ആനത്തൊട്ടാവാടി

 

തൊട്ടാവാടി,aanathottavaadi,mimosa diplotricha,mimosa pudica,aanathottavadi,harmful plant,prakruthi malayalam,prakruthi malayalam new,kerala vision medianet adimaly,adimaly,news idukki,medianet news adimaly,keral,india,politics,channel news,malayalam vaarththa,vaarthakal,international news,current affairs,prime time news,news updates,news,idukki,vision,digital

തൊട്ടാവാടിയുടെ കുടംബത്തിൽപ്പെട്ട ഒരു സസ്യമാണ് ആനത്തൊട്ടാവാടി .ഇതിനെ പാണ്ടി തൊട്ടാവാടി ,പടയിഞ്ച  തുടങ്ങിയ പേരുകളിലും കേരളത്തിൽ അറിയപ്പെടും .

Binomial name : Mimosa diplotricha

Family : Fabaceae

Synonyms : Mimosa invisa

നാട്ടിൻപുറങ്ങളിലും , വേലിപ്പടർപ്പുകളിലും ,വനങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് ആനത്തൊട്ടാവാടി.ഏകദേശം 2 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഈ സസ്യം മറ്റ്  സസ്യങ്ങളുടേ മുകളിലും പടർന്നു വളരാറുണ്ട് .ഇതിന്റെ തണ്ടിലുടനീളം മുള്ളുകൾ കാണപ്പെടുന്നു . മറ്റ് സസ്യങ്ങളെയും പുല്ലുകളെയും ആനത്തൊട്ടാവാടി വളരാൻ അനുവദിക്കുകയില്ല . പലപ്പോഴും കർഷകർക്ക് ഒരു ഭീക്ഷണിയാകാറുണ്ട് ഈ സസ്യം .

ആനത്തൊട്ടാവാടി മൃഗങ്ങൾ ഒന്നുംതന്നെ ഭക്ഷിക്കാറില്ല .കാരണം ഈ സസ്യത്തിൽ "മൈമോസിൽ" എന്ന ഒരു വിഷഘടകം അടങ്ങിയിരിക്കുന്നു .അഥവാ അറിയാതെ കഴിച്ചാൽ തന്നെ ശക്തമായ വയറിളക്കവും, ശരീരത്തിൽ നീര് ,നടക്കാൻ ബുദ്ധിമുട്ട് ,ചിലപ്പോൾ മരണവും സംഭവിക്കാം .

ആനത്തൊട്ടാവാടി വിദേശിയാണ് .ഇതിന്റെ ജന്മദേശം മദ്ധ്യ അമേരിക്കയാണ് . ഇതിന്റെ മുള്ളുകൾ മനുഷ്യ ശരീരത്തിൽ കൊണ്ടാൽ വേദനയും നീറ്റലുമുണ്ടാകും . ആനയ്ക്കുപോലും വേദനയുണ്ടാക്കുന്നു എന്ന അർത്ഥത്തിലാണ്  ആനത്തൊട്ടാവാടി എന്ന് പേര് വരാൻ കാരണം . ഇതിന്റെ ഇലയ്ക്കും, വേരിനും  ഔഷധഗുണങ്ങളുണ്ട് .

Previous Post Next Post