കരിങ്ങാലി എല്ലാ ചർമ്മരോഗങ്ങളും മാറ്റുന്ന ഔഷധം

ഒരു ഔഷധസസ്യമാണ് കരിങ്ങാലി .ആയുർവേദത്തിൽ ത്വക്ക് രോഗങ്ങൾ, ദന്തരോഗങ്ങൾ ,പ്രമേഹം ,പൊണ്ണത്തടി മുതലായവയുടെ ചികിത്സയിൽ കരിങ്ങാലി ഔഷധമായി ഉപയോഗിക്കുന്നു .കരിങ്ങാലിയെ  ഇംഗ്ലീഷിൽ കച്ച്ട്രീ എന്നും സംസ്‌കൃതത്തിൽ ഖദീര എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ രക്തസാരം ,കുഷ്ഠരി ,ദന്തധാവന ,യജ്ഞാങ്ഗ ,ബഹുശല്യ ,ഗായത്രീ തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് . 

Botanical name: Acacia catechu .    

Family: Mimosaceae (Touch-me-not family).

Synonyms: Senegalia catechu, Mimosa catechu, Acacia wallichiana.

കരിങ്ങാലി മരം, കരിങ്ങാലി, മരങ്ങൾ, കേരളത്തിലെ മരം, കേരളം, കരിങ്ങാലി സവിശേഷതകൾ, വൃക്ഷവിജ്ഞാനം, മര ശാസ്ത്രം, കരിങ്ങാലി ഉപയോഗങ്ങൾ, പരിസ്ഥിതി, പ്രകൃതി, ജൈവവൈവിധ്യം, കൃഷി, വന്യജീവി, കേരളത്തിന്റെ പ്രകൃതി, മര സംരക്ഷണം, കരിങ്ങാലി ബോട്ടണി, ഔഷധ മരങ്ങൾ, കരിങ്ങാലി ഫാമുകൾ


വിതരണം .

ഇന്ത്യയിൽ കേരള ,കർണ്ണാടക ,പഞ്ചാബ് എന്നിവിടങ്ങളിൽ കരിങ്ങാലി വളരുന്നു .ഇതിന്റെ ഉപയോഗം മനസിലാക്കി ഒട്ടുമിക്ക വീടുകളിലും നട്ടുവളർത്തുന്നു .

സസ്യവിവരണം .

3 മുതൽ 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് കരിങ്ങാലി .ഇതിന്റെ തടിയിലും ശാഖകളിലും മുള്ളുകളുണ്ട് .മരത്തിന്റെ തൊലിക്ക് മഞ്ഞനിറമോ വെള്ളനിറമോ ആയിരിക്കും.ഇവയുടെ പുറംതൊലി പരുപരുത്തതും ധാരാളം വിള്ളലുകളുമുണ്ട് .തടിയുടെ ഉൾഭാഗം ചുവന്ന നിറമാണ് .ഇതിന്റെ ഇലകൾക്ക് വാളൻ പുളിയുടെ ഇലകളോട് സാദൃശ്യമുണ്ട് .ഇലയിലും ഇളം തണ്ടിലും രോമങ്ങളുണ്ട് .തടിയുടെ കാതലിന് ഇരുണ്ട ചുവപ്പ് നിറമാണ്  .ഇവയുടെ പൂക്കൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു .ദളങ്ങളും ബാഹ്യദളങ്ങളും രോമിലമായിരിക്കും .ഇവയുടെ ഫലം പരന്ന പോഡാണ് . 5 മുതൽ 8 സെ.മീ നീളവും 1 മുതൽ 1.5 സെ.മീ വീതിയുമുണ്ടായിരിക്കും .ഒരു ഫലത്തിൽ 5 മുതൽ 7 വിത്തുകൾ വരെ കാണും .

ഇനഭേദം .

Acacia chundra എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തെയും കരിങ്ങാലിയായി ഉപയോഗിച്ചുവരുന്നു .

കരിങ്ങാലിയുടെ ഉപയോഗം .

