കരിനൊച്ചി , നടുവേദനയ്ക്ക് ഉടനടി ആശ്വാസം

ഒരു ഔഷധസസ്യമാണ് കരിനൊച്ചി .ആയുർവേദത്തിൽ വാതരോഗങ്ങൾ .അപസ്‌മാരം ,ആസ്മ ,മുതലായ രോഗങ്ങൾക്ക് കരിനൊച്ചി ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ചെസ്റ്റ് ട്രീ എന്നും സംസ്‌കൃതത്തിൽ നിർഗ്ഗുണ്ടിഎന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ ഇന്ദ്രാണിക ,ഭൂതകേശി ,നീലികാ ,നീലമഞ്ജരി ,സിന്ധുവാര തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

Botanical name: Vitex negundo.   

Family: Verbenaceae (Verbena family).

കരിനൊച്ചി, കരിനൊച്ചിയുടെ ഗുണങ്ങൾ, കരിനൊച്ചി ആരോഗ്യ ഗുണങ്ങൾ, കരിനൊച്ചി ഉപയോഗങ്ങൾ, കരിനച്ചിയുടെ പോഷകങ്ങൾ, കരിനച്ചിയുടെ ഉപയോഗം, കരിനച്ചിയുടെ ആഹാരം, കരിനച്ചിയുടെ പാചകം, കരിനച്ചിയിൽ നിന്ന് പ്രയോജനം, കരിനച്ചിയുടെ ചികിത്സ, കരിനച്ചിയുടെ ഫലങ്ങൾ, കരിനച്ചിയുടെ സുഖം, കരിനൊച്ചി നല്ലത്, ആയുര്‍വേദം, സുഗന്ധദ്രവ്യം, ശാരീരിക ആരോഗ്യം, കരിനച്ചിയുടെ പൌഷട്യം, ആരോഗ്യകരമായ ഭക്ഷണം, സമ്പൂർണ ഭക്ഷണം


വിതരണം .

ഇന്ത്യയിലുടനീളം വഴിയരുകുകളിലും വെളിമ്പ്രദേശങ്ങളിലും കരിനൊച്ചി വളരുന്നു .ഒരു വേലിച്ചെടിയായും ഇതിനെ നട്ടു പിടിപ്പിക്കാറുണ്ട് .ഇന്ത്യ കൂടാതെ ശ്രീലങ്ക ,മ്യാന്മാർ ,പാകിസ്ഥാൻ ,മലേഷ്യ ,അഫ്‍ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും കരിനൊച്ചി കാണപ്പെടുന്നു .

സസ്യവിവരണം .

പുഷ്പങ്ങളുടെയും ,ഇലകളുടെയും നിറത്തെ ആധാരമാക്കി കരിനൊച്ചി (Vitex negundo ), വെള്ളനൊച്ചി(Vitex trifolia ),ആറ്റുനൊച്ചി (Vitex Bicolor) എന്നിങ്ങനെ മൂന്ന് തരത്തിൽ ഈ സസ്യം കാണപ്പെടുന്നു .എന്നാൽ കരിനൊച്ചിയെ പോലെ മറ്റു രണ്ടു സസ്യങ്ങളും വ്യാപകമായി ഔഷധങ്ങൾക് ഉപയോഗിക്കുന്നില്ല . കരിനൊച്ചിക്കാണ് ഔഷധഗുണങ്ങൾ കൂടുതൽ .

3 മീറ്ററോ അതിൽ കൂടുതലോ ഉയരത്തിൽ ധാരാളം ശാഖോപശാഖകളോടുകൂടി വളരുന്ന ഒരു ചെറു മരമാണ് കരിനൊച്ചി .ഇതിന്റെ തൊലിക്ക് ഇരുണ്ട ചാരനിറമാണ് .ഇവയുടെ ഇലകളുടെ മുകൾഭാഗം നല്ല പച്ചനിറത്തിലും അടിഭാഗം വയലറ്റ് കലർന്ന പച്ചനിറവുമാണ് .ഇലകളുടെ അടിവശത്ത് വെളുത്ത നേർത്ത രോമങ്ങൾ കാണാം .ഇവയുടെ തളിരിലകൾ വയലറ്റ്  നിറത്തിലും ഞെരുടിയാൽ പ്രത്യേക സുഗന്ധവുമുണ്ടായിരിക്കും .ഇവയുടെ പൂക്കൾക്ക് വയലറ്റു കലർന്ന നീല നിറമാണ് .പൂക്കൾ ശാഖാഗ്രങ്ങളിൽ കുലകളായി ഉണ്ടാകുന്നു .വർഷം മുഴുവൻ  ഇവയിൽ പൂക്കൾ കാണുമെങ്കിലും മാർച്ച് -മെയ് മാസങ്ങളിലാണ് പൂക്കൾ കൂടുതലായും കാണപ്പെടുന്നത് .ഇതിന്റെ ഫലം ഗോളാകൃതിയിലാണ് .പാകമാകുമ്പോൾ ഇവ കറുപ്പുനിറത്തിലാകുന്നു .ഒരു കായിൽ 3 മുതൽ 4 വിത്തുകൾ വരെ കാണും .കമ്പു മുറിച്ചു നട്ടാണ് കരിനൊച്ചി സാധാരണ വളർത്തിയെടുക്കുന്നത് .

രാസഘടകങ്ങൾ .

കരിനൊച്ചിയുടെ ഇലയിൽ ബാഷ്പശീലതൈലം ,റെസിൻ ,സുഗന്ധതൈലം ,കാർബണിക അമ്ലങ്ങൾ ,ആൽക്കലോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു .വിത്തിൽ ട്രിട്രിയ കൊൺടേൻ ,എൻ -ഹെൻഡ്രിയ കൊൺടേൻ,എൻ -പെന്റാട്രിയ ,ബി  സൈറ്റോസ്റ്റിറോൾ, ഹൈഡ്രോക്സി ബെൻസോയിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു .

പ്രാദേശികനാമങ്ങൾ .

Common name : Chaste Tree, Five-Leaf Chaste Tree .

Malayalam : Karinochi, Nochi .

Tamil : Karu-Nocchi, Nocchi,Vennocchi .

Hindi : Bhut-Veshi, Nadi-Kant, Indrani, Mewri.

Bengali : Nishinda .

Gujarati : Nagod.

Kannada : Bililakki, Indrani, Karilakki, Karinekki.

Marathi : Indrani, Lingur, Niguda.

Punjabi :Banna, Marwande, Nindi.

Odia : Begunia, Nirgundi.

karinochi benefits, health benefits, karinochi uses, wellness tips, herbal remedies, natural health, health tips, superfoods, nutrition advice, alternative medicine, wellness benefits, dietary supplements, healthy lifestyle, immune support, holistic health, plant-based benefits, vitamins and minerals, health and wellness, natural remedies


ഔഷധയോഗ്യഭാഗങ്ങൾ .

ഇല ,വേര് ,തൊലി .

രസാദിഗുണങ്ങൾ .

രസം : കടു, തിക്തം, കഷായം.

ഗുണം : ലഘു, രൂക്ഷം.

വീര്യം : ഉഷ്ണം.

വിപാകം : കടു.

കരിനൊച്ചിയുടെ ഔഷധഗുണങ്ങൾ .

കഫ വാതരോഗങ്ങൾ ശമിപ്പിക്കും .ആമവാതം ,സന്ധിവാതം ,പാർക്കിൻസൺസ് ,നീര് ,വേദന എന്നിവ ശമിപ്പിക്കും .ജലദോഷം ,പനി ,മലമ്പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,അപസ്‌മാരം എന്നിവയ്ക്കും നല്ലതാണ് .ദഹനം വർധിപ്പിക്കുകയും വായുകോപം ഇല്ലാതാക്കുകയും ചെയ്യും .മൂത്രം വർധിപ്പിക്കും ,മൂത്രതടസ്സം ഇല്ലാതാക്കും .ആർത്തവം ക്രമപ്പെടുത്തും ,നേത്രരോഗങ്ങൾ ,വയറിളക്കം, വയറുവേദന ,വിശപ്പില്ലായ്‌മ ,ഉദരകൃമി ,അൾസർ എന്നിവയ്ക്കും നല്ലതാണ് ,ചർമ്മരോഗങ്ങൾ ,എക്സിമ ,വട്ടച്ചൊറി എന്നിവയ്ക്കും നല്ലതാണ് .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കും .മുടിവളർച്ചയെ സഹായിക്കും .വിഷം ശമിപ്പിക്കും .പ്രാണികളെ അകറ്റും .മുറിവുകൾക്കും വ്രണങ്ങൾക്കും നല്ലതാണ് .പ്ലീഹാരോഗങ്ങൾക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .

കരിനൊച്ചി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

നിർഗുണ്ഡ്യാദി ഗുളിക (Nirgunyadi Gulika).

