അരൂത അപസ്മാരത്തെ തടയുന്ന ഔഷധം

അപസ്‌മാരം ,വിരശല്ല്യം ,ദഹനക്കുറവ് ,വിഷജന്തുക്കളുടെ കടി മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് അരൂത . ഇതിനെ നാഗത്താലി, ശതാപ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ സന്താപഃ ,ഗുച്ഛാപത്ര് എന്നീ പേരുകളിലും .ഇംഗ്ലീഷിൽ ഗാർഡൻ റൂ എന്ന പേരിലും അറിയപ്പെടുന്നു .

Botanical name : Ruta chalepensis.

Family : Rutaceae (Lemon family).

Synonyms : Ruta fumariifolia, Ruta bracteosa.

അരൂത,അരൂത ചെടി,അരൂത ഉപയോഗം,അരൂത അപസ്മാരം,#അരൂത.,അപസ്മാരത്തെ അകറ്റും അരൂത,അരൂതയുടെ ഗുണങ്ങൾ.,അരുത,അരൂതയും അത്ഭുത ഗുണങ്ങളും,arutha,arutha plant uses in malayalam,arutha plant in malayalam,garden rue,common rue,ruta graveolens,ruta,arutha plant,arutha chedi,arutha plant malayalam,arutha plant care malayalam,arootha,arootha plant,arootha chedi,garden rue plant,നാഗത്താലി,epilepsy treatment,epilepsy malayalam,asthma malayalam


അരൂത കാണപ്പെടുന്ന സ്ഥലങ്ങൾ  .

ഇന്ത്യയിലുടനീളം തുളസിച്ചെടി പോലെ പൂന്തോട്ടങ്ങളിലും മറ്റും നട്ടുവളർത്തുന്നു .

സസ്യവിവരണം .

ശരാശരി 90 സെ.മീ ഉയരത്തിൽ വരെ വളരുന്ന ഒരു ഔഷധി .ചെടിക്ക് നല്ല സുഗന്ധമുണ്ട് .അരൂതയുടെ  ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു.ഇലകൾക്ക് 1 സെ.മീ നീളവും 1 -2 മി.മീ നീളവും കാണും .അഗ്രം ഉരുണ്ടിരിക്കും .ഇവയുടെ ഇലകളും തണ്ടുകളും വളരെ മൃദുവാണ് .പൂക്കൾക്ക് മഞ്ഞ നിറമാണ് .ഫലം ക്യാപ്‌സൂൾ .വിത്തിന് കോണുകളുണ്ട് .

പ്രാദേശികനാമങ്ങൾ .

Common name : Fringed Rue .

Hindi name : pismaram  .

Kannada name : Haavunanjina gida, Haavunanju Naagadaali.

Malayalam name : Aruta, Nagatali .

Marathi : Sathaapa .

Tamil name : Aruvada, Aruvadam.

Telugu name : Aruda,Sadaapa.

അരൂതയുടെ ഔഷധഗുണങ്ങൾ .

ഈ സസ്യത്തിന് അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള കഴിവുണ്ട് .കൂടാതെ ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്ന റുട്ടിൻ എന്ന രാസവസ്തുവിന്  അണുബോംബിൽ നിന്നും ഉതിരുന്ന അണു വിസരണത്തിൽ നിന്നും രക്ഷ തരാനാകുമെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് .ഈ സസ്യത്തിന് അത്ഭുത സിദ്ധിയുള്ളതുകൊണ്ട് ഈ ചെടി നിൽക്കുന്നതിനു സമീപം പാമ്പുകൾ വരികയില്ല .നെഗറ്റീവ് എനർജിയെ അകറ്റാൻ പലരും  അരൂതയുടെ ഇലകൾ തലയിണയുടെ അടിയിൽ വയ്ക്കുന്ന പതിവുമുണ്ട് .

അരൂത എന്ന പേരുമായി ഒരു കഥയുണ്ട് . അരൂത ഏതെങ്കിലും വീടുകളിൽ നിന്നാൽ ആ വീട്ടിൽ ആർക്കും അപസ്മാരം വരില്ലത്രെ . കാരണം അപസ്മാരം വന്ന് വീഴാൻ തുടങ്ങുമ്പോൾ അരുത് വീഴരുത് എന്നു പറയുമത്രെ. ഈ സസ്യം .  ഇങ്ങനെ അരുത് എന്നുള്ളതിനാൽ അരൂത എന്ന പേര്‌ വന്നെതെന്നാണ്‌ വിശ്വാസം . സ്ത്രീകൾ ആർത്തവ സമയത്തു ഈ ചെടിയുടെ അടുത്ത് പോകരുതെന്നും അങ്ങനെ പോയാൽ ചെടി ഉണങ്ങി നശിച്ചു പോകും എന്നും ഒരു വിശ്വാസമുണ്ട് .അരൂത ഉണക്കി ഏലസ്സിൽ നിറച്ച് കുട്ടികളുടെ അരയിൽ കെട്ടിയാൽ അവർക്ക് പ്രേതബാധ ഉണ്ടാകുകയില്ല എന്നൊരു വിശ്വാസവും ഉണ്ട് .അരൂത നട്ടു വളർത്തിയിട്ടുള്ള വീടുകളിൽ ഉള്ള കുട്ടികൾക്ക് ഗൃഹ പീഡയോ  ബാല പീഡയോ ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്. 

മനസ്സിനെ ഉത്തേജിപ്പിക്കാനുള്ള ശക്തി ഈ സസ്യത്തിന് ഉണ്ടന്ന് കരുതപ്പെടുന്നു .മൂത്രവും മലവും ഇളക്കും .പനി കുറയ്ക്കും .കാമം വർധിപ്പിക്കും .ഗർഭാശയോത്തേജക ഗുണങ്ങളുണ്ട് .അധിക അളവിൽ കഴിച്ചാൽ ഗർഭം അലസിപ്പിക്കും .അതിനാൽ  ഗർഭിണികൾ അരുത കഴിക്കാൻ പാടില്ല .അപസ്‌മാരം ,ആർത്തവക്രമക്കേടുകൾ ,തലവേദന,നടുവേദന, വയറുവേദന  ,വാതം ,കഫം,ചുമ  എന്നിവയ്ക്കും നല്ലതാണ് .പല്ലുവേദനയ്ക്കും ചെവി വേദനയ്ക്കും നല്ലതാണ് .ഇലയുടെ നീര് കുട്ടികളുടെ വിരശല്യത്തിന് നല്ലതാണ് .ദഹനശക്തി വർധിപ്പിക്കുകയും വായുകോപം ശമിപ്പിക്കുകയും ചെയ്യും .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അരൂത വിഷസ്വഭാവം ഉള്ള ഒരു സസ്യം കൂടിയാണ് .അമിത അളവിൽ കഴിച്ചാൽ ആപത്തുണ്ടാകും .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .

ഔഷധയോഗ്യഭാഗങ്ങൾ .

ഇല ,ചെടിയിൽ നിന്നും വാറ്റിയെടുക്കുന്ന തൈലം .

രസാദിഗുണങ്ങൾ .

രസം  : തിക്തം.

ഗുണം  : തീക്ഷണം.

വീര്യം :ഉഷ്ണം.

വിപാകം :കടു.

#ശതാപ്പ്,#പാമ്പ്,#സൂപ്പർ,പാമ്പ് ശല്യം,പാമ്പ് ശല്യം ഒഴിവാക്കാൻ,#വിശപ്പകറ്റുന്ന പച്ചില,നാഗത്താലി,പാമ്പിനെ അകറ്റാൻ,#പാമ്പിനെ അകറ്റാൻ,ruta graveolens,ruta,arutha,arutha plant,arutha chedi,arutha plant malayalam,arutha plant uses in malayalam,arutha plant care malayalam,arootha,arootha plant,arootha chedi,അരൂത,അരൂത ചെടി,അരൂത അപസ്മാരം,അരൂത ഉപയോഗം,അരൂതയും അത്ഭുത ഗുണങ്ങളും,garden rue plant,common rue,epilepsy treatment,epilepsy malayalam


അരൂതയുടെ ചില ഔഷധപ്രയോഗങ്ങൾ .