കരിങ്ങാലിയിട്ട് തിളപ്പിച്ച വെള്ളം (കരിങ്ങാലി വെള്ളം ) ഹോട്ടലുകളിലും കല്യാണ സദ്യകൾക്കും  സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്നു .കൂടാതെ കരിങ്ങാലിക്കാതൽ കൊണ്ട് ജപമാലയുണ്ടാക്കാനും ഉപയോഗിക്കുന്നു .ഇതിനെ കരിങ്കാളി മാല എന്ന പേരിലും അറിയപ്പെടുന്നു .കരിങ്ങാലിയുടെ കാതൽ പുഴുങ്ങിയ വെള്ളം കുറുക്കി വറ്റിച്ചെടുക്കുന്ന ഒരു അങ്ങാടി മരുന്നാണ് "കാത്ത്" (ഖദിരസാരം) എന്ന പേരിൽ അറിയപ്പെടുന്നത് .ഇത് ഉത്തരേന്ത്യയിൽ പാൻ മസാലകളിൽ വ്യാപകമായി ഉപയോഗിക്കുന്നു .കൂടാതെ ചുണ്ണാമ്പിന് നിറത്തിനും മയത്തിനും വേണ്ടി കാത്ത് ചുണ്ണാമ്പിനൊപ്പം ചേർക്കുന്നു.  ഒട്ടുമിക്ക ദന്ത ചൂർണങ്ങളിലും കരിങ്ങാലി ഒരു പ്രധാന ചേരുവയാണ്.

നക്ഷത്ര വൃക്ഷമാണ് കരിങ്ങാലി .മകയിരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം കരിങ്ങാലിയാണ് .ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജനിക്കുന്നത് 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിലാണ് .ഈ നക്ഷത്രങ്ങൾക്ക് ഓരോന്നിനും വൃക്ഷം,മൃഗം, പക്ഷി, ദേവത, ഗണം, യോനി, ഭൂതം, എന്നിവ ജ്യോതിശാസ്ത്ര പ്രകാരം പറഞ്ഞിട്ടുണ്ട് . അവരവരുടെ നക്ഷത്രങ്ങൾക്ക് പറഞ്ഞിരിക്കുന്ന വൃക്ഷത്തെ മുറിക്കാതെയും നശിപ്പിക്കാതെയും നട്ടുവളർത്തിയാൽ ആയുസ്സും ഐശ്വര്യവും സമ്പത്തും വർദ്ധിക്കും എന്നാണ് വിശ്വാസം .വാസ്തുശാസ്ത്ര പ്രകാരം കരിങ്ങാലി  വീടിന്റെ ഏതു ഭാഗത്ത് നിന്നാലും ആ വീട്ടിൽ താമസിക്കുന്നവർക്ക്  ഐശ്വര്യത്തയും ശ്രേയസ്സിനേയും പ്രദാനം ചെയ്യുമെന്നാണ്  .

രാസഘടകങ്ങൾ .

പ്രായമായ കരിങ്ങാലിയുടെ കാതലിൽ കറ്റെച്ചിൻ ,കറ്റെച്ചു ,ടാനിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .കരിങ്ങാലിയിൽ നിന്നും എടുക്കുന്ന പ്രധാന വസ്തുവാണ് കറ്റെച്ചു.കൂടാതെ ഇതിന്റെ പശയിൽനിന്നും റാംനോസ് ,അറാബിനോസ് ,ഗാലക്‌റ്റോസ് എന്നീ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്നു .

പ്രാദേശികനാമങ്ങൾ 

Common name : Black Cutch Tree,Cutch tree,Black catechu,Catechu.

Malayalam : Karingaali.

Hindi : Khair, katha.

Marathi : Khair.

Bengali : Khayer.

Kannada : Kaachu, Kadira.

Tamil: Cenkarungali.

Telugu : Khadiramu.

karingali benefits, health benefits, karingali uses, karingali nutrition, herbal remedies, natural health, wellness tips, superfoods, health tips, traditional medicine, karingali tea, herbal health, alternative medicine, wellness benefits, nutritional value, holistic health, healthy living, medicinal plants, karingali properties


ഔഷധയോഗ്യഭാഗങ്ങൾ .

