ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധപ്പൊടിയാണ് താലീസപത്രാദി ചൂർണം . ഇതിനെ താലീസാദി ചൂര്‍ണ്ണം എന്നും അറിയപ്പെടുന്നു .
മരുന്നിന്റെ പേരു സൂചിപ്പിക്കുന്ന പോലെ Abies spectabilis എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന താലീസപത്രം എന്ന സസ്യത്തിന്റെ ഇല ഇ ഔഷധത്തിലെ പ്രധാന ഘടകമാണ് ..കൂടാതെ മറ്റു ആറോളം ഔഷധങ്ങളും ചേർത്താണ് താലീസപത്രാദി ചൂർണം തയാറാക്കിയിരിക്കുന്നത് .ഗുളിക രൂപത്തിലും ഈ ഔഷധം വിപണിയിൽ ലഭ്യമാണ് .(താലീസപത്രാദിവടകം ).വടകം എന്നാൽ ഗുളിക എന്നാണ് അർഥമാക്കുന്നത് .
താലീസപത്രാദി ചൂർണം ചേരുവകൾ .
1. താലീസപത്രം - Abies spectabilis .
2. കുരുമുളക് - Piper nigrum .
3. തിപ്പലി - Piper longum .
4. ചുക്ക് - Zingiber officinale .
5. കറുവപ്പട്ട - Cinnamomum zeylanicum .
6.ഏലയ്ക്ക - Elettaria cardamomum .
7. പഞ്ചസാര - Cane sugar .
താലീസപത്രാദി ചൂർണത്തിന്റെ ഗുണങ്ങൾ .
പനി ,ചുമ ,വരണ്ട ചുമ ,കഫത്തോടു കൂടിയ ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് തുടങ്ങിയവയ്ക്ക് താലീസപത്രാദി ചൂർണം ഫലപ്രദമാണ് .കൂടാതെ വയറിളക്കം, ഛർദ്ദി ,വയറുവേദന ,വായുകോപം ,വിശപ്പില്ലായ്‌മ ,വിളർച്ച എന്നിവയ്ക്കും നല്ലതാണ് .
ഇതിൽ അടങ്ങിയിരിക്കുന്ന താലീസപത്രം ചുമയ്‌ക്കും ജലദോഷത്തിനും ഫലപ്രദമാണ് .ഇത് കഫത്തെ പുറം തള്ളാൻ സഹായിക്കുന്നു .കൂടാതെ വിശപ്പുണ്ടാക്കുകയും ചെയ്യുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന കുരുമുളക് കഫത്തിന്റെ ഉൽപാദനം കുറയ്ക്കുന്നു .ചുമയും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു .
ഇതിൽ അടങ്ങിയിരിക്കുന്ന ഇഞ്ചി ഓക്കാനം ,ഛർദ്ദി ,ദഹനക്കേട് ,ആസ്മ എന്നിവയ്ക്ക് ഫലപ്രദമാണ് .ഇതിൽ അടങ്ങിയിരിക്കുന്ന തിപ്പലി കഫത്തെ ഇളക്കുന്നതും പനിയെ ചെറുക്കുന്നതുമാണ് .കൂടാതെ ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയെ ശമിപ്പിക്കുന്നതുമാണ് .ഇത് ദഹനശക്തി വർധിപ്പിക്കുന്നതും വായുകോപം ഇല്ലാതാക്കുന്നതുമാണ് .
ഉപയോഗിക്കുന്ന രീതിയും അളവും .
മുതിർന്നവർ 1 ഗ്രാം മുതൽ 3 ഗ്രാം വരെ തേനിൽ കലർത്തി ഭക്ഷണത്തിനു മുമ്പോ ശേഷമോ ദിവസത്തിൽ ഒന്നോ രണ്ടോ തവണ കഴിക്കാൻ നിർദേശിച്ചിരിക്കുന്നു .കുട്ടികൾക്ക് 1 ഗ്രാം വീതം ദിവസത്തിൽ ഒന്നോ രണ്ടോ തവണ നിർദേശിച്ചിരിക്കുന്നു . 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ നിർദേശ പ്രകാരം .മരുന്ന് ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം .ഒരു ഡോക്ടർക്ക് മാത്രമേ ഇത് എത്രനാൾ കഴിക്കണമെന്ന് കൃത്യമായി പറയാൻ കഴിയു .
പാർശ്വഫലങ്ങൾ .
മരുന്ന് അമിത അളവിൽ കഴിച്ചാൽ വയറെരിച്ചിൽ പോലെയുള്ള പാർശ്വഫലങ്ങൾക്ക് കാരണമാകും .ഇതിൽ പഞ്ചസാര ചേരുവയുള്ളതിനാൽ പ്രമേഹ രോഗികൾ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കരുത് .
ഈ വെബ്‌സൈറ്റിൽ വിവരിക്കുന്ന കാര്യങ്ങൾ അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല . അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .