ധന്വയാസം ഔഷധഗുണങ്ങളും ഉപയോഗവും

ഒരു ഔഷധസസ്യമാണ് ധന്വയാസം .ആയുർവേദത്തിൽ പനി ,ചുമ ,ശ്വാസം മുട്ട് ,ഓക്കാനം ,ഛർദ്ദി ,വയറിളക്കം ,മൂത്രതടസ്സം മുതലായവയുടെ ചികിത്സയിൽ ധന്വയാസം ഔഷധമായി ഉപയോഗിക്കുന്നു .സംസ്‌കൃതത്തിൽ ദുരാലഭാ എന്ന പേരിൽ അറിയപ്പെടുന്നു .കൂടാതെ ധന്വയാസഃ,  താമ്രമൂലാ, ദുഃസ്പർശഃ, സമുദ്രാന്തം, കഛുരഃ, സൂക്ഷ്മപത്രഃ, ഹരിവിഗ്രഹാ, അനന്താ തുടങ്ങിയ സംസ്‌കൃത നാമങ്ങളും ഈ സസ്യത്തിനുണ്ട് .

Latin name : Fagonia cretica .

Family- Zygophyllaceae (Caltrop family .

വിതരണം .

ഗുജറാത്ത് ,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഒരു കള സസ്യമായി വളരുന്നു .

സസ്യവിവരണം .

40 സെ.മീ ഉയരത്തിൽ വരെ ധാരാളം ശാഖോപശാഖകളായി വളരുന്ന നിറയെ മുള്ളുകളുള്ള ഒരു ഔഷധിയാണ് ധന്വയാസം .ഇലയ്ക്കും തണ്ടിനും മുള്ളിനും പച്ചനിറമാണ് .ഇലകൾ സൂചിപോലെ കൂർത്തിരിക്കും .ഇവയിൽ ഇളം റോസ് നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു .

പകരക്കാരൻ .

കേരളത്തിൽ  ധന്വയാസം കാണപ്പെടുന്നില്ല .അതിനാൽ ഇതിനു പകരമായി കൊടിത്തൂവ (വള്ളിച്ചൊറിയണം ) ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു . ALSO READ കൊടിത്തൂവയുടെ ഔഷധഗുണങ്ങൾ .

പ്രാദേശികനാമങ്ങൾ .

English name – Khorasan thorn

Malayalam name - Dwanyasam .

Tamil name – Tulaganari .

Telugu name – Gilaregati .

Hindi name – Dhamasa, Dhamsa .

Marathi name – Dhamasi .

Bengali name – Duralabha .

Punjabi name – Dhamah .

Gujarati name – Dhamaso 

ഔഷധയോഗ്യഭാഗം.

സമൂലം .

രസാദിഗുണങ്ങൾ  .

രസം -കഷായം ,മധുരം ,തിക്തം .

ഗുണം -ലഘു ,രൂക്ഷം .

വീര്യം -ശീതം .

വിപാകം -കടു .

health benefits of fagonia cretica, fagonia cretica benefits, fagonia arabica health benefits, fagonia arabica health benifits, fagonia cretica benefits in urdu, fagonia cretica, fagonia cretica linn, health benefits, fagonia benefits, benefits of fagonia, health benefits of garlic, fagonia benefits in urdu, health benefits of fruits, health benefits of dhamasa booti, choriyanam health benefits, pomegranate health benefits, health benefits of pomegranate, health benefits of pomegranate juice


ധന്വയാസം ഔഷധഗുണങ്ങൾ .

രക്തം ശുദ്ധീകരിക്കും .പനി ,ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയവയെ ശമിപ്പിക്കും .ഓക്കാനം ,ഛർദ്ദി ,വയറിളക്കം എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾ ,മുറിവുകൾ എന്നിവയ്ക്കും നല്ലതാണ് ,വായ്പ്പുണ്ണ് ,മോണവീക്കം ,തൊണ്ടവേദന എന്നിവയ്ക്കും നല്ലതാണ് .പ്രമേഹം ,മൂലക്കുരു ,മൂത്രാശയ രോഗങ്ങൾ,ചുട്ടുനീറ്റൽ ,വാതരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .നാഡിബലം വർധിപ്പിക്കും .മാനസിക വൈകല്യങ്ങൾ പരിഹരിക്കും .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .ധന്വയാസം ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

ധന്വയാസം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

ദുരാലഭാരിഷ്ടം - Duralabharishtam .

