ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് പഞ്ചജീരകഗുഡം ,പഞ്ചജീരക എന്നാൽ അഞ്ചു തരം ജീരകം എന്നും .ഗുഡം എന്നാൽ ശർക്കര എന്നുമാണ് അർത്ഥമാക്കുന്നത് .ജീരകം ,കരിംജീരകം ,പെരും ജീരകം ,അയമോദകം ,ശതകുപ്പ എന്നീ അഞ്ചു ജീരക കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെ വിത്തുകൾ ഈ ഔഷധത്തിൽ ഒരു പ്രധാന ചേരുവയാണ് .ഇവയ്‌ക്കെല്ലാം ദഹനസംബന്ധമായ പ്രശ്നങ്ങളെയും ശ്വാസകോശ സംബന്ധമായ രോഗങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ളവയാണ് .ഇവയ്ക്കു പുറമെ മറ്റു നിരവധി ഔഷധങ്ങളും ചേർത്താണ് പഞ്ചജീരകഗുഡം തയാറാക്കുന്നത് .
. പഞ്ചജീരകഗുഡം ചേരുവകൾ .
1. ജീരകം - Cuminum cyminum .
2. കരിംജീരകം - Nigella sativa .
3. പെരും ജീരകം - Foeniculum vulgare
4. അയമോദകം =Apium gaveolens .
5. ചതകുപ്പ - Anethum sowa .
6. മല്ലി - Coriandrum sativum .
7. ജൂനിപെർ - Juniperus Communis
8. ദേവദാരു - Cedrus deodara .
9. കുറശ്ശാണി-Hyoscyamus nige.
10. കായം - Ferula asfoetida .
11. ഊളൻ തകര - Cassia occidentalis.
13. തിപ്പലി വേര് - Piper longum (Rt.) .
14. കൊടുവേലി - .Plumbago zeylanica .
15. മുത്തങ്ങ - Cyperus rotundus .
16. ചുക്ക് - Zingiber officinale .
17. കൊട്ടം - Saussurea lappa .
18 . ശർക്കര -Jaggery .
19 .നെയ്യ് - Ghee .
20 . പാൽ - Milk .
പഞ്ചജീരകഗുഡം ഗുണങ്ങൾ .
പ്രധാനമായും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെയും ചികിത്സയ്ക്കായി നിർദ്ദേശിക്കപ്പെട്ട ഔഷധമാണ് പഞ്ചജീരകഗുഡം .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,ഗ്യാസ്ട്രബിൾ തുടങ്ങിയ ദഹനസംബന്ധമായപ്രശ്നങ്ങൾ പരിഹരിക്കും .പ്രസവാന്തര ചികിത്സയിലും ഉപയോഗപ്രദമാണ് .പ്രസവ ശേഷം സ്ത്രീകൾക്കുണ്ടാകുന്ന ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും .ക്ഷീണം ,തളർച്ച എന്നിവ പരിഹരിക്കുന്നതുനും ഗർഭാശയ ശുദ്ധിക്കും പഞ്ചജീരകഗുഡം വ്യാപകമായി ഉപയോഗിക്കുന്നു .ഇത് സ്ത്രീകൾക്ക് ഒരു ഹെൽത്ത് ടോണിക്കായി നിർദ്ദേശിക്കപ്പെടുന്നു.ഇത് ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്നു .പനി ,ചുമ, ജലദോഷം, ബ്രോങ്കൈറ്റിസ്, മൂക്കൊലിപ്പ് , ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കും പഞ്ചജീരകഗുഡം ഫലപ്രദമാണ് .മഞ്ഞപ്പിത്തം ,വിളർച്ച ,അടിക്കടി മൂത്രം ഒഴിക്കുന്ന അവസ്ഥ ,യോനി രോഗങ്ങൾ തുടങ്ങിയവയ്ക്കും പഞ്ചജീരകഗുഡം ഉപയോഗിക്കുന്നു .
ഉപയോഗിക്കുന്ന രീതിയും അളവും .
മുതിർന്നവർക്ക് 5 മുതൽ 10 ഗ്രാം വരെ ദിവസത്തിൽ ഒന്നോ രണ്ടോ തവണ കഴിച്ച ശേഷം പുറമെ പാൽ അല്ലങ്കിൽ ചെറുചൂടു വെള്ളം കുടിക്കാൻ നിർദേശിച്ചിരിക്കുന്നു . 5 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 5 ഗ്രാം വീതം ദിവസത്തിൽ ഒന്നോ രണ്ടോ തവണ കഴിച്ച ശേഷം പുറമെ പാൽ അല്ലങ്കിൽ ചെറുചൂടു വെള്ളം കുടിക്കാൻ നിർദേശിച്ചിരിക്കുന്നു . 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് 1ഗ്രാം മുതൽ 2 ഗ്രാം വരെ ദിവസത്തിൽ ഒന്നോ രണ്ടോ തവണ കഴിച്ച ശേഷം പുറമെ പാൽ അല്ലങ്കിൽ ചെറുചൂടു വെള്ളം കുടിക്കാൻ നിർദേശിച്ചിരിക്കുന്നു .
മരുന്ന് ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം .ഒരു ഡോക്ടർക്ക് മാത്രമേ ഇത് എത്രനാൾ കഴിക്കണമെന്ന് കൃത്യമായി പറയാൻ കഴിയു .
പാർശ്വഫലങ്ങൾ .
പ്രമേഹ രോഗികളും ഗർഭിണികളും കൊച്ചു കുട്ടികളും ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉപയോഗിക്കാൻ പാടില്ല .മരുന്ന് ഉയർന്ന അളവിൽ കഴിച്ചാൽ വയറിളക്കത്തിന് കാരണമായേക്കാം .
ഈ വെബ്‌സൈറ്റിൽ വിവരിക്കുന്ന കാര്യങ്ങൾ അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല . അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .