ചെറുതേക്ക് , പനിക്കും ചുമയ്‌ക്കും ആസ്മയ്ക്കും ഔഷധം

ഒരു ഔഷധസസ്യമാണ് ചെറുതേക്ക് .ആയുർവേദത്തിൽ പനി ,ആസ്മ ,അലർജി മുതലായവയുടെ ചികിത്സയിൽ ചെറുതേക്ക് ഔഷധമായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ ഭാർങ്‌ഗി എന്ന പേരിൽ അറിയപ്പെടുന്നു . കൂടാതെ ഖരശാക ,ബർബുറ കസാജിത്ത് തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name : Rotheca serrata .   

Family: Verbenaceae (Verbena family).

Synonyms : Clerodendrum serratum . Cyclonema serratum ,Volkameria serrata .

വിതരണം .

ഇന്ത്യയിലുടനീളം വനങ്ങളിൽ കാണപ്പെടുന്നു .

സസ്യവിവരണം .

ശരാശരി ഒരാൾ പൊക്കത്തിൽ വരെ വളരുന്ന കുറ്റിച്ചെടി .ഇലകൾക്ക് 10 സെ.മീ നീളവും 5 സെ.മീ വീതിയും കാണും .പൂക്കൾ നീല നിറത്തിലും കുലകളായും ഉണ്ടാകുന്നു .ഈ സസ്യത്തിൽ എല്ലായ്പ്പോഴും പൂക്കൾ കാണപ്പെടുന്നു .തേക്കിന്റെ ഇലകളോട് രൂപ സാദൃശ്യം ഉള്ളതിനാലാണ് ചെറുതേക്ക് എന്ന പേരു വരാൻ കാരണം .

ഇനങ്ങൾ .

Premna herbacea , Clerodendrum indicum , Picrasma quasiodes തുടങ്ങിയ ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന സസ്യങ്ങളെയും  ചെറുതേക്കായി ഉപയോഗിക്കുന്നു .

പ്രാദേശികനാമങ്ങൾ .

English name – Blue Fountain Bush .

Malayalam name – Cherutekku .

Tamil name – Sirutekku .

Kannada name – Gantubhaarangi .

Telugu name: Gantubarangi .

Hindi name – Bharangi .

Marathi name – Bharangi .

Gujarati name – Bharangi .

rotheca serrata, rotheca serrata flower, rotheca, serratum, clerodendrum serratum, benefits of clerodendrum infortunatum, clerodendrum serratum easy ayurveda, clerodendrum serratum in hindi, ayurvedic benefits, ประโยชน์ของพืช clerodendrum serratum, benefit plant


ഔഷധയോഗ്യഭാഗം .

വേര് ,തൊലി ,ഇല .

രസാദിഗുണങ്ങൾ .

രസം -തിക്തം ,കടു .

ഗുണം -രൂക്ഷം ,ലഘു .

വീര്യം -ഉഷ്‌ണം .

വിപാകം -കടു .

ചെറുതേക്കിൻറെ ഔഷധഗുണങ്ങൾ .

ചുമ ,ആസ്മ തുടങ്ങിയ ശാസ്വകോശ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കും .കഫത്തെ പുറം തള്ളാൻ സഹായിക്കുന്നു .രക്തം ശുദ്ധീകരിക്കും .ഉദരരോഗങ്ങൾ ,വയറ്റിലെ മുഴ ,ദഹനക്കേട് ,വായുകോപം ,വിശപ്പില്ലായ്‌മ എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾ ,വെള്ളപ്പാണ്ട് ,മുറിവ് ,വ്രണം, കുരു  എന്നിവയ്ക്കും നല്ലതാണ് .വാതരോഗങ്ങൾ ,നീര് ,വേദന എന്നിവയ്ക്കും നല്ലതാണ് .പനിക്കും നല്ലതാണ് .മൂത്രം വർധിപ്പിക്കും .മൂത്രത്തിൽ കല്ലിനെ അലിയിച്ചു കളയും .ഉത്തേജകമാണ് .ലൈംഗീകശേഷി വർധിപ്പിക്കും .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .ചെറുതേക്ക്  ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

ചെറുതേക്ക് ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

കനകാസവം -Kanakasavam.

ആസ്മ ,ചുമ ,പനി ,ജലദോഷം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് കനകാസവം.

യോഗരാജ ഗുഗ്ഗുലു- Yogaraja Gulgulu  .

ആമവാതം ,സന്ധിവാതം തുടങ്ങിയ വാതരോഗങ്ങളുടെ ചികിത്സയിൽ യോഗരാജ ഗുഗ്ഗുലു ഉപയോഗിക്കുന്നു .കൂടാതെ അണുബാധയുള്ള മുറിവുകൾ ,വിരശല്യം ,വയറ്റിലെ മുഴകൾ തുടങ്ങിയ ഒട്ടനവധി രോഗങ്ങൾക്ക് യോഗരാജ ഗുഗ്ഗുലു ഉപയോഗിക്കുന്നു .

ഹരീതക്യാദി രസായനം - Haritakyadi Rasayanam .

ചുമ ,ആസ്മ തുടങ്ങിയ എല്ലാ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ ഹരീതക്യാദി രസായനം ഉപയോഗിക്കുന്നു .