തടിയുടെ കാതൽ .തണ്ട് ,പുഷ്പം .

രസാദിഗുണങ്ങൾ .

രസം -തിക്തം ,കഷായം .

ഗുണം -ലഘു ,രൂക്ഷം .

വീര്യം -ശീതം .

വിപാകം -കടു .

കരിങ്ങാലിയുടെ ഔഷധഗുണങ്ങൾ .

പിത്തവും കഫവും ശമിപ്പിക്കും .രക്തം ശുദ്ധീകരിക്കും ..ദാഹം ശമിപ്പിക്കും .ത്വക്ക് രോഗങ്ങൾ ,ചൊറിച്ചിൽ ,സോറിയാസിസ് ,എക്സിമ ,ചർമ്മ അലർജി ,വെള്ളപ്പാണ്ട് ,മുറിവ് ,വ്രണം ,ക്ഷതം എന്നിവയ്ക്കും നല്ലതാണ് .പല്ലിന് ബലം കൊടുക്കുകയും ദന്തരോഗങ്ങളും മോണരോഗങ്ങളും ഇല്ലാതാക്കുകയും ചെയ്യും .രുചിയും ദഹനവും വർധിപ്പിക്കും .രക്തസ്രാവം ,പനി ,പ്രാണി വിഷം എന്നിവയ്ക്കും നല്ലതാണ് .പ്രമേഹം ,വിളർച്ച ,മൂത്രാശയരോഗങ്ങൾ ,യോനീരോഗങ്ങൾ ,വിഷാദരോഗം ,ചെങ്കണ്ണ് എന്നിവയ്ക്കും നല്ലതാണ് .കാമം വർധിപ്പിക്കും .വയറിളക്കത്തിനും നല്ലതാണ് .പ്‌ളീഹാ രോഗങ്ങൾക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .

കരിങ്ങാലി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

കതകഖദിരാദി കഷായം. ()Katakakhadiradi Kashayam .

പ്രമേഹ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കതകഖദിരാദി കഷായം.ഈ ഔഷധം ക്യാപ്‌സൂൾ രൂപത്തിലും ലഭ്യമാണ് .പ്രമേഹവും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കും കതകഖദിരാദി കഷായം ഉപയോഗിക്കുന്നു .

ഖദിരാരിഷ്ടം (Khadirarishtam).

വിട്ടുമാറാത്ത എല്ലാ ചർമ്മരോഗങ്ങളുടെ ചികിത്സയിലും  വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഖദിരാരിഷ്ടം .കൂടാതെ വിളർച്ച ,ഹൃദ്രോഗം ,വയറ്റിലെ ട്യൂമർ ,ഉദരകൃമി, വയറു വീർപ്പ് മുതലായവയിലും .ചുമ ,ആസ്മ തുടങ്ങിയവയുടെ ചികിത്സയിലും ഖദിരാരിഷ്ടം ഉപയോഗിക്കുന്നു .

മുസ്ലീ ഖാദിരാദി കഷായം (Musaleekhadiradi Kashayam ) .

പ്രധാനമായും സ്ത്രീരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മുസ്ലി ഖാദിരാദി കഷായം .അമിത ആർത്തവം ,വെള്ളപോക്ക് തുടങ്ങിയവയുടെ ചികിത്സയിൽ മുസ്ലി ഖാദിരാദി കഷായം ഉപയോഗിക്കുന്നു .

ഖദിരാദി ഗുളിക(Khadiradi Gulika).

ചുമ ,ജലദോഷം ,ആസ്മ മറ്റ് ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഖദിരാദി ഗുളിക..

വലിയ അരിമേദാസ് തൈലം (Valiya Arimedas Tailam).

ദന്തരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അരിമേദാസ് തൈലം .മോണകളിലുണ്ടാകുന്ന നീര്,വേദന,പല്ലിന്റെ ബലക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു

അയസ്കൃതി (Ayaskrithi).

