ആര്യവേപ്പ് ഔഷധഗുണങ്ങൾ | Ariyaveppu

ആര്യവേപ്പ്,ആര്യവേപ്പ് ഗുണങ്ങൾ,ആര്യവേപ്പില ഗുണങ്ങൾ,ആര്യവേപ്പില,ആര്യവേപ്പ് വെളിച്ചെണ്ണ,ദുബായിലെ വളരെ ചെറിയ ആര്യവേപ്പ്.,ആര്യവേപ്പില നീര് കുടിച്ചാൽ,ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം,വേപ്പ്,വേപ്പ് മരം,വേപ്പില,കാട്ട് വേപ്പ്,വേപ്പെണ്ണ,# ആര്യവേപ്പിന്റെ ഗുണങ്ങൾ in malayalam,വേപ്പില ഗുണങ്ങൾ,വേപ്പിന്‍ പിണ്ണാക്ക്,മഞ്ഞപ്പിത്തം,ആയുർവേദ,പേൻ ശല്യം,ആയുർവേദം,ക്രിമി ശല്യം,പ്രധിരോധശേഷി,antiseptic,antibacterial,antifungal,antiviral,veppenna,veppila,leaves,#vepaku,neem leaves,eat neem leaves,eating neem leaves,can we eat neem leaves,eat neem leaves daily,neem leaves pesticide,neem leaves for plants,avogel,best way to eat neem leaves,how to save tree from insect,can we eat neem leaves daily,don’t throw away neem leaves,eating neem leaves benefits,eating neem leaves benifits,how to eat neem leaves for skin,benefits of eating neem leaves,#ayurveda,wrinkle oil,diy neem oil


പണ്ടുകാലങ്ങളിൽ എല്ലാ വീട്ടിലും ഒരു ആര്യവേപ്പ് ഉണ്ടായിരുന്നു. കാലം മാറിയതോടെ ഇന്ന് ആര്യവേപ്പ്‌ മരങ്ങൾ വിരലിലെണ്ണാവുന്ന വീടുകളിൽ മാത്രമാണ്. ആര്യവേപ്പ് എന്ന് പറഞ്ഞാൽ തന്നെ ഔഷധ ഗുണങ്ങളുടെ കലവറയാണ്. ആരോഗ്യഗുണങ്ങൾ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിലും ആര്യവേപ്പ് വളരെയധികം മുന്നിലാണ്. ആര്യവേപ്പിന്റെ പൂവ് തൊലി, കറ ,ഇല ,വേര് ,കുരു, എണ്ണ എന്നിവയെല്ലാം  ഔഷധ ഗുണമുള്ളവയാണ്. ആര്യവേപ്പ് ഉള്ളടത്ത് മഹാമാരികൾ അടുക്കില്ല എന്നൊരു ചൊല്ലുണ്ട്. രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കുവാനും അന്തരീക്ഷത്തിലേക്ക് ശുദ്ധവായു പ്രധാനം ചെയ്യാനും കഴിവുള്ള ഒന്നാണ് ആര്യവേപ്പ്. 

ഇതിന്റെ ഇലകളിൽ തട്ടിവരുന്ന കാറ്റ് ശ്വസിക്കുന്നതുപോലും ആരോഗ്യത്തിന് വളരെ നല്ലതാണ്. പലരും വീട്ടുമുറ്റത്ത് വേപ്പ് വച്ചുപിടിപ്പിക്കുന്നതും ഇത് കൊണ്ട് തന്നെയാണ് . വേപ്പിനെ കുരുവിൽ നിന്നും വേപ്പെണ്ണ ആട്ടി എടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് ജൈവ വളമായി ഉപയോഗിക്കുന്നു .പലതരം ആയുർവേദ സോപ്പുകളിലും വേപ്പെണ്ണ ഉപയോഗിക്കുന്നു. 12 മീറ്റർ ഉയരത്തിൽ വളരുന ഈ ഈ ഇടത്തരം വൃക്ഷം ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്നു .ആര്യവേപ്പ് ,മലവേപ്പ്‌ ,കറിവേപ്പ് എന്നിങ്ങനെ .മൂന്നുതരം വേപ്പുകളെ കുറിച്ച് ആയുർവേത്തിൽ പറയുന്നുണ്ട് .

ഔഷധഗുണങ്ങൾ 

നിരവധി ഔഷധഗുണമുള്ള ഒരു സസ്യമാണ് വേപ്പ് ,മിക്ക സ്ഥലങ്ങളിലും ആര്യവേപ്പിനെ മഹാലക്ഷ്മിയായി കണ്ടുവരുന്നു . മഞ്ഞപ്പിത്തം ,വയറിളക്കം അഞ്ചാംപനി ,ചൊറി , മുഖക്കുരു ,കൃമി ,പൊള്ളൽ ,വ്രണം ,താരൻ ,മുടികൊഴിച്ചിൽ ,വായ്പുണ്ണ് ,വളംകടി ,പല്ലുവേദന,കുഷ്ടം ,രക്തശുദ്ധി ,കഫപിത്ത രോഗങ്ങൾ  തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഒരു പ്രതിവിധിയാണ് ഈ സസ്യം . കൂടാതെ നല്ലൊരു കീടനാശിനി കൂടിയാണ് ആര്യവേപ്പ് . വേപ്പിലക്കഷായം കർഷകർ കീടനാശിനിയായി ഉപയോഗിച്ചു വരുന്നു .കൂടാതെ ബാക്ടീരിയകൾ ,വൈറസുകൾ ,ഫംഗസുകൾ എന്നിവയ്‌ക്കെതിരെയും ഒരു ഫലപ്രദമായ കീടനാശിനിയായി ആര്യവേപ്പ് ഉപയോഗിക്കുന്നു . വ്യാവസായിക ആവിശ്യങ്ങൾക്കും ആര്യവേപ്പ് ധാരാളമായി ഉപയോഗിക്കുന്നു . സോപ്പുകളും ,ചായങ്ങളും നിർമ്മിക്കുന്നതിന് വേപ്പെണ്ണ വൻതോതിൽ ഉപയോഗിച്ചുവരുന്നു . വേപ്പിൻകുരു ആട്ടി എണ്ണയെടുത്ത ശേഷം കിട്ടുന്ന പിണ്ണാക്ക് (വേപ്പിൻപിണ്ണാക്ക് ) നല്ലൊരു അടിവളമായി കർഷകർ ഉപയോഗിച്ചു വരുന്നു .

 

രാസഘടകങ്ങൾ 

നിരവധി ഗുണങ്ങളുള്ള വേപ്പിന്റെ ഔഷധസമൃദ്ധി അതിലടങ്ങയിരിക്കുന്ന രാസഘടകങ്ങളുടെ സവിശേഷതയാണ് .വേപ്പിന്റെ ഇലയിലും ,തൊലിയിലും മാർഗോസിൻ എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു . ഈ ഘടകമാണ് വേപ്പണ്ണയായി അറിയപ്പെടുന്നത് . കൂടാതെ വേപ്പിൻ നിംബിനിൻ ,നിംബിടിൻ ,നിംബോസ്റ്റൈറോൾ , എന്നിവയും അടങ്ങിയിരിക്കുന്നു . 

 • Botanical name : Azadirachta indica 
 • Family : Meliaceae (Neem family)
 • Common name : Neem
 • Malayalam : Ariyaveppu , Raja Veppu
 • Marathi : Nimbay
 • Hindi : Neem
 • Tamil : Veppai, Vembu , Veppu
 • Telugu : Veppa , Veppa Chettu
 • Kannada : Turakabevu
 • Bengali : Neem
 • Sanskrit : Pakvakrita, Nimbaka

രസാദിഗുണങ്ങൾ 

 • രസം : തിക്തം
 • ഗുണം : ലഘു, സ്നിഗ്ധം
 • വീര്യം : ഉഷ്ണം
 • വിപാകം : കടു 

ചില  ഔഷധപ്രയോഗങ്ങൾ

1, ചർമ്മരോഗങ്ങൾ 

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് വെള്ളം തിളപ്പിച്ചു സ്ഥിരമായി  കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങളും മാറാൻ സഹായിക്കും.

 ആര്യവേപ്പിനെ ഇലയോ , തൊലിയോ കഷായംവെച്ച് ചർമരോഗങ്ങൾ ഉള്ള ഭാഗത്ത് ഈ കഷായം പുരട്ടിയാൽ വളരെയെളുപ്പം രോഗശമനം കിട്ടും .

2, വായിപ്പുണ്ണ്

 വേപ്പിലയും മൂന്നിലൊരു ഭാഗം കുരുമുളകും പുളിച്ച മോരിൽ കലക്കി പതിവായി വായിൽ കൊണ്ടാൽ വായിപ്പുണ്ണ് മാറുന്നതാണ്.

3, അലർജി

 തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങൾക്ക് വേപ്പില കൊണ്ട് തലോടുന്നതും ,വേപ്പില അരച്ച് പുറമെ പുരട്ടുന്നതും  വളരെ നല്ലതാണ്.

4, കൃമിശല്ല്യം 

 ആര്യവേപ്പിലയുടെ നീരും സമം തേനും ചാലിച്ച് മൂന്ന് ദിവസം തുടർച്ചയായി കഴിച്ചാൽ കൃമിശല്ല്യം മാറിക്കിട്ടും .

5, മുറിവ് 

ആര്യവേപ്പിന്റെ  ഇലയോ, തൊലിയോ കഷായംവെച്ച് മുറിവുകൾകഴുകിയാൽ മുറിവുകൾ  പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും.

ഉണങ്ങാത്ത മുറിവിന് ആര്യവേപ്പിനെ തൊലി കഷായംവച്ച് കുടിക്കുന്നതും നല്ലതാണ് . മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും.
 

6, വയറിളക്കം

കുരുമുളകും ,ഞാവൽപട്ടയും, ആര്യവേപ്പിന്റെ തൊലിയും ചേർത്ത് ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ വീതം വെള്ളത്തിൽ ചാലിച്ച് കഴിച്ചാൽ വയറിളക്കം മാറാൻ സഹായിക്കും.


7, വിഷം 

വിഷജന്തുക്കൾ കടിച്ചുണ്ടാകുന്ന മുറിവുകൾക്ക് ആരിവേപ്പ് മികച്ച ഒരു ഔഷധമാണ് .ആര്യവേപ്പിലയും ,താനിക്കയും ചേർത്തരച്ച് മുറിവിൽ ദിവസവും രണ്ടുനേരം പുരട്ടിയാൽ മുറിവുണങ്ങാൻ സഹായിക്കും.

8, പൊള്ളൽ

 പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ച് പുരട്ടിയാൽ പൊള്ളൽ വേഗം സുഖപ്പെടും.

9,രക്തശുദ്ധിക്ക് 

വേപ്പില അരച്ച് കുഴമ്പ് രൂപത്തിലാക്കി ഇടയ്ക്കിടെ കഴിക്കുന്നത് രക്തശുദ്ധി ഉണ്ടാക്കും   .

10, മോണരോഗം 

വേപ്പിന്റെ  മൂക്കാത്ത കമ്പ് ചതച്ച് പല്ലു തേക്കുന്നത് പല്ലിന്റെയും, മോണയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ് .

11, കൊതുക് ശല്ല്യം 

 വേപ്പില മികച്ച അണുനാശിനി കൂടിയാണ്. വേപ്പിൻ തൈലം കൈകാലുകളിൽ പുരട്ടിയാൽ കൊതുക് കടിക്കില്ല , വെള്ളത്തിൽ ചേർത്ത് മുറിക്കുള്ളിൽ സന്ധ്യാസമയത്ത് സ്പ്രേ ചെയ്താൽ  കൊതുകുശല്ല്യം ഉണ്ടാകില്ല  .

12, മുഖക്കുരു മാറാൻ 

 വേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് പതിവായി മുഖം കഴുകിയാൽ മുഖക്കുരുവിന്റെ ശല്യമേ ഉണ്ടാകില്ല.

13, താരൻ മുടികൊഴിച്ചിൽ 

വേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് പതിവായി തല കഴുകിയാൽ താരനും മുടികൊഴിച്ചിലും മാറിക്കിട്ടും .

14, വളംകടി മാറാൻ 

വേപ്പിലയും ,പച്ചമഞ്ഞളും ചേർത്ത് അരച്ചുപുരട്ടിയാൽ വളംകടി മാറിക്കിട്ടും ,

15, പല്ലുവേദന 

വേപ്പിൻ കമ്പുകൊണ്ട് പല്ലുതേച്ചാൽ പല്ലുവേദന മാറിക്കിട്ടും .
Previous Post Next Post