താലീസപത്രം, ചുമയ്‌ക്കും ആസ്മയ്ക്കും ഔഷധം .

ചുമ ,ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ്  താലീസപത്രം .സംസ്‌കൃതത്തിൽ  താലീശം, താലീസ, താലീപത്രം, ധാത്രിപർണി, ശുകോദര തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

Botanical name : Abies spectabil   

Family : Pinaceae (Pine family) .

Synonyms : Pinus spectabilis,  Pinus webbiana .

വിതരണം .

കാശ്മീർ മുതൽ ആസാം വരെയുള്ള ഹിമാലയ പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു . 

സസ്യവിവരണം .

60 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൻ മരമാണ് താലിസം അഥവാ താലീസപത്രം .ഒന്നിലധികം വൃക്ഷങ്ങളെ താലീസമായി ഉപയോഗിക്കുന്നു എങ്കിലും Pinus webbiana ,Abies spectabilis എന്നീ  ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന സസ്യങ്ങളുടെ ഇലകളാണ് പ്രധാനമായും  താലീസപത്രമായി ഉപയോഗിക്കുന്നത് .

പ്രാദേശികനാമങ്ങൾ .

English Name – Himalayan Silver Fir .

Malayalam Name – Thaleesapathram .

Tamil Name – Talispatra, Taleesapatri .

Kannada Name – Tales Patra, Talisapathra .

Telugu Name – Taleesapatri .

Hindi Name – Thaleesa Patra, Talispatra .

Marathi Name – Laghu Taleespatra .

Bengali Name – Talispatra, Tallish Pala .

Gujrati Name – Tallish Patra .

Oriya Name – Talis .

thaleesapathradi choornam malayalam, viral pani malayalam, jaladosham maran malayalam, vyoshadi vatakam, malayalam health, kerala, panikoorka uses in malayalam, allergy, kuttikalude pani maran malayalam, fever treatment at home malayalam, malayalam health tips, healthtipsmalayalam


ഔഷധയോഗ്യഭാഗം .

ഇല .

രസാദിഗുണങ്ങൾ .

രസം -തിക്തം ,മധുരം .

ഗുണം -ലഘു ,തീഷ്‌ണം .

വീര്യം -ഉഷ്‌ണം .

വിപാകം -മധുരം .

താലീസപത്രം ഔഷധഗുണങ്ങൾ .

പനി ,ചുമ ,ആസ്മ ,ക്ഷയം ,ജലദോഷം, തുമ്മൽ, മൂക്കടപ്പ് ,തലവേദന തുടങ്ങിയവയെ ശമിപ്പിക്കും .കഫം പുറം തള്ളാൻ സഹായിക്കുന്നു .വിശപ്പും ദഹനവും വർധിപ്പിക്കും . ഛർദ്ദി,മനം പുരട്ടൽ എന്നിവയ്ക്കും നല്ലതാണ് .വാതരോഗങ്ങൾ ,ദന്ത രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .ശരീരത്തിലെ വിഷവസ്തുക്കളെ പുറം തള്ളാൻ സഹായിക്കുന്നു ,ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് .വയറ്റിലെ മുഴകൾക്കും നല്ലതാണ് .വേദന ,വീക്കം എന്നിവയ്ക്കും നല്ലതാണ് .വിഷാദരോഗത്തിനും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .താലീസപത്രം  ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

താലീസപത്രം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

താലീസപത്രാദി ചൂർണം - Thaleesa Patradi Choornam .

ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .തുടർന്നു വായിക്കാം  താലീസപത്രാദി ചൂർണം ഉപയോഗം, ചേരുവകള്‍ .

 താലീസപത്രാദി ലേഹം - Talisapatradi Leham .

ചുമ ,ജലദോഷം ,ആസ്മ ,തുമ്മൽ ,സൈനസൈറ്റിസ് ,ടോൺസിലൈറ്റിസ് എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ലേഹ്യരൂപത്തിലുള്ള ഒരു ഔഷധമാണ് താലീസപത്രാദി ലേഹം .കൂടാതെ വിശപ്പില്ലായ്മ, ദഹനക്കേട്, പുളിച്ചു തികട്ടൽ ,ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഗ്രഹണി ,ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും താലീസപത്രാദി ലേഹം ഉപയോഗിച്ചു വരുന്നു .

താലീസപത്രാദി വടകം - Thalisapatradi Vatakam .

ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് താലീസപത്രാദി വടകം .

ബാലാമൃതം - Balamritam.