ത്വക്ക് രോഗങ്ങൾ ,പ്രമേഹം ,വെള്ളപ്പാണ്ട്, വിളർച്ച ,അമിതവണ്ണം ,മൂത്രരോഗാണുബാധ, മൂലക്കുരു ,വിശപ്പില്ലായ്മ ,വിരശല്യം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന കഷായ രൂപത്തിലുള്ള ഒരു ഔഷധമാണ് അയസ്കൃതി .

ദശനകാന്തി ചൂർണ്ണം (Dasanakanthi Churnam)..

ഒരു പൽപ്പൊടിയാണ് ദശനകാന്തി ചൂർണ്ണം . പല്ലിന്റെ ബലക്കുറവ് ,മോണയിൽനിന്നുള്ള രക്തസ്രാവം ,മോണപഴുപ്പ് ,പല്ലുവേദന ,വായ്‌നാറ്റം തുടങ്ങിയവയ്ക്ക് ദശനകാന്തി ചൂർണ്ണം ഉപയോഗിക്കുന്നു .

ദശമൂലാരിഷ്ടം (Dasamularishtam).

ശരീരത്തിന് ഊർജവും ഉണർവും പ്രദാനം ചെയ്യുന്ന ഒരു ഔഷധമാണ് ദശമൂലാരിഷ്ടം.കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .കൂടാതെ ലൈംഗീകശേഷി വർധിപ്പിക്കുന്നതിനും ദശമൂലാരിഷ്ടം ഫലപ്രദമാണ് .

ദേവദാർവൃരിഷ്ടം (Devadarvyarishtam).

ഡയബറ്റിക് ന്യൂറോപ്പതി,മൂത്രാശയരോഗങ്ങൾ ,മലബന്ധം ,ദഹനക്കേട്,എക്സിമ മുതലായവയുടെ ചികിൽത്സയിൽ ദേവദാർവൃരിഷ്ടം ഉപയോഗിച്ചുവരുന്നു .

മഞ്ജിഷ്ഠാദി ക്വാതം - Manjishthadi Kwatham.

വിട്ടുമാറാത്ത ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് മഞ്ജിഷ്ഠാദി ക്വാതം.സോറിയാസിസ് ,എക്സിമ,,ചർമ്മത്തിലെ ചൊറിച്ചിൽ ,ഉണങ്ങാത്ത മുറിവുകൾ ,വെരിക്കോസ് അൾസർ  മുതലായവയുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാതം ഉപയോഗിച്ചുവരുന്നു .

ആരഗ്വധാമൃതാദി കഷായം (Aragwadhamrithadi Kashayam).

വിട്ടുമാറാത്ത ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ആരഗ്വധാമൃതാദി കഷായം .

ദശമൂലജീരകാരിഷ്ടം (Dasamoolajeerakarishtam).

പ്രസവാനന്തര ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ദശമൂലജീരകാരിഷ്ടം  .

കരിങ്ങാലിയുടെ ചില ഔഷധപ്രയോഗങ്ങൾ .

കരിങ്ങാലിക്കാതൽ ,മരമഞ്ഞൾത്തൊലി ,വേപ്പിൻത്തൊലി എന്നിവ സമമായി അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറിക്കിട്ടും .കരിങ്ങാലിയുടെ തൊലിയിട്ടു വെള്ളം തിളപ്പിച്ച് കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് മാറിക്കിട്ടും .ദിവസവും രാവിലെ  കരിങ്ങാലിയുടെ  ചെറിയ കമ്പ് ചതച്ച് ബ്രഷുപോലെയാക്കി പല്ലുതേച്ചാൽ. മോണപഴുപ്പ്, വായനാറ്റം, മോണയിൽനിന്നും രക്തം വരിക, പല്ലിന് ബലമില്ലായ്മ, പുളിപ്പ്, പല്ലിന് ദ്വാരം വീഴൽ തുടങ്ങിയ രോഗങ്ങൾ മാറിക്കിട്ടും .

