അമ്പഴം വീട്ടില്‍ ഒഴിവാക്കാനാവാത്ത മരം

ഭക്ഷ്യയോഗ്യമായ ഫലം നൽകുന്ന പ്രസിദ്ധമായ ഒരു വൃക്ഷമാണ് അമ്പഴം .ആയുർവേദത്തിൽ വിശപ്പില്ലായ്‌മ ,ദഹനക്കേട് ,ഓക്കാനം ,വയറിളക്കം .ആർത്തവക്രമക്കേടുകൾ  മുതലായവയുടെ ചികിൽത്സയിൽ അമ്പഴം ഔഷധമായി ഉപയോഗിക്കുന്നു .കേരളത്തിൽ മാമ്പുളി എന്ന പേരിലും ഈ വൃക്ഷം അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ അംബാഷ്ഠ,കപിപ്രിയ ,കപിചുത, ആമ്രാതക തുടങ്ങിയ പേരുകളിലും .അറിയപ്പെടുന്നു .ഇവയുടെ ഫലം  കുരങ്ങുകളുടെ ഇഷ്ട ഭക്ഷണമായതിനാലാണ് സംസ്‌കൃതത്തിൽ കപിപ്രിയ ,കപിചുത എന്നീ പേരുകളിൽ അറിയപ്പെടാൻ കാരണം .ഇംഗ്ലീഷിൽ ഹോഗ് പ്ലം ,ഇന്ത്യൻ  ഹോഗ് പ്ലം എന്നീ പേരുകളിലും അറിയപ്പെടുന്നു .

Botanical name: Spondias pinnata .

Family : Anacardiaceae (Cashew family).

Synonyms : Spondias mangifera , Mangifera pinnata.

മധുര അമ്പഴം,അമ്പഴം,ഹൈബ്രിഡ് അമ്പഴം,സ്വീറ്റ് അമ്പഴം,അമ്പഴം plant,അമ്പഴം shorts,അമ്പഴം tree malayalam,അമ്പഴം plant malayalam,അമ്പഴം plant tree malayalam,അമ്പഴം tree malayalam video,അമ്പഴം plant malayalam video,അമ്പഴങ്ങ,അമ്പഴങ്ങ കറി,അമ്പഴങ്ങ കൃഷി,മധുര അമ്പഴങ്ങ,അമ്പഴങ്ങ അച്ചാർ,അമ്പഴങ്ങ ഗുണങ്ങൾ,അമ്പഴങ്ങ ഉപ്പിലിട്ടത്,fruits,kerala food,native food,traditional,hog plum cultivation in tamil,hog plum cultivation in telungu


അമ്പഴം എവിടെ വളരുന്നു .

ഇന്ത്യയിലെ കാടുകളിലും നാടുകളിലും ഒരുപോലെ വളരുന്ന ഒരു വൻമരമാണ് അമ്പഴം .കേരളം ,കർണ്ണാടകം ,അസ്സം ,ബംഗാൾ ,മഹാരാഷ്ട്ര ,ഗോവ ,തമിഴ്‌നാട് എന്നിവടങ്ങളിൽ അമ്പഴം വളരുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,മ്യാന്മാർ ,നേപ്പാൾ എന്നീ രാജ്യങ്ങളിലും അമ്പഴം വളരുന്നു .

സസ്യവിവരണം .

ഏകദേശം 15 -25 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു മരമാണ് അമ്പഴം .അമ്പഴത്തിന്റെ പതിനേഴോളം  ഉപവർഗ്ഗങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ സ്പോണ്ടിയാസ് പിന്നേറ്റ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇനമാണ് കാണപ്പെടുന്നത് ..ഇതിന്റെ ചാര നിറത്തിലുള്ള പുറംതൊലിക്ക് നല്ല കട്ടിയുണ്ടാകും .തൊലിയുടെ ഉൾവശം നേർത്ത ചുവപ്പു നിറമായിരിക്കും .ഇലകൾക്ക് ശരാശരി 18 സെ.മീ നീളവും 8 സെ.മീ വീതിയുമുണ്ടാകും .ഇലയ്ക്കും തൊലിക്കും നല്ല സുഗന്ധമുണ്ടായിരിക്കും .

വേനൽ കാലത്താണ് അമ്പഴത്തിന്റെ പൂക്കാലം ആരംഭിക്കുന്നത് .ഇല കൊഴിഞ്ഞ ശാഖകളിൽ പൂക്കളുണ്ടാകും .പൂക്കൾക്ക് വെള്ള നിറം .മൂന്നു മാസം കഴിയുമ്പോൾ കായകൾ ഉണ്ടാകും .ഇവയുടെ ഫലം മൂക്കാൻ ആഴ്ചകൾ വേണ്ടിവരും .ഫലത്തിൽ ഒറ്റ വിത്തു മാത്രമേ കാണപ്പെടുകയൊള്ളു .ഇവയുടെ ഫലത്തിന് (അമ്പഴങ്ങ ) നേരിയ പുളിപ്പു രസമാണ് . അമ്പഴങ്ങ ഭക്ഷ്യയോഗ്യമാണ് .ഇവയുടെ ഇളം കായ്‌കൾ അച്ചാറിടാൻ ഉപയോഗിക്കുന്നു .അച്ചാറുകളിൽ ഏറ്റവും മികച്ചതാണ് അമ്പഴങ്ങ അച്ചാർ .കൂടാതെ കറികൾ ,ചമ്മന്തി എന്നിവ ഉണ്ടാക്കാനും അമ്പഴങ്ങ ഉപയോഗിക്കുന്നു .വിവിധ കറികളിലും പച്ച മാങ്ങാക്ക് പകരമായും അമ്പഴങ്ങ ഉപയോഗിക്കാവുന്നതാണ് .ഇലയും തൊലിയും സുഗന്ധദ്രവ്യങ്ങളാണ് .വീടുകളിൽ പുകയ്‌ക്കാൻ ഉപയോഗിക്കാറുണ്ട് .

അത്തം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് അമ്പഴം .ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജനിക്കുന്നത് 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിലാണ് .ഈ നക്ഷത്രങ്ങൾക്ക് ഒരോന്നിന്നും വൃക്ഷം,മൃഗം, പക്ഷി, ദേവത, ഗണം, യോനി, ഭൂതം, എന്നിവ ജ്യോതിശാസ്ത്ര പ്രകാരം പറഞ്ഞിട്ടുണ്ട് . അവരവരുടെ നക്ഷത്രങ്ങൾക്ക് പറഞ്ഞിരിക്കുന്ന മൃഗത്തേയും പക്ഷിയെയും ഉപദ്രവിക്കാതെ രക്ഷിക്കുകയും .വൃക്ഷത്തെ  മുറിക്കാതെയോ നശിപ്പിക്കാതെയോ നട്ടുവളർത്തുകയും.  നക്ഷത്രങ്ങളുടെ ദേവതയേയും ഭൂതത്തേയും എല്ലാ ദിവസവും  മനസ്സുകൊണ്ട് ആരാധിക്കുകയും  ചെയ്താൽ   ആയുസ്സും ഐശ്വര്യവും സമ്പത്തും വർദ്ധിക്കും എന്നാണ് വിശ്വാസം .

പ്രാദേശികനാമങ്ങൾ .

English name – Wild Mango, Hog plum.

Malayalam name – Ambazhanga, Ampazham.

Tamil name  – Mampulicci.

Telugu name – Adavimamidi.

Kannada name – Amatekayi.

Hindi   name – Amra, Jungli aam.

Marathi name – Ambada.

Gujarati name – Abeda.

Bengali name – Amda.

ambazhanga,ambazhanga achar,ambazhanga achar in malayalam,ambazhanga uppilittathu,ambazhanga achaar,ambazhanga achar recipe,ambazhanga achar malayalam,#ambazhanga,ambazhanga maram,ambazhanga curry,ambazhanga plant,ambazhaga,ambazhanga pickle,ambazhanga krishi,salted ambazhanga,ambazhanga recipes,kearala ambazhanga,anavayil ambazhanga,ambazhanga benefits,uppilitta ambazhanga,aanavayil ambazhanga,ambazhanga plant care,ambazhanga malayalam


ഔഷധയോഗ്യഭാഗങ്ങൾ .

വേര് ,തൊലി ,ഇല ,പഴം ,പശ .

അമ്പഴങ്ങയുടെ ഔഷധഗുണങ്ങൾ .

വാതപിത്തരോഗങ്ങളെയും ദാഹത്തെയും ശമിപ്പിക്കാൻ അമ്പഴങ്ങയ്ക്ക് സാധിക്കും .വേര് ആർത്തവക്രമക്കേടുകൾക്ക് നല്ലതാണ് .അതിസാരം ,വയറിളക്കം ,പനി ,ഛർദ്ദിൽ ,വാതവേദന എന്നിവയ്ക്ക് അമ്പഴത്തിൻറെ തൊലി നല്ലതാണ് .ഇല നീര് ചെവി വേദനയ്ക്ക് നല്ലതാണ് .മൂത്ത കായ മധുരമുള്ളതും ശീതവുമാണ്. സ്‌നിഗ്ദ്ധത നൽകും .സ്കർവ്വിയെ  പ്രതിരോധിക്കും .പോഷകമാണ് .ശരീരക്ഷീണം ,വയറിളക്കം ,വാതം ,പിത്തം ,കഫം എന്നിവയ്ക്കും നല്ലതാണ് .തൊലിയിൽ നിന്നും എടുക്കുന്ന പശ ചൂർണ്ണ രൂപത്തിലുള്ള ഔഷധങ്ങൾ ചേർത്തുകൊടുക്കാൻ ഉപയോഗിക്കുന്നു .ഇളം കായ രുചി വർധിപ്പിക്കും ,കാമവർധനവിനും നല്ലതാണ് .കായകൾക്ക് രക്തസ്‌തംഭന ശക്തിയുണ്ട് .ചർമ്മരോഗങ്ങൾക്കും നല്ലതാണ് .അമ്പഴത്തിന്റെ ഇലകളുടെയും കായ്കളുടെയും നീരിന് സൂക്ഷ്മാണുക്കളെയും ബാക്ടീരിയകളെയും പ്രതിരോധിക്കുവാനുള്ള കഴിവുണ്ട് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . 

അമ്പഴം ചേരുവയുള്ള ഔഷധങ്ങൾ .

പഠാദി ഗുളിക (Patadi Gulika).

വയറിളക്കം ,മലബന്ധം ,ത്വക്ക് രോഗങ്ങൾ ,ഗ്രഹണി ,അപസ്‌മാരം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് പഠാദി ഗുളിക.

പഞ്ചാമ്ലതൈലം (Panchamla Tailam).

സന്ധിവാത ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു തൈലമാണ്  പഞ്ചാമ്ലതൈലം.

പുഷ്യാനുഗ ചൂര്‍ണ്ണം (Pushyanuga Churnam).

ആർത്തവ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് പുഷ്യാനുഗ ചൂര്‍ണ്ണം.ആർത്തവ സമയത്തെ അമിത രക്തസ്രാവം ,ആർത്തവ വേദന ,വിവിധ കാരണങ്ങളാലുണ്ടാകുന്ന രക്തസ്രാവം ,ക്രമംതെറ്റിയ ആർത്തവം ,വെള്ളപോക്ക് എന്നിവയുടെ ചികിൽത്സയിൽ പുഷ്യാനുഗ ചൂര്‍ണ്ണം ഉപയോഗിക്കുന്നു .ഇവ കൂടാതെ അർശ്ശസ് ,ഇറിറ്റബിൾ ബവൽ സിൻഡ്രോം,വജൈനൽ യീസ്റ്റ് ഇൻഫെക്ഷൻ എന്നിവയ്ക്കും ഈ ഔഷധം ഉപയോഗിക്കുന്നു .

അന്നഭേദിസിന്ദൂരം (Annabhedi sinduram Capsule).

വിളർച്ച ,വിശപ്പില്ലായ്‌മ ,ദഹനക്കേട് . ആർത്തവ ക്രമക്കേടുകൾ തുടങ്ങിയവയുടെ ചികിൽത്സയിൽ അന്നഭേദിസിന്ദൂരം ഉപയോഗിക്കുന്നു .ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുകയും  മുടി വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു .

അമ്പഴത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .

അമ്പഴത്തിന്റെ തൊലി അരിക്കാടിയിൽ അരച്ച് ലേപനം ചെയ്താൽ വാതനീരിന് ശമനമുണ്ടാകും .ഇലയുടെ നീര് ചെവിയിൽ ഒഴിക്കുന്നത് ചെവിവേദന , ചെവി പഴുപ്പ്, ചെവി ഒലിപ്പ് എന്നിവ മാറാൻ നല്ലതാണ് .അമ്പഴത്തിൻറെ തൊലിയുടെ നീരും നല്ലതാണ് .അമ്പഴത്തിന്റെ കായ അരച്ചു പുരട്ടിയാൽ തേൾവിഷം ശമിക്കും .തൊലി അരച്ച് മോരിൽ ചേർത്ത് കഴിച്ചാൽ വയറിളക്കം മാറും . 

വിശപ്പില്ലായ്‌മ ,ഓക്കാനം ,ഛർദ്ദി എന്നിവയ്ക്ക് അമ്പഴങ്ങയുടെ നീര് 10 -20 മില്ലി വീതം കഴിക്കുന്നത് നല്ലതാണ് .അമ്പഴത്തിന്റെ തൊലി കഷായമുണ്ടാക്കി 50 മില്ലി വീതം ദിവസവും കഴിക്കുന്നത് ആർത്തവ ക്രമക്കേടുകൾക്ക് നല്ലതാണ് .ആർത്തവകാല ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് അമ്പഴങ്ങ തിളപ്പിച്ചെടുത്ത പഴച്ചാർ തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. അമ്പഴത്തിന്റെ വേര് സ്ത്രീകളുടെ ഗുഹ്യഭാഗത്ത് വച്ചാൽ ആർത്തവതടസ്സം  മാറിക്കിട്ടും .

ALSO READ : അരൂത അപസ്മാരത്തെ തടയുന്ന ഔഷധം .

പഴുത്ത അമ്പഴങ്ങയുടെ നീര് കഴിക്കുന്നത് വയറുകടി മാറാൻ നല്ലതാണ് .അമ്പഴങ്ങയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ മലബന്ധം മാറിക്കിട്ടും .കൂടാതെ ചുമ, പനി, ചൊറിച്ചിൽ, കൃമിശല്യം, വിളർച്ച, ദഹനക്കേട്,വായ്പ്പുണ്ണ്  എന്നിവയ്‌ക്കെല്ലാം പഴുത്ത അമ്പഴങ്ങയുടെ നീര് കഴിക്കുന്നത് നല്ലതാണ് .അമ്പഴങ്ങ ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് മുടിവളർച്ചയ്‌ക്ക്‌ നല്ലതാണ് .അമ്പഴത്തിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചുമ മാറാൻ നല്ലതാണ് .

അമ്പഴങ്ങ അരച്ച്  മഞ്ഞളും ചേർത്ത്  ദേഹത്ത് പുരട്ടുന്നത് ചർമ്മകാന്തി വർധിപ്പിക്കാൻ നല്ലതാണ്  .അമ്പഴങ്ങ രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവെച്ച്‌ പിറ്റേന്ന് രാവിലെ ഒരു ടീസ്പൂൺ തേനും ചേർത്ത് കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.


Previous Post Next Post