ദഹനസംബന്ധമായ രോഗങ്ങളുടെയും ശ്വാസകോശസംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നിർഗുണ്ഡ്യാദി ഗുളിക.വയറുവേദന ,ഗ്യാസ്ട്രബിൾ ,ആസ്മ ,ചുമ ,ശ്വാസം മുട്ടൽ എന്നിവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

നിർഗുണ്ഡ്യാദി കഷായം (Nirgundyadi Kashayam).

ദഹനസംബന്ധമായ രോഗങ്ങളുടെയും ശ്വാസകോശസംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നിർഗുണ്ഡ്യാദി കഷായം .വയറുവേദന ,ദഹനക്കേട് ,വിശപ്പില്ലായ്‌മ ,മലബന്ധം ,വിട്ടുമാറാത്ത അലർജി ,തുമ്മൽ ,ജലദോഷം, ചുമ ,തലവേദന ,സൈനസൈറ്റിസ് എന്നിവയുടെ ചികിത്സയിലും .കുട്ടികളിലെയും മുതിർന്നവരിലെയും കൃമിശല്യം ഇല്ലാതാക്കുന്നതിനും നിർഗുണ്ഡ്യാദി കഷായം ഉപയോഗിച്ചു വരുന്നു .

നിർഗുണ്ഡ്യാദി ഘൃതം (Nirgundyadi Ghritam).

ശ്വാസകോശസംബന്ധമായ രോഗങ്ങളുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ഔഷധമാണ് നിർഗുണ്ഡ്യാദി ഘൃതം .ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ അപസ്‌മാരം ,ഗ്രഹണി,വിഷബാധ തുടങ്ങിയ കുട്ടികളിലെ രോഗങ്ങളിലും ഇത് ഉപയോഗിക്കുന്നു .ഇത് ഉള്ളിൽ കഴിക്കുന്നതിനും പുറമെ പുരട്ടുന്നതിനും നസ്യം ചെയ്യുന്നതിനും ഉപയോഗിക്കുന്നു .

നിർഗുണ്ഡ്യാദി തൈലം (Nirgundyadi Thailam).

ചെവി ,മൂക്ക് ,തൊണ്ട എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് നിർഗുണ്ഡ്യാദി തൈലം..ചെവിവേദന ,തൊണ്ടവേദന ,സൈനസൈറ്റിസ് തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു .കൂടാതെ വീക്കം ,വേദന തുടങ്ങിയവയ്ക്കും ഈ തൈലം ഉപയോഗിക്കുന്നു .ഇത് പുറമെയുള്ള ഉപയോഗത്തിനു മാത്രമാണ് ഉപയോഗിക്കുന്നത് .

അന്ത്രകുഠാരം  ഗുളിക (Anthrakutharam Gulika).

വയറുവേദന ,ദഹനക്കേട് ,മലബന്ധം ,പൈൽസ് ,ഹെർണിയ തുടങ്ങിയവയുടെ ചികിത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

മാനസമിത്ര വടകം (Manasamitra Vatakam) .

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം  . വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിത്സയിൽ  മാനസമിത്ര  ഉഗുളിക പയോഗിക്കുന്നു .

മുക്കാമുക്കടുവാദി ഗുളിക (Mukkamukkatuvadi Gulika).

പനിയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മുക്കാമുക്കടുവാദി ഗുളിക.

നീലീദളാദി കേര തൈലം (Nilidaladi Kera Tailam).

ചിലന്തി പോലെയുള്ള വിഷജന്തുക്കളുടെ കടിമൂലമുള്ള വിഷബാധയും അതുമൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങൾക്കും നീലീദളാദി കേര തൈലം ഉപയോഗിച്ചു വരുന്നു .പുറമെ ഉള്ള ഉപയോഗത്തിനു മാത്രമാണ് ഈ തൈലം ഉപയോഗിക്കുന്നത് .

അഷ്ടവർഗം കഷായം (Ashtavargam Kashayam).

സന്ധിവേദന ,റൂമറ്റോയ്ഡ് ആർത്രൈറ്റിസ്,ഓസ്റ്റിയോ ആർത്രൈറ്റിസ്,പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അഷ്ടവർഗം കഷായം.കൂടാതെ വയറുവേദന ,മലബന്ധം ചില വൈറൽ പനി വന്നതിന് ശേഷമുള്ള സന്ധിവേദന ,ശരീരവേദന തുടങ്ങിയവയ്ക്കും അഷ്ടവർഗം കഷായം ഉപയോഗിച്ചു വരുന്നു .

ജാത്യാദി കേര തൈലം (Jathyadi Kera Tailam).

