സർപ്പഗന്ധിയുടെ ഔഷധഗുണങ്ങൾ / അമൽപ്പൊരി / വെളുത്തുള്ളി ചെടി


ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി. ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന സർപ്പഗന്ധിയുടെ ഇലകൾക്ക് കടുംപച്ച നിറമാണ്. ഇത് അമൽപൊരി എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ വേരുകൾക്ക് സർപ്പത്തിനെ ഗന്ധമാണ് അങ്ങനെയാണ് ഇതിന് സർപ്പഗന്ധി എന്ന പേര് കിട്ടിയത്. ഈ ചെടി നിൽക്കുന്നിടത്ത് പാമ്പു വരില്ല എന്നാണ് വിശ്വാസം.  സർപ്പഗന്ധി ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ളതും അതുപോലെതന്നെ പാർശ്വഫലങ്ങളുള്ളതുമായ ഒരു സസ്യമാണ് . രക്തസമ്മർദ്ദത്തിനുള്ള മരുന്നായിട്ടാണ് സർപ്പഗന്ധി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ വേര്ഷ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അപസ്മാരം, നാഡീരോഗങ്ങൾ, കുടൽ രോഗങ്ങൾ, എന്നിവയുടെ ചികിത്സയ്ക്കും സർപ്പഗന്ധി ഉപയോഗിച്ചുവരുന്നു. ഇതിന്റെ  വേരിൽ നിന്നാണ് പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉപയോഗിക്കുന്നത്. സർപ്പഗന്ധിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

 രക്തസമ്മർദ്ദത്തിന്
 സർപ്പഗന്ധിയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ഗ്രാമും തൃഫലചൂർണ്ണം ഒരു ഗ്രാമും യോജിപ്പിച്ച് ദിവസം രണ്ടു നേരം കഴിച്ചാൽ രക്തസമ്മർദ്ദം കുറയും ഇതുമൂലമുണ്ടാകുന്ന തലചുറ്റലും തലവേദനയും മാറുകയും ചെയ്യും

 മാനസിക സമ്മർദ്ദത്തിന്
 മാനസിക സമ്മർദ്ദമുള്ളവർ കുറച്ചുദിവസം പതിവായി സർപ്പഗന്ധി കഴിക്കുന്നത് വളരെ നല്ലതാണ്

 അപസ്മാരത്തിന്
 സർപ്പഗന്ധിയുടെ ഉണങ്ങിയ വേര് പൊടിച്ചത് ഒരു ഗ്രാം ഒരു ഗ്ലാസ് പാലിൽ കലക്കി ദിവസം മൂന്ന് നേരം കഴിക്കുന്നത് അപസ്മാരത്തിന് വളരെ ഫലപ്രദമാണ്

 ഉറക്കക്കുറവിന്
 സർപ്പഗന്ധിയുടെ ചൂർണ്ണം 250 മില്ലി ഗ്രാം വീതം രണ്ടു നേരം കഴിച്ചാൽ നല്ല ഉറക്കം കിട്ടുന്നതാണ്

$ads={2}

 കുഴിനഖത്തിന്
 സർപ്പഗന്ധിയുടെ വേര് അരച്ച് കുഴിനഖത്തിന് തേച്ച് കുറച്ചു സമയത്തിനു ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചു ദിവസം  ചെയ്താൽ കുഴിനഖം പാടെ മാറുന്നതാണ്

 സർപ്പഗന്ധി വളരെ പാർശ്വഫലമുള്ള ഔഷധമാണ് അതുകൊണ്ടുതന്നെ ഗർഭിണികളും, കുട്ടികളും, ക്യാൻസറിന് മരുന്ന് കഴിക്കുന്നവരും, ഉദരരോഗമുള്ളവരും സർപ്പഗന്ധി കഴിക്കരുത് ഡോക്ടറുടെ നിർദേശപ്രകാരം വേണം സർപ്പഗന്ധി ഉപയോഗിക്കാൻ 

സർപ്പഗന്ധി,ഒരുവേരന്റെ ഔഷധ ഗുണങ്ങൾ,ആരോഗ്യഗുണങ്ങൾ,സര്‍പ്പഗന്ധിപ്പൂവ്‌,ഔഷധ സസ്യങ്ങൾ,കാടമുട്ടയിലെ ഔഷധങ്ങള്‍,ചെങ്ങനീർകിഴങ്ങ് ആയുർവേദ ഗുണങ്ങൾ,ദന്തരോഗങ്ങൾ,രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്ന,കോശങ്ങളുടെ നാശം,അമൽപൊരിയുടെഉപയോഗം,ഗന്ധരാജൻ,സുഗന്ധരാജൻ,ദന്തരോഗങ്ങള്‍,10 ഔഷധങ്ങൾ പനിക്കും ചുമക്കും എല്ലാം നല്ലത്,ചുണ്ടങ്ങ പച്ചടി,ഔഷധം,ഔഷധവീര്യത്തോടെ എരിക്ക്,ഉപ്പേരി,ഔഷധസസ്യം,മുടിയേറ്റ്,സര്‍പ്പപോള,ചിങ്ങമുള്ള്,അപ്പൂപ്പൻതാടി,രാസ്‌നാദിപ്പൊടി,# ചെങ്ങനീർകിഴങ്ങ് ഔഷധ സസ്യങ്ങൾ, Remedy sorethroat, Remedy for fever, Medicine plant, സർപ്പഗന്ധി, Veluthullichedi, Sarppagandhi, 10 ഔഷധങ്ങൾ പനിക്കും ചുമക്കും എല്ലാം നല്ലത്, അമൽപൊരി, അമൽപൊരിയുടെഉപയോഗം, ഔഷധസസ്യം


Previous Post Next Post