അരൂതയുടെ ഇലയിൽ പച്ചനിറത്തിലുള്ള ഒരു തരം പുഴുക്കളെ ധാരാളമായി കണ്ടുവരാറുണ്ട് .ഇവ ക്രെമേണ വളർന്ന് ഒരു ചെറുപയറിന്റെ ആകൃതിയിൽ ഗുളിക രൂപത്തിലാകും .കുട്ടികളെ ബാധിക്കുന്ന പലവിധ രോഗങ്ങൾക്കും ഈ ഗുളിക ഫലപ്രദമാണ് .ഈ ഗുളിക എണ്ണയിൽ തിളപ്പിച്ച് 10 തുള്ളി വീതം ദിവസം രണ്ടുനേരംകഴിച്ചാൽ അപസ്‌മാരം ശമിക്കും .കുട്ടികളുടെ അപസ്‌മാരം ,കോച്ചിവലി ,കഫക്കെട്ട് ,പനി എന്നിവയ്ജ്ക്ക് അരുത നീര് കൊടുക്കുന്നത് നല്ലതാണ് .കുട്ടികൾക്കുണ്ടാകുന്ന ശ്വാസം മുട്ടലിന് അരുതയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി കൊള്ളിക്കുകയോ അരൂതയില ഉണക്കി കത്തിച്ച പുക കൊള്ളിക്കുകയോ ചെയ്യുന്നത് നല്ലതാണ് .അരുതയില ഞെരുടി മണപ്പിക്കുകയും ശരീരത്തിൽ വച്ചുകെട്ടുകയും ചെയ്യുന്നത് കുട്ടികളിലെ അപസ്മാരത്തിന് നല്ലതാണ് .അരുതയിലയും സ്വല്പം കുരുമുളകും കൂടി ചേർത്തരച്ച് മുലപ്പാലിൽ ചാലിച്ച് കുഞ്ഞുങ്ങൾക്ക് കൊടുത്താൽ കുഞ്ഞുങ്ങളിലെ പനിയും കഫക്കെട്ടും മാറികിട്ടും. കുട്ടികൾക്കുണ്ടാകുന്ന പനി ,കഫക്കെട്ട്  വയറുവേദന ,ദഹനക്കുറവ്,വിരശല്ല്യം തുടങ്ങിയവയ്ക്ക് അരൂതയുടെ തൈലം ഒരു മില്ലി വീതം ചൂടുവെള്ളത്തിൽ ചേർത്ത് കൊടുക്കുന്നത് നല്ലതാണ് .അരൂതയുടെ ഇലനീര് കഴിക്കുന്നതും നല്ലതാണ് .

അരൂതയില കഴുത്തിൽ കെട്ടിയിട്ടാൽ നേത്രരോഗങ്ങൾക്ക് ശമനമുണ്ടാകും .അരുത സമൂലം ഇടിച്ചു പിഴിഞ്ഞ നീരും അതിന് സമം വെളിച്ചെണ്ണയും പശുവിൻ നെയ്യും ചേർത്ത് അരുതയില തന്നെ അരച്ച് കല്ക്കം ചേർത്ത് നേരിയ ചൂടിൽ വേവിച്ച് തുണിയിൽ അരിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം .ഇത് 7 തുള്ളി വീതം കഴിക്കുകയും ശരീരമാസകലം പുരട്ടുകയും ചെയ്‌താൽ കുട്ടികൾക്കുണ്ടാകുന്ന അപസ്‌മാരം ,ചുമ ,പനി ,ശ്വാസം മുട്ടൽ എന്നിവയ്ക്ക് ഉടനടി ആശ്വാസം കിട്ടും .കൂടാതെ വയറുവേദനയ്ക്കും വയറിളക്കത്തിനും ഈ ഔഷധം ഫലപ്രദമാണ് .അരൂതയില അരച്ച് പുരട്ടുന്നത് വിഷജന്തുക്കൾ കടിച്ചത് മൂലമുണ്ടാകുന്ന വിഷം ശമിക്കാൻ നല്ലതാണ് .അരുത സമൂലം അരച്ച് ദേഹമാസകലം ലേപനം ചെയ്‌താൽ പനി ശമിക്കും .

ALSO READ :കൊഴുപ്പ ഒരു പാഴ് ചെടിയല്ല ഗുണങ്ങൾ നിരവധി .