മുറിവുകൾ ,ഉണങ്ങാത്ത മുറിവുകൾ ,കുരു ,പൊള്ളൽ തുടങ്ങിയവയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് ജാത്യാദി എണ്ണ.കൂടാതെ എക്സിമ ,സിഫിലിസ് ,ഉപ്പൂറ്റി വിള്ളൽ ,പൈൽസ് ,ഫിസ്റ്റുല തുടങ്ങിയവയുടെ ചികിൽത്സയിലും ജാത്യാദി എണ്ണ ഉപയോഗിക്കുന്നു .

വാതഗജാങ്കുശരസം (Vatagajankusarasam Capsule).

സന്ധിവാതം , ഡിസ്ക് തെറ്റൽ ,നടുവേദന ,തോൾവേദന ,തോൾ മരവിപ്പ് (ഫ്രോസന്‍ ഷോള്‍ഡര്‍), തളർവാതം തുടങ്ങിയവയുടെ ചികിത്സയിൽ വാതഗജാങ്കുശരസം ഉപയോഗിക്കുന്നു .

കരിനൊച്ചിയുടെ ചില ഔഷധപ്രയോഗങ്ങൾ .

കരിനൊച്ചിയുടെ ഇലയിട്ടു വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ജലദോഷം മാറാൻ നല്ലതാണ് .ഇലയിട്ട് തിളപ്പിച്ച് ആവി കൊള്ളുന്നതും നല്ലതാണ് .ഇല എണ്ണയിൽ കാച്ചി തലയിൽ പുരട്ടുന്നതും ജലദോഷം മാറാൻ നല്ലതാണ് .

കരിനൊച്ചി കഷായമുണ്ടാക്കി കഴിക്കുന്നത് ശരീരവേദനയ്ക്കും സന്ധിവീക്കത്തിനും നല്ലതാണ് .ഈ കഷായം 10 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ തൊണ്ടവീക്കം മാറിക്കിട്ടും .ഇല അരച്ച് ചൂടാക്കി ചെറിയ ചൂടോടെ  പുറമെ പുരട്ടുന്നത് മുട്ടുകളിലുണ്ടാകുന്ന നീര് ,വേദന ,നടുവേദന എന്നിവ മാറാൻ നല്ലതാണ് .

ഇല അരച്ച് പുരട്ടിയാൽ പഴകിയ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .ഇല നീര് എള്ളെണ്ണയിൽ കാച്ചി പുറമെ പുരട്ടുന്നത് ശരീരവേദന ,നീര് ,സന്ധിവേദന എന്നിവ മാറാൻ നല്ലതാണ് .ഈ എണ്ണ കരപ്പൻ ,പുഴുക്കടി എന്നിവയ്ക്കും നല്ലതാണ് .ഇല നീര് പുരട്ടുന്നതും പുഴുക്കടി മാറാൻ നല്ലതാണ് .ഇലനീര് പതിവായി മുഖത്ത് പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .

കരിനൊച്ചി ഇല നീര് 10 മില്ലി വീതം  ആവണക്കെണ്ണയും  ചേർത്ത് കഴിച്ചാൽ കോച്ചിപ്പിടുത്തം ,നടുവിനു പിടുത്തം ,കൊളുത്തിപ്പിടുത്തം എന്നിവയ്ക്ക് ഉടനടി ആശ്വാസം കിട്ടും .കരിനൊച്ചിയുടെ തളിരില അരച്ച് രണ്ടോ മൂന്നോ നെല്ലിക്ക വലുപ്പത്തിൽ രാവിലെ കറന്നയുടെനെയുള്ള ഒരുതുടം പശുവിൻ പാലിൽ ചേർത്ത് കഴിക്കുന്നതും നടുവെട്ടലും കൊളിത്തിപ്പിടുത്തവും മാറാൻ നല്ലതാണ് . 15 മില്ലി കരിനൊച്ചി ഇല നീര്, 20 മില്ലി ആവണക്കെണ്ണ ,15 മില്ലി ചെറുനാരങ്ങ നീര് ,15 മില്ലി ഇഞ്ചി നീര് എന്നിവയിൽ കാൽ ടീസ്പൂൺ ഇന്തുപ്പ് വറത്തു പൊടിച്ചതും ചേർത്ത് ചെറുതായി ചൂടാക്കി രാവിലെ വെറുംവയറ്റിൽ കഴിച്ച് വയറിളക്കിയാൽ നടുവേദന മാറിക്കിട്ടും .

ALSO READ :തുമ്പയുടെ ഔഷധഗുണങ്ങൾ .

