലിട്ടു ഞെരടിയാൽ നമ്മുടെ കൈ ചുവപ്പുനിറമാകും.100 ഗ്രാം എണ്ണയ്ക്ക് മൂന്നോ നാലോ കിളിന്ന് മതിയാകും, ഇത് ചതച്ച് എണ്ണയിൽ ചേർത്ത് ചെറിയ തീയിൽ കാച്ചി  എണ്ണയ്ക്ക് നല്ല ചുവപ്പ്  നിറമാകുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങാം ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും  ശരീരത്തിലെ ഉണങ്ങാത്ത വ്രണത്തിനും, ചൊറി,ചിരങ്ങ്, മുതലായവയ്ക്കും, ശരീരത്തിലെ കറുത്ത പാടുകൾ മാറാനും വളരെ നല്ലൊരു ഔഷധമാണ് തേക്കില എണ്ണ 

 കർക്കിടക മാസത്തിൽ കരുത്ത് വർധിപ്പിക്കാൻ  തേക്കില അട


 തേക്കില അട  തയ്യാറാക്കാൻ വേണ്ടി അരിപ്പൊടിയാണ് വേണ്ടത്  ( വറുത്തത് ) ഉള്ളിൽ മധുരത്തിനായി വയ്ക്കാൻ  ശർക്കര, ഏലക്ക, ചുക്കുപൊടി, തേങ്ങാപ്പീര, എന്നിവയാണ്  വേണ്ടത്,  ( എടുക്കുന്ന അരിപ്പൊടിയുടെ അളവ്  അനുസരിച്ച് ഇവയുടെ അളവ് നിശ്ചയിക്കാം )

 അരിപ്പൊടിയിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് തിളച്ച വെള്ളം കുറേശ്ശെ ഒഴിച്ച് പൊടി സാധാരണ അടയ്ക്ക് കുഴക്കുന്ന പരുവത്തിൽ  കുഴച്ചെടുക്കുക

 തേങ്ങാപ്പീര, ശർക്കര, ഏലയ്ക്കാ പൊടി , ചുക്കുപൊടി. എന്നിവ നന്നായി യോജിപ്പിച്ച് എടുക്കുക


 കുഴച്ചു വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കി അധികം മൂക്കാത്ത തേക്കിലയിൽ സാധാരണ അടക്ക് പരത്തുന്ന  പോലെ പരത്തി മധുരത്തിനായി തയ്യാറാക്കിയ തേങ്ങാ മിശ്രിതം ഇതിൽ നിരത്തി തേക്കില നടുവെ മടക്കി ആവിയിൽ വേവിച്ചെടുക്കാം.

ഇഷ്ട്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാം 👍

Home remedy, കാലിലെ വ്രണങ്ങൾ, ആയുർവേദം, ഔഷധഗുണമുള്ള, വെരിക്കോസ് വ്രണങ്ങൾ, കാലിലെ മുറിവുകൾ ഉണങ്ങാൻ, വെരിക്കോസ് വെയിൻ, മൃതസഞ്ജീവനി, ഔഷധഗുണമുള്ള പനിക്കൂർക്ക വിഷഭദ്ര, ചുരക്കള്ളി, Vedanga, ഒറ്റമൂലി ചികിത്സ, മുറിവിന് ഒറ്റമൂലി, സ്കിൻ വെളുക്കാൻ, ചൊറിക്കുള്ള മരുന്ന്, Murikoodi, മുറികൂടി, മുറിവ് എളുപ്പത്തിൽ മാറാൻ, ചൊറി മാറാൻ, Murivu maran, Murivottiചൊറിച്ചിൽ എങ്ങനെ മാറ്റാം, സ്കിൻ അലർജി, ചൊറിച്ചിൽ അലർജി, മുറിവ് ഉണക്കാൻ, സ്കിൻ രോഗങ്ങൾ, മുറിവെണ്ണ ഗുണങ്ങൾ, മുറിവ് എണ്ണ, മുറിവ് ഉണങ്ങാൻ ആയുർവേദം, ചൊറിച്ചിൽ മാറാൻ ഒറ്റമൂലി, സ്കിൻ ചൊറിച്ചിൽ, മുറിവുകൾ ഉണങ്ങാൻ, മുറിവ് പാട് മാറാൻ, മുറിവ് വേഗം ഉണങ്ങാൻ, മുറിവ് നീര്, മുറി പാട് മാറാൻ, മുറിവ് പഴുത്താൽ, മുറിവ് പെട്ടെന്ന് ഉണങ്ങാൻ വയറിലെ പാട് മാറാന്, കുരു വന്ന പാട് മാറാന്, മുഖത്തെ വെളുത്ത പാട് മാറാന്, മുറിവ് പാട് മാറാന്, കൊതുക് കടിച്ച പാട് മാറാന്, കറുത്ത പാട് മാറാന് cream, ചിക്കന് ബോക്സ് പാട് മാറാന്, മുഖകുരു പാട് മാറാന്, മുഖ കുരു പാട് മാറാന്, മുഖത്തെ കറുത്ത പാട് മാറാന്, മുഖക്കുരു കറുത്ത പാട് മാറാന്, മുഖത്തെ മുറിവ് പാട് മാറാന്, മുറിവിന്റെ പാട് മാറാന്, മുഖക്കുരു പാട് മാറാന്, പൊള്ളല് പാട് മാറാന്, ചിക്കന് പോക്സ് പാട് മാറാന്, കറുത്ത പാട് മാറാന്, കാലിലെ കറുത്ത പാട് മാറാന്, പൊള്ളിയ പാട് മാറാന്, മുഖത്തു കറുത്ത പാട് മാറാന്, മുഖത്തെ വെള്ള പാട് മാറാന്, പാട് മാറാന്,മൂക്കിലെ കറുത്ത പാട് മാറാന്


Previous Post Next Post