അടവിക്കച്ചോലം Smooth angelica

 


ഹിമാലയ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു ഔഷധച്ചെടിയാണ്  അടവിക്കച്ചോലം .ഇതിനെ കാട്ടുകച്ചോലം എന്ന പേരിലും അറിയപ്പെടുന്നു .വംശനാശ ഭീക്ഷണി നേരിടുന്ന ഒരു സസ്യം കൂടിയാണിത് .ഇതിന്റെ ശാസ്ത്രീയ നാമം  ആഞ്ചെലിക്ക ഗ്ലോക്ക ( Angelica glauca ) എന്നാണ് .സംസ്‌കൃതത്തിൽ ഇതിനെ കാണ്ഡ, ഗ്രന്ഥിപർണ, ക്ഷേമക, തസ്കര  തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ഇംഗ്ലീഷിൽ ഇതിനെ Smooth angelica എന്ന പേരിൽ അറിയപ്പെടുന്നു . ഇന്ത്യയിൽ  Chora  എന്ന പേരിൽ പൊതുവായി അറിയപ്പെടുന്നു . 

തണുപ്പുള്ള കാലാവസ്ഥയാണ് ഇവയ്ക്ക് വേണ്ടത് . ഇതിന്റെ തണ്ടുകൾ പൊള്ളയാണ് , ഇതിന്റെ വേര് കിഴങ്ങുപോലെയുള്ളതാണ് .ഇതിന്റെ വേരിൽ ഒരു എണ്ണ അടങ്ങിയിരിക്കുന്നു  , വേരും എണ്ണയുമാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത് . ഇതിന്റെ വേരിനും ,വേരിൽനിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയ്ക്കും നല്ല സുഗന്ധമുള്ളതാണ് .

പാമ്പ് വിഷം ,തേൾ വിഷം ,പഴുതാര  വിഷം തുടങ്ങിയവയ്ക്ക് ഇതിന്റെ വേര് അരച്ച് പുറമെ പുരട്ടുന്നു .തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങൾക്ക് ഇതിന്റെ എണ്ണ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .കരപ്പന് ഇതിന്റെ വേര് അരച്ച് പുറമെ പുരട്ടുന്നു .മാനസിക രോഗങ്ങൾക്കു  ,  ഇതിന്റെ വേരിന്റെ ചൂർണ്ണം ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കുന്നു .അതുപോലെ ഓർമ്മ ശക്തി, വിശപ്പ് എന്നിവ  വർദ്ധിപ്പിക്കാനും  ഇതിന്റെ ചൂർണ്ണം ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കുന്നു .

Botanical name-Angelica glauca
Synonyms-Angelica nuristanica
Family-Apiaceae (Carrot family)
Common name-Smooth Angelica
Hindi-Chora, Choru
Malayalam -Adavikacholam
Sanskrit-Canda, Coraka, Granthiparna, Ksemaka, Taskara
Tamil-Kattukacholam

Previous Post Next Post