ഇലയിട്ട് വെള്ളം തിളപ്പിച്ച് കവിൾ കൊള്ളുന്നത് വായ്പ്പുണ്ണ് ,തൊണ്ടവേദന എന്നിവ മാറാൻ നല്ലതാണ് .കരിനൊച്ചിയുടെ ഇല നീര് തലയിൽ പതിവായി തേച്ചാൽ മുടി നന്നായി വളരാൻ സഹായിക്കും .കരിനൊച്ചിയുടെ ഇല നീര് 5 തുള്ളി വീതം മൂക്കിന്റെ രണ്ടു ദ്വാരങ്ങളിലും പതിവായി ഒഴിച്ചാൽ അപസ്മാരം ശമിക്കും .ഇത് തൊണ്ടവീക്കം മാറാനും നല്ലതാണ് .

കരിനൊച്ചിയില ,തുളസിയില ,കുരുമുളക് എന്നിവ ഓരോന്നും 10 ഗ്രാം വീതമെടുത്ത് ഒരു കുപ്പി വെള്ളത്തിൽ തിളപ്പിച്ച് അര ക്കുപ്പിയാക്കി വറ്റിച്ച് ഒരു ഔൺസ് വീതം ദിവസം മൂന്നു നേരം എന്ന കണക്കിൽ കഴിച്ചാൽ പനി, പകർച്ചപ്പനി ,ജലദോഷം എന്നിവ മാറും .പകർച്ചപ്പനി പടർന്നു പിടിക്കുന്ന സമയത്തു പനി വരാതിരിക്കാനുള്ള മുൻകരുതലായും ഈ കഷായം കുടിക്കാം .

കരിനൊച്ചിയില ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ പൊടി രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് 30 മില്ലി വീതം ദിവസം മൂന്നുനേരം കുടിക്കുന്നത് ചുമ ,ആസ്മ ,പനി ,ജലദോഷം ,തൊണ്ടവേദന  എന്നിവ മാറാൻ നല്ലതാണ് .കരിനൊച്ചി ഇല ,വേര് ,തൊലി എന്നിവ ഇടിച്ചു പിഴിഞ്ഞ നീര് നെയ്യ് കാച്ചി കഴിച്ചാൽ ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങളും ശമിക്കും .കരിനൊച്ചിയിലയുടെ നീരും അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് എണ്ണ കാച്ചി തലയിൽ തേച്ചാൽ അലർജി മൂലമുള്ള തുമ്മൽ മാറാൻ നല്ലതാണ് .

കരിനൊച്ചി വേര് ,തിപ്പലി എന്നിവ സമമായി എടുത്ത് അരച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് അലിഞ്ഞുപോകും .കരിനൊച്ചിയില ,കുറുന്തോട്ടി ,വെളുത്തുള്ളി എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കി ദിവസം 2 നേരം അരത്തുടം  വീതം കഴിച്ചാൽ രക്തവാതം ശമിക്കും .കരിനൊച്ചിയില ,തുളസിയില ,കയ്യോന്നി ഇല ഇവ സമമായി ഇടിച്ചു പിഴിഞ്ഞ നീരിൽ അയമോദകം പൊടിച്ചതും ചേർത്ത് കഴിച്ചാൽ ആമവാതം ശമിക്കും .വാതരോഗമുള്ളവർ ദിവസവും ഒരു  കരിനൊച്ചിയില ചവച്ചിറക്കുന്നത് നല്ലതാണ് .

കരിനൊച്ചി ഇലയും പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടിയാൽ ചിലന്തി വിഷം ശമിക്കും .കയ്യോന്നി ,കരിനൊച്ചി ,നെല്ലിക്ക എന്നിവ സമാസമം ഇടിച്ചു പിഴിഞ്ഞ നീര് എള്ളണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലയിലെ താരൻ മാറിക്കിട്ടും .കരിനൊച്ചിയില ,പിച്ചകത്തില ,എരിക്കില ,കയ്യോന്നിയില ,മുരിങ്ങയില ,തുളസിയില ,പാവലിന്റെ ഇല ,ചെറുവഴിതനയില ,ഇഞ്ചി ,വെളുത്തുള്ളി ,എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് എണ്ണകാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിലെ ദുർഗന്ധം ,ചെവിക്കകത്ത് പഴുപ്പ് ,ചെവിയിൽ നിന്നും ദുർഗന്ധത്തോടു കൂടിയുള്ള ചലം വരിക തുടങ്ങിയവ മാറിക്കിട്ടും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം

Previous Post Next Post