ഉഴിഞ്ഞ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഉഴിഞ്ഞയുടെ ഔഷധഗുണങ്ങൾ

cardiospermum halicacabum,cardiospermum halicacabum medicinal uses,cardiospermum,cardiospermum halicacabum benefits,#cardiospermum halicacabum,cardiospermum halicacabum use,cardiospermum halicacabum uses,cardiosprmum halicacabum,cardiospermum halicacabum tamil,cardiospermum halicacabum.,leaf of cardiospermum halicacabum,cardiospermum halicacabum extract,cardiospermum halicacabum common name,cardiospermum halicacabum use in hindi,balloon vine,balloon vine plant benefits,ballon vine seeds,balloon vine plant care,care for ballon vine,ballon vine seeds collecting,balloon vine seeds,balloon vine recipes,benefits of balloon vine,balloon vine medicinal uses,health benefits of balloon vine,balloon vine tree,grow balloon vine,heart seed vine,uses of baloon vine,balloon vine plant,balloon vine honey,growing baloon vine,balloon vine extract,balloon vine herb uses,balloon vine benefits

 

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഉഴിഞ്ഞ. വള്ളിച്ചെടിയായ ഉഴിഞ്ഞ ദശപുഷ്പങ്ങളിൽ പെടുന്ന ഒരു സസ്യം കൂടിയാണ്.വർഷം മുഴുവൻ  പുഷ്പിക്കുന്ന ഒരു സസ്യം കൂടിയാണ് ഉഴിഞ്ഞ .ദശപുഷ്പത്തിലെ ഓരോ ചെടിയും ഓരോ ദേവതമാരെയാണ് പ്രതിനിധീകരിക്കുന്നത്. കർക്കിടമാസത്തിൽ സ്ത്രീകൾ  ദശപുഷ്പങ്ങളിൽ ഏതു പുഷ്പമാണോ തലയിൽ ചൂടുന്നത് ആ പുഷ്പത്തിന്റെ ദേവപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ഇന്ദ്രാണിയാണ് ഉഴിഞ്ഞയുടെ ദേവത.

 ചക്രലത, ഇന്ദ്രവല്ലി, ഇന്ദ്രവല്ലരി  വള്ളിഉഴിഞ്ഞ, കറുത്തകുന്നി, പാലുരുവം, ജോതിഷമതി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇത് സമൂലം ഔഷധയോഗ്യമാണ്. വാതം, മുടികൊഴിച്ചിൽ, പനി, നീർവീഴ്ച, തുടങ്ങിയ രോഗങ്ങൾക്ക് ഉഴിഞ്ഞ ഉപയോഗിച്ചുവരുന്നു


 കുടുംബം : Sapindaceae
ശാസ്ത്രനാമം  :  Cardiospermum halicacabum
 
മറ്റു ഭാഷകളിലെ  പേരുകൾ 
 
 ഇംഗ്ലീഷ്: Baloon vine
സംസ്‌കൃതം :  കർണസ്ഫോടാ 
ഹിന്ദി : ഖനഫത 
ബംഗാളി :ലാരഫത്കരി  
തമിഴ് :മോഡക്കിട്ടൻ ,മൂഡക്കൊട്ടൻ  
തെലുങ്ക് : ബുദ്ധാകകം  
ഗുജറാത്തി :കാകഡോഡിയാ  
 
 രസാദി ഗുണങ്ങൾ
 രസം :തിക്തം
 ഗുണം :സ്നിഗ്ധം, സരം
വീര്യം :ഉഷ്ണം
 വിപാകം :മധുരം

ഔഷധഗുണങ്ങൾ 

 മുടികൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയായി  സുഖപ്രസവത്തിനും  ഉത്തമമാണ്,


ചില ഔഷധപ്രയോഗങ്ങൾ

 ഉഴിഞ്ഞയുടെ ഇലയുടെ നീര് ചെവിയിൽ ഇറ്റിച്ചാൽ ചെവി വേദന മാറും

 ഉഴിഞ്ഞയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് എണ്ണകാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടി സമൃദ്ധമായി വളരും. മുടികൊഴിച്ചൽ മാറുന്നതിനും ഈ എണ്ണ വളരെ ഫലപ്രദമാണ്. ഉഴിഞ്ഞയുടെ ഇല അരച്ച് താളിയായി ഉപയോഗിച്ചാൽ തലയിലെ അഴുക്ക് പോകുന്നതിനും. മുടിക്ക് നല്ല നിറം കിട്ടുന്നതിനും വളരെ നല്ലതാണ്. മാത്രമല്ല താരൻ പോകാനും ഇത് വളരെ നല്ലത് ഉഴിഞ്ഞയുടെ ഇല ആവണക്കെണ്ണയിൽ തിളപ്പിച്ച് അരച്ച് പുരട്ടിയാൽ വാതവും സന്ധികളിലുണ്ടാകുന്ന വേദനയോടുകൂടിയ നീരും മാറും

 ഉഴിഞ്ഞ സമൂലം കഷായം വെച്ച് 30 മില്ലി വീതം രണ്ടുപേരും മൂന്നുദിവസം കഴിക്കുന്നത് മലബന്ധം വയറുവേദന തുടങ്ങിയവയ്ക്ക് വളരെ ഫലപ്രദമാണ്
 
 ഉഴിഞ്ഞയുടെ വേര്  കഷായംവെച്ച് അര ടേബിൾസ്പൂൺ വീതം ദിവസം രണ്ടു നേരം കഴിച്ചാൽ അർശ്ശസിന് വളരെ ഫലപ്രദമാണ്

 ഉഴിഞ്ഞയുടെ ഇല വറുത്തരച്ച് കുഴമ്പാക്കി അടിവയറ്റിൽ പുരട്ടിയാൽ സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ തടസ്സത്തിന് വളരെ ഫലപ്രദമാണ്

 ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് വൃഷണങ്ങളിൽ പുരട്ടിയാൽ  വൃഷണ വീക്കത്തിന് വളരെ ഫലപ്രദമാണ്

 


 ഉഴിഞ്ഞയുടെ വേര് അരച്ച് നാഭിയിൽ പുരട്ടിയാൽ മൂത്രതടസ്സം മാറുന്നതിന് വളരെ ഫലപ്രദമാണ്
 
 ഉഴിഞ്ഞ ഇല ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് അൾസർ മാറാൻ വളരെ ഫലപ്രദമാണ്

 ഒടിവ് പറ്റിയ സ്ഥലത്ത് ചതച്ച് കെട്ടിവെച്ചാൽ ഒടിവ് വേഗം സുഖപ്പെടും

 ഉഴിഞ്ഞയുടെ ഇല കല്ലുപ്പും ചേർത്ത് നന്നായി അരച്ച് ചതവ് പറ്റിയ ഭാഗത്ത്  പുരട്ടുന്നത് ചതവിന് വളരെ ഫലപ്രദമാണ് മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് വാതസംബന്ധമായ നീരും വേദനയും മാറാനും ഇത് ഉപയോഗിക്കാം.

 ഉഴിഞ്ഞ സമൂലം മഞ്ഞളും ചേർത്ത് അരച്ച് ചിലന്തി കടിച്ച ഭാഗത്ത് പുരട്ടിയാൽ ചിലന്തി വിഷം പെട്ടെന്ന് ശമിക്കും

Healthtips malayalam, Ayurvedam alayalam, Uzhinja plant uses, Uzhinja plant uses malayalam, Uzhinja uses in malayalam, Uzhinja leaf, Uzhinja medicinal plant, Uzhinja uses, Balloon vine, Medicinal plants and their uses, Ayurvedic plants, Ayurvedic medicinal plants, Balloon vine plant, ഉഴിഞ്ഞ, വൈദ്യം, നാട്ടുവൈദ്യം, ജ്യോതിഷ്മതി, ഇന്ദ്രവല്ലി, കറുത്തകുന്നി, പാലുരുവം, ഗൃഹവൈദ്യം, അമ്മ വൈദ്യം, ആയുർവേദം, ഔഷധ സസ്യങ്ങൾ, ഔഷധം, മുത്തശ്ശി വൈദ്യം, Ayurvedha, Cardiospermum halicacabum വള്ളി ഉഴിഞ്ഞ, Home remedy, വള്ളി ഉഴിഞ്ഞ, ഉപയോഗം ഗുണങ്ങൾ, Panjakarmma, Nattuvaidhyam,ദശപുഷ്‌പ്പങ്ങളിൽ ഒന്നായ ഒഴിഞ്ഞയുടെ ഔഷധ ഗുണങ്ങൾ #uzhinja

 

Post a Comment

Previous Post Next Post