ശതകുപ്പ അഥവാ ചതകുപ്പ ഗുണങ്ങളും ഉപയോഗങ്ങളും

ഒരു സുഗന്ധവ്യഞ്ജനമാണ് ശതകുപ്പ .ഇതിനെ ചതകുപ്പ എന്നും അറിയപ്പെടുന്നു .ചതകുപ്പയും വിത്തും വിത്തിൽ നിന്നും എടുക്കുന്ന എണ്ണയും പാചക ആവശ്യത്തിനായി ഉപയോഗിക്കുന്നു .കൂടാതെ ഇതിനു നിരവധി ഔഷധ ഗുണങ്ങളുണ്ട് .ആയുർവേദത്തിൽ ദഹനപ്രശ്നങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ശതകുപ്പ ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഡിൽ എന്ന പേരിലും .സംസ്‌കൃതത്തിൽ ശതപുഷ്പ എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ ശതാഹ്വാ ,മധുരാ തുടങ്ങിയ സംസ്‌കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name : Anethum graveolens

Family: Apiaceae (Carrot family).

Synonyms : Peucedanum graveolens .

വിതരണം .

പഞ്ചാബ് ,ഗുജറാത്ത് ,ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ചതകുപ്പ വൻ തോതിൽ കൃഷി ചെയ്യുന്നു .

സസ്യവിവരണം .

20 മുതൽ 60 സെ.മീ ഉയരത്തിൽ വരെ വളരുന്ന ഔഷധി .ചെടിയുടെ ശിഖാഗ്രങ്ങളിൽപൂക്കൾ കുലകളായി ഉണ്ടാകുന്നു ,പൂക്കൾക്ക് മഞ്ഞ നിറം .

രാസഘടന .

ശതകുപ്പയുടെ വിത്തിൽ ബാഷ്പശീല തൈലം അടങ്ങിയിരിക്കുന്നു .ഈ തൈലത്തിലെ പ്രധാന ഘടകം കാർവോൺ (Carvone) എന്ന സുഗന്ധദ്രവ്യമാണ് .

പ്രാദേശികനാമങ്ങൾ ,

English name: Dill, Dil, Dill plant, Indian Dill .

Malayalam name : chathakuppa .

Tamil name: Satakuppi .

Hindi name: Soyo .

Marathi name: Shepu .

Bengali name: Saluka .

Gujarati name: Suva .

Telugu name: Sadapa Vittulu .

Kannada name: Sabbasige soppu .

ശതകുപ്പ, ചതകുപ്പ, ചതകുപ്പ (chathakuppa) or ശതകുപ്പ (sathakuppa, ചതകുപ്പ ഒരു നല്ല വേദന സംഹാരി, ചതകുപ്പ ഗ്യാസ് കുറയ്ക്കുന്നു, ചതകുപ്പ എല്ലുകളുടെ ആരോഗ്യത്തിന്


ഔഷധയോഗ്യഭാഗങ്ങൾ .

വിത്ത് ,വിത്തിൽ നിന്നും എടുക്കുന്ന തൈലം .

രസാദിഗുണങ്ങൾ .

രസം -കടു ,തിക്തം .

ഗുണം -ലഘു ,തീഷ്‌ണം .

വീര്യം -ഉഷ്‌ണം .

വിപാകം -കടു .

ചതകുപ്പയുടെ ഔഷധഗുണങ്ങൾ .

പനി .ചുമ ,ജലദോഷം ,ആസ്മ,കഫക്കെട്ട്, തൊണ്ടവേദന തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കും ,ഇത് കഫത്തിന്റെ ഉൽപാദനം കുറയ്ക്കുകയും കഫത്തെ പുറം തള്ളാനും സഹായിക്കുന്നു .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,വായുകോപം ,വയറുവേദന ,വയറിളക്കം എന്നിവയ്ക്കും നല്ലതാണ് .വാതരോഗങ്ങൾ ,നീര് ,വേദന എന്നിവയ്ക്കും നല്ലതാണ് .അസ്ഥികളുടെ ബലം വർധിപ്പിക്കും .മുറിവുകൾ സുഖപ്പെടുത്തും .ചർമ്മ രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും നല്ലതാണ് .

