വയൽച്ചുള്ളി ലൈംഗീകശേഷി വർധിപ്പിക്കുന്ന ഔഷധി

ഒരു ഔഷധസസ്യമാണ് വയൽച്ചുള്ളി. ഇതിനെ നീർച്ചുള്ളി എന്ന പേരിലും അറിയപ്പെടുന്നു .ആയുർവേദത്തിൽ ലൈംഗീക ശേഷിക്കുറവ് ,മഞ്ഞപ്പിത്തം ,മൂത്രാശയ രോഗങ്ങൾ ,വാതരോഗങ്ങൾ മുതലായവയുടെ ചികിത്സയിൽ വയൽച്ചുള്ളി ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഹൈഗ്രോഫില എന്ന പേരിലും സംസ്‌കൃതത്തിൽ  കോകിലാക്ഷ എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ ക്ഷുരക ,ഇക്ഷുശര തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name: Hygrophila auriculata .  

Family: Acanthaceae (Acanthus family).

Synonyms: Hygrophila schulli, Hygrophila spinosa .

വിതരണം .

ഇന്ത്യയിലുടനീളം വയലുകൾ, ചതുപ്പുനിലങ്ങൾ എന്നിവയ്ക്ക് സമീപം ഈ സസ്യം കാണപ്പെടുന്നു.അതിനാലാണ് വയൽച്ചുള്ളി ,നീർച്ചുള്ളി എന്നിങ്ങനെയുള്ള പേരുകൾ ഈ സസ്യത്തിന് വരാൻ കാരണം .

സസ്യവിവരണം .

ശരാശരി ഒന്നര മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷി സസ്യം .സസ്യത്തിന്റെ കാണ്ഡം നാലു കോണുകളോടു കൂടിയതാണ് .പുറം തൊലിക്ക് തവിട്ടു നിറമാണ് .ഇലകളുടെ കക്ഷങ്ങളിൽ മുള്ളുകളുണ്ട്‌ .ഇവയുടെ പൂക്കൾ നീല നിറത്തിൽ കാണപ്പെടുന്നു .ഫലം അണ്ഡാകൃതിയിലുള്ള കാപ്സ്യൂൾ .ഇവയിൽ തവിട്ടു നിറത്തിലുള്ള വിത്തുകളുണ്ട് .

പ്രാദേശികനാമങ്ങൾ .

English name- Hygrophila .

Malayalam name  - Vayal Chulli .

Tamil name- Nirmuli .

Telugu name- Neerugubbi .

Hindi name- Kokilaskha, Talimakhana .

Marathi name- Talimakhana .

Bengali name- Kulimakada, Kaatakalia .

Gujarathi name- Ekharo .

vayal chulli, vayal chulli upayogangal, vayal chulli medicinal use, vayalchulli, vayalchulli, vayalchulli uses, vayalchulli plant, vayalchulli vithu, vayalchulli krishi, vayalchulli farming, chulli kandal, vayalchulli uric acid, vayalchulli plant care, neer chulli, kaara chulli, vayalchulli plant benefits, vayalchulli medicinal plant, vayalchulli uses in malayalam, vayalchulli krishi malayalam, vayalchulli benefits malayalam, vayalchulli medicinal benefits


ഔഷധയോഗ്യഭാഗം .

വേര് ,വിത്ത്, ചിലപ്പോൾ സമൂലമായും ഉപയോഗിക്കുന്നു .

രസാദിഗുണങ്ങൾ .

രസം -മധുരം .

ഗുണം -സ്‌നിഗ്ധം ,ഗുരു .

വീര്യം -ശീതം .

വിപാകം -മധുരം .

വയൽച്ചുള്ളിയുടെ ഔഷധഗുണങ്ങൾ .

വാതരോഗങ്ങൾ ,നടുവേദന ,സന്ധിവേദന ,ശരീരത്തിലെ ദുർനീരുകൾ എന്നിവ ശമിപ്പിക്കും .മഞ്ഞപ്പിത്തം ,വിളർച്ച ,ചുമ ,വയറിളക്കം ,വായുകോപം, മലബന്ധം ,വിഷബാധ ,മഹോദരം എന്നിവയ്ക്കും നല്ലതാണ് .മൂത്രാശയരോഗങ്ങൾ ,മൂത്രത്തിൽ കല്ല് ,മൂത്ര തടസം എന്നിവയ്ക്കും നല്ലതാണ് .വേരും വിത്തും പോഷകമാണ് ,ലൈംഗീക ശേഷിയും ശരീരശക്തിയും വർധിപ്പിക്കും .ബീജങ്ങളുടെ എണ്ണം വർധിപ്പിക്കും .രക്തസ്രാവം ,മൂക്കിൽനിന്നുമുള്ള രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . വയൽച്ചുള്ളി ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

വയൽച്ചുള്ളി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

രാസ്നൈരണ്ഡാദി കഷായം- Rasnairandadi Kashayam .

വാത സംബന്ധമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രാസ്നൈരണ്ഡാദി കഷായം .ഇതോടൊപ്പം പുറം വേദന ,അരക്കെട്ട് വേദന ,താടിയെല്ല് വേദന ,തോൾ വേദന തുടങ്ങിയവയുടെ ചികിത്സയിലും രാസ്നൈരണ്ഡാദി കഷായം ഉപയോഗിച്ചു വരുന്നു .ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

ആവിൽതോലാദി ഭസ്‌മം -Aviltoladi Bhasmam .