കരിങ്ങാലിക്കാതൽ ,പടവലത്തണ്ട് ,വേപ്പിൻ തൊലി ,ചിറ്റമൃത് ,മരമഞ്ഞൾ തൊലി ,കൊടിത്തൂവ വേര് ഇവ സമമായി എടുത്ത് കഷായം വച്ച് പതിവായി കഴിച്ചാൽ എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .കരിങ്ങാലി അരച്ച് പുറമെ പുരട്ടുകയും കരിങ്ങാലി കഷായമുണ്ടാക്കി കഴിക്കുകയും കരിങ്ങാലിയിട്ട് തിളപ്പിച്ച  വെള്ളത്തിൽ കുളിക്കുന്നതും ത്വക്ക് രോഗങ്ങൾ മാറാൻ നല്ലതാണ് .

കരിങ്ങാലി വെള്ളം ദിവസവും കുടിക്കുന്നത് പ്രമേഹരോഗ ശമനത്തിന് നല്ലതാണ് .കൂടാതെ പൊണ്ണത്തടി കുറയ്ക്കുന്നതിനും രക്തശുദ്ധിക്കും നല്ലതാണ് .കരിങ്ങാലി പൊടിച്ച് വ്രണങ്ങളിൽ വിതറിയാൽ ഉണങ്ങാത്ത വ്രണങ്ങൾ പെട്ടന്ന് സുഖപ്പെടും .കരിങ്ങാലിയുടെ വേര് കഷായമുണ്ടാക്കി  കഴിക്കുന്നത് അസൈറ്റിസ് അഥവാ മഹോദരം ,കൃമിശല്യം ,പ്രമേഹം ,വിളർച്ചഎന്നിവ മാറാൻ നല്ലതാണ് . ,കരിങ്ങാലിക്കാതലും ത്രിഫലയും ചേർത്ത് കഷായമുണ്ടാക്കിയതിൽ നെയ്യും വിഴാലരി പൊടിയും ചേർത്ത് കഴിച്ചാൽ ഫിസ്റ്റുല മാറും .

ALSO READ : കാട്ടുപടവലത്തിന്റെ ഔഷധഗുണങ്ങൾ .

കരിങ്ങാലിയുടെ ഇലയും തണ്ടും ചതച്ചു പിഴിഞ്ഞ നീരിൽ കൽക്കണ്ടം ചേർത്ത് കുറുക്കി സിറപ്പു പോലെയാക്കി ഒരു സ്പൂൺ വീതം കഴിക്കുന്നത് ചുമ ,കഫക്കെട്ട് എന്നിവ മാറാൻ നല്ലതാണ് .കരിങ്ങാലിയുടെ ഇലയും തണ്ടും ചതച്ചു പിഴിഞ്ഞ നീര് എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കുന്നത് ജലദോഷം മൂലമുണ്ടാകുന്ന മൂക്കൊലിപ്പ് മാറാൻ നല്ലതാണ് .കരിങ്ങാലിപ്പൊടി 2 ഗ്രാം വീതം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് വയറിളക്കം മാറാൻ നല്ലതാണ്.

കരിങ്ങാലിയുടെ പുറംതൊലി കഷായമുണ്ടാക്കി കഴിക്കുകയും ഈ കഷായം കൊണ്ട് യോനി കഴുകുകയും ചെയ്താൽ വെള്ളപോക്ക് മാറിക്കിട്ടും .കരിങ്ങാലിയുടെ പൂവ് അരച്ച്‌ തേനിൽ ചാലിച്ചു കഴിക്കുന്നത് രക്തപിത്തത്തിന് നല്ലതാണ് .പുറംതൊലി ഉണക്കി പൊടിച്ച് നെയ്യിൽ ചാലിച്ചു പുരട്ടുന്നത് ചൂടു കുരു മുഖക്കുരു എന്നിവ മാറാൻ നല്ലതാണ് .കരിങ്ങാലിക്കാതൽ കഷായത്തിൽ കരിങ്ങാലിയുടെ തൊലി അരച്ച്  ചേർത്ത് പാണ്ടുള്ളിടത്ത് പുരട്ടി വെയിൽ കൊണ്ടാൽ വെള്ളപാണ്ട് മാറും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post