അമൃതപ്രാശ ഘൃതം -Amrithaprasa Ghritam.

പനി ,ആസ്മ ,ചുമ ,ലൈംഗീകശേഷിക്കുറവ് ,ബീജങ്ങളുടെ എണ്ണക്കുറവ് ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് അമൃതപ്രാശഘൃതം .

അഗസ്ത്യ രസായനം - Agastya rasayanam .

ആസ്മയ്ക്കും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന ലേഹ്യരൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അഗസ്ത്യ രസായനം. തുടർന്നു വായിക്കാം അഗസ്ത്യ രസായനം ഉപയോഗം ചേരുവകൾ  .

വ്യാഘ്ര്യദി കഷായം - Vyaghryadi Kashayam.

പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,മൂക്കൊലിപ്പ് തുടങ്ങിയവയുടെ ചികിത്സയിൽ വ്യാഘ്ര്യദി കഷായം ഉപയോഗിച്ചു വരുന്നു .ഈ ഔഷധം ലേഹ്യ രൂപത്തിലും (വ്യാഘ്ര്യദി ലേഹ്യം ) ലഭ്യമാണ് .

അയസ്കൃതി -Ayaskrithi.

ത്വക്ക് രോഗങ്ങൾ ,പ്രമേഹം ,വെള്ളപ്പാണ്ട്, വിളർച്ച ,അമിതവണ്ണം ,മൂത്രരോഗാണുബാധ, മൂലക്കുരു ,വിശപ്പില്ലായ്മ ,വിരശല്യം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന കഷായ രൂപത്തിലുള്ള ഒരു ഔഷധമാണ് അയസ്കൃതി .

വലിയ ലാക്ഷാദി തൈലം -Valiya Lakshadi Tailam .

 പനിയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശരീരവേദന എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .കൂടാതെ തലവേദന ,സന്ധിവേദന തുടങ്ങിയവയുടെ ചികിത്സയിലും ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .

ദശമൂലാരിഷ്ടം - Dasamularishtam .

ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,വായുകോപം ,വിളർച്ച ,ശരീരവേദന ,സന്ധിവേദന ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .

ധനദനയനാദി കഷായം - Dhanadanayanadi kashayam .

മുഖ പക്ഷാഘാതം ,കോച്ചിപ്പിടുത്തം ,വിറയൽ തുടങ്ങിയ വാത സംബന്ധമായ അസുഖങ്ങൾ മൂലമുണ്ടാകുന്ന അവസ്ഥകളിൽ ധനദനയനാദി കഷായം ഉപയോഗിക്കുന്നു .

ദശമൂല രസായനം -  Dasamoola Rasayanam .

ചുമ ,ആസ്മ ,മൂക്കൊലിപ്പ് ,ബ്രോങ്കൈറ്റിസ് മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ഔഷധമാണ് ദശമൂല രസായനം .

ചെറുതേക്കിൻറെ ചില ഔഷധപ്രയോഗങ്ങൾ .

ചെറുതേക്കിൻ വേരും ചുക്കും സമമായിപൊടിച്ച്  അര ടീസ്പൂൺ വീതം  ശർക്കരയും എണ്ണയും ചേർത്ത് മൂന്നോ നാലോ ദിവസം കഴിച്ചാൽ ചുമയും  കഫക്കെട്ടും മാറും .ചെറുതേക്കിൻ വേരും ചുക്കും സമമായി പൊടിച്ച് അര ടീസ്പൂൺ വീതം ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ ശ്വാസം മുട്ട് മാറും .ചെറുതേക്കിൻറെ വേരും  കാട്ടു തിപ്പലി വേരും ഉണക്കിപ്പൊടിച്ചു 3 ഗ്രാം വീതം  പഞ്ചസാര ചേർത്ത് കഴിക്കുന്നതും ചുമ മാറാൻ നല്ലതാണ് .

ചെറുതേക്കിന്റെ ഇല അരച്ചു പുരട്ടുന്നത് മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും .ഇല അരച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പരു പെട്ടന്നു പഴുത്തു പൊട്ടി പോകാൻ സഹായിക്കും .

ALSO READ : മുരിങ്ങയില കൊളസ്ട്രോളിനും പൊണ്ണത്തടിക്കും പരിഹാരം .

ചെറുതേക്ക് ഇലയും ,വേരും ,തൊലിയും അരച്ച്  എണ്ണകാച്ചി കുട്ടികളെ തേച്ചു കുളിപ്പിച്ചാൽ കുട്ടികളിലെ മെലിച്ചിൽ മാറിക്കിട്ടും .ചെറുതേക്കിന്റെ ഇലയും ,വേരും, തൊലിയും ചേർത്ത് കഷായമുണ്ടാക്കി 25 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ ചുമ ,കഫക്കെട്ട് ,ആസ്മ ,പനി എന്നിവ മാറാൻ നല്ലതാണ് .

ചെറുതേക്കിൻറെ വേര് ഉണക്കിപ്പൊടിച്ചു അര ടീസ്പൂൺ വീതം ചെറുനാരങ്ങ വെള്ളത്തിൽ കലക്കി കുറച്ചു ദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറിക്കിട്ടും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . Whatsapp ,Telegram , Arattai .





Previous Post Next Post