അരൂതയുടെ ഇല ഉണക്കിപ്പൊടിച്ച് ജാതിക്കയും ,ഏലത്തരിയും ,കായാമ്പുവും ചേർത്ത് കഴിച്ചാൽ ദഹനക്കേട് പൂർണ്ണമായും മാറും .അരുതയുടെ ഇലയുടെ നീര് കഴിച്ചാൽ പീനസവും കഫക്കെട്ടും മാറും.അരുതയുടെ ഇല നീര് മൂക്കിലൊഴിക്കുന്നത് മൂക്കടപ്പ് മാറാൻ നല്ലതാണ് .കുഞ്ഞുങ്ങൾ രാത്രിയിൽ ഉറങ്ങാതെ കരഞ്ഞാൽ അരൂതയുടെ ഇല ഞെരടി ഒരു തുള്ളി കുഞ്ഞുങ്ങളുടെ നാവിൽ ഇറ്റിച്ചു കൊടുത്താൽ കുഞ്ഞുങ്ങൾക്ക് സുഖകരമായ ഉറക്കം കിട്ടാൻ സഹായിക്കും.അരുതയുടെ ഇല നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ നല്ലതാണ് .അരുതയിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറും.അരൂതയുടെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുറമെ പുരട്ടുന്നതും ചർമ്മരോഗങ്ങൾ മാറാൻ നല്ലതാണ് .പല്ല് വേദന മാറാന്‍ അരൂതയിലയൊ വേരോ അരച്ച് വേദനയുള്ള ഭാഗത്ത്‌ പുരട്ടുന്നത്‌ നല്ലതാണ് .പോളിയോ ബാധിച്ച കുട്ടികള്‍ക്കും ദേഹം മെലിഞ്ഞവര്‍ക്കും അരുതയിട്ട് എണ്ണ കാച്ചി തേക്കുന്നത് നല്ലതാണ്.

അരൂതയിലയും പച്ചമഞ്ഞളും ചേർത്തരച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ ചാലിച്ച് സൂര്യപ്രകാശത്തിൽ വെച്ച് ഇതിലെ ജലാംശം വറ്റിച്ചെടുത്ത എണ്ണ കുട്ടികളെ തേപ്പിച്ചു കുളിപ്പിച്ചാൽ കരപ്പൻ, ചൊറി തുടങ്ങിയ ത്വക്ക് രോഗങ്ങൾ പാടെ മാറികിട്ടും.അരുതയിലയും സ്വല്പം കുരുമുളകും കൂടി ചേർത്തരച്ച് മുലപ്പാലിൽ ചാലിച്ച് കുഞ്ഞുങ്ങൾക്കു കൊടുത്താൽ കുഞ്ഞുങ്ങളിലെ പനിയും കഫക്കെട്ടും മാറികിട്ടും.കുട്ടികൾക്കുണ്ടാകുന്ന വിരശല്യത്തിന് അരുതയുടെ ഇലയുടെ നീര് രണ്ടോ മൂന്നോ തുള്ളി ചൂടുവെള്ളത്തിൽ കലക്കി കൊടുത്താൽ വിരശല്യം മാറും.അരുതയില നീര് 2 തുള്ളി വീതം കുട്ടികൾക്ക് കൊടുക്കുന്നത് കുട്ടികളിലെ ചുമ മാറാൻ നല്ലതാണ് .

അരൂതയില ഇടിച്ചു പിഴിഞ്ഞ നീര് 15 മില്ലി .കരിനൊച്ചിയില ഇടിച്ചു പിഴിഞ്ഞ നീര് 15 മില്ലി. കൊടങ്ങല്‍ സമൂലം ഇടിച്ചുപിഴിഞ്ഞ നീര്  15 മില്ലി. ഇവ മൂന്നും ചേര്‍ത്ത് അതില്‍ 5 മില്ലി തേനും ചേര്‍ത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ 3 മാസം തുടർച്ചയായി കഴിച്ചാൽ ഓർമ്മക്കുറവ് (അല്‍ഷിമേഴ്‌സ്) മാറിക്കിട്ടും .അരൂതവേര് ഉണക്കിപ്പൊടിച്ച് 50 ഗ്രാം 500 മില്ലി ചാരായത്തിലോ ബ്രാണ്ടിയിലോ ചേര്‍ത്ത് 15 ദിവസം കുപ്പിയില്‍ അടച്ചുവെയ്‌ക്കുക.ശേഷം പതിനാറാം  നാൾ മുതൽ 30 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ 15 ദിവസം തുടർച്ചയായി കഴിച്ചാൽ നഷ്ടപ്പെട്ടുപോയ ശബ്ദം (സ്വരം) തിരിച്ചുകിട്ടും .അരൂതയില 2 എണ്ണം വീതം ചമ്മന്തിക്കൊപ്പം അരച്ചു കഴിച്ചാൽ രുചിയും ദഹനശക്തിയും വർധിക്കും .അരൂതയില വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ പഴകിയ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post