രക്തം പോകുന്ന പൈൽസ് ,മലബന്ധം ,വിശപ്പില്ലായ്‌മ മുതലായവയുടെ ചികിത്സയിലും ഞരബ് സംബന്ധമായ രോഗങ്ങളുടെ ചികിത്സയിലും ദുരാലഭാരിഷ്ടം ഉപയോഗിക്കുന്നു .

ദുസ്പർശകാദി കഷായം -Dusparsakadi Kashayam .

പൈൽസ് ,ഫിസ്റ്റുല എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കന്ന ഒരു ഔഷധമാണ് ദുസ്പർശകാദി കഷായം.

ഉശീരാസവം - Useerasavam .

രക്തസ്രാവ വൈകല്യങ്ങൾ, മലാശയ രക്തസ്രാവം ,മൂക്കിൽ നിന്നുള്ള രക്തസ്രാവം ,അമിത ആർത്തവ രക്തസ്രാവം , വിളർച്ച, പ്രമേഹം, മൂലക്കുരു, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു മരുന്നാണ് ഉശീരാസവം .

മഹാതിക്തക ഘൃതം -Mahatiktakaghritam.

എല്ലാത്തരം ത്വക്ക് രോഗങ്ങളുടെയും  ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് മഹാതിക്തക ഘൃതം .കൂടാതെ ഗ്യാസ്ട്രൈറ്റിസ്, സന്ധിവാതം ,അനീമിയ ,മഞ്ഞപ്പിത്തം ,പനി ,അമിത ആർത്തവം ,വെള്ളപോക്ക് തുടങ്ങിയവയുടെ ചികിത്സയിലും മഹാതിക്തക ഘൃതം ഉപയോഗിക്കുന്നു .

 മാനസമിത്ര ഗുളിക - Manasamithra Gulika .

വിഷാദരോഗം ,സ്ട്രെസ്, ടെൻഷൻ, ഉന്മാദം,ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ മാനസമിത്ര ഗുളിക ഉപയോഗിക്കുന്നു .

മഹാരാസ്നാദി കഷായം (Maharasnadi Kashayam).

എല്ലാവിധ വാതവ്യാധികൾക്കും ഉപയോഗിക്കുന്ന ഒരു ഔഷധമാണ്  മഹാരാസ്നാദി കഷായം .അതിനോടൊപ്പം കഴുത്തുവേദന ,നടുവേദന ,മുട്ടുവേദന ,വിറയൽ, ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശാരീരിക ,പേശി ,സന്ധി വേദനകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ സ്ത്രീ -പുരുഷ വന്ധ്യതയുടെ ചികിൽത്സയിലും മഹാരാസ്നാദി കഷായം ഉപയോഗിക്കുന്നു .

സുരണാദി ഘൃതം  - Suranadi Ghritam.

പ്രധാനമായും പൈൽസിന്റെ ചികിത്സയിൽ  ഉപയോഗിക്കുന്ന ഒരു ഔഷധ നെയ്യ് രൂപത്തിലുള്ള  മരുന്നാണ് സുരണാദി ഘൃതം .

ധന്വയാസത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .

ധന്വയാസം സമൂലം ഇട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണവീക്കം ,വായ്പ്പുണ്ണ് എന്നിവ മാറാൻ നല്ലതാണ് .ധന്വയാസം സമൂലം ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ചർമ്മരോഗങ്ങൾ മാറാൻ നല്ലതാണ് .കൂടാതെ ശരീരം ചുട്ടുനീറ്റൽ പനി എന്നിവ മാറാനും നല്ലതാണ് .ഇതിന്റെ തണ്ടിലെ തൊലി അരച്ചു പുരട്ടുന്നത് ചൊറിക്ക് നല്ലതാണ് .

ALSO READ : താലീസപത്രം ഔഷധഗുണങ്ങൾ .

ധന്വയാസം സമൂലം ഉണക്കി കത്തിച്ച പുക ശ്വസിച്ചാൽ ചുമയ്‌ക്കും ജലദോഷത്തിനും ആശ്വാസം  കിട്ടും .ഇത് സമൂലം കഷായമുണ്ടാക്കി 50 മില്ലി വീതം കഴിക്കുന്നത് തലചുറ്റൽ .ഓക്കാനം ,ഛർദ്ദി, വയറിളക്കം.മൂത്രച്ചൂടിച്ചിൽ  എന്നിവ മാറാൻ നല്ലതാണ് .സമൂലം ഉണക്കി പൊടിച്ചത് 5 ഗ്രാം വീതം പാലിൽ കലർത്തി കഴിക്കുന്നത് ശരീരാരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . Whatsapp ,Telegram , Arattai .

Previous Post Next Post