ശരീരപുഷ്ടി വർദ്ധിപ്പിക്കാൻ

 ശരീരം പുഷ്ടിപ്പെടുത്താൻ 7 മാർഗങ്ങൾ.

തൂക്കം കൂട്ടാന്,തടി കൂടാന്,തടി കൂട്ടാന് തൈര്,ലേഹ്യങ്ങള്,മെലിഞ്ഞ ശരീരം,മെലിഞ്ഞവര് തടിക്കാന്,ശരീരം മെലിയുന്നത് എന്തുകൊണ്ട്,


മെലിഞ്ഞ ശരീരം ഒട്ടുമിക്ക ആൾക്കാർക്കും ഉള്ളതാണ് ,എന്നാൽ യുവതിയുവാക്കളുടെ കാര്യമെടുത്താൽ അല്പം മാംസളമായ ശരീരമാണ് വേണ്ടത് .പ്രത്യേകിച്ച് സ്ത്രീകൾക്ക്  .വിവാഹം പോലുള്ള കാര്യങ്ങളിൽ മെലിഞ്ഞ ശരീരം പലപ്പോഴും തടസമാകാറുണ്ട് .കൂടാതെ ശരീരം മെലിച്ചിൽ  അപകര്‍ഷതാ ബോധത്തിനും മറ്റുചില മാനസിക പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് .

ശരീരത്തിന് ആവിശ്യത്തിന് വേണ്ട മാംസവും മേദസ്സും കുറയുന്നതുകൊണ്ട്  കണ്ണിലെ പ്രകാശം മങ്ങി മുഖം ,കവിളുകൾ ,കഴുത്ത് ,മാറിടം ,നിതംബം ,തുടകൾ എന്നീ ഭാഗങ്ങളിലെ ഭംഗി നഷ്ടപ്പെടുന്നതാണ് മെലിച്ചിലുകൊണ്ടുള്ള പ്രധാന ദോഷം .ഒരു സ്ത്രീയ്ക്ക് അത്യാവശ്യം വേണ്ടതും ഈ ഭാഗങ്ങളിലെ എടുപ്പാണ് .എങ്കിൽ മാത്രമേ ആകർഷണം ഉണ്ടാകു . 

ഇന്ന് മിക്ക സ്ത്രീകളും മെലിഞ്ഞുണങ്ങിയ ശരീരമാണ് ഇഷ്ട്ടപെടുന്നത് . എന്നാൽ അത്തരം ശരീരം ഇഷ്ട്ടപ്പെടുന്ന പുരുഷന്മാർ വളരെ കുറവാണ്  . 95 ശതമാനം പുരുഷന്മാരും മാംസളമായ സ്ത്രീ ശരീരമാണ് ഇഷ്ടപ്പെടുന്നത്  എന്നതാണ് വാസ്തവം . വേണ്ടത്ര ശരീരപുഷ്ടിയില്ലാതെ മെലിഞ്ഞുണങ്ങിയവർക്ക് ശരീര സൗന്ദര്യം വീണ്ടെടുക്കാൻ ഫലപ്രദമായ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം .

1 , ശരീരപുഷ്ടി കൂട്ടാൻ കറുത്ത എള്ള് .

കറുത്ത എള്ള് വറത്തുപൊടിച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി മൂന്ന് മാസത്തോളം കഴിച്ചാൽ ശരീരപുഷ്ടി വർദ്ധിക്കും .

2 , ശരീരപുഷ്ടി കൂട്ടാൻ അമുക്കുരം .

അമുക്കുരം പൊടിച്ചത് ഒരു ടീസ്പൂൺ വീതം ഒരു ഗ്ലാസ് പാലിൽ കലക്കി രാവിലെ വെറുംവയറ്റിൽ തുടർച്ചയായി കഴിച്ചാൽ ശരീരപുഷ്ടി വർദ്ധിക്കും .

3 , ശരീരപുഷ്ടി കൂട്ടാൻ അയ്യമ്പന .

അയ്യമ്പനയുടെ രണ്ടോ ,മൂന്നോ ഇലകൾ ദിവസവും കഴിച്ചാൽ ശരീരപുഷ്ടി വർദ്ധിക്കും .കൂടാതെ പ്രധിരോധശക്തി വർദ്ധിക്കുകയും ചെയ്യും .ഈ സസ്യത്തിനെ വിശല്യകരണി, ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നെല്ലാം നമ്മുടെ നാട്ടിൽ അറിയപ്പെടും .

4 , ശരീരപുഷ്ടി കൂട്ടാൻ പൊനാങ്കണി .

 പൊനാങ്കണിച്ചീര തുവരപ്പരിപ്പും ചേർത്ത് തോരൻ വച്ച് പതിവായി കഴിച്ചാൽ ശരീരപുഷ്ടി വർദ്ധിക്കും  .എണ്ണയ്ക്ക് പകരം പശുവിൻ നെയ്യ് ചേർക്കണം .ഈ സസ്യത്തിനെ  കൊഴുപ്പചീര , മീനാംഗണ്ണി , പോന്നാങ്ങണ്ണി , പോന്നാംകന്നിക്കീര ,ഉപ്പു ചീര   എന്ന പേരുകളിലൊക്കെ നമ്മുടെ നാട്ടിൽ അറിയപ്പെടും .

5 , ശരീരപുഷ്ടി കൂട്ടാൻ ബദാം .

ദിവസവം 10 ബദാംപരിപ്പ് കഴിച്ചാൽ ശരീരപുഷ്ടി വർദ്ധിക്കും.

6 , ശരീരപുഷ്ടി കൂട്ടാൻ  പാവയ്ക്ക .

ദിവസവും 30 മില്ലി പാവയ്ക്ക ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാൽ ശരീരപുഷ്ടി വർദ്ധിക്കും .

7 , ശരീരപുഷ്ടി കൂട്ടാൻ ഉലുവ .

ഉലുവ ചേർത്ത് കഞ്ഞിവച്ച് പതിവായി കഴിച്ചാൽ ശരീരപുഷ്ടി വർദ്ധിക്കും .

Read More >>  ശരീരത്തിന് വണ്ണം കൂട്ടാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ കൂടുതൽ അറിയാം 

Previous Post Next Post