വിളർച്ച ,നീർവീക്കം ,മൂത്രം ഒഴികൊമ്പോഴുള്ള വേദന ,പുകച്ചിൽ ,അസൈറ്റിസ് അഥവാ മഹോദരം എന്നിവയുടെ ചികിത്സയിൽ ആവിൽതോലാദി ഭസ്‌മം ഉപയോഗിച്ചു വരുന്നു .

കോകിലാക്ഷ കഷായം - Kokilaksha Kashayam .

സന്ധിവാതം ,ആമവാതം ,മഞ്ഞപ്പിത്തം ,വിളർച്ച തുടങ്ങിയവയുടെ ചികിത്സയിൽ കോകിലാക്ഷ കഷായം ഉപയോഗിക്കുന്നു .ചൂർണ രൂപത്തിലും ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

വസിഷ്ഠരസായനം  -Vasishtha Rasayanam.

ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസിഷ്ഠരസായനം . കൂടാതെ പനി ,വിശപ്പില്ലായ്‌മ ,ആരോഗ്യക്കുറവ് മുതലായവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

വസ്ത്യാമയാന്തകഘൃതം -Vastyamayantaka Ghritam.

മൂത്രാശയരോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസ്ത്യാമയാന്തകഘൃതം. അറിയാതെ മൂത്രം പോകുക ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,മൂത്രത്തിൽ കല്ല് ,പ്രോസ്റ്റേറ്റ് വീക്കം എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

രതി കാപ്സ്യൂൾ - Rathi Capsule .

ലൈംഗീകശേഷി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രതി കാപ്സ്യൂൾ .

അശ്വമേദ് കാപ്സ്യൂൾ - Ashwamed Capsule .

പുരുഷന്മാരിലെ ലൈംഗീക ശേഷിക്കുറവ് ,ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം മുതലായവയുടെ ചികിത്സയിൽ അശ്വമേദ് കാപ്സ്യൂൾ ഉപയോഗിച്ചു വരുന്നു .

വയൽച്ചുള്ളിയുടെ ചില ഔഷധപ്രയോഗങ്ങൾ .

വയൽച്ചുള്ളിയുടെ വിത്ത് പൊടിച്ച് 3 ഗ്രാം വീതം ചെറു ചൂടു പാലിൽ ചേർത്ത് കുറച്ചു ദിവസം പതിവായി കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീക ശക്തിയും ശരീരശക്തിയും വർധിക്കും .വിത്തിന്റെ പൊടി അര ടീസ്പൂൺ വീതം അര ഗ്ലാസ്‌ ചൂടുവെള്ളത്തിൽ കുറച്ചു സമയം ഇട്ടു വച്ചിരുന്ന ശേഷം പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ബീജങ്ങളുടെ എണ്ണം വർധിക്കും .വയൽച്ചുള്ളിയുടെ വിത്ത് പൊടിച്ച് 3 ഗ്രാം വീതം മോരിൽ കലക്കി കുടിക്കുന്നത് വയറിളക്കത്തിന് നല്ലതാണ് .

വയൽച്ചുള്ളി സമൂലം ഉണക്കി കത്തിച്ച ചാരം ഒരു ഗ്രാം വീതം ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ദിവസവും കഴിച്ചാൽ പിത്താശയക്കല്ല്, മൂത്രാശയക്കല്ല് എന്നിവ മാറിക്കിട്ടും .വയൽച്ചുള്ളി ,തഴുതാമ എന്നിവ സമൂലം തുല്യ അളവിലെടുത്ത് കഷായമുണ്ടാക്കി ഒരു ഗ്ലാസ് വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിക്കുന്നതും മൂത്രത്തിൽ കല്ല് മാറാൻ നല്ലതാണ് .

ALSO READ : ശതകുപ്പ അഥവാ ചതകുപ്പ ഗുണങ്ങളും ഉപയോഗങ്ങളും .

വയൽച്ചുള്ളിയുടെ വേര് കഷായമുണ്ടാക്കി 30 മില്ലി വീതം ദിവസം രണ്ടു നേരം വീതം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .ഈ കഷായം വിളർച്ച, ,രക്തവാതം, ,കാലിലെ നീർക്കെട്ട് ,മൂത്ര തടസം എന്നിവയ്ക്കും നല്ലതാണ് .വയൽച്ചുള്ളി സമൂലം അരച്ച് 10 ഗ്രാം വീതം ദിവസേന കഴിക്കുന്നത് രക്തവാതം മാറാൻ നല്ലതാണ് .

വയൽച്ചുള്ളി സമൂലം ഉണക്കിപ്പൊടിച്ചു ഒരു സ്‌പൂൺ വീതം രണ്ടു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് ഒരു കപ്പാക്കി വറ്റിച്ച് 30 മില്ലി വീതം ദിവസം രണ്ടു നേരമായി കഴിക്കുന്നത് സന്ധിവാതം ,വേദന ,നീര് എന്നിവ മാറാൻ നല്ലതാണ് .വയൽച്ചുള്ളി സമൂലം അരച്ചു പുരട്ടുന്നതും ശരീരത്തിലെ നീർക്കെട്ട് മാറാൻ നല്ലതാണ് .

വയൽച്ചുള്ളിയുടെ വിത്ത് പൊടിച്ച് അര ടീസ്പൂൺ വീതം പാലിലോ തേനിലോ കലർത്തി ദിവസം രണ്ടുനേരം വീതം പതിവായി കഴിക്കുന്നത്  പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം - ആറാട്ടായ് .

Previous Post Next Post