മുലയൂട്ടുന്ന അമ്മമാരിലെ മുലപ്പാൽ വർധിപ്പിക്കും .രസായന ഗുണങ്ങളുണ്ട് .വാർദ്ധക്യം തടയും .ലൈംഗീക ശേഷി വർധിപ്പിക്കും .ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗപ്രദമാണ് . ഹൃദ്രോഗത്തിനും ഉപയോഗപ്രദമാണ്. കിഴിയിടാനുള്ള മരുന്നുകളിൽ ഒരു ചേരുവയാണ് ശതകുപ്പ ,ഇതിന്റെ ഇലകൾ ഭക്ഷ്യയോഗ്യമാണ് .ഇലകൾ പഞ്ചകർമ്മ ചികിത്സയിൽ എനിമാ തെറാപ്പിയിൽ ഉപയോഗിക്കുന്നു .ഇതിന്റെ വിത്തിൽ അടങ്ങിയിരിക്കുന്ന glaziovianin A എന്ന ഘടകത്തിന് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ കഴിവുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . ശതകുപ്പ ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

ചതകുപ്പ ചേരുവയുള്ള ചുരുക്കം ചില ആയുർവേദ ഔഷധങ്ങൾ .

പഞ്ചജീരകഗുഡം - Panchajeeraka Gudam .

ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് പഞ്ചജീരകഗുഡം ,തുടർന്നു വായിക്കാം  പഞ്ചജീരകഗുഡം ഉപയോഗം ചേരുവകൾ .

വായുഗുളിക -Vayugulika.

ഉദര സംബന്ധമായ രോഗങ്ങളുടെയും ശ്വസന സംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഗുളികയാണ് വായുഗുളിക .ചുമ ,ജലദോഷം ,അലർജി ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽത്സയിലും .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,വയറുവേദന , അപസ്‌മാരം ,എക്കിൾ  എന്നിവയുടെ ചികിൽത്സയിലും വായുഗുളിക ഉപയോഗിച്ചു വരുന്നു.

കുമാര്യാസവം (Kumaryasavam).

സ്ത്രീരോഗങ്ങളുടെ ചികിൽത്സയിലും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മൂത്രനാളി സംബന്ധമായ രോഗങ്ങൾക്കും .കുമാര്യാസവം ഉപയോഗിക്കുന്നു .മൂത്രതടസ്സം .മൂത്രച്ചൂടിച്ചിൽ ,മൂത്രത്തിൽ കല്ല് ,ആർത്തവ ക്രമക്കേടുകൾ ,മലബന്ധം ,വിശപ്പില്ലായ്‌മ മുതലായവയുടെ ചികിൽത്സയിൽ കുമാര്യാസവം ഉപയോഗിച്ചുവരുന്നു .കൂടാതെ മെലിഞ്ഞവർ തടിക്കുന്നതിനും പുരുഷന്മാരിലെ ശുക്ലത്തിന്റെ അളവ് വർധിപ്പിക്കുന്നതുനും പ്രമേഹരോഗ ചികിൽത്സയിലും കുമാര്യാസവം ഉപയോഗിക്കുന്നു .കുമാരി എന്നാൽ കറ്റാർവാഴ എന്നാണ് .കറ്റാർവാഴയാണ് ഇതിലെ പ്രധാന ചേരുവ.

സൂതികാമൃതം -  Soothikamritham .

പ്രസവാനന്തര ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സൂതികാമൃതം .കൂടാതെ ചുമ ,ആസ്മ ,ദഹനക്കേട് തുടങ്ങിയവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

ധാന്വന്തരം തൈലം -Dhanwantharam Thailam . 

എല്ലാത്തരം വാതരോഗങ്ങളുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ധന്വന്തരം തൈലം. കൂടാതെ ഒടിവ് ,ചതവ് ,മുറിവ് ,ക്ഷതം , വേദന, തലവേദന  തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് ധാന്വന്തരം തൈലം ഉപയോഗിച്ചു വരുന്നു .പ്രസവശേഷം സ്ത്രീകളുടെ ശരീരബലം വർധിപ്പിക്കുന്നതിന് ഇത്  മസ്സാജിങ്ങിനായി ഉപയോഗിക്കുന്നു ,

ത്രിവൃതസ്നേഹം -Trivritasneham . 

എല്ലാത്തരം വാത വ്യാധികൾക്കും പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ത്രിവൃതസ്നേഹം .

ഗന്ധതൈലം -Gandha Thailam .

അസ്ഥികളുടെ ഒടിവുകൾ സുഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു എണ്ണയാണ് ഗന്ധതൈലം .അസ്ഥികളുടെ ഒടിവ് , അസ്ഥികളുടെ ബലക്കുറവ് ,അസ്ഥികളുടെ തേയ്‌മാനം ,പല്ലുകളുടെ ബലക്കുറവ് ,ഉളുക്ക് ,സന്ധിവാതം തുടങ്ങിയവയുടെ ചികിത്സയിൽ ഗന്ധതൈലം ഉപയോഗിക്കുന്നു .ദുർബലമായ അസ്ഥികളെയും സന്ധികളെയും ബലപ്പെടുത്താൻ ഇത് ഉള്ളിലേക്ക് കഴിക്കുന്നതിനും ഉപയോഗിക്കുന്നു .ഈ ഔഷധം ക്യാപ്സൂൾ രൂപത്തിലും ലഭ്യമാണ് .

ബലാശ്വഗന്ധാദി തൈലം - Balaswagandhadi Thailam .

പേശികളുടെയും ,സന്ധികളുടെയും ,അസ്ഥികളുടെയും ബലക്കുറവ് പരിഹരിക്കാൻ ബലാശ്വഗന്ധാദി തൈലം ഉപയോഗിക്കുന്നു .കൂടാതെ തലവേദന ,പനി ,ക്ഷീണം ,സന്ധിവേദന ,വാതരോഗങ്ങൾ ,പക്ഷാഘാതം ,തിമിരം തുടങ്ങിയവയുടെ ചികിത്സയിലും ബലാശ്വഗന്ധാദി തൈലം ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുന്നതിനും വസ്തി ചികിത്സയിലും ഉപയോഗിക്കുന്നു .

ഗുഗ്ഗുലുതിക്തക ഘൃതം -Guggulutiktaka ghritam.

പ്രധാനമായും ചർമ്മരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് ഗുഗ്ഗുലുതിക്തക ഘൃതം.സോറിയാസിസ് ,ചർമ്മഅലർജി ,എന്നിവയുടെ ചികിത്സയിലും ഉണങ്ങാത്ത മുറിവുകൾ ,ഫിസ്റ്റുല എന്നിവയുടെ ചികിത്സയിലും എല്ലാത്തരം വാതരോഗങ്ങളുടെയും ചികിത്സയിലും ഗുഗ്ഗുലുതിക്തക ഘൃതം ഉപയോഗിക്കുന്നു .കഷായ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

ധന്വന്തരം കഷായം - Dhanwantharam kashayam .

പ്രധാനമായും പ്രസവാനന്തര ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് .ഇത് വാതരോഗങ്ങളുടെ ചികിത്സയിലും ഉപയോഗിക്കുന്നു .കൂടാതെ ഹെർണിയ ,പനി ,മൂത്ര തടസം ,ദഹനക്കേട് ,യോനി രോഗങ്ങൾ ,നീര് ,വേദന ,നടുവേദന ,ക്ഷതം തുടങ്ങിയ അവസ്ഥകളിലും ഉപയോഗിക്കുന്നു .ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

നിംബാമൃതാദി തൈലം -Nimbamritadi Tailam.

സോറിയാസിസ് ,അലർജി ത്വക്ക് രോഗങ്ങൾ ,അലർജി കൊണ്ടുണ്ടാക്കുന്ന തുമ്മൽ , മൂക്കൊലിപ്പ് മുതലായവയുടെ ചികിത്സയിൽ നിംബാമൃതാദി തൈലം ഉപയോഗിച്ചു വരുന്നു ,ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .

ലാക്ഷാദി തൈലം -Lakshadi Tailam .

 പനിയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശരീരവേദന എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .കൂടാതെ തലവേദന ,സന്ധിവേദന തുടങ്ങിയവയുടെ ചികിത്സയിലും ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .

സ്‌പതാരിഷ്ടം -Saptarishtam .

ആരോഗ്യവും ഉന്മേഷവും വർധിപ്പിക്കുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും, ദഹനവും വിശപ്പും വർധിപ്പിക്കുന്നതിനും സ്‌പതാരിഷ്ടം ഒരു പൊതു ടോണിക്കായി ഉപയോഗിക്കുന്നു .

അരിമേദാദി തൈലം -Arimedadi Tailam.

.ദന്തരോഗങ്ങളുടെ ചികിൽത്സയിലാണ് ഈ തൈലം പ്രധാനമായും ഉപയോഗിക്കുന്നത് .പല്ലുകളുടെയും മോണകളുടേയും ബലം വർധിപ്പിക്കുന്നതിനും വായിലുണ്ടാകുന്ന പല രോഗങ്ങളെ തടയുന്നതിനും ഈ തൈലം  ഉപയോഗിക്കുന്നു .

മഹാമാഷതൈലം (Mahamasha Tailam).

പക്ഷാഘാതത്തിന്റെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു തൈലമാണ് മഹാമാഷതൈലം .ഇത് ഉള്ളിലേക്ക് കഴിക്കാനും പുറമെ പുരട്ടാനും ഉപയോഗിക്കുന്നു .കൂടാതെ കേൾവിക്കുറവ് ,ചെവിയിലെ മൂളൽ ,താടിയെല്ല് വേദന ,തോളുവേദന ,കൈകാലുകൾ ,കഴുത്ത് എന്നിവിടങ്ങളിലുണ്ടാകുന്ന വേദനകൾ ,തലവേദന ,നേത്രരോഗങ്ങൾ ,വാതരോഗങ്ങൾ ,ശരീരവേദന ,പേശിവേദന ,സന്ധിവേദന തുടങ്ങിയ രോഗങ്ങൾക്ക് മഹാമാഷതൈലം ഉപയോഗിച്ചുവരുന്നു .

മഹാരാസ്നാദി കഷായം -Maharasnadi Kashayam.

എല്ലാവിധ വാതരോഗങ്ങൾക്കും വിശേഷപ്പെട്ട ഒരു ഔഷധമാണ് മഹാരാസ്നാദി കഷായം.അതിനോടൊപ്പം കഴുത്തുവേദന ,നടുവേദന ,മുട്ടുവേദന ,വിറയൽ, ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശാരീരിക പേശി സന്ധി വേദനകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ സ്ത്രീ -പുരുഷ വന്ധ്യതയുടെ ചികിൽത്സയിലും മഹാരാസ്നാദി കഷായം ഉപയോഗിക്കുന്നു .

കാർപ്പാസാസ്ഥ്യാദി കുഴമ്പ് - Karpasasthyadi Kuzhampu .

തോൾ വേദന,കഴുത്ത് വേദന , മരവിപ്പ്, പക്ഷാഘാതം, മുഖം കോടൽ അഥവാ ഫേഷ്യൽ പാൾസി മുതലായവയ്ക്ക് കാർപ്പാസാസ്ഥ്യാദി കുഴമ്പ് ഉപയോഗിക്കുന്നു .പുറമെയുള്ള ഉപയോഗത്തിനാണ് ഇത് ഉപയോഗിക്കുന്നത് .

മധു യഷ്‌ട്യാദി എണ്ണ -Madhuyasthyadi Tailam .

വാതരോഗങ്ങൾ ,കൈകാൽ തരിപ്പ് ,പുകച്ചിൽ ,പനി മുതലായവയുടെ ചികിൽത്സയിൽ മധു യഷ്‌ട്യാദി എണ്ണ ഉപയോഗിക്കുന്നു .

sathakuppa, shatpushpa benefits, vakumba benefits, benefits, heath benefits of dill, health benefits, health benefits, dill tea benefits, chervil benefits, benefits, health benefits of, dill benefits, dill health benefits, dill benefits health, dilly benefits, benefits of chia seeds, health benefits of dill, benefits of dill, health benefits of eating dill, dill vegetable health benefits, dill tea health benefits, dill benefits for health, dill health benefits herb, dill weed health benefits, dill weed benefits


ചതകുപ്പയുടെ ചില ഔഷധപ്രയോഗങ്ങൾ .

സ്ത്രീകളുടെ ആരോഗ്യത്തിനും പ്രസവാനന്തര പരിചരണത്തിനും പണ്ടു കാലം മുതലേ  മുത്തശ്ശിമാർ തയ്യാറാക്കിയിരുന്ന ഒരു ഔഷധമാണ് ശതകുപ്പ ലേഹ്യം .ഇത് കഴിക്കുന്നത് പ്രസവാനന്തരം ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കുന്നതിനും,വയർ ചുരുങ്ങുന്നതിനും ,മുലപ്പാൽ വർധിപ്പിക്കുന്നതിനും ,വിശപ്പ് വർധിപ്പിക്കുന്നതിനും ഉത്തമമാണ് .കൂടാതെ ആർത്തവ കാലത്തേ വയറുവേദന ശമിപ്പിക്കുന്നതിനും ഉത്തമമാണ് .

ഒരു ടീസ്പൂൺ ചതകുപ്പയുടെ വിത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ചു സമയം തിളപ്പിച്ച് അരിച്ചെടുത്ത ശേഷം ചെറിയ ചൂടോടെ കുടിച്ചാൽ വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,വയറുവേദന ,ഗ്യാസ്ട്രബിൾ ,നെഞ്ചിരിച്ചിൽ തുടങ്ങിയവ മാറിക്കിട്ടും .അര ടീസ്പൂൺ ചതകുപ്പയുടെ വിത്തും കൽക്കണ്ടവും ചേർത്ത് പൊടിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ തവണ വീതം കഴിക്കുന്നത് ചുമ ,ജലദോഷം ,തൊണ്ടവേദന എന്നിവ മാറാൻ നല്ലതാണ് .

ചതകുപ്പയുടെ വിത്തിൽ നിന്നും എടുക്കുന്ന തൈലം( Dill oil ) എള്ളെണ്ണയുമായി കലർത്തി പുരട്ടുന്നത് വാതരോഗമായി ബന്ധപ്പെട്ട് സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറാൻ നല്ലതാണ് .ചതകുപ്പയുടെ ഇല അരച്ച് ചൂടാക്കി ചെറിയ ചൂടോടെ പുരട്ടുന്നതും സന്ധികളിലെ നീരും വേദനയും മാറാൻ നല്ലതാണ് .ഇതിൽ കുറച്ച് ഇന്തുപ്പും ചേർത്ത് പുരട്ടുന്നത് തേനീച്ച ,കടന്നൽ മുതലായവ കുത്തിയത് മൂലമുള്ള നീരും വേദനയും മാറാൻ നല്ലതാണ് .

ALSO READ : താലീസപത്രം ഔഷധഗുണങ്ങൾ .

ചതകുപ്പയുടെ വിത്ത് പൊടിച്ചത് 2 ഗ്രാം വീതം ശർക്കരയിൽ കുഴച്ച് ആർത്തവത്തിന് മുമ്പുള്ള ഒരാഴച്ച രാത്രിയിൽ  കിടക്കാൻ നേരംകഴിക്കുന്നത്  ആർത്തവകാലത്തെ അമിത രക്തസ്രാവം ,വേദന എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു .ചതകുപ്പയും അയമോദകവും ചേർത്ത് വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുന്നതും ആർത്തവ തകരാറുകൾ മാറാൻ നല്ലതാണ് .ചതകുപ്പയുടെ വിത്ത് പൊടിച്ചത് 2 ഗ്രാം വീതം മോരിൽ കലർത്തി കുട്ടികൾക്ക് കൊടുത്താൽ വിരശല്യം മാറിക്കിട്ടും .

പാർശ്വഫലങ്ങൾ .

അമിത അളവിൽ കഴിക്കുന്നത് വയറെരിച്ചിലിന് കാരണമായേക്കാം .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . Whatsapp ,Telegram , Arattai .

Previous Post Next Post