കുട്ടികളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന  ദ്രാവകരൂപത്തിലുള്ള മരുന്നാണ് ബാലാമൃതം .കുട്ടികളുടെ ശരീരപുഷ്ടിയും ,ആരോഗ്യവും ,രോഗപ്രതിരോധശേഷിയും വർധിപ്പിക്കാൻ ബാലാമൃതം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .ഇടവിട്ടുണ്ടാകുന്ന പനി,ജലദോഷം ,ചുമ എന്നിവയെ തടയുന്നു .കുട്ടികൾക്കുണ്ടാകുന്ന ശരീരക്ഷീണം ,രക്തക്കുറവ് ,എപ്പോഴും രോഗാവസ്ഥ ,വിശപ്പില്ലായ്‌മ തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഒരു മരുന്നായി ബാലാമൃതം  ഉപയോഗിച്ചു വരുന്നു .

കനകാസവം -Kanakasavam.

ആസ്മ ,ചുമ ,പനി ,ജലദോഷം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് കനകാസവം.

വ്യോഷാദി വടകം - Vyoshadi Vatakam .

ആസ്മ ,ചുമ ,പനി ,ജലദോഷം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് വ്യോഷാദി വടകം .

വിശ്വാമൃതം - Viswamritam .

വയറിളക്കം ,ദഹനക്കുറവ് ,വിശപ്പില്ലായ്‌മ ,ഗ്രഹണി ,പനി മുതലായവയുടെ ചികിൽത്സയിലും പ്രസവാനന്തര ചികിൽത്സയിലും  ഉപയോഗിക്കുന്ന  ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് വിശ്വാമൃതം .

മുസ്താദി മർമ്മകഷായം (Mustadi Marmakashayam) .

അസ്ഥികളുടെ ഒടിവ് ,ഉളുക്ക് ,ക്ഷതം ,ഓസ്റ്റിയോപൊറോസിസ് തുടങ്ങിയവയുടെ ചികിൽത്സയിൽ മുസ്‌താദി മർമ്മകഷായം ഉപയോഗിക്കുന്നു .

വരാവിശാലാടി കഷായം - Varavisaladi Kashayam .

മാനസിക രോഗങ്ങൾ ,വിഷാദം ,വിഭ്രാന്തി ,ഓർമ്മക്കുറവ് ,ബുദ്ധിക്കുറവ് ,വിളർച്ച ,പനി ,പ്രമേഹം ,വിഷബാധ ,ആസ്മ  മുതലായവയുടെ ചികിത്സയിൽ വരാവിശാലാടി കഷായം ഉപയോഗിച്ചു വരുന്നു .

കല്യാണക ഘൃതം - Kalyanaka Ghritam . 

പനി ,ചുമ ,അപസ്‌മാരം ,വിളർച്ച ,ഓർമ്മക്കുറവ് ,മാനസിക വൈകല്യങ്ങൾ ,വന്ധ്യത  തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് കല്യാണക ഘൃതം .

ബൃഹച്ഛാഗലാദി  ഘൃതം - Brihachagaladi Ghritam .

എല്ലാത്തരം വാതരോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ്  ബൃഹച്ഛാഗലാദി  ഘൃതം .കൂടാതെ മാനസിക രോഗങ്ങൾ ,അപസ്‌മാരം ,മൂലക്കുരു ,പനി ,ചർമ്മരോഗങ്ങൾ ,രക്തസ്രാവം ,വയറുവേദന ,തലവേദന ,ചെവിവേദന മുതലായ രോഗങ്ങൾക്കും ബൃഹച്ഛാഗലാദി  ഘൃതം ഉപയോഗിക്കുന്നു .

സിതാവടകം - sithavatakam .

ദഹനക്കേട് ,ഛർദ്ദി, ഓക്കാനം, പനി, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം മുതലായവയുടെ ചികിത്സയിൽ സിതാവടകം ഉപയോഗിച്ചു വരുന്നു .

താലീസപത്രം ചില ഔഷധപ്രയോഗങ്ങൾ .

താലീസപത്രത്തിന്റെ ഇല ഉണക്കിപ്പൊടിച്ച ചൂർണം 1 ഗ്രാം മുതൽ 2 ഗ്രാം വരെ തേനിലോ ചെറു ചൂടുവെള്ളത്തിലോ കലർത്തി കഴിക്കുന്നത് പനി , ചുമ ,ആസ്മ ,എക്കിൾ  ,ജലദോഷം ,തൊണ്ടവേദന എന്നിവയ്‌ക്കെല്ലാം ആശ്വാസം കിട്ടും .കൂടാതെ വിശപ്പില്ലായ്മ ,രുചിയില്ലായ്‌മ ,മനം പിരട്ടൽ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഇല ഉണക്കിപ്പൊടിച്ച ചൂർണ്ണം വെള്ളത്തിൽ ചാലിച്ചു നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ശമനം കിട്ടും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . Whatsapp ,Telegram , Arattai .

